തുടരുന്നു... ഒന്നാം ഭാഗം ബംഗാളിയും സംസ്കൃതവും കലർന്ന ഭാഷയിലാണ് ബങ്കിംചന്ദ്ര ചാറ്റർജി ഈ ഗാനം രചിച്ചത്. 1896-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ഇത് ആദ്യമായി ഒരു രാഷ്ട്രീയ വേദിയിൽ ആലപിക്കപ്പെട്ടത്. 2003-ൽ ബി.ബി.സി വേൾഡ് സർവീസ് എക്കാലത്തെയും മികച്ച പത്ത് ജനപ്രിയ ഗാനങ്ങളെ തിരഞ്ഞെടുക്കാൻ ഒരു അന്താരാഷ്ട്ര വോട്ടെടുപ്പ് നടത്തി. ലോകമെമ്പാടുമുള്ള ഏകദേശം 7000 ഗാനങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. ബി.ബി.സിയുടെ കണക്കനുസരിച്ച് 155 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വോട്ട് രേഖപ്പെടുത്തി. മികച്ച 10 ഗാനങ്ങളിൽ രണ്ടാം... Continue Reading →
ചെന്നായ്ക്കളുടെ ഗാന്ധിസ്നേഹം
കമ്മ്യൂണിസ്റ്റുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജിയെ പിന്തുണച്ചിരുന്നില്ല എന്ന് മാത്രമല്ല, ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ഗാന്ധിജിയും ഗാന്ധിസവുമാണെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയപ്പോരാട്ടത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ തിട്ടൂരങ്ങൾക്കനുസരിച്ച് നിലപാടെടുക്കുകയായിരുന്നു ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകൾ. ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശേഷിയെ ഗാന്ധിജിയുടെ വ്യക്തിപ്രഭാവം പൂർണ്ണമായും നിഷ്പ്രഭമാക്കിക്കളഞ്ഞു എന്നതാണ് അവരെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ തൊഴിലാളികളും കർഷകരും ആയുധമേന്തിയുള്ള വിപ്ലവത്തിലേക്ക് തിരിയുന്നതിന് തടസ്സമായി നിലകൊണ്ടത് ഗാന്ധിജിയുടെ... Continue Reading →
ചില മനുഷ്യർ!
"ദേശസ്നേഹികളായ ഭാരതീയ യുവാക്കളെ ക്രൂരമായി തൂക്കിലേറ്റിയതിനും നാടുകടത്തിയതിനും ഒരു എളിയ പ്രതികാരമായി ഞാൻ കഴിഞ്ഞ ദിവസം ഇംഗ്ലീഷുകാരുടെ രക്തം ചിന്താൻ ശ്രമിച്ചു എന്നത് ഞാൻ സമ്മതിക്കുന്നു. ഈ ശ്രമത്തിൽ എന്റെ മനഃസാക്ഷിയോടല്ലാതെ മറ്റാരോടും ഞാൻ ആലോചിച്ചിട്ടില്ല; എന്റെ കർത്തവ്യത്തോടല്ലാതെ മറ്റാരുമായും ഞാൻ ഗൂഢാലോചന നടത്തിയിട്ടുമില്ല. അന്യന്റെ തോക്കിൻമുനയിൽ അടിച്ചമർത്തപ്പെട്ടു കഴിയുന്ന ഒരു രാഷ്ട്രം ശാശ്വതമായ ഒരു യുദ്ധാവസ്ഥയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിരായുധരാക്കപ്പെട്ട ഒരു ജനതയ്ക്ക് പരസ്യമായ ഒരു പോരാട്ടം അസാധ്യമായതിനാൽ, ഞാൻ നിങ്ങൾ നിനച്ചിരിക്കാത്തപ്പോൾ ആക്രമിച്ചു; ആയുധങ്ങൾ... Continue Reading →
വിഭജനത്തിന്റെ പ്രോജക്ട് ഔട്ട്കം
1950 മാർച്ച് 20ന് ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലിക്ക് അയച്ച കത്തിൽ നിന്ന് ന്യൂഡൽഹി മാർച്ച് 20, 1950 പ്രിയപ്പെട്ട ആറ്റ്‌ലി, താങ്കൾക്ക് മേൽ ധാരാളം ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്ന് എനിക്കറിയാം; അതിലേക്ക് മറ്റൊന്ന് കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും, സമീപകാലത്ത് ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് താങ്കളെ ധരിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കാശ്മീർ വിഷയത്തിന് വലിയ പ്രാധാന്യം നൽകപ്പെട്ടിട്ടുണ്ട്, അത് തീർച്ചയായും പ്രധാനപ്പെട്ട ഒന്നാണ് താനും. ഞങ്ങളുടെ കാഴ്ചപ്പാടിൽ, കാര്യങ്ങളെ ശരിയായ... Continue Reading →
ക്വിറ്റ് ഇന്ത്യ സമരം പരാജയമോ?
