ചെങ്കോട്ടൈ വാഞ്ചി അയ്യർ: മലയാളികളുടെ വീരവാഞ്ചി

ആ രംഗം ഒരു മികച്ച ചരിത്ര സിനിമയിലെന്ന പോലെ ഉദ്വേഗഭരിതമായിരുന്നു... 1911 ജൂൺ 17ലെ പുലർകാലത്ത്. തിരുനെൽവേലി-മണിയാച്ചി മെയിൽ ട്രെയിൻ മണിയാച്ചി ജംഗ്ഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ കിടക്കുകയാണ്. തൂത്തുക്കുടിയിൽ നിന്നുള്ള ഇന്തോ-സിലോൺ ബോട്ട് മെയിലിന്റെ വരവും കാത്താണ് ആ കിടപ്പ്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ തിരുനെൽവേലി ഡിസ്ട്രിക്റ്റ് കളക്ടർ റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷെയും ഭാര്യ മേരിയും ഇരിപ്പുണ്ടായിരുന്നു. വേനലവധി ആഘോഷിക്കാൻ തങ്ങൾക്ക് മുന്നേ കൊടൈക്കനാലിലേക്ക് തിരിച്ച മക്കളെ കാണാനുള്ള യാത്രയിലായിരുന്നു അവർ. ആ... Continue Reading →

Featured post

അവസാനത്തെ ആണി

സംഘത്തെ കുറിച്ച് ഇടതുപക്ഷത്തിന്റെ പൊതുവേദികളിൽ സ്വീകാര്യത ലഭിക്കാനായി പറഞ്ഞു പരത്തിയ തലയ്ക്കടിക്കുന്ന നുണകളിൽ ആദ്യത്തേത് പ്രചരിപ്പിച്ചയാൾ ആര് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയായിരുന്നു ഈ അന്വേഷണത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ വിലയിരുത്തൽ സജ്ജനസമക്ഷം സമർപ്പിക്കുന്നു. https://nachiketam.in/2020/12/13/guruji-golwalkar/ (ലേഖനത്തിന്റെ മർമഭാഗം മുകളിലെ ലിങ്കിൽ വായിക്കാം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരക് ആയിരുന്ന ഭാസ്‌കർ റാവുജിയുടെ രണ്ടു ജീവചരിത്രങ്ങളിലെ ഭാഗങ്ങളാണ് താഴെയുള്ളത്) നുണകളുടെ സുവിശേഷകൻഭാഗം നാല് 1948 ജനുവരിയിൽ ശ്രീഗുരുജി തിരുവനന്തപുരം സന്ദർശിച്ചു. 25-ാം തീയതി... Continue Reading →

Featured post

ഹിന്ദവിസ്വരാജും മുഗളപദവും

ഇന്ന് രാഷ്ട്രപതിഭവന്റെ മതിൽക്കെട്ടിനു തൊട്ടുപുറകിലാണ് ഭാരതത്തിന്റെ വിധി നിർണയിച്ച ആ മണ്ണ്. ആ താൽകഠോരയുടെ പുറമ്പോക്കിൽ വെച്ച് 650 കൊല്ലം നീണ്ട ഇസ്ലാമിക ഭരണത്തിന് താഴിട്ടത് ഒരു മാർച്ച് ഇരുപത്തെട്ടിനാണ്. ബംഗാളിൽ നിന്നും അമ്പതുലക്ഷം രൂപ കപ്പവും രാജസ്ഥാനിൽ മാൾവയുടെ സുബേദാരിയും ഡക്കാനിലെ ആറു സുബേദാരികളുടെ നേതൃത്വവും മധ്യപ്രദേശിലെ മാണ്ഡവ്ഗർ, ധാർ, റായ്സെൻ കോട്ടകളുടെ അവകാശവും ഗുജറാത്തിലെ നികുതിവരുമാനത്തിന്റെ നാലിലൊന്നും ചമ്പൽ വരെ നീളുന്ന ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ് വരെയുള്ള പ്രദേശവും ഹിന്ദവി സ്വരാജിന് നൽകുക മാത്രമായിരുന്നില്ല... Continue Reading →

