എല്ലാ വർഷവും ഈ ദിവസം കടന്നു പോകുമ്പോ അതൊരുപാട് ഓർമകളുടെ അലകുകളിൽ തപ്പിതടഞ്ഞാണ് പോകുന്നത്. വീണുപോയ ദിവസം. ആദ്യ സെമസ്റ്ററിലെ ആദ്യത്തെ ലീവെടുത്തത് ഒരമ്മയുടെ വയറ്റിൽ പിറക്കാതെ സ്വന്തം ജ്യേഷ്ഠനായി മാറിയ, എന്റെ വ്യക്തിത്വം രൂപപ്പെടുന്നതിൽ ഏറ്റവുമധികം സ്വാധീനിച്ച ഒരാളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണ്. പ്രത്യയശാസ്ത്രപരമായി അദ്ദേഹം അന്നും ഇന്നും തികഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനാണ്. അതൊക്കെ കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയിൽ പോയി ഒരു മൈഗ്രെഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്ന ആ ഉച്ച വെയിലൊഴിഞ്ഞ നേരത്തെ ജീവിതത്തിൽ നിന്നും ഡിലീറ്റ് ചെയ്യാൻ... Continue Reading →
സഫലമീ ജീവിതം
കറാച്ചിയിലെ സെന്റ് പാട്രിക് സ്കൂളിനടുത്തെ ആ മൈതാനത്തിലേയ്ക്കുള്ള യാത്രയിൽ നിന്നാണത് തുടങ്ങിയത്. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലേക്കായിരുന്നു. നിർഭയമായി, കടന്നു ചെല്ലുന്ന മേഖലയിൽ വിജയം നേടിയെടുക്കാനുള്ള തീക്ഷ്ണത ആ ചെറുപ്പക്കാരന്റെ കൈമുതലായിരുന്നു. ആരെയും കൂസാതെ അയാൾ തീരുമാനങ്ങളെടുത്തിരുന്നു. കൂടെ നിന്നവരെ ആദർശത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന വൈഭവം അയാൾക്കുണ്ടായിരുന്നു. 1946ൽ അയാൾ വീടും തൊഴിലും ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി.രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോൾ രാജസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായിട്ടാണ് ശ്രീ ഗുരുജി അദ്ദേഹത്തെ നിയോഗിച്ചത്. ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെട്ടപ്പോൾ... Continue Reading →
വൈരുദ്ധ്യങ്ങളിൽ നമ്മളൊരുമിക്കേണ്ടതെവിടെ!
നൂറ്റാണ്ടു തികഞ്ഞ പിറപ്പാഘോഷവുമായി മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി തിമിർപ്പിലാണ്. അഭിപ്രായവ്യത്യാസങ്ങളിലൂടെ ഒരു ഡസൻ തവണയോളം പിളർന്നു മാറിയ വിവിധ കമ്യൂണിസ്റ്റു പാർട്ടികൾക്ക് അവരുടെ രൂപീകരണത്തെക്കുറിച്ച് പോലും പലതരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്. രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ തുടർന്ന് 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ഘടകം രൂപീകൃതമാകുമ്പോൾ അതിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏഷ്യയിലെയും അമേരിക്കയിലെയും അന്നത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റും മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനുമായ മാനവേന്ദ്ര നാഥ് റോയ്, ഭാര്യ ഈവലിൻ റോയ് ട്രെന്റ്,... Continue Reading →
വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ
ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം!... Continue Reading →
ഓട്ടപ്പാച്ചിലിൽ വിട്ടുപോയതെന്ത്?
