ഇന്ന് ഇന്ത്യയിലെ 36 ജില്ലകളിൽ മാത്രമേ, ഇന്നാട്ടിലെ ഹിന്ദു സമൂഹം കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷ സമുദായമായ മുസ്ലീം ജനസംഖ്യ മറ്റു ജനവിഭാഗങ്ങളെക്കാൾ 50 ശതമാനത്തിലധികം ഉയർന്ന നിലയിൽ നിലവിലുള്ളൂ.
ജമ്മു & കശ്മീർ താഴ്വരയിലെ ശ്രീനഗർ, അനന്ത്നാഗ്, കുപ്വാര ഉൾപ്പെടെയുള്ള ഭൂരിഭാഗം ജില്ലകളിലും ഇത് 90 ശതമാനത്തിന് മുകളിലാണ്. അസമിൽ ധുബ്രിക്ക് പുറമെ ബാർപേട്ട (~70.7%), ഹൈലകാൻഡി (~60.3%), കരിംഗഞ്ച് (~56.3%) എന്നീ ജില്ലകളിലും ജനസംഖ്യ 50% കടക്കുന്നുണ്ട്. ഹരിയാനയിലെ നുഹ് (മേവാത്ത്) ജില്ലയിൽ ഏകദേശം 79% ആണ് മുസ്ലിം ജനസംഖ്യ.
ഇതൊക്കെ 2011-ലെ സെൻസസ് പ്രകാരമുള്ള ഔദ്യോഗിക വിവരങ്ങളാണ്. 2021-ൽ സെൻസസ് നടക്കാത്തതിനാൽ ഇപ്പോഴത്തെ കൃത്യമായ ശതമാനം ഔദ്യോഗികമായി ലഭ്യമായിട്ടില്ല.

ലക്ഷദ്വീപ് (കേന്ദ്രഭരണ പ്രദേശം) ~96.5%
ഷോപ്പിയാൻ (ജമ്മു & കശ്മീർ) ~98.5%
പുൽവാമ (ജമ്മു & കശ്മീർ) ~94.4%
കുൽഗാം (ജമ്മു & കശ്മീർ) ~98.4%
ധുബ്രി (അസം) ~79.6%
മലപ്പുറം (കേരളം) ~70.2%
മുർഷിദാബാദ് (പശ്ചിമ ബംഗാൾ) ~66.2%
കിഷൻഗഞ്ച് (ബീഹാർ) ~67.9%
സൗത്ത് സാൽമാര (അസം) ~95%
മാൾഡ (പശ്ചിമ ബംഗാൾ) ~51.2%
ഭാരതത്തിലെ അതിർത്തി ജില്ലകളിൽ വൻതോതിലുണ്ടായ നുഴഞ്ഞുകയറ്റമാണ് ഭാരതവിഭജനത്തിനു ശേഷം മുസ്ലീം ഡെമോഗ്രാഫിയെ സ്വാധീനിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിൽ അതുപോലെയല്ല.. മലബാറിൽ കേരളത്തിലേയ്ക്കും മലേഷ്യയിലേയ്ക്കും ലക്ഷദ്വീപിലേയ്ക്കും വ്യാപാരത്തിന് വന്ന യെമനി കച്ചവടക്കാരുടെ ഇന്ത്യൻ എസ്‌കോർട്ട് ഗേൾസുമായിട്ടുള്ള ബന്ധങ്ങൾ മുതൽ കഴിഞ്ഞ പതിറ്റാണ്ട് വരെ നീണ്ട അറബികല്യാണങ്ങളും, പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും ലക്ഷക്കണക്കിന് ഹിന്ദു-ക്രിസ്‌ത്യൻ വിശ്വാസികളുടെ നിർബന്ധിത മതപരിവർത്തനവും, 1921-ലെ മാപ്പിള കലാപത്തിലെ മതപരിവർത്തനങ്ങളുമായിരുന്നു അതിനെ സ്വാധീനിച്ചത്.