സാമ്രാജ്യത്വത്തിന്റെ തകർച്ചയും ഒരു ജനതയുടെ വിമോചന തൃഷ്ണയും പരസ്പരമേറ്റുമുട്ടിയ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു 1939 മുതൽ 1945 വരെയുള്ള വർഷങ്ങൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇടിമിന്നലുകൾ ലോകമെമ്പാടും ഭീതി വിതച്ചപ്പോൾ, ഭാരതീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഒരു പുതിയ രാഷ്ട്രീയ അനിവാര്യതയുടെ പടിവാതിൽക്കലായിരുന്നു. ബ്രിട്ടന്റെ അധഃപതനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുള്ള സുവർണ്ണാവസരമായി തിരിച്ചറിഞ്ഞവരും, യുദ്ധകാലത്ത് ബ്രിട്ടനോട് അനുഭാവം പുലർത്താൻ ആഗ്രഹിച്ചവരും തമ്മിലുള്ള ആശയപരമായ പോരാട്ടത്തിന്റെ കൂടി ചരിത്രം അതിനുള്ളിലുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് തന്റെ പ്രശസ്തമായ ചരിത്രഗ്രന്ഥമായ 'ദി ഇന്ത്യൻ... Continue Reading →
ഇന്ത്യ: ഇൻഗിരീസുകാർ മുതൽ ഇന്ദിര വരെ
1600 ഡിസംബർ 31ന് ബ്രിട്ടനിലെ എലിസബത്ത് ഒന്നാമൻ രാജ്ഞി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഏഷ്യയിൽ കച്ചവടം നടത്താനുള്ള ചാർട്ടർ അനുമതി പത്രം നൽകിയതോടെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തുടക്കം. എന്നാൽ 1757ൽ ബംഗാൾ പിടിച്ചടക്കിയതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യം കവർന്ന് യഥാർത്ഥ ഭരണാധികാരികളാകുന്നത്. അന്ന് മുതൽ പൂർണ സ്വരാജിലേയ്ക്ക് നാം എങ്ങനെയാണ് അടുത്തത് എന്നറിയുമ്പോഴാണ് പോരാട്ടത്തിന്റെ തീക്കനലിൽ കൂടി നാം സ്വാതന്ത്ര്യം നേടിയെടുത്തതെങ്ങനെ എന്നു തിരിച്ചറിയാൻ കഴിയുന്നത്. 1757 മുതൽ 1977 വരെയുള്ള 220... Continue Reading →
ഇഖ്ബാൽ: ദാറുൽ ഇസ്ലാമിന്റെ ജൈവപിതാവ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയ ഭൂപടത്തെയും ഏറ്റവുമൊടുവിൽ മാറ്റിമറിച്ച ആശയങ്ങളുടെ വേരുകൾ തിരയുമ്പോൾ നാം ചെന്നെത്തുക ചില വ്യക്തികളിലാണ്. അതിലൊരാളാണ് കവിയും ഇസ്ലാമിക ദാർശനികനുമായിരുന്ന മുഹമ്മദ് ഇക്ബാൽ. ഒരുപക്ഷേ, ഭാരതീയ ദേശീയതയുടെ ഏറ്റവും മനോഹരമായ ഗീതങ്ങളിലൊന്ന് രചിച്ചയാൾ എങ്ങനെയാണ് പിൽക്കാലത്ത് വിഭജനത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മുഖ്യ ശില്പിയായി മാറിയത് എന്നത് ചരിത്രത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ്. 