Featured post

സവർക്കറെ തളച്ച തടങ്കൽ പാളയങ്ങൾ

യൂറോപ്പിന്റെ ഭൂപടം സ്വന്തം വിരൽത്തുമ്പിൽ മാറ്റി വരച്ച, ലക്ഷക്കണക്കിന് മനുഷ്യർ ആജ്ഞകൾക്കായി കാതോർത്ത നെപ്പോളിയൻ ബോണപ്പാർട്ട് എന്ന മഹാമേരു, ഒടുവിൽ എത്തിച്ചേർന്നത് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ, ആഫ്രിക്കൻ തീരത്തുനിന്നും രണ്ടായിരത്തോളം കിലോമീറ്റർ അകലെ ആരും കാണാതെ കിടക്കുന്ന ഒരു കൊച്ചു പാറക്കെട്ടിലായിരുന്നു. മാതൃഭൂമിയായ ഫ്രാൻസിൽ നിന്ന് ആയിരക്കണക്കിന് നാഴികകൾ അകലെ, വിജനമായ സമുദ്രച്ചുഴികൾക്കിടയിൽ പെട്ടുപോയ ആ കൊച്ചു ദ്വീപ് ഒരു മനുഷ്യന്റെ ആത്മാവിനെ നിശ്ശബ്ദമായി കൊന്നുതിന്നാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം കണ്ടെത്തിയ ഏറ്റവും നിഷ്ഠൂരമായ ഇടമായിരുന്നു. അവിടെ... Continue Reading →

തടവറകളെ തകർത്തെറിഞ്ഞ രാഷ്ട്രഭക്തി

വിദ്യാഭാസ വകുപ്പ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ ഫ്രീഡം ക്വിസ് ചോദ്യാവലിയില്‍ വീരസവർക്കറെ കുറിച്ച് ഒരു ചോദ്യം ഇടംപിടച്ചത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു അപൂർവതയാണ്. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് ബ്രിട്ടിഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യം ചോദിച്ചിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്. ആ... Continue Reading →

ഭാവയാമി രഘുരാമം

അയോധ്യയിൽ രാമലല്ലയ്ക്ക് വീണ്ടും ക്ഷേത്രമുയരുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ, തിരുവിതാംകൂറിന്റെ മണ്ണിൽ രാമായണത്തിന് ഒരു ഭവ്യ മന്ദിരം സംസ്കൃതത്തിൽ തീർത്തിരുന്നു സ്വാതി തിരുനാൾ മഹാരാജാവ്. പത്തൊൻപാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ 1829 മുതൽ 1846 വരെ തിരുവിതാംകൂർ സിംഹാസനത്തിലിരുന്ന് ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം സംഗീതത്തിനും സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. നാടുവാഴാൻ കുലത്തിൽ പുരുഷസന്താനമില്ലാതെ വിഷമിച്ച റീജൻറ് റാണി ഗൗരി ലക്ഷ്മിബായിയും ഭർത്താവ് രാജരാജവർമ്മ വലിയ കോയിത്തമ്പുരാനും  ദേവപ്രശ്നവിധിപ്രകാരം ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിനു സമീപം പണിതീർത്ത പുഴവാത് ശ്രീ വൈകുണ്ഠേശ്വര... Continue Reading →

ജയ് ജഗന്നാഥ്!!

കലിംഗദേശത്തിന്റെ വിണ്ണിൽ കരിമേഘങ്ങൾ ഉരുണ്ടുകൂടിയ ഒരു സന്ധ്യയായിരുന്നു അത്. കിഴക്കൻ കടലിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റിന് എവിടെയോ രക്തത്തിന്റെ മണമുണ്ടായിരുന്നു. പുരിയിലെ മഹാക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന കൊട്ടാരത്തിന്റെ ജനാലയ്ക്കൽ, അനംഗഭീമ ദേവൻ മൂന്നാമൻ ചിന്താകുലനായി നിന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി ദൂരെ, ഇരുളിൽ മങ്ങിത്തുടങ്ങിയ നീലക്കടലിലായിരുന്നെങ്കിലും മനസ്സ് കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലൂടെയും വരാനിരിക്കുന്ന യുദ്ധങ്ങളുടെ കാഹളത്തിലൂടെയും പായുകയായിരുന്നു. "മഹാരാജൻ..." പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ട് അനംഗഭീമൻ തിരിഞ്ഞുനോക്കി. പ്രധാനമന്ത്രിയും വിശ്വസ്ത സൈന്യാധിപനുമായ സാമന്തവിഷ്ണു ആയിരുന്നു അത്. കൈകളിൽ പഴയ... Continue Reading →

