Cultural decolonisation by Sri Aurobindo
കൊളോണിയൽ ഗൂഢാലോചനകളും അരബിന്ദോയുടെ സാംസ്കാരിക പ്രതിരോധവും
Cultural decolonisation by Sri Aurobindo
Cultural decolonisation by Sri Aurobindo
ഭാരതീയ സംസ്കാരവും പുരാവൃത്തങ്ങളും കടൽ കടന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക ഘടനയിൽ എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ജീവസ്സുറ്റ ഉദാഹരണമാണ് ഇന്തോനേഷ്യയിലെ സാംസ്കാരിക തലസ്ഥാനമായ യോഗ്യകാർത്ത. യോഗ്യകാർത്ത നഗരവും സുൽത്താനേറ്റും ഔദ്യോഗികമായി രൂപപ്പെടുന്നത് 1755 സെപ്റ്റംബർ 13നാണ്. അന്ന് ഇന്തോനേഷ്യ ഡച്ച് അധിനിവേശത്തിന് കീഴിലായിരുന്നു. ഡച്ചുകാരുമായി ഒപ്പിട്ട 'ജിയന്തി ഉടമ്പടി' പ്രകാരം പഴയ മാതാരം രാജ്യം വിഭജിക്കപ്പെടുകയും, മങ്കുഭൂമി രാജകുമാരൻ പുതിയൊരു രാജവംശം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നെയാണ് തന്റെ പുതിയ തലസ്ഥാനത്തിന്... Continue Reading →
ഇന്ന് ഇവിടെ വിപ്ലവകരമായ പ്രത്യേക സാഹചര്യങ്ങളോ ജനകീയ മുന്നേറ്റങ്ങളോ നിലവിലില്ല; ജനങ്ങൾക്കിടയിൽ പ്രതിഷേധം അണപൊട്ടുന്നതോ അവരുടെ സമരങ്ങൾ ഉയർന്ന ഘട്ടത്തിലേക്ക് എത്തുന്നതോ ആയ അവസ്ഥ ഇന്നില്ല.ഇന്നത്തെ ഈ ഘട്ടത്തിൽ നിങ്ങളുടെ കയ്യിൽ കിട്ടുന്ന ബാലറ്റ് പേപ്പർ എന്നത് ശത്രുക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ പഠിക്കുക. അല്ലാതെ, പാർലമെന്ററി വ്യാമോഹങ്ങളിൽ അഭിരമിച്ച്, ജയിൽവാസം ഭയന്ന് പാർലമെന്റ് സീറ്റുകളിൽ കടിച്ചുതൂങ്ങിനിൽക്കുന്ന അവസരവാദികൾക്ക് സുഖപ്രദമായ പദവികൾ തരപ്പെടുത്താനുള്ള മാർഗ്ഗമായി അതിനെ കാണരുത്!എന്നാൽ ഓർക്കുക—നാളെ വിപ്ലവ പ്രസ്ഥാനം ആ ബാലറ്റ് പേപ്പർ നിങ്ങളുടെ... Continue Reading →
പണ്ട് പണ്ട്, ഒരിടത്ത് ഒരു ഗുരുവും അദ്ദേഹത്തിന് ഒന്നിനൊന്ന് മികച്ച കുറച്ച് ശിഷ്യന്മാരും ഉണ്ടായിരുന്നു. ലോകവിവരമൊഴികെ ബാക്കി എല്ലാ ശാസ്ത്രങ്ങളും മനഃപാഠമാക്കിയ വിവരദോഷികളായിരുന്നു ഈ ശിഷ്യന്മാർ. അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന് ദൂരെയൊരു സ്ഥലത്തേക്ക് യാത്ര പോകേണ്ടി വന്നു. ശിഷ്യന്മാരും പല്ലക്കുമേന്തി കൂടെയിറങ്ങി. നടന്നു നടന്ന് കാട്ടുപാതയിലൂടെ പോകുമ്പോൾ, പെട്ടെന്ന് ദാ കിടക്കുന്നു ഗുരുവിന്റെ കമണ്ഡലു താഴെ! വള്ളിപ്പടർപ്പിൽ തട്ടി വീണതാണ്. ശിഷ്യന്മാർ ഇതു കണ്ടെങ്കിലും ആരും അങ്ങോട്ട് നോക്കിയതു പോലുമില്ല. അവർ പാട്ടും പാടി പല്ലക്കും... Continue Reading →
