ഇലക്ഷൻ ഭൂപടത്തിലേക്ക്: 2014 – 2024 ഒരു പതിറ്റാണ്ടിന്റെ മാറ്റം

സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി ഓരോ സംഘ കാര്യകർത്താവിന്റെ കയ്യിലും ഒരു ഡയറിയുണ്ടാകും. അതിലായിരിക്കും സംഘടനയുടെ നാൾവഴികളും വളർച്ചയുടെ ഘട്ടങ്ങളും കോറിയിട്ടിട്ടുണ്ടാവുക. 2014-ലെ സംഘടനാ റിപ്പോർട്ടുകൾ രേഖപ്പെടുത്തിയ ആ ഡയറിയുടെ അവസാന താളിൽ വരച്ചിട്ട ടാബുലാർ കോളം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കൗതുകമുള്ള ഒന്നാണ്. വിജയദശമി മാർഗ്ഗനിർദ്ദേശവും ജന ജാഗരണവും 2013-ലെ വിജയദശമി സന്ദേശത്തിൽ സർസംഘചാലക് മോഹൻജി ഭഗവത് ഒരു മാർഗ്ഗനിർദ്ദേശം മുന്നോട്ടുവെച്ചു—"എല്ലാവർക്കും വോട്ടുണ്ടാകണം, എല്ലാവരെയും വോട്ട് ചെയ്യിക്കണം." ഈ ആഹ്വാനത്തോടെയാണ് സ്വയംസേവർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നത്. വിജയദശമി ബൗദ്ധിക് സന്ദേശങ്ങൾ... Continue Reading →

ഇന്ദിരാഗാന്ധിക്ക് ജനിച്ച തുഗ്ലക്ക്

ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് 1975-ലെ അടിയന്തരാവസ്ഥ. പൗരാവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെട്ട ആ 18 മാസങ്ങളിൽ ഭരണകൂടം ജനങ്ങൾക്കു മേൽ അഴിച്ചുവിട്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു 'നിർബന്ധിത വന്ധ്യംകരണം'. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി രാജ്യത്തുടനീളം അടിച്ചേൽപ്പിച്ചത്. അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവാണ് രാജ്യത്തിന്റെ ദാരിദ്ര്യത്തിന് കാരണമെന്ന വാദമാണ് സഞ്ജയ് ഗാന്ധിയും കൂട്ടരും ഉയർത്തിയത്. അദ്ദേഹത്തിന്റെ അധികാര കേന്ദ്രമായിരുന്ന 'മാരുതി ലിമിറ്റഡ്' ഓഫീസിൽ വെച്ചാണ് ഇതിനുള്ള പദ്ധതികൾ തയ്യാറായത്. തുടർന്ന്, രാജ്യത്തെ... Continue Reading →

കാലം കടലെടുത്ത 59 പേർ

ദേശമാസകലം നിന്ന് അയോധ്യയിലേക്ക് രാമയജ്ഞത്തിൽ ആഹുതിയർപ്പിക്കാൻ പോയവരിൽ ഗുജറാത്തിൽ നിന്നു പോയ ആയിരങ്ങളിൽ ഒരു ബാച്ച്.. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർ.. അവർ കർസേവയ്ക്ക് ശേഷം തിരികെ വഡോദരയിലേയ്ക്ക് പോകുന്ന വഴിയിൽ രാവിലെ 7.43ന് ഒരു മൂന്നു മിനിറ്റ് നിർത്തിയിട്ട സ്റ്റേഷൻ മാത്രമായിരുന്നു ഗോധ്ര. ചായകുടിക്കാനിറങ്ങിയപ്പോൾ ജയ് സിയാറാം പറഞ്ഞതായിരുന്നു പ്രകോപനം എന്ന മട്ടിലായിരുന്നു എല്ലാം ആരംഭിച്ചത്. വാക്കുതർക്കമായി. പൊടുന്നനെ എട്ടുമണിക്ക് മുന്നേ അവിടെ ജനനിബിഢമായി.. 900 പേരുടെ ആൾക്കൂട്ടം ചെയിൻ വലിച്ചിട്ട് നാലു കോച്ചുകളിൽ... Continue Reading →

വംശഹത്യയുടെ കോൺഗ്രസ് ചരിത്രം

1984ലെ സിഖ് കൂട്ടക്കൊലക്കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ മരണപ്പെട്ടു എന്ന വാർത്ത ആരോരുമാറിയാത്ത ഒരു ചരമക്കുറിപ്പ് മാത്രമായി കടന്നുപോയി . ഈ വാര്‍ത്തയോടൊപ്പമാണ് ആ ഇരുണ്ട നാളുകളിൽ എല്ലാം നഷ്ടപ്പെട്ട ഇരകളുടെ മനസ്സിലെ ആറാത്ത മുറിവുകൾ വീണ്ടും ചർച്ചയാകേണ്ടത്. 1984ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ ഡൽഹിയുടെ തെരുവുകളിൽ അരങ്ങേറിയത് ഭരണകൂടത്തിന്റെ ഒത്താശയോടെയും കോൺഗ്രസ് നേതാക്കളുടെ നേരിട്ടിറങ്ങി നടപ്പാക്കിയ വംശഹത്യയായിരുന്നു. ആയിരക്കണക്കിന് നിരപരാധികളായ സിഖുകാരാണ്... Continue Reading →

