ഭാവയാമി രഘുരാമം

അയോധ്യയിൽ രാമലല്ലയ്ക്ക് വീണ്ടും ക്ഷേത്രമുയരുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ, തിരുവിതാംകൂറിന്റെ മണ്ണിൽ രാമായണത്തിന് ഒരു ഭവ്യ മന്ദിരം സംസ്കൃതത്തിൽ തീർത്തിരുന്നു സ്വാതി തിരുനാൾ മഹാരാജാവ്. പത്തൊൻപാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ 1829 മുതൽ 1846 വരെ തിരുവിതാംകൂർ സിംഹാസനത്തിലിരുന്ന് ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം സംഗീതത്തിനും സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. നാടുവാഴാൻ കുലത്തിൽ പുരുഷസന്താനമില്ലാതെ വിഷമിച്ച റീജൻറ് റാണി ഗൗരി ലക്ഷ്മിബായിയും ഭർത്താവ് രാജരാജവർമ്മ വലിയ കോയിത്തമ്പുരാനും  ദേവപ്രശ്നവിധിപ്രകാരം ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിനു സമീപം പണിതീർത്ത പുഴവാത് ശ്രീ വൈകുണ്ഠേശ്വര... Continue Reading →

നെഹ്റുവിന്റെ രാമായണക്കാഴ്ചകൾ:  ഒരു ആംഗ്ലോഫൈലിന്റെ കണ്ണിലൂടെ

"നിങ്ങൾക്കറിയാമോ, ഇന്ത്യ ഭരിക്കുന്ന അവസാനത്തെ ഇംഗ്ലീഷുകാരൻ ഞാനാണ്." അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനും ഇന്ത്യയിലെ യു.എസ് അംബാസഡറുമായിരുന്ന ജോൺ കെന്നത്ത് ഗാൽബ്രെയ്ത്തിനോടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തമാശരൂപേണ ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതത്തിന്റെ സായന്തനത്തിലാണ് നെഹ്റു ഗാൽബ്രെയ്ത്തിനെ പരിചയപ്പെടുന്നത്. 1961 മുതൽ 1963 വരെയുള്ള കാലഘട്ടത്തിലാണ് ഗാൽബ്രെയ്ത്ത് അമേരിക്കൻ അംബാസഡറായി ഇന്ത്യയിൽ സേവനമനുഷ്ഠിച്ചത്. തികച്ചും സ്വകാര്യവും സൗഹൃദപരവുമായ ഒരു സംഭാഷണ വേളയിൽ, ഇംഗ്ലീഷ് സംസ്കാരം, ചരിത്രം, വിദ്യാഭ്യാസം എന്നിവയാൽ താൻ എത്രത്തോളം സ്വാധീനിക്കപ്പെട്ടിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് നെഹ്റു... Continue Reading →

യവദ്വീപത്തിലെ പ്രപഞ്ചരഹസ്യം

​ഭാരതീയ സംസ്കാരവും പുരാവൃത്തങ്ങളും കടൽ കടന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക ഘടനയിൽ എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ജീവസ്സുറ്റ ഉദാഹരണമാണ് ഇന്തോനേഷ്യയിലെ സാംസ്കാരിക തലസ്ഥാനമായ യോഗ്യകാർത്ത. ​യോഗ്യകാർത്ത നഗരവും സുൽത്താനേറ്റും ഔദ്യോഗികമായി രൂപപ്പെടുന്നത് 1755 സെപ്റ്റംബർ 13നാണ്. അന്ന് ഇന്തോനേഷ്യ ഡച്ച് അധിനിവേശത്തിന് കീഴിലായിരുന്നു. ഡച്ചുകാരുമായി ഒപ്പിട്ട 'ജിയന്തി ഉടമ്പടി' പ്രകാരം പഴയ മാതാരം രാജ്യം വിഭജിക്കപ്പെടുകയും, മങ്കുഭൂമി രാജകുമാരൻ പുതിയൊരു രാജവംശം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നെയാണ് തന്റെ പുതിയ തലസ്ഥാനത്തിന്... Continue Reading →