നെഹ്റുവിന്റെ രാമായണക്കാഴ്ചകൾ:  ഒരു ആംഗ്ലോഫൈലിന്റെ കണ്ണിലൂടെ

"നിങ്ങൾക്കറിയാമോ, ഇന്ത്യ ഭരിക്കുന്ന അവസാനത്തെ ഇംഗ്ലീഷുകാരൻ ഞാനാണ്." അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനും ഇന്ത്യയിലെ യു.എസ് അംബാസഡറുമായിരുന്ന ജോൺ കെന്നത്ത് ഗാൽബ്രെയ്ത്തിനോടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തമാശരൂപേണ ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതത്തിന്റെ സായന്തനത്തിലാണ് നെഹ്റു ഗാൽബ്രെയ്ത്തിനെ പരിചയപ്പെടുന്നത്. 1961 മുതൽ 1963 വരെയുള്ള കാലഘട്ടത്തിലാണ് ഗാൽബ്രെയ്ത്ത് അമേരിക്കൻ അംബാസഡറായി ഇന്ത്യയിൽ സേവനമനുഷ്ഠിച്ചത്. തികച്ചും സ്വകാര്യവും സൗഹൃദപരവുമായ ഒരു സംഭാഷണ വേളയിൽ, ഇംഗ്ലീഷ് സംസ്കാരം, ചരിത്രം, വിദ്യാഭ്യാസം എന്നിവയാൽ താൻ എത്രത്തോളം സ്വാധീനിക്കപ്പെട്ടിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് നെഹ്റു... Continue Reading →

യവദ്വീപത്തിലെ പ്രപഞ്ചരഹസ്യം

​ഭാരതീയ സംസ്കാരവും പുരാവൃത്തങ്ങളും കടൽ കടന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക ഘടനയിൽ എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ജീവസ്സുറ്റ ഉദാഹരണമാണ് ഇന്തോനേഷ്യയിലെ സാംസ്കാരിക തലസ്ഥാനമായ യോഗ്യകാർത്ത. ​യോഗ്യകാർത്ത നഗരവും സുൽത്താനേറ്റും ഔദ്യോഗികമായി രൂപപ്പെടുന്നത് 1755 സെപ്റ്റംബർ 13നാണ്. അന്ന് ഇന്തോനേഷ്യ ഡച്ച് അധിനിവേശത്തിന് കീഴിലായിരുന്നു. ഡച്ചുകാരുമായി ഒപ്പിട്ട 'ജിയന്തി ഉടമ്പടി' പ്രകാരം പഴയ മാതാരം രാജ്യം വിഭജിക്കപ്പെടുകയും, മങ്കുഭൂമി രാജകുമാരൻ പുതിയൊരു രാജവംശം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നെയാണ് തന്റെ പുതിയ തലസ്ഥാനത്തിന്... Continue Reading →

കൃഷ്ണപിള്ളയെ കടിച്ച പാമ്പ്

ഇന്ന് ഇവിടെ വിപ്ലവകരമായ പ്രത്യേക സാഹചര്യങ്ങളോ ജനകീയ മുന്നേറ്റങ്ങളോ നിലവിലില്ല; ജനങ്ങൾക്കിടയിൽ പ്രതിഷേധം അണപൊട്ടുന്നതോ അവരുടെ സമരങ്ങൾ ഉയർന്ന ഘട്ടത്തിലേക്ക് എത്തുന്നതോ ആയ അവസ്ഥ ഇന്നില്ല.ഇന്നത്തെ ഈ ഘട്ടത്തിൽ നിങ്ങളുടെ കയ്യിൽ കിട്ടുന്ന ബാലറ്റ് പേപ്പർ എന്നത് ശത്രുക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ പഠിക്കുക. അല്ലാതെ, പാർലമെന്ററി വ്യാമോഹങ്ങളിൽ അഭിരമിച്ച്, ജയിൽവാസം ഭയന്ന് പാർലമെന്റ് സീറ്റുകളിൽ കടിച്ചുതൂങ്ങിനിൽക്കുന്ന അവസരവാദികൾക്ക് സുഖപ്രദമായ പദവികൾ തരപ്പെടുത്താനുള്ള മാർഗ്ഗമായി അതിനെ കാണരുത്!എന്നാൽ ഓർക്കുക—നാളെ വിപ്ലവ പ്രസ്ഥാനം ആ ബാലറ്റ് പേപ്പർ നിങ്ങളുടെ... Continue Reading →