കൃഷ്ണപിള്ളയെ കടിച്ച പാമ്പ്

ഇന്ന് ഇവിടെ വിപ്ലവകരമായ പ്രത്യേക സാഹചര്യങ്ങളോ ജനകീയ മുന്നേറ്റങ്ങളോ നിലവിലില്ല; ജനങ്ങൾക്കിടയിൽ പ്രതിഷേധം അണപൊട്ടുന്നതോ അവരുടെ സമരങ്ങൾ ഉയർന്ന ഘട്ടത്തിലേക്ക് എത്തുന്നതോ ആയ അവസ്ഥ ഇന്നില്ല.ഇന്നത്തെ ഈ ഘട്ടത്തിൽ നിങ്ങളുടെ കയ്യിൽ കിട്ടുന്ന ബാലറ്റ് പേപ്പർ എന്നത് ശത്രുക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ പഠിക്കുക. അല്ലാതെ, പാർലമെന്ററി വ്യാമോഹങ്ങളിൽ അഭിരമിച്ച്, ജയിൽവാസം ഭയന്ന് പാർലമെന്റ് സീറ്റുകളിൽ കടിച്ചുതൂങ്ങിനിൽക്കുന്ന അവസരവാദികൾക്ക് സുഖപ്രദമായ പദവികൾ തരപ്പെടുത്താനുള്ള മാർഗ്ഗമായി അതിനെ കാണരുത്!എന്നാൽ ഓർക്കുക—നാളെ വിപ്ലവ പ്രസ്ഥാനം ആ ബാലറ്റ് പേപ്പർ നിങ്ങളുടെ... Continue Reading →

ഗോധ്രാനന്തര കലാപവും സഞ്ജീവ് ഭട്ടും

സർക്കാരുമായി വിലപേശി സർവീസിൽ തനിക്കെതിരെ പതിറ്റാണ്ടുകളായി നിലവിലുള്ള കുറ്റങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ കുറുക്കുവഴി നോക്കിയ ഒരു ക്രിമിനൽ പോലീസ് ഓഫീസർ ആണ് സഞ്ജീവ് ഭട്ട്. തനിക്ക് ഭരണകൂടവുമായി വില പേശാനാവും എന്ന ഗുജറാത്തിലെ കോണ്ഗ്രസ് ഭരണ കാലത്തെ നമ്പരാണ് ഗോധ്രാനന്തര കലാപത്തിൽ നരേന്ദ്ര മോദിയെ കുടുക്കാൻ നോക്കുന്നത് വഴി പൊളിഞ്ഞടങ്ങിയത്. ​അതിനു ശ്രമിച്ച് വ്യാജരേഖ വരെ ചമയ്ക്കുന്നത് വഴി അയാൾ തന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒരു ക്രിമിനൽ കേസ് കൂടി കൂട്ടിച്ചേർക്കുകയും രാജ്യം മുഴുവൻ അയാളുടെ... Continue Reading →

ബംഗാൾ: അശാന്തിയുടെ രാഷ്ട്രീയ സംഘർഷഭൂമി

ഒരു ദേശത്തിന്റെ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുന്നതിൽ അവിടുത്തെ സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങൾക്ക് വലിയ പങ്കുണ്ട്. പശ്ചിമ ബംഗാളിന്റെ ഇന്നത്തെ അക്രമ രാഷ്ട്രീയത്തിന്റെ വേരുകൾ കിടക്കുന്നത് തൊള്ളായിരത്തി നാല്പതുകൾ മുതൽ ആ നാട്ടിലെ ജനങ്ങൾ അനുഭവിച്ച സമാനതകളില്ലാത്ത പട്ടിണിയിലും വർഗീയ ചോരപ്പുഴയിലും അതിനുശേഷമുണ്ടായ കടുത്ത പ്രത്യയശാസ്ത്ര യുദ്ധങ്ങളിലുമാണ്. ഓരോ ഇലക്ഷനുകൾക്ക് മുൻപും ശേഷവും പിന്നെ ഇടവേളകൾക്കിടയിലും നിരന്തരമായി വിജയിച്ചവന്റെ രാഷ്ട്രീയം പരാജയപ്പെട്ടവന്റെ ജീവനും സ്വത്തും മാനവും എടുക്കുന്ന ശീലം ആദ്യം ചെയ്തത് കോൺഗ്രസാണ്‌.. കോൺഗ്രസ് തോറ്റപ്പോൾ ആ പൈതൃകം... Continue Reading →