ഉന്നതമായ ഒരു പർവതത്തിന്റെ പാറക്കെട്ടുകളിലൂടെ തടഞ്ഞും തളർന്നും കീഴോട്ടാഞ്ഞ് പരന്ന് സുദീർഘമായ സമ ഭൂമിയിലൂടെ കുറേയൊഴുകി ആഴവും പാരവും കാണാത്ത കടലിന്റെ മടിയിൽ ചെന്നുചേരുന്ന ഒരു നദിയെപ്പോലെയായിരുന്നു സ്വാമികളുടെ അധ്യാത്മിക ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിൽ മൂന്നു വ്യത്യസ്തഘട്ടങ്ങൾ തെളിഞ്ഞു കിടപ്പുണ്ട്. ജനദൃഷ്ടിയിൽ നിന്നകന്ന് കാടുകളിലും മറ്റു അവധൂതനായി നടന്ന കാലം ആദ്യഘട്ടം. പിന്നെ പ്രശാന്തനായ തപസ്വിയായി ജീവിച്ച കാലം മധ്യഘട്ടം. ആത്മസാക്ഷാൽക്കാരം പ്രാപിച്ച് അന്തിമഘട്ടം. സ്വാമികളുടെ കവിതയിലും ഈ സീമരേഖകൾ തെളിഞ്ഞുകാണാം. ഗിരിനിരകളിലെ പാറക്കൂമ്പാരങ്ങളിൽ ഇടർപൂണ്ട് നദിയുടെ... Continue Reading →
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയ ഭൂപടത്തെയും ഏറ്റവുമൊടുവിൽ മാറ്റിമറിച്ച ആശയങ്ങളുടെ വേരുകൾ തിരയുമ്പോൾ നാം ചെന്നെത്തുക ചില വ്യക്തികളിലാണ്. അതിലൊരാളാണ് കവിയും ഇസ്ലാമിക ദാർശനികനുമായിരുന്ന മുഹമ്മദ് ഇക്ബാൽ. ഒരുപക്ഷേ, ഭാരതീയ ദേശീയതയുടെ ഏറ്റവും മനോഹരമായ ഗീതങ്ങളിലൊന്ന് രചിച്ചയാൾ എങ്ങനെയാണ് പിൽക്കാലത്ത് വിഭജനത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മുഖ്യ ശില്പിയായി മാറിയത് എന്നത് ചരിത്രത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ്. 1904ൽ തന്റെ 27-ാം വയസ്സിലാണ് ഇക്ബാൽ 'തരാനാ-ഇ-ഹിന്ദ്' എന്ന കവിതയെഴുതുന്നത്. "സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്താ ഹമാരാ" എന്ന്... Continue Reading →
1930 ഒക്ടോബർ 7നാണ് ലാഹോർ ഗൂഢാലോചനക്കേസിലെ വിധി പ്രസ്താവിക്കുന്നത്. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവർക്ക് വധശിക്ഷ വിധിക്കപ്പെട്ടു. ബിജോയ് കുമാർ സിൻഹ, മഹാവീർ തിവാരി എന്നിവരെ ജീവപര്യന്തം നാടുകടത്താനും, കുന്ദൻലാൽ, പ്രേംദത്ത് എന്നിവരെ യഥാക്രമം 7 വർഷവും 3 വർഷവും കഠിനതടവിനും ശിക്ഷിച്ചു. രാജ്യമെമ്പാടും വൻ പ്രകടനങ്ങളും ഹർത്താലുകളുമായിട്ടാണ് ജനങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചത്. പ്രിവി കൗൺസിലിൽ വധശിക്ഷ ലഘൂകരിക്കാനായി നൽകിയ അപ്പീൽ നിരസിക്കപ്പെട്ടു. ഏതു നിമിഷവും താൻ തൂക്കിലേറ്റപ്പെട്ടേക്കാം എന്ന് ഭഗത് സിംഗിന് അറിയാമായിരുന്നു.... Continue Reading →
കേവലം മുപ്പത്തിയൊമ്പതാം വയസ്സിൽ 1902ൽ സ്വാമി വിവേകാനന്ദൻ തന്റെ ഭൗതികശരീരം വെടിഞ്ഞു. ബേലൂർ മഠത്തിൽ അപ്പോൾ രാത്രി സമയം 9:10. അക്കാലത്ത് ബേലൂർ മഠത്തിലോ ചുറ്റുമുള്ള ഗ്രാമങ്ങളിലോ വൈദ്യുതിയുണ്ടായിരുന്നില്ല. ഒരു ടെലിഫോൺ കണക്ഷൻ മാത്രമാണുണ്ടായിരുന്നത്. വാർത്താവിനിമയ സൗകര്യങ്ങൾ ഇത്രമേൽ പരിമിതമായിരുന്നിട്ടും, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഭാരതത്തിന്റെ നാനാകോണുകളിൽ നിന്നുമുള്ള പ്രമുഖ മാധ്യമങ്ങൾ അതീവ ആദരവോടെയും ആഴത്തിലുള്ള വിശകലനങ്ങളോടെയുമാണ് ആ വാർത്ത ജനങ്ങളിലെത്തിച്ചത്. ബംഗാൾ, ബിഹാർ പ്രവിശ്യകൾ മുതൽ പടിഞ്ഞാറൻ തീരത്തെ ഗുജറാത്ത് വരെയും, മധ്യഭാരതം കടന്ന് തെക്കേ... Continue Reading →