മനുഷ്യൻ ഈശ്വരനായിത്തീരും എന്നാണ് ഹിന്ദുധർമം നമ്മെ പഠിപ്പിക്കുന്നത്. സെമിറ്റിക് മതങ്ങൾ സമൂഹത്തിന്റെ സകലമേഖലയിലും മേൽക്കോയ്മ നേടുന്ന ഈ കാലത്ത് ഈശ്വരന്റെ അപ്രമാദിത്വത്തെ പോലും ചോദ്യം ചെയ്ത ഭാരതം നേരിടുന്ന വെല്ലുവിളി സത്യത്തിൽ സ്വധർമത്തെ കുറിച്ചുള്ള അജ്ഞത നിറഞ്ഞ അതിന്റെ സന്താനങ്ങളാണ് എന്നു പറയാതിരിക്കാൻ വയ്യ. ശിവം ഭൂത്വ ശിവം യജേത് എന്നാണ് അവനവന്റെ ഉള്ളിലുള്ള ഈശ്വരത്വത്തെ തിരിച്ചറിഞ്ഞ് ഉയർത്താനായി പൂർവികർ നമുക്ക് ഉപദേശിച്ചു തന്നിട്ടുള്ളത്. ശിവനെ ഭജിച്ച് ശിവനായി തീരണം, നീ സ്വയം ഈശ്വരനാണ് എന്നാണ് നമ്മുടെ... Continue Reading →
രാഷ്ട്രീയ സായാഹ്നത്തിലെ ജനിതകനിഷേധം
ഇന്ത്യൻ പാർലമെന്റിലെ ആദ്യ സെഷനുകളിലെ ചർച്ചകൾ കാണാനുള്ള അവസരം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഭാരത സ്വാതന്ത്ര്യത്തിനായി പൊരുതിയ ധീരസൈനികർ ജനാധിപത്യ രീതിയിൽ തങ്ങളുടെ ജനതയാൽ തിരഞ്ഞെടുക്കപ്പെട്ട് സ്വാതന്ത്യത്തിന്റെ പുതുനാളുകളിൽ പിച്ചവെയ്ക്കുന്ന ഈ രാഷ്ട്രത്തിന്റെ നിയതിയെ നിർണ്ണയിക്കാനും മുന്നോട്ടണി നടക്കാനുമായി ഒരുമിച്ചു കൂടിയ നാളുകളിൽ കൂടി വൈകാരികമായി മാത്രമേ നിങ്ങൾക്ക് കടന്നു പോകാനാകൂ. ദേശീയചിന്ത നിറഞ്ഞു നിന്നതായിരുന്നു ഓരോ ചർച്ചയും. കമ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തിസീസിന്റെ പരാജയത്തിനും രാജ്യദ്രോഹക്കുറ്റം മൂലം നേരിടേണ്ടി വന്ന നിരോധനത്തിനും ശേഷം അവരുടെ പോളിറ്റ് ബ്യൂറോയെ തന്നെ... Continue Reading →
ഹിജറത്ത്: ചരിത്രത്തിന്റെ കർദമാടകം
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാനായി ഇസ്ളാമിക സംഘടനകൾ തയാറെടുക്കുകയാണ്. ഈ സമയത്ത് തത്ക്കാലീന ചരിത്രത്തിൽ ഒരു സെലക്ടീവ് അംനേഷ്യ പലരും അടിച്ചേല്പിക്കുന്നതായി നമുക്ക് കാണാം. അതിന്റെ ഫലമായി ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യ വാഞ്ഛയുടെ പുറത്തു കെട്ടിപ്പടുത്ത ഒന്നാണ് എന്നുവരെ ഇന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ കമ്യൂണിസ്റ്റ് റഷ്യയുടെ ബ്രിട്ടനുമായുള്ള സഖ്യത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകളെകൊണ്ട് ക്വിറ്റ് ഇന്ത്യ സമരത്തെ ആഗോളകമ്യൂണിസം പിന്നിൽ നിന്നും കത്തി കയറ്റിച്ചത് പോലെ തന്നെയായിരുന്നു ഒന്നാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ മുസ്ലീങ്ങളുടെ... Continue Reading →