1904ൽ തന്റെ 27-ാം വയസ്സിലാണ് ഇക്ബാൽ 'തരാനാ-ഇ-ഹിന്ദ്' എന്ന കവിതയെഴുതുന്നത്. "സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്താ ഹമാരാ" എന്ന്... Continue Reading →
ഭഗത് സിംഗിന്റെ അവസാന മണിക്കൂറുകൾ
1930 ഒക്ടോബർ 7നാണ് ലാഹോർ ഗൂഢാലോചനക്കേസിലെ വിധി പ്രസ്താവിക്കുന്നത്. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവർക്ക് വധശിക്ഷ വിധിക്കപ്പെട്ടു. ബിജോയ് കുമാർ സിൻഹ, മഹാവീർ തിവാരി എന്നിവരെ ജീവപര്യന്തം നാടുകടത്താനും, കുന്ദൻലാൽ, പ്രേംദത്ത് എന്നിവരെ യഥാക്രമം 7 വർഷവും 3 വർഷവും കഠിനതടവിനും ശിക്ഷിച്ചു. രാജ്യമെമ്പാടും വൻ പ്രകടനങ്ങളും ഹർത്താലുകളുമായിട്ടാണ് ജനങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചത്. പ്രിവി കൗൺസിലിൽ വധശിക്ഷ ലഘൂകരിക്കാനായി നൽകിയ അപ്പീൽ നിരസിക്കപ്പെട്ടു. ഏതു നിമിഷവും താൻ തൂക്കിലേറ്റപ്പെട്ടേക്കാം എന്ന് ഭഗത് സിംഗിന് അറിയാമായിരുന്നു.... Continue Reading →
ഭാരതവിഭജനത്തിന്റെ മലബാർ അധ്യായങ്ങൾ
ഇന്ന് ഇന്ത്യയിലെ 36 ജില്ലകളിൽ മാത്രമേ, ഇന്നാട്ടിലെ ഹിന്ദു സമൂഹം കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷ സമുദായമായ മുസ്ലീം ജനസംഖ്യ മറ്റു ജനവിഭാഗങ്ങളെക്കാൾ 50 ശതമാനത്തിലധികം ഉയർന്ന നിലയിൽ നിലവിലുള്ളൂ. ജമ്മു & കശ്മീർ താഴ്വരയിലെ ശ്രീനഗർ, അനന്ത്നാഗ്, കുപ്വാര ഉൾപ്പെടെയുള്ള ഭൂരിഭാഗം ജില്ലകളിലും ഇത് 90 ശതമാനത്തിന് മുകളിലാണ്. അസമിൽ ധുബ്രിക്ക് പുറമെ ബാർപേട്ട (~70.7%), ഹൈലകാൻഡി (~60.3%), കരിംഗഞ്ച് (~56.3%) എന്നീ ജില്ലകളിലും ജനസംഖ്യ 50% കടക്കുന്നുണ്ട്. ഹരിയാനയിലെ നുഹ് (മേവാത്ത്) ജില്ലയിൽ... Continue Reading →
ഭഗത് സിങ്ങിന്റെ വധശിക്ഷ, ഒരു പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പ്