1921-ലെ മാപ്പിള കലാപത്തിന് ശേഷമുള്ള കാലഘട്ടം കേരളത്തിലെ മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ആത്മപരിശോധനയുടെയും പുനഃസംഘടനയുടെയും സമയമായിരുന്നു. കലാപം സൃഷ്ടിച്ച സാമൂഹികവും സാമ്പത്തികവുമായ തകർച്ചയിൽ നിന്ന് സമുദായത്തെ കരകയറ്റാൻ വിദ്യാഭ്യാസപരവും മതപരവുമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് അന്നത്തെ നേതാക്കൾ തിരിച്ചറിഞ്ഞു. ഹിന്ദു കൂട്ടക്കൊലയെ കുപ്പിയിലടച്ച് യെമനി മാപ്പിളമാരെ ആധുനിക കാലത്തേക്ക് നയിക്കാനാണ് 1922-ൽ പണ്ഡിത സഭയായ മുസ്ലീം ഐക്യസംഘവും, 1924-ൽ സമസ്തയും, 1926-ൽ ജംഇയ്യത്തുൽ ഉലമയും, മുപ്പതുകളിൽ മലബാർ ജില്ലാ മുസ്ലിം ലീഗുമൊക്കെ രൂപീകരിച്ചത്.
1940 മാർച്ചിൽ ലാഹോറിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിലാണ് ലാഹോർ പ്രമേയം അല്ലെങ്കിൽ പാക്കിസ്ഥാൻ പ്രമേയം അംഗീകരിച്ചത്. അന്ന് മലബാറിൽ നിന്ന് ഏതാനും മുസ്ളീം നേതാക്കൾ ലാഹോർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഖാഇദെ മില്ലത്ത് എന്ന് ലീഗുകാർ വിളിച്ച മുഹമ്മദ് ഇസ്മായിൽ സാഹിബ് അന്ന് മദിരാശി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെങ്കിലും മലബാർ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മുസ്ലിംകളുടെ പ്രധാന നേതാവായിരുന്നു.

കേരളത്തിലെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവായിരുന്ന കെ.എം. സീതി സാഹിബ് ലാഹോർ സമ്മേളനത്തിൽ സജീവമായി സംബന്ധിച്ചിരുന്നു. പ്രശസ്തനായ അഭിഭാഷകനും രാഷ്ട്രീയ നേതാവുമായിരുന്ന ബി. പോക്കർ സാഹിബും മലബാറിൽ നിന്നുള്ള പ്രതിനിധിയായി അവിടെയുണ്ടായിരുന്നു. ഇവരെയുകൂടാതെ ഉപ്പൂട്ടി ഹാജി, ഖാൻ ബഹദൂർ പി.വി. ആറ്റുക്കോയ തങ്ങൾ തുടങ്ങിയവരും മലബാറിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ അക്കാലത്ത് സജീവമായിരുന്നു.
1940-ലെ ഔദ്യോഗികമായ ‘പാക്കിസ്ഥാൻ പ്രമേയത്തെ’ തുടർന്ന്, മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാറിലെ മുസ്ലിം കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഒരു പ്രത്യേക പ്രവിശ്യയോ സ്വയംഭരണ പ്രദേശമോ വേണമെന്ന ചിന്ത ചില പ്രാദേശിക നേതാക്കൾക്കിടയിൽ ഉയർന്നു. ഇതിനെയാണ് പലപ്പോഴും ‘മാപ്പിളസ്ഥാൻ’ എന്ന് വിശേഷിപ്പിക്കാറുള്ളത്. പാക്കിസ്ഥാൻ പ്രമേയം പ്രധാനമായും വടക്കുപടിഞ്ഞാറൻ, കിഴക്കൻ ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.
1940-ൽ ചൗധരി റഹ്മത്ത് അലി വിഭാവനം ചെയ്ത ‘പാക് കോമൺവെൽത്ത് ഓഫ് നേഷൻസ്’ എന്ന പാകിസ്‌താൻ ഭൂപടത്തിൽ ഹൈദരാബാദിനെ ഒസ്മാനിസ്താൻ ആയും മലബാറിനെ മാപ്പിളസ്ഥാൻ ആയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷമുള്ള വിവിധ പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളോ സ്വയംഭരണ പ്രദേശങ്ങളോ ആയി മാറ്റുക എന്നതായിരുന്നു റഹ്മത്ത് അലിയുടെ വിപുലമായ പദ്ധതി. അതിന്റെ ഭാഗമായാണ് മലബാറിലെ മുസ്ലിംകൾക്കായി ‘മാപ്ലിസ്ഥാൻ’ എന്ന പേര് അദ്ദേഹം നിർദ്ദേശിച്ചത്.