എഴുതാൻ മറന്ന വിന

പണ്ട് പണ്ട്, ഒരിടത്ത് ഒരു ഗുരുവും അദ്ദേഹത്തിന് ഒന്നിനൊന്ന് മികച്ച കുറച്ച് ശിഷ്യന്മാരും ഉണ്ടായിരുന്നു. ലോകവിവരമൊഴികെ ബാക്കി എല്ലാ ശാസ്ത്രങ്ങളും മനഃപാഠമാക്കിയ വിവരദോഷികളായിരുന്നു ഈ ശിഷ്യന്മാർ. ​അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന് ദൂരെയൊരു സ്ഥലത്തേക്ക് യാത്ര പോകേണ്ടി വന്നു. ശിഷ്യന്മാരും പല്ലക്കുമേന്തി കൂടെയിറങ്ങി. നടന്നു നടന്ന് കാട്ടുപാതയിലൂടെ പോകുമ്പോൾ, പെട്ടെന്ന് ദാ കിടക്കുന്നു ഗുരുവിന്റെ കമണ്ഡലു താഴെ! വള്ളിപ്പടർപ്പിൽ തട്ടി വീണതാണ്. ​ശിഷ്യന്മാർ ഇതു കണ്ടെങ്കിലും ആരും അങ്ങോട്ട് നോക്കിയതു പോലുമില്ല. അവർ പാട്ടും പാടി പല്ലക്കും... Continue Reading →

ശ്രീനാരായണതത്വം ഭാഗം മൂന്ന്

ഉന്നതമായ ഒരു പർവതത്തിന്റെ പാറക്കെട്ടുകളിലൂടെ തടഞ്ഞും തളർന്നും കീഴോട്ടാഞ്ഞ് പരന്ന് സുദീർഘമായ സമ ഭൂമിയിലൂടെ കുറേയൊഴുകി ആഴവും പാരവും കാണാത്ത കടലിന്റെ മടിയിൽ ചെന്നുചേരുന്ന ഒരു നദിയെപ്പോലെയായിരുന്നു സ്വാമികളുടെ അധ്യാത്മിക ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിൽ മൂന്നു വ്യത്യസ്തഘട്ടങ്ങൾ തെളിഞ്ഞു കിടപ്പുണ്ട്. ജനദൃഷ്ടിയിൽ നിന്നകന്ന് കാടുകളിലും മറ്റു അവധൂതനായി നടന്ന കാലം ആദ്യഘട്ടം. പിന്നെ പ്രശാന്തനായ തപസ്വിയായി ജീവിച്ച കാലം മധ്യഘട്ടം. ആത്മസാക്ഷാൽക്കാരം പ്രാപിച്ച് അന്തിമഘട്ടം. സ്വാമികളുടെ കവിതയിലും ഈ സീമരേഖകൾ തെളിഞ്ഞുകാണാം. ഗിരിനിരകളിലെ പാറക്കൂമ്പാരങ്ങളിൽ ഇടർപൂണ്ട് നദിയുടെ... Continue Reading →

ഇഖ്ബാൽ: ദാറുൽ ഇസ്ലാമിന്റെ ജൈവപിതാവ്

​ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയ ഭൂപടത്തെയും ഏറ്റവുമൊടുവിൽ മാറ്റിമറിച്ച ആശയങ്ങളുടെ വേരുകൾ തിരയുമ്പോൾ നാം ചെന്നെത്തുക ചില വ്യക്തികളിലാണ്. അതിലൊരാളാണ് കവിയും ഇസ്ലാമിക ദാർശനികനുമായിരുന്ന മുഹമ്മദ് ഇക്ബാൽ. ഒരുപക്ഷേ, ഭാരതീയ ദേശീയതയുടെ ഏറ്റവും മനോഹരമായ ഗീതങ്ങളിലൊന്ന് രചിച്ചയാൾ എങ്ങനെയാണ് പിൽക്കാലത്ത് വിഭജനത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മുഖ്യ ശില്പിയായി മാറിയത് എന്നത് ചരിത്രത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ്. ​1904ൽ തന്റെ 27-ാം വയസ്സിലാണ് ഇക്ബാൽ 'തരാനാ-ഇ-ഹിന്ദ്' എന്ന കവിതയെഴുതുന്നത്. "സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്താ ഹമാരാ" എന്ന്... Continue Reading →

ഭഗത് സിംഗിന്റെ അവസാന മണിക്കൂറുകൾ

1930 ഒക്ടോബർ 7നാണ് ലാഹോർ ഗൂഢാലോചനക്കേസിലെ വിധി പ്രസ്താവിക്കുന്നത്. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവർക്ക് വധശിക്ഷ വിധിക്കപ്പെട്ടു. ബിജോയ് കുമാർ സിൻഹ, മഹാവീർ തിവാരി എന്നിവരെ ജീവപര്യന്തം നാടുകടത്താനും, കുന്ദൻലാൽ, പ്രേംദത്ത് എന്നിവരെ യഥാക്രമം 7 വർഷവും 3 വർഷവും കഠിനതടവിനും ശിക്ഷിച്ചു. രാജ്യമെമ്പാടും വൻ പ്രകടനങ്ങളും ഹർത്താലുകളുമായിട്ടാണ് ജനങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചത്. പ്രിവി കൗൺസിലിൽ വധശിക്ഷ ലഘൂകരിക്കാനായി നൽകിയ അപ്പീൽ നിരസിക്കപ്പെട്ടു. ​ഏതു നിമിഷവും താൻ തൂക്കിലേറ്റപ്പെട്ടേക്കാം എന്ന് ഭഗത് സിംഗിന് അറിയാമായിരുന്നു.... Continue Reading →