1931 മാർച്ച് 23. ലാഹോർ സെൻട്രൽ ജയിൽ അന്ന് കനത്ത അസ്വസ്ഥതയിലായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ക്രൂരമായ നിയമങ്ങൾക്കടിപ്പെട്ട് പത്രപ്രവർത്തകനായ വീരേന്ദ്രയും അന്ന് അതേ ജയിലിൽ തടവിലുണ്ട്. നഗരത്തിലെ തെരുവുകളിലും ജയിലിന്റെ ഇടനാഴികളിലും വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആ മൂന്ന് ധീരവിപ്ലവകാരികളുടെയും അവസാന പ്രഭാതമായിരുന്നു അത്. വീരേന്ദ്ര തന്റെ ഓർമ്മകളിൽ കുറിക്കുന്നു:“ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും തൂക്കുമരത്തിലേക്ക് നടന്ന ആ ചരിത്രദിനത്തിൽ, അവർക്കൊപ്പം അതേ ജയിലിൽ കഴിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യമോ അതോ... Continue Reading →
ചെങ്കോട്ടൈ വാഞ്ചി അയ്യർ: മലയാളികളുടെ വീരവാഞ്ചി
ആ രംഗം ഒരു മികച്ച ചരിത്ര സിനിമയിലെന്ന പോലെ ഉദ്വേഗഭരിതമായിരുന്നു... 1911 ജൂൺ 17ലെ പുലർകാലത്ത്. തിരുനെൽവേലി-മണിയാച്ചി മെയിൽ ട്രെയിൻ മണിയാച്ചി ജംഗ്ഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ കിടക്കുകയാണ്. തൂത്തുക്കുടിയിൽ നിന്നുള്ള ഇന്തോ-സിലോൺ ബോട്ട് മെയിലിന്റെ വരവും കാത്താണ് ആ കിടപ്പ്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ തിരുനെൽവേലി ഡിസ്ട്രിക്റ്റ് കളക്ടർ റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷെയും ഭാര്യ മേരിയും ഇരിപ്പുണ്ടായിരുന്നു. വേനലവധി ആഘോഷിക്കാൻ തങ്ങൾക്ക് മുന്നേ കൊടൈക്കനാലിലേക്ക് തിരിച്ച മക്കളെ കാണാനുള്ള യാത്രയിലായിരുന്നു അവർ. ആ... Continue Reading →
മുന്നോട്ടുള്ള പദത്തിന് പിന്നിലുള്ള കാഴ്ചകൾ
ചെങ്കല്ലിൽ തീർത്ത ലാഹോറിലെ ഈ മന്ദിരം ഭാരതത്തിലെ ഒരു മഹാവീരന്റെ സമാധിയിലേതാണ്. സിഖ് രാജവംശത്തിന്റെ സുവർണ്ണകാലത്തെ സൃഷ്ടിച്ച പഞ്ചാബ് സിംഹം മഹാരാജാ രഞ്ജിത് സിംഹന്റെ സമാധിയുടെ കവാടത്തിനു മുകളിൽ കൊത്തിയെടുത്തിരിക്കുന്ന ആ മൂർത്തികളെ തിരിച്ചറിയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നു കരുതുന്നു. ഗണേശമൂർത്തിയ്ക്കൊപ്പം ബ്രഹ്മാവും ഭഗവതിയും ആ കവാടം കാക്കുന്നുണ്ട്. 1839ലാണ് ലാഹോറിൽ വെച്ച് അദ്ദേഹം വിടപറയുന്നത്. ആ സമാധിയ്ക്കു തൊട്ടടുത്ത് ഒരു ഗുരുദ്വാരയുണ്ട്. ദേരസാഹിബ്. ഗുരു അർജുൻ ദേവിനെ ഇസ്ലാമിലേക്ക് മതം മാറാത്ത കാരണമൊന്നുകൊണ്ടു മാത്രം മുഗൾ ശഹൻഷാ... Continue Reading →
ഹിന്ദവിസ്വരാജും മുഗളപദവും