കുട്ടികളെ തിന്നുന്ന പ്ലൂട്ടാർക്ക്

നാരായണന്റെ വ്യക്തിപ്രശസ്തിയും തത്വമഹിമയും പതുക്കെപ്പതുക്കെ ദേശകാല സമുദായസീമകൾ കടന്ന് ലോകജയം സാധിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നമ്മുടെ കൺമുന്നിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. പൂർവാഹ്നത്തിലെ ഇതിന്റെ കാന്തി വർധിച്ചുതന്നെ വരുന്നു. എങ്കിലും അതോടൊപ്പം അപരാഹ്നത്തിലെ നിഴൽ പോലെ ശ്രീനാരായണ സന്ദേശങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലുകളും വേറെ നടക്കാതെയുമിരിക്കുന്നില്ല. അതിനാൽ ശ്രീനാരായണ ധർമത്തിന്റെ രക്ഷാഭടന്മാർ തത്വപ്രചാരണത്തിൽ നിത്യജാഗരൂകരായിത്തന്നെ കഴിയേണ്ടിയിരിക്കുന്നു. അവർ എന്നും ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്. 'ശ്രീനാരായണൻ ആര്' എന്ന ചോദ്യം. ഓരോ തലമുറയും ഈ ചോദ്യം ചോദിച്ചുകൊണ്ടായിരിക്കും ശ്രീനാരായണനെ സമീപിക്കുന്നത്.... Continue Reading →

എനിക്കുവേണ്ടി നീ ഇത്രയും ചെയ്യുമോ?

“ഏറ്റവും പ്രിയപ്പെട്ട മൃണാളിനി, 1905 ആഗസ്ത് 24ന് നീയെഴുതിയ കത്തു കിട്ടി. നിന്റെ അച്ഛനമ്മമാർക്ക് വീണ്ടും ബന്ധുവിയോഗദുഃഖം അനുഭവിക്കേണ്ടി വന്നതറിഞ്ഞു ഞാൻ വളരെ വ്യസനിക്കുന്നു. അവരുടെ ഏതുകുട്ടിയാണ് മരണപ്പെട്ടതെന്ന് നീ എഴുതിയിട്ടില്ല. എന്നാൽ ദുഃഖിച്ചിട്ടും വേദനിച്ചിട്ടും എന്തു കാര്യം? നാം ഈ ലോകത്തിൽ സുഖമന്വേഷിക്കുന്നു. സുഖത്തിനു നടുവിൽ, അതിനുചുറ്റും ദുഃഖം കണ്ടെത്തുന്നു. കുട്ടികളോടുള്ള നമ്മുടെ ആസക്തിയുടെ കാര്യത്തിൽ മാത്രമല്ല, ലൗകികസുഖങ്ങൾക്കുവേണ്ടിയുള്ള എല്ലാ അന്വേഷണത്തിന്റെയും കഥ ഇതുതന്നെ. പോംവഴി ഒന്നേയുള്ളൂ. മനസ്സ് ശാന്തമായും സ്ഥിരമായും വയ്ക്കുകയും സുഖദുഃഖങ്ങൾ രണ്ടും... Continue Reading →

മഹാസമാഗമത്തിന്റെ ശതാബ്ദി

ശിവഗിരിയിലെ വൈദികമഠത്തിന്റെ വരാന്തയിൽ മൂന്നു തഴപ്പായിട്ട് അവരിരുവരും ആസനസ്ഥരായി. കൂടെ ദീനബന്ധു സിഎഫ് ആൻഡ്രൂസും. സംഭാഷണം സംസ്കൃതത്തിലാകാമെന്നു മലയാളികളുടെ ഗുരുദേവനരുളി. തനിക്ക് ബംഗാളി കലർന്ന സംസ്കൃതമേ വശമുള്ളെന്നു ബംഗാളികളുടെ ഗുരുദേബും. അനന്തരം യഥാക്രമം കുമാരനാശാനും എൻ കുമാരനും ഇരുവരുടെയും ദ്വിഭാഷികളായി. വിവേകനന്ദസ്വാമികൾ 'ഭ്രാന്താലയ'മെന്നു വിശേഷിപ്പിച്ച മണ്ണിനെ ഇരുപതു കൊല്ലം കൊണ്ട് 'തീർത്ഥാലയ'മാക്കിയ നൈപുണ്യത്തിന്റെ മഹിമയെ ടാഗോർ വാനോളം പുകഴ്ത്തി. "സ്വാമി അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല. കേരളമിന്ന് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു" അദ്ദേഹം പറഞ്ഞു. 'നാം... Continue Reading →