ഗോധ്രയിലെരിഞ്ഞ കരിയിലക്കിളികൾ

അയോധ്യയിലെ കർസേവക് പുരത്ത് ശേഖരിച്ചിരുന്ന ശിലകളിൽ പൂജചെയ്തുകൊണ്ടാണ് 2002 ലെ വസന്ത പഞ്ചമിയിൽ രാമജന്മഭൂമിയിൽ ശ്രീരാമ മഹായജ്‌ഞം സമാരംഭിച്ചത്. രാമക്ഷേത്ര നിർമാണത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു പ്രസ്തുത പരിപാടിയുടെ കാര്യക്രമം. പൂജിച്ച കൽതൂണുകളിലൊന്ന് ദിഗംബർ അഖാഡയിൽ സ്ഥാപിച്ചു കൊണ്ട് ദേശമാസകലമുള്ള സന്യാസി ശ്രേഷ്ഠർ ആ മഹായജ്ഞത്തിന് സരയുവിൽ തീർത്ഥസ്നാനം ചെയ്ത് സമാപനം കുറിച്ചു. ഫെബ്രുവരി പതിനേഴിന് ആരംഭിച്ച ചടങ്ങുകൾ ഇരുപത്തി മൂന്നിന് അവസാനിച്ചതോടു കൂടി പൂർണാഹുതി യജ്‌ഞം ആരംഭിച്ചു. നാടിന്റെ എല്ലാ കോണുകളിൽ നിന്നും അടുത്ത നൂറ് ദിവസവും... Continue Reading →

ഷാ ബാനുവിനെ ഇന്ത്യ മറന്നു

എഴുപത് എണ്‍പതുകളില്‍ ഷാബാനു കേസ് എന്ന പേരില്‍ വിശ്രുതമായ ഒരു മുസ്‌ലിം വൃദ്ധയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെ പേരില്‍ സംസാരിക്കുന്ന യാഥാസ്ഥിതികരുടെ ഈ വിഷയത്തിലെ ഖേദകരമായ സമീപനത്തെ വ്യക്തമാക്കുന്നു. സമൂഹത്തില്‍ പുരുഷനൊപ്പം സ്ഥാനം നേടുവാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമത്തിന്റെ വിജയത്തിന്റേയും തുടര്‍ന്നുള്ള പരാജയത്തിന്റേയും കഥകൂടിയാണത്. കുറച്ചുകൂടി അന്വേഷിച്ചാല്‍ അതിന്റെ fall-out വേറെയും ദുരന്തങ്ങളിലേക്ക് നീണ്ടുപോയത് നമുക്ക് കാണാം. പക്വതയില്ലാത്ത ഒരു ഭരണാധികാരിയുടെ ഈ വിഷയത്തിലുള്ള ഇടപെടലും തുടര്‍ന്നുള്ള മറ്റ് ഇടപെടലുകളും നൂറുകോടിയോളം മനുഷ്യരുള്ള... Continue Reading →

നരേന്ദ്രജാലം തുടരുന്നു

2006ലാണെന്ന് തോന്നുന്നു, പൂജനീയ സർസംഘചാലക് സുദർശൻജിയുടെ ബൗദ്ധിക്കിൽ അദ്ദേഹം ഈ കാലഘട്ടത്തിന്റെ വിഷമതകൾ വിവരിക്കുകയാണ്. "നമ്മളൊരു യുഗസന്ധിയിലൂടെ ചലിക്കുകയാണ്. വിവേകാനന്ദ സ്വാമികൾ ആയിരത്തി എണ്ണൂറുകളുടെ അവസാനം അദ്ദേഹത്തിന്റെ ഗുരുഭായിമാരെ നിരന്തരമായി ഓർമിപ്പിക്കുമായിരുന്നു ഠാക്കൂർ ജനിച്ച 1836ൽ ഈ രാഷ്ട്രത്തിൽ സ്വർണിമയുഗത്തിന് നാന്ദികുറിക്കപ്പെടുകയായിരുന്നുവെന്ന്. ഒരു യുഗത്തിന്റെ ദൈർഘ്യം 175 കൊല്ലമാണെന്ന് അരവിന്ദന്റെ ഋഷിവചനമുണ്ട്. അതനുസരിച്ച് 2011ൽ പുതുയുഗപ്പിറവിയുണ്ടാകും. രണ്ടു യുഗങ്ങൾക്കിടയിൽ ഒരു സന്ധ്യാകാലമുണ്ട്. നാം ഇന്ന് ആ യുഗസന്ധിയിലൂടെ കടന്നു പോവുകയാണ്. ഓരോ യുഗസന്ധിയും കടന്നു പോകുമ്പോൾ കഷ്ടതകളുടെ... Continue Reading →

Website Powered by WordPress.com.

Up ↑