പിന്നണിയിൽ തന്നെ മറഞ്ഞു പോയൊരാൾ
ഡൽഹി സുൽത്താനായിരുന്ന തുർക്കി വംശജൻ അലാവുദ്ദീൻ ഖിൽജിയുടെ ലൈംഗിക പങ്കാളിയും പുരുഷ സുഹൃത്തും ആയിരുന്ന മാലിക് കഫുറിന്റെ ആക്രമണത്തിൽ ഇങ്ങു തെക്കേയറ്റത്ത് മധുര മീനാക്ഷി ക്ഷേത്രം പോലും പൂർണമായും നശിപ്പിക്കപ്പെട്ടിരുന്നു. വെറുമൊരു അടിമയായി ഗുജറാത്തിൽ നിന്നും 1299ൽ പിടിക്കപ്പെട്ട കഫുർ ജന്മം കൊണ്ട് ഹിന്ദുവായിരുന്നു. ആയിരം ദിനാറിന് വിലയ്ക്ക് വാങ്ങി ഖിൽജിയുടെ ജനറൽ മുസ്ലിമാക്കി മാറ്റിയ കഫുർ കടന്നെത്തിയ എല്ലാ ക്ഷേത്ര നഗരങ്ങളെയും തച്ചു തകർത്തു. വിഗ്രഹമുൾപ്പെടെ കൊള്ളയടിച്ചു. ഡക്കാനിലെ യാദവരെയും കാകതീയരെയും ഹൊയ്സാലരെയും പാന്ധ്യരേയും തോല്പിക്കുക... Continue Reading →
ഞൊടിയിടയിലൊരു ദ്യുതികണം പോലെ
125 കൊല്ലം.. ആയിരത്താണ്ട് കാലത്തെ അടിമത്തത്തിന്റെ ചരിത്രത്തിൽ ഭാരതത്തിന്റെ ആത്മബോധത്തിന്റെ കരുത്തു കൊണ്ട് ലോകത്തെ വെല്ലുവിളിച്ച ഒട്ടും ചെറുതല്ലാത്ത ഒരു കാലഘട്ടം. ഭാരതത്തിന്റെ ഭാവി രണ്ടായി പിരിഞ്ഞത് ഇവിടെ വെച്ചാണ്..!! വിശ്വനഭസ്സിലേയ്ക്കാണ് അടിമനാടെന്നു പഴികെട്ട ഭാരതമാതാവിന്റെ വീരസന്താനം ഇങ്ങനെ ഗർജ്ജിച്ചത്. "…സഹിഷ്ണ്തയും സര്‍വലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനുപദേശിച്ച ധർമത്തിന്‍റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൌകികസഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല, സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. …ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്‍റെ... Continue Reading →
മതേതരമാക്കൽ മഹാമഹത്തിൽ മറന്നുപോകുന്നത്