1947-ലെ വിഭജനത്തിനു ശേഷം ഈ വാദങ്ങളെല്ലാം ഉപേക്ഷിക്കപ്പെടുകയും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചതോടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുന്ന രീതിയിലേക്ക് രാഷ്ട്രീയ മാറ്റം സംഭവിക്കുകയും ചെയ്തു. എന്നാൽ വിഭജനത്തിന് മുൻപുള്ള കാലഘട്ടത്തിൽ മലബാറിലെ മുസ്ലിംകളുടെ രാഷ്ട്രീയ സ്വത്വത്തെക്കുറിച്ച് നടന്ന ചർച്ചകളിൽ മാപ്പിളസ്ഥാൻ എന്ന ആശയം ഒരു ഉപോല്പന്നമായി ഉയർന്നു വന്നിരുന്നു എന്നത് ചരിത്രസത്യമാണ്.
കെ.എം. സീതി സാഹിബ് പാകിസ്ഥാൻ കമ്മിറ്റിക്ക് മുന്നിൽ പാകിസ്താനോടൊപ്പം ഏറനാടും വള്ളുവനാടും ലക്ഷദ്വീപും ചേർന്നുള്ള ഒരു സ്വതന്ത്ര പ്രവിശ്യ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പേര് “മാപ്പിളസ്ഥാൻ”. അവരാണ് പാകിസ്‌താൻ രൂപീകരിച്ചത്, അതിന് ഭരണഘടനയുണ്ടാക്കിയത്. അന്നത്തെ നവകേരളത്തിൽ 1947 ഫെബ്രുവരി ഒൻപതിന് അത് അച്ചടിച്ചുവന്നത് മുസ്‌ലിംലീഗിന്റെ ഓഫീസുകളിൽ നിന്ന് കിട്ടും.
ഇയാൾ 1946-ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പോയി മാപ്പിളമാർ പ്രത്യേക അറബ് വംശമാണെന്നും മറ്റുള്ളവരെപ്പോലെ തങ്ങളെ കാണരുതെന്നും വാദിച്ചിട്ടുണ്ട്. കൗൺസിൽ ഡിബേറ്റിന്റെ റഫറൻസ് പരിശോധിച്ചാൽ ഇതു വ്യക്തമാകും..
“മാപ്പിളമാർ അവരുടെ അറബ് പശ്ചാത്തലവുമായി ബന്ധപ്പെട്ട്, അവരുടേതായ സംസ്കാരവും ചരിത്രവുമുള്ള ഒരു വലിയ ജനതയാണ്. അവർ മലബാറിലെ മറ്റ് സമുദായങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തരാണ്. കൂടാതെ, അവർ വളരെ നിർഭാഗ്യവാന്മാരാണ്; അവർ തങ്ങളുടെ ‘സഹോദര സമുദായത്തോടൊപ്പം’ സ്വാതന്ത്ര്യത്തിനായി പോരാടി, അവരിൽ പലരെയും തൂക്കുമരത്തിലേക്ക് അയച്ചതിന് അവരുടെ സഹോദര സമുദായക്കാരാണ് ഉത്തരവാദികൾ.
വീണ്ടും, അവരുടെ ‘സഹോദര സമൂഹത്തിന്റെ’ കീഴിൽ, ജീവിതത്തിന്റെ ഒരു തുറയിലും അവർ ഒരിഞ്ച് പുരോഗതി നേടിയിട്ടില്ല. അവർ ഇപ്പോഴും 150 വർഷം മുൻപത്തെപ്പോലെ അതേ പിന്നോക്കാവസ്ഥയിലാണ്. ഇക്കാരണങ്ങളാൽ, മാപ്പിളമാർക്ക് ഒരു പ്രത്യേക സംസ്ഥാനം നൽകണം; അവിടെ അവർക്ക് അവരുടേതായ രീതിയിൽ വളരാനും വികസിക്കാനും ഭാവിയിൽ പ്രതീക്ഷയുണ്ടാകാനും കഴിയും.”