ഇന്ന് രാഷ്ട്രപതിഭവന്റെ മതിൽക്കെട്ടിനു തൊട്ടുപുറകിലാണ് ഭാരതത്തിന്റെ വിധി നിർണയിച്ച ആ മണ്ണ്. ആ താൽകഠോരയുടെ പുറമ്പോക്കിൽ വെച്ച് 650 കൊല്ലം നീണ്ട ഇസ്ലാമിക ഭരണത്തിന് താഴിട്ടത് ഒരു മാർച്ച് ഇരുപത്തെട്ടിനാണ്. ബംഗാളിൽ നിന്നും അമ്പതുലക്ഷം രൂപ കപ്പവും രാജസ്ഥാനിൽ മാൾവയുടെ സുബേദാരിയും ഡക്കാനിലെ ആറു സുബേദാരികളുടെ നേതൃത്വവും മധ്യപ്രദേശിലെ മാണ്ഡവ്ഗർ, ധാർ, റായ്സെൻ കോട്ടകളുടെ അവകാശവും ഗുജറാത്തിലെ നികുതിവരുമാനത്തിന്റെ നാലിലൊന്നും ചമ്പൽ വരെ നീളുന്ന ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ് വരെയുള്ള പ്രദേശവും ഹിന്ദവി സ്വരാജിന് നൽകുക മാത്രമായിരുന്നില്ല... Continue Reading →
മാർക്സിന്റെ മൗഢ്യങ്ങളെ ചുമക്കുന്നവർ
'ഒരുതുണ്ട് ഭൂമിയിലെ കാട്ടാളസംതൃപ്തി'യാണ് ഇന്ത്യൻ ജീവിതമെന്ന് മാർക്സ് പറഞ്ഞിട്ടുണ്ടത്രേ.. വൈകാരിക പരിസരമുണ്ടാക്കിക്കൊടുക്കുന്ന സേട്ടന്റെ പുതിയ ഗുണ്ടിറങ്ങിയതാണ്. ഇന്ത്യക്കാർ അവന്റെ ഗ്രാമം പോലും വിട്ടു യാത്രചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലത്രേ.. അതുകൊണ്ടാണ് ഇവിടെ റോഡ് പണിയാൻ ബ്രിട്ടീഷുകാർ വരേണ്ടി വന്നത് എന്നാണ് അവകാശവാദം. ഇന്ത്യ കാണുകയോ ഇന്ത്യൻ സാഹചര്യങ്ങൾ ബ്രിട്ടനിലെ ലൈബ്രറികൾ പറഞ്ഞു നല്കിയതല്ലാതെ അറിയുകയോ ചെയ്യാത്ത മാർക്സിന്റെ ഈ വചനം വെച്ചാണ് സുവിശേഷം മുഴുവൻ. ഭാരതത്തിന്റെ നാലതിരുകളിൽ ചതുർമഠങ്ങൾ സ്ഥാപിച്ച ശങ്കരന്റെ മണ്ണിലിരുന്ന്, പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ... Continue Reading →
മേത്തൻ മണിയിലെ സമയമെത്ര?
മാലിക് കഫൂർ ഗുജറാത്തിൽ നിന്നുള്ള ഒരടിമയായിരുന്നു. മറാത്ത വംശത്തിൽ പിറന്നൊരു ഹിന്ദു. 1299ലെ സൗരാഷ്ട്രത്തിലേയ്ക്കുള്ള പടയോട്ടത്തിൽ അലാവുദീന്റെ വസീർ ആയിരം ദിനാർ കൊടുത്തു വാങ്ങിയ അടിമ. പടയെടുത്തു വെന്നു ചേരുന്ന നാട്ടിൽ പെണ്ണിനെ മാത്രമല്ല ആണിനേയും അന്തപുരത്തിലേയ്ക്ക് പിടിച്ചു ചേർക്കുമായിരുന്നു സുൽത്താന്മാർ. അങ്ങനെ പല ആണുങ്ങളുടെ കൈമറിഞ്ഞ് ഒടുവിൽ അയാൾ അലവുദീൻ ഖിൽജിയുടെ ലൈംഗിക അടിമയായി മാറി. സോമനാഥത്തിന്റെ പടിവാതിലിൽ പല വീരന്മാരും മരിച്ചു വീണു. തുർക്കികൾ സോമനാഥം തകർത്ത് വിഗ്രഹം കരിങ്കൽ ചീളുകളാക്കി ഡൽഹിയിലെ ജുമാ... Continue Reading →