സ്വാമി വിവേകാനന്ദന്റെ  കഠിനമായ ജീവിതസമരവും ജീവിതാദർശവും

കേവലം മുപ്പത്തിയൊമ്പതാം വയസ്സിൽ 1902ൽ സ്വാമി വിവേകാനന്ദൻ തന്റെ ഭൗതികശരീരം വെടിഞ്ഞു. ബേലൂർ മഠത്തിൽ അപ്പോൾ രാത്രി സമയം 9:10. അക്കാലത്ത് ബേലൂർ മഠത്തിലോ ചുറ്റുമുള്ള ഗ്രാമങ്ങളിലോ വൈദ്യുതിയുണ്ടായിരുന്നില്ല. ഒരു ടെലിഫോൺ കണക്ഷൻ മാത്രമാണുണ്ടായിരുന്നത്. വാർത്താവിനിമയ സൗകര്യങ്ങൾ ഇത്രമേൽ പരിമിതമായിരുന്നിട്ടും, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഭാരതത്തിന്റെ നാനാകോണുകളിൽ നിന്നുമുള്ള പ്രമുഖ മാധ്യമങ്ങൾ അതീവ ആദരവോടെയും ആഴത്തിലുള്ള വിശകലനങ്ങളോടെയുമാണ് ആ വാർത്ത ജനങ്ങളിലെത്തിച്ചത്. ബംഗാൾ, ബിഹാർ പ്രവിശ്യകൾ മുതൽ പടിഞ്ഞാറൻ തീരത്തെ ഗുജറാത്ത് വരെയും, മധ്യഭാരതം കടന്ന് തെക്കേ... Continue Reading →

ഭാരതവിഭജനത്തിന്റെ മലബാർ അധ്യായങ്ങൾ

​ഇന്ന് ഇന്ത്യയിലെ 36 ജില്ലകളിൽ മാത്രമേ, ഇന്നാട്ടിലെ ഹിന്ദു സമൂഹം കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷ സമുദായമായ മുസ്ലീം ജനസംഖ്യ മറ്റു ജനവിഭാഗങ്ങളെക്കാൾ 50 ശതമാനത്തിലധികം ഉയർന്ന നിലയിൽ നിലവിലുള്ളൂ. ​ജമ്മു & കശ്മീർ താഴ്വരയിലെ ശ്രീനഗർ, അനന്ത്നാഗ്, കുപ്വാര ഉൾപ്പെടെയുള്ള ഭൂരിഭാഗം ജില്ലകളിലും ഇത് 90 ശതമാനത്തിന് മുകളിലാണ്. അസമിൽ ധുബ്രിക്ക് പുറമെ ബാർപേട്ട (~70.7%), ഹൈലകാൻഡി (~60.3%), കരിംഗഞ്ച് (~56.3%) എന്നീ ജില്ലകളിലും ജനസംഖ്യ 50% കടക്കുന്നുണ്ട്. ഹരിയാനയിലെ നുഹ് (മേവാത്ത്) ജില്ലയിൽ... Continue Reading →

ഭഗത് സിങ്ങിന്റെ വധശിക്ഷ, ഒരു പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പ്

1931 മാർച്ച് 23. ലാഹോർ സെൻട്രൽ ജയിൽ അന്ന് കനത്ത അസ്വസ്ഥതയിലായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ക്രൂരമായ നിയമങ്ങൾക്കടിപ്പെട്ട് പത്രപ്രവർത്തകനായ വീരേന്ദ്രയും അന്ന് അതേ ജയിലിൽ തടവിലുണ്ട്. നഗരത്തിലെ തെരുവുകളിലും ജയിലിന്റെ ഇടനാഴികളിലും വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആ മൂന്ന് ധീരവിപ്ലവകാരികളുടെയും അവസാന പ്രഭാതമായിരുന്നു അത്. വീരേന്ദ്ര തന്റെ ഓർമ്മകളിൽ കുറിക്കുന്നു:“ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും തൂക്കുമരത്തിലേക്ക് നടന്ന ആ ചരിത്രദിനത്തിൽ, അവർക്കൊപ്പം അതേ ജയിലിൽ കഴിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യമോ അതോ... Continue Reading →

Website Powered by WordPress.com.

Up ↑