1946-ൽ മലബാറിൽ മത്സരിച്ച് വിജയിച്ച എട്ടുപേരുടെ ലിസ്റ്റ് ഇന്നത്തെ മലയാളികൾക്ക് പരിചയമുണ്ടാകില്ല. അന്ന് പാകിസ്താന് വേണ്ടി മുഹമ്മദൻ മണ്ഡലത്തിൽ നിന്ന് മാപ്പിളമാർ വിജയിപ്പിച്ചു വിട്ടവരിൽ സീതി സാഹിബും ഉണ്ടായിരുന്നു.
ബി. പോക്കർ
കെ.എം. സീതി
അറക്കൽ ആലി രാജ
പി.പി. ഹസൻകോയ
എ.കെ. ഖാദർ കുട്ടി
പി.കെ. മൊയ്തീൻ കുട്ടി
കൊയപ്പത്തോടി അഹമ്മദ് കുട്ടി
എം.വി. ഹൈദ്രോസ് വക്കീൽ
1946-ലെ കാബിനറ്റ് മിഷൻ ചർച്ചകളിൽ മലബാറിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളെ ഒരു പ്രത്യേക ഭരണ യൂണിറ്റായി മാറ്റണമെന്ന ആവശ്യം സീതി സാഹിബ് ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായി ഉന്നയിച്ചിരുന്നു.
അന്നത്തെ സെൻട്രൽ അസംബ്ലിയിലേക്ക് 1946-ൽ മലബാറിൽ നിന്ന് ജയിച്ച അബ്ദുൽ സത്താർ സേഠും കുടുംബവും കുറച്ചുപേരും മാത്രമാണ് പാകിസ്താനിലേക്ക് പോയത്. സത്താർ സേട്ട് ജിന്നയുടെ വളരെ അടുത്ത ആളായി മാറി. തലശ്ശേരി സ്വദേശിയായ അദ്ദേഹം വിഭജനത്തിനു ശേഷം പാകിസ്ഥാൻ പൗരത്വം സ്വീകരിച്ചു. തുടർന്ന് പാകിസ്ഥാൻ ഗവൺമെന്റ് അദ്ദേഹത്തെ വിവിധ രാജ്യങ്ങളിലെ അംബാസഡറായി നിയമിച്ചു: പാകിസ്ഥാന്റെ ശ്രീലങ്കയിലെ (അന്ന് സിലോൺ) ഹൈക്കമ്മീഷണറായും ഈജിപ്തിലെ പാകിസ്ഥാൻ അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് പാകിസ്ഥാനിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

1947 ഡിസംബറിൽ കൽക്കട്ടയിൽ നടന്ന ഓൾ ഇന്ത്യ മുസ്ലിം ലീഗ് കൗൺസിൽ യോഗം യഥാർത്ഥത്തിൽ നിർണ്ണായകമായിരുന്നു. കൽക്കട്ടയിലെ കൗൺസിൽ യോഗവും തുടർന്നുണ്ടായ ഈ കറാച്ചി യാത്രയുമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ജനനത്തിന് പിന്നിലെ പ്രധാന വഴിത്തിരിവുകൾ.
വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിച്ച മുസ്ലിം നേതാക്കളുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമുണ്ടായിരുന്നു. ലീഗ് പിരിച്ചുവിടണോ അതോ നിലനിർത്തണോ? ഓൾ ഇന്ത്യ മുസ്ളീം ലീഗ് പാകിസ്ഥാൻ ഉണ്ടാക്കാനാണ് പണിപ്പെട്ടത്. അത് നേടിക്കഴിഞ്ഞിട്ട് പിന്നെ ഇന്ത്യയിൽ എന്ത് നിലനിൽപ്പ്? അതുകൊണ്ട് ഹുസൈൻ ഷഹീദ് സുഹ്രവർദിയെപ്പോലുള്ള പല നേതാക്കളും ലീഗ് പിരിച്ചുവിട്ട് കോൺഗ്രസിലോ മറ്റ് ‘മതേതര പാർട്ടി’കളിലോ ലയിക്കണം എന്ന പക്ഷക്കാരായിരുന്നു.