ശ്രീ നാരായണ ഗുരുദേവന്റെ കൃതികളിൽ അവസാനം രചിക്കപ്പെട്ട കൃതിയാണ് ഹോമമന്ത്രം. സമാധിയോട് അടുത്ത കൊല്ലങ്ങളിൽ അദ്ദേഹം പൂർത്തിയാക്കിയ ഒന്നാണ് ഈ കൃതി. ഭാരതത്തിന്റെ അനന്യമായ സംസ്കാരമാണ് യജ്ഞ സംസ്കാരം. എന്തോക്കെ നേടിയെടുക്കാം എന്നുള്ളതിനെക്കാൾ എനിക്കെന്തു നൽകാൻ കഴിയും എന്ന് ലോകത്തെ ചിന്തിപ്പിച്ച ദർശനം. അങ്ങനെ ത്യാഗബുദ്ധ്യാ രാഷ്ട്രജീവിതത്തിൽ ഇടപെട്ടു സമാജത്തെ പരിപോഷിപ്പിക്കുന്ന ഈ ദർശനംവൈദികമായ വെറുമൊരു ക്രിയാകർമ പദ്ധതിയായി അധഃപതിച്ചുപോയപ്പോൾ അതിൽനിന്നും വീണ്ടും ജ്ഞാനത്തെ യജ്ഞ സംസ്കൃതിയിൽ പുനഃപ്രതിഷ്ഠിച്ചുകൊണ്ട്, ആത്മസാക്ഷാത്കാരം നേടിയ നാരായണ ഋഷീശ്വരൻ ദർശിച്ച മന്ത്രഗണമാണ്... Continue Reading →
പ്രണബ് ദാ അരങ്ങൊഴിയുമ്പോൾ
കോണ്ഗ്രസ്സ് എന്നൊരു പ്രസ്ഥാനം അതിന്റെ ചരിത്രഗതിയിൽ ചെയ്ത വലിയൊരബദ്ധമായിരുന്നു പ്രണബ് ദായെ രാഹുൽ ഗാന്ധിക്ക് വേണ്ടി വെട്ടിമാറ്റിയത്. ഇതിനു മുൻപും നെഹ്റു കുടുംബത്തിനും ഗാന്ധിജിക്കും വേണ്ടി നേതാജിയെയും രാജാജിയെയും കാമരാജിനെയും നരസിംഹറാവുവിനെയും നിജലിംഗപ്പയെയും മൊറാർജിയെയും ഒക്കെ വെട്ടിമാറ്റിയപ്പോഴും സ്വാതന്ത്ര്യാനന്തരം മുഖ്യ പ്രതിപക്ഷ പ്രസ്ഥാനമായി മാറിയ ഹിന്ദുമഹാസഭയെ ഒറ്റവെട്ടിനും മൂന്നു വെടിയുണ്ടയ്ക്കും കണക്കു ചാർത്തി തകർത്ത നെഹ്റുവിന് നീണ്ട നാല്പതു കൊല്ലക്കാലം പ്രതിപക്ഷമെന്ന നിലയിലൊരു പാൻ ഇന്ത്യൻ പ്രസ്ഥാനം ഇല്ലാണ്ട് പോയതിന്റെ നേട്ടമുണ്ടായിരുന്നു. ഇവിടെ പക്ഷെ കോണ്ഗ്രസിന് പിഴച്ചു.... Continue Reading →
രാഷ്ട്രഹൃത്തിലണിഞ്ഞ കൗസ്തുഭമുദ്ര
ഭാരതത്തിന്റെ നെടുകെയും കുറുകെയും നാഡീ തന്തുക്കളെപ്പോലെ വ്യാപിച്ചിരിക്കുന്ന പ്രസ്ഥാനമാണ് ഭാരതീയ തപാൽ. നിങ്ങളൊരു കത്തയച്ചാൽ മൂന്നു പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഏത് ഗ്രാമത്തിലും അതെത്തിച്ചേരും എന്നായിരുന്നു ഉപഭോക്താക്കൾക്ക് തപാൽ വകുപ്പ് നൽകിയ ഉറപ്പ്. ഒന്നരലക്ഷം തപാൽ ഓഫീസുകളിലൂടെ ഇന്ത്യയുടെ ഓരോ മൂലയിലും അവയെത്തുന്നുമുണ്ട്. 1972ൽ തപാൽ സംവിധാനത്തെ വിവിധ സോണുകളായി തിരിച്ച് അവയെ തിരിച്ചറിയാൻ പിൻ സംവിധാനം ഉണ്ടാക്കിയപ്പോൾ ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ഒരു സർക്കുലർ ഉണ്ട്. ആ സർക്കുലറിൽ എന്തുകൊണ്ടാണ് നിങ്ങൾ ഒരു കത്ത്... Continue Reading →
കേശവാ വിഭോ!
അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന വിഖ്യാതമായ രചനയിൽ ഡോ. അംബേദ്കർ മുന്നോട്ടു വയ്ക്കുന്ന ഒരു ചിന്തയുണ്ട്. രാഷ്ട്രീയമായ ഒരു മുന്നേറ്റത്തിന് മുൻപ് സാമൂഹികവും ആത്മീയവുമായ ഒരു മുന്നേറ്റം സംഭവിക്കേണ്ടിയിരിക്കുന്നു എന്നതാണത്. നൂറ്റാണ്ടുകളിലൂടെ ചരിത്രം അതു തെളിയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ രാഷ്ട്രീയ വിമോചനം ലൂഥറിന്റെ ആത്മീയ പരിഷ്കരണത്തിന്റെ ഫലമായിരുന്നു. അമേരിക്കാസും യൂറോപ്പും രാഷ്ട്രീയമായ മുന്നേറ്റമുണ്ടാക്കിയത് പ്യൂരിറ്റാനിസത്തിന്റെ ബാക്കിപത്രമാണ്. സൂക്ഷ്മരൂപത്തിൽ പ്യൂരിടാനിസം മതപരിഷ്കരണമായിരുന്നു എന്നു കാണാം. തമ്മിലടിച്ചു കിടന്ന തികച്ചും അപരിഷ്‌കൃതരായിരുന്ന അറബ് ഗോത്രങ്ങളെ മുഹമ്മദ് നബി ഒരുമിപ്പിച്ചത് എങ്ങനെയായിരുന്നു? നമ്മുടെ... Continue Reading →
ഗണേശപർവം
മറന്നുപോയ മനുഷ്യരിലൊരാൾ.സവർക്കറെന്ന ഒരൊറ്റപ്പേരിൽ താത്യാറാവു സവർക്കറെ മാത്രം ഓർക്കുമ്പോൾ വീരവിനായകനേക്കാൾ മഹാനായ മറ്റൊരു സിംഹത്തെ നിങ്ങൾ കാണാതെ പോകുന്നുണ്ട്. ഇന്ത്യൻ വിപ്ലവ ചരിത്രത്തിലെ ആ പടനായകൻ ഗണേശ് ദാമോദർ സവർക്കറായിരുന്നു. പ്ളേഗെന്ന മഹാമാരിയിൽ ജനങ്ങൾ ചത്തൊടുങ്ങുമ്പോൾ അവരുടെ അന്ത്യേഷ്ടി കർമങ്ങൾ മുടങ്ങാതെ നിർവഹിക്കുകയെന്ന ധർമം പാലിച്ചാണ് നാലു കുട്ടികളെ അനാഥരാക്കി ദാമോദർ പന്ത് സവർക്കർ മരണം പുല്കുന്നത്. പതിമൂന്നാം വയസിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന ഗണേഷിന് തന്റെ ഇളയതുങ്ങളുടെ അച്ഛനും അമ്മയും ആയി മാറുകയെന്നത് നിയോഗമായിരുന്നു.... Continue Reading →
ഹിന്ദവിസ്വരാജ്: ഉത്തരകാണ്ഡം
ഛത്രപതി ശിവാജി മഹാരാജ്വിജയ് അസോ.. വിജയ് അസോ.. വിജയ് അസോ.. നാം പഠിച്ച ചരിത്രത്തിൽ ഒരു വലിയ തിരുത്തുണ്ട്. അതാണ് ശ്രീമന്ത് ശ്രീ ഛത്രപതി ശിവറായ്. പൃഥ്വിരാജ് ചൗഹാന്റെ സിംഹാസനത്തിൽ കാടന്മാരായ തുർക്കിഷ്-മംഗോളിയൻ-അഫ്‌ഗാൻ ഗോത്രവർഗ്ഗത്തലവന്മാർ കയറിയിരുന്നു തുടങ്ങിയത് 1192ലാണ്.. എന്നാൽ അഞ്ഞൂറാണ്ട് കഴിഞ്ഞപ്പോൾ 1674ലെ ജ്യേഷ്ഠ ശുക്ലപക്ഷ ത്രയോദശിയിൽ ഒരു സാധാരണ സൈനികന്റെ മകൻ ഈ വൈദേശിക വൈതാളികരെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഹിന്ദുപദത്തിന്റെ പാദ്ഷാഹിയായി മാറി. അതിന്റെ അറുപത്തി നാലാം കൊല്ലം 1738ൽ പേഷ്വ ബാജിറാവു ബല്ലാൽ... Continue Reading →