ഇന്ന് ഇന്ത്യയിലെ 36 ജില്ലകളിൽ മാത്രമേ, ഇന്നാട്ടിലെ ഹിന്ദു സമൂഹം കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷ സമുദായമായ മുസ്ലീം ജനസംഖ്യ മറ്റു ജനവിഭാഗങ്ങളെക്കാൾ 50 ശതമാനത്തിലധികം ഉയർന്ന നിലയിൽ നിലവിലുള്ളൂ. ജമ്മു & കശ്മീർ താഴ്വരയിലെ ശ്രീനഗർ, അനന്ത്നാഗ്, കുപ്വാര ഉൾപ്പെടെയുള്ള ഭൂരിഭാഗം ജില്ലകളിലും ഇത് 90 ശതമാനത്തിന് മുകളിലാണ്. അസമിൽ ധുബ്രിക്ക് പുറമെ ബാർപേട്ട (~70.7%), ഹൈലകാൻഡി (~60.3%), കരിംഗഞ്ച് (~56.3%) എന്നീ ജില്ലകളിലും ജനസംഖ്യ 50% കടക്കുന്നുണ്ട്. ഹരിയാനയിലെ നുഹ് (മേവാത്ത്) ജില്ലയിൽ... Continue Reading →
1931 മാർച്ച് 23. ലാഹോർ സെൻട്രൽ ജയിൽ അന്ന് കനത്ത അസ്വസ്ഥതയിലായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ക്രൂരമായ നിയമങ്ങൾക്കടിപ്പെട്ട് പത്രപ്രവർത്തകനായ വീരേന്ദ്രയും അന്ന് അതേ ജയിലിൽ തടവിലുണ്ട്. നഗരത്തിലെ തെരുവുകളിലും ജയിലിന്റെ ഇടനാഴികളിലും വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആ മൂന്ന് ധീരവിപ്ലവകാരികളുടെയും അവസാന പ്രഭാതമായിരുന്നു അത്. വീരേന്ദ്ര തന്റെ ഓർമ്മകളിൽ കുറിക്കുന്നു:“ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും തൂക്കുമരത്തിലേക്ക് നടന്ന ആ ചരിത്രദിനത്തിൽ, അവർക്കൊപ്പം അതേ ജയിലിൽ കഴിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യമോ അതോ... Continue Reading →
സർക്കാരുമായി വിലപേശി സർവീസിൽ തനിക്കെതിരെ പതിറ്റാണ്ടുകളായി നിലവിലുള്ള കുറ്റങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ കുറുക്കുവഴി നോക്കിയ ഒരു ക്രിമിനൽ പോലീസ് ഓഫീസർ ആണ് സഞ്ജീവ് ഭട്ട്. തനിക്ക് ഭരണകൂടവുമായി വില പേശാനാവും എന്ന ഗുജറാത്തിലെ കോണ്ഗ്രസ് ഭരണ കാലത്തെ നമ്പരാണ് ഗോധ്രാനന്തര കലാപത്തിൽ നരേന്ദ്ര മോദിയെ കുടുക്കാൻ നോക്കുന്നത് വഴി പൊളിഞ്ഞടങ്ങിയത്. അതിനു ശ്രമിച്ച് വ്യാജരേഖ വരെ ചമയ്ക്കുന്നത് വഴി അയാൾ തന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒരു ക്രിമിനൽ കേസ് കൂടി കൂട്ടിച്ചേർക്കുകയും രാജ്യം മുഴുവൻ അയാളുടെ... Continue Reading →
നേരിട്ടറിയും മുൻപേ തന്നെ നമ്മളിൽ ചിലരോട് കടുത്ത വിദ്വേഷം തോന്നാറുണ്ട്. എന്റെ അത്തരം ആളുകളുടെ പട്ടികയിൽ വളരെക്കാലമായി ഏറ്റവും മുന്നിലുണ്ടായിരുന്ന പേരായിരുന്നു ഗുരു ഗോൾവൽക്കറുടേത്. അതിന് കാരണങ്ങളുമുണ്ടായിരുന്നു. വർഗ്ഗീയ കലാപങ്ങളിൽ ആർഎസ്എസിനുള്ള പങ്ക്, മഹാത്മാഗാന്ധിയുടെ വധം, ഇന്ത്യയെ ഒരു മതേതര രാജ്യത്തിൽ നിന്നും ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന അവരുടെ പ്രഖ്യാപനങ്ങൾ… ഒന്നും എനിക്ക് മറക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഈയൊരു അവസരം എനിക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല. യൂണിഫോം ധരിച്ച സ്വയംസേവകരുടെ... Continue Reading →