വിഭജനാനന്തരം ലീഗ് പിരിച്ചുവിടണമെന്ന വാദത്തെ കൽക്കട്ടയിലെ സുഹ്രവർദിയുടെ വസതിയിൽ വെച്ചുനടന്ന ആ യോഗത്തിൽ ശക്തമായി എതിർത്തുകൊണ്ട് മുഹമ്മദ് ഇസ്മായിൽ സാഹിബും സീതി സാഹിബും എടുത്ത നിലപാടാണ് ‘ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്’ എന്ന പ്രസ്ഥാനത്തിന് വഴിമരുന്നിട്ടത്. ഇന്ത്യയിലെ മുസ്ലിംകൾക്ക് രാഷ്ട്രീയമായ ഒരു സ്വത്വം ആവശ്യമാണെന്നും, അത് ഭരണഘടനാപരമായ മാർഗങ്ങളിലൂടെ നേടിയെടുക്കണമെന്നും അവർ വാദിച്ചു.
വിഭജനത്തിന്റെ വിനാശം മുഴുവൻ നേരിട്ടത് ഉത്തരേന്ത്യയായിരുന്നു. സിക്കുകാരോടും ഹിന്ദുക്കളോടും ജൈനരോടും ബൗദ്ധരോടുമൊപ്പം ഇസ്ലാമികമായ ജീവിതം അസാധ്യമാണെന്ന് പറഞ്ഞും പ്രചരിപ്പിച്ചും ഇന്ത്യയെ മൂന്നായി വെട്ടിമുറിച്ചു രണ്ടു ഭാഗം ചോദിച്ചുവാങ്ങി ഉണ്ടാക്കിയതായിരുന്നു പാക്കിസ്ഥാനുകൾ. ദാറുൽ ഇസ്ലാമായി രൂപീകരിച്ച പാകിസ്താനിലേക്ക് മുസ്ലീങ്ങൾ കൂട്ടമായി ഹിജ്‌റ ചെയ്തപ്പോൾ, ആ സമുദായങ്ങളിൽ അതുണ്ടാക്കിയ അവിശ്വാസം വേറെ.
കൂടെ 1946-ൽ മുസ്ളീം ലീഗ് ‘ഡയറക്റ്റ് ആക്ഷൻ’ പ്രഖ്യാപിച്ചു കെട്ടഴിച്ചുവിട്ട ഹിന്ദു കൂട്ടക്കൊലകൾ മറ്റൊരു വശത്ത്. അതുകൊണ്ട് മുസ്ളീം രാഷ്ട്രീയത്തിന്റെ ഭാവിയെപ്പറ്റി ഉത്തരേന്ത്യൻ നേതാക്കൾ ആശയക്കുഴപ്പത്തിലായിരുന്നപ്പോൾ, മറിച്ചൊരു കാഴ്ചപ്പാടുണ്ടായിരുന്നത് മദിരാശി സ്റ്റേറ്റിൽ നിന്നുള്ള ഈ നേതാക്കൾക്കായിരുന്നു. വിഭജനത്തിനു ശേഷം ഇന്ത്യയിൽ അവശേഷിച്ച മുസ്ലിംകളുടെ കാര്യങ്ങൾ നേടിയെടുക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനം അനിവാര്യമാണെന്ന് അവർ ഉറച്ചുവിശ്വസിച്ചു.
അന്ന് ആ കൗൺസിലിൽ ഖാഇദെ മില്ലത്തും സീതി സാഹിബും ഈ നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ മുസ്ലിം ലീഗ് എന്ന പാർട്ടി എന്നെന്നേക്കുമായി ഇല്ലാതാകുമായിരുന്നു. മാത്രമല്ല, 1948 മാർച്ചിൽ മദിരാശിയിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പേരിൽ അത് റീബ്രാൻഡ് ചെയ്യപ്പെടില്ലായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പോലും ആ തീരുമാനത്തിന്റെ സ്വാധീനം കാണാൻ കഴിയും.
1947 ഡിസംബറിൽ കൽക്കട്ടയിൽ നടന്ന കൗൺസിൽ യോഗത്തിന് തൊട്ടുപിന്നാലെയാണ് മുഹമ്മദ് ഇസ്മായിൽ സാഹിബും കെ.എം. സീതി സാഹിബും പാകിസ്താനിലെ കറാച്ചിയിലെത്തി മുഹമ്മദലി ജിന്നയെ കണ്ടത്. വിഭജിത ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ പ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെക്കുറിച്ച് ജിന്നയുമായി അവസാനമായി ആലോചിക്കുക എന്നതായിരുന്നു ലക്ഷ്യം. പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷം ഇന്ത്യയിൽ അവശേഷിച്ച മുസ്ലിംകളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വലിയ ആശങ്കകൾ നിലനിന്നിരുന്ന സമയമായിരുന്നു അത്.