സദ്ഗുരവേ തുണൈ

മൂന്നു നാല് രാപ്പകലുകളായി വല്ലാതെ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരുപാടൊരുപാട് കാര്യങ്ങളെക്കുറിച്ചു നിർത്താതെയാണ് ഞാൻ സംസാരിക്കുന്നത് എന്നെനിക്കു തോന്നി. കാരണം ജീവിതത്തിലാദ്യമായി ഞാൻ എന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയെന്ത്? കുറെ കാലങ്ങൾക്ക് മുന്നേയാണ്. അനപത്യ ദുഃഖത്തിലുഴറുന്ന ആ മനുഷ്യൻ ജോലികഴിഞ്ഞ് അവസാനത്തെ സ്റ്റോപ്പായ പോത്താൻകോടിറങ്ങി വഴി നടന്നു വീട്ടിലേയ്ക്ക് വരുമ്പോ തോപ്പിലെ തമ്പുരാന്റെ കാവിനടുത്ത് നിന്ന് ആ അവധൂതൻ വിളിച്ചു ചോദിക്കും. "കൊച്ചിനെ കിട്ടിയാ പിള്ളേ" ആ മനുഷ്യൻ ഇല്ലെന്നു തിരിച്ചു പറയും. എട്ടു... Continue Reading →

മതേതരമാക്കൽ മഹാമഹത്തിൽ മറന്നുപോകുന്നത്

ശ്രീ നാരായണ ഗുരുദേവന്റെ കൃതികളിൽ അവസാനം രചിക്കപ്പെട്ട കൃതിയാണ് ഹോമമന്ത്രം. സമാധിയോട് അടുത്ത കൊല്ലങ്ങളിൽ അദ്ദേഹം പൂർത്തിയാക്കിയ ഒന്നാണ് ഈ കൃതി. ഭാരതത്തിന്റെ അനന്യമായ സംസ്കാരമാണ് യജ്ഞ സംസ്കാരം. എന്തോക്കെ നേടിയെടുക്കാം എന്നുള്ളതിനെക്കാൾ എനിക്കെന്തു നൽകാൻ കഴിയും എന്ന് ലോകത്തെ ചിന്തിപ്പിച്ച ദർശനം. അങ്ങനെ ത്യാഗബുദ്ധ്യാ രാഷ്ട്രജീവിതത്തിൽ ഇടപെട്ടു സമാജത്തെ പരിപോഷിപ്പിക്കുന്ന ഈ ദർശനംവൈദികമായ വെറുമൊരു ക്രിയാകർമ പദ്ധതിയായി അധഃപതിച്ചുപോയപ്പോൾ അതിൽനിന്നും വീണ്ടും ജ്ഞാനത്തെ യജ്ഞ സംസ്കൃതിയിൽ പുനഃപ്രതിഷ്ഠിച്ചുകൊണ്ട്, ആത്മസാക്ഷാത്കാരം നേടിയ നാരായണ ഋഷീശ്വരൻ ദർശിച്ച മന്ത്രഗണമാണ്... Continue Reading →

രാഷ്ട്രഹൃത്തിലണിഞ്ഞ കൗസ്തുഭമുദ്ര

ഭാരതത്തിന്റെ നെടുകെയും കുറുകെയും നാഡീ തന്തുക്കളെപ്പോലെ വ്യാപിച്ചിരിക്കുന്ന പ്രസ്ഥാനമാണ് ഭാരതീയ തപാൽ. നിങ്ങളൊരു കത്തയച്ചാൽ മൂന്നു പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഏത് ഗ്രാമത്തിലും അതെത്തിച്ചേരും എന്നായിരുന്നു ഉപഭോക്താക്കൾക്ക് തപാൽ വകുപ്പ് നൽകിയ ഉറപ്പ്. ഒന്നരലക്ഷം തപാൽ ഓഫീസുകളിലൂടെ ഇന്ത്യയുടെ ഓരോ മൂലയിലും അവയെത്തുന്നുമുണ്ട്. 1972ൽ തപാൽ സംവിധാനത്തെ വിവിധ സോണുകളായി തിരിച്ച് അവയെ തിരിച്ചറിയാൻ പിൻ സംവിധാനം ഉണ്ടാക്കിയപ്പോൾ ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ഒരു സർക്കുലർ ഉണ്ട്. ആ സർക്കുലറിൽ എന്തുകൊണ്ടാണ് നിങ്ങൾ ഒരു കത്ത്... Continue Reading →

Website Powered by WordPress.com.

Up ↑