കിഴക്കൻ തുർക്കിയിലെ അർമേനിയൻ മലനിരകളിൽ നിന്ന് കാരസു, മുറാത്ത് എന്നീ നദികളുടെ സംഗമമായി ഉത്ഭവിച്ച്, സിറിയയും ഇറാഖും കടന്ന് ഏകദേശം 2,800 കിലോമീറ്ററോളം ദൂരം മണലാരണ്യങ്ങളെ കീറിമുറിച്ച് ഒഴുകുന്ന ഫുറാത്ത് നദിക്ക് ഈ ഭൂമിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഒടുവിൽ ടൈഗ്രിസ് നദിയുമായി ചേർന്ന് ഷാത് അൽ-അറബ് ആയി മാറി പേർഷ്യൻ ഉൾക്കടലിലേക്ക് പതിക്കുന്ന ഈ മഹാജലപ്രവാഹം വെറുമൊരു നദിയല്ല, മറിച്ച് സുമേറിയരും ബാബിലോണിയരും അസീറിയരും അടങ്ങുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ മനുഷ്യ നാഗരികതകളുടെ ജീവനാഡിയായിരുന്നു. കളിമൺ... Continue Reading →
“മൂഢൻമാരെ, നിങ്ങളറിയുന്നുണ്ടോ, വിശ്വോത്തരമായ ഹൈന്ദവ സംസ്കാരത്തിന്റെ പൈതൃകം പേറുന്നവരാണു നമ്മൾ. ഈ ഭാരതഭൂമിയിൽ ജനിച്ചവരൊക്കെ ഋഷിമാരുടെയും ദേവൻമാരുടെയും സന്തതി പരമ്പരകളാണ്. ഹിമാലയത്തിലെവിടെയോ ഒറ്റത്തുള്ളിയായി പിറവിയെ ടുക്കുന്ന ഗംഗ, സഹസ്രക്കണക്കിനു നാഴികകൾ പിന്നിട്ട് കൈത്തോടു കൾക്കും ജനപദങ്ങൾക്കും ജന്മം നൽകിക്കൊണ്ട് മഹാപ്രവാഹമായി ഭാരതമെങ്ങും പടരുന്നതുപോലെ, ഒരേയൊരു ചോരത്തുള്ളിയിൽനിന്നു പിറവിയെടുത്ത നാം, സ്വസഹോദരനെ അയിത്തക്കാരനെന്നും ഹീനനെന്നും മേച്ഛനെന്നും വിളിച്ച് അടച്ചാക്ഷേപിച്ച് പടിയിറക്കുന്നു. അവന്റെ ആത്മാവുകളിൽ മുറിവുകളേല്പിക്കുന്നു. നായ്ക്കൾക്കും കുറുനരികൾക്കും പേടികൂടാതെ നടക്കാവുന്ന നിരത്തുകളിൽ പോലും അവരെ നിങ്ങൾ അടിച്ചോടിക്കുന്നു. മണ്ണിൽ... Continue Reading →
ആ രംഗം ഒരു മികച്ച ചരിത്ര സിനിമയിലെന്ന പോലെ ഉദ്വേഗഭരിതമായിരുന്നു... 1911 ജൂൺ 17ലെ പുലർകാലത്ത്. തിരുനെൽവേലി-മണിയാച്ചി മെയിൽ ട്രെയിൻ മണിയാച്ചി ജംഗ്ഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ കിടക്കുകയാണ്. തൂത്തുക്കുടിയിൽ നിന്നുള്ള ഇന്തോ-സിലോൺ ബോട്ട് മെയിലിന്റെ വരവും കാത്താണ് ആ കിടപ്പ്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ തിരുനെൽവേലി ഡിസ്ട്രിക്റ്റ് കളക്ടർ റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷെയും ഭാര്യ മേരിയും ഇരിപ്പുണ്ടായിരുന്നു. വേനലവധി ആഘോഷിക്കാൻ തങ്ങൾക്ക് മുന്നേ കൊടൈക്കനാലിലേക്ക് തിരിച്ച മക്കളെ കാണാനുള്ള യാത്രയിലായിരുന്നു അവർ. ആ... Continue Reading →