ഇന്ത്യയിലെ മുസ്ലിംകൾ ഇനി സ്വന്തം വഴി കണ്ടെത്തണമെന്നും, അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് എന്തുവേണമെങ്കിലും തീരുമാനിക്കാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ജിന്ന അവരോട് പറഞ്ഞു. പാക്കിസ്ഥാനിലെ ലീഗും ഇന്ത്യയിലെ ലീഗും രണ്ട് വ്യത്യസ്ത സംഘടനകളായി മാറേണ്ടതിന്റെ ആവശ്യകത ഈ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യയിലെ മുസ്ലിം ലീഗ് പിരിച്ചുവിടേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലേക്ക് ഖാഇദെ മില്ലത്തിനെ എത്തിക്കുന്നതിൽ ഈ യാത്രയും ജിന്നയുടെ മറുപടിയും വലിയൊരു പങ്കുവഹിച്ചു.
ഈ കറാച്ചി യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ ഖാഇദെ മില്ലത്ത് 1948 മാർച്ച് 10-ന് മദിരാശിയിലെ രാജാജി ഹാളിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) രൂപീകരണത്തിന് നേതൃത്വം നൽകി.
വിഭജനാനന്തരം ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും മുസ്ലിം ലീഗ് കമ്മിറ്റികൾ നിഷ്ക്രിയമായപ്പോൾ മലബാറിലെ നേതാക്കളായ ബാഫഖി തങ്ങളും, സീതി സാഹിബും, ബി. പോക്കർ സാഹിബും പാർട്ടിയുടെ ആ ഘടകത്തെ മലബാറിൽ ശക്തമായി നിലനിർത്താൻ തീരുമാനിച്ചു. 1948 മാർച്ച് 10-ന് മദ്രാസിൽ വെച്ചുനടന്ന കൗൺസിൽ യോഗത്തിലാണ് ‘സർവ്വേന്ത്യാ മുസ്ലിം ലീഗ്’ പിരിച്ചുവിട്ട് ‘ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്’ രൂപീകരിച്ചത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ആയിരുന്നു ഇതിന്റെ ആദ്യത്തെ ജനറൽ കൺവീനർ.
സർവ്വേന്ത്യാ ലീഗിന്റെ മലബാർ ജില്ലാ കമ്മിറ്റിയും മദിരാശി സ്റ്റേറ്റ് കമ്മിറ്റിയും ചേർന്നാണ് IUML-ന്റെ പുതിയ രൂപത്തിലേക്ക് മാറിയത്. യഥാർത്ഥത്തിൽ അക്കാലത്തെ മദിരാശി സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് പിന്നീട് IUML-ന്റെ ദേശീയ സ്വഭാവമുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയത്. അതിൽ ഏറ്റവും നിർണ്ണായകമായ പങ്ക് വഹിച്ചത് മലബാർ ജില്ലയിൽ നിന്നുള്ള നേതാക്കളായിരുന്നു.
ഇന്ന് കേരളത്തിലെ തെരുവുകളിൽ ആഹ്ലാദം തള്ളിക്കയറി ‘നിഷ്കളങ്കമായി’ പുറത്തുവരുന്ന മുദ്രാവാക്യങ്ങൾ കാണുമ്പോൾ, 1940-കളിൽ മലബാറിലെ തെരുവുകളിൽ മുഴങ്ങിയ പഴയ മുദ്രാവാക്യങ്ങൾ ആരും മറന്നുപോകരുത്.
Ref.
- ജിന്ന പേപ്പേഴ്സ് (Full Volume)
- 1946 പ്രൊവിൻഷ്യൽ ഇലക്ഷൻ റിസൽറ്റ്
- മദ്രാസ് ഇലക്ഷൻ ആർക്കൈവ്സ്
- ട്രാൻസ്ഫർ ഓഫ് പവർ പേപ്പേഴ്സ്
- സീതിസാഹിബ് നേതൃസ്‌മൃതി
Leave a comment