കാലം കടലെടുത്ത 59 പേർ

ദേശമാസകലം നിന്ന് അയോധ്യയിലേക്ക് രാമയജ്ഞത്തിൽ ആഹുതിയർപ്പിക്കാൻ പോയവരിൽ ഗുജറാത്തിൽ നിന്നു പോയ ആയിരങ്ങളിൽ ഒരു ബാച്ച്.. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർ.. അവർ കർസേവയ്ക്ക് ശേഷം തിരികെ വഡോദരയിലേയ്ക്ക് പോകുന്ന വഴിയിൽ രാവിലെ 7.43ന് ഒരു മൂന്നു മിനിറ്റ് നിർത്തിയിട്ട സ്റ്റേഷൻ മാത്രമായിരുന്നു ഗോധ്ര.

ചായകുടിക്കാനിറങ്ങിയപ്പോൾ ജയ് സിയാറാം പറഞ്ഞതായിരുന്നു പ്രകോപനം എന്ന മട്ടിലായിരുന്നു എല്ലാം ആരംഭിച്ചത്. വാക്കുതർക്കമായി. പൊടുന്നനെ എട്ടുമണിക്ക് മുന്നേ അവിടെ ജനനിബിഢമായി.. 900 പേരുടെ ആൾക്കൂട്ടം ചെയിൻ വലിച്ചിട്ട് നാലു കോച്ചുകളിൽ തീ പടർത്തി അവരെ കൊന്നു തള്ളി.

140 ലിറ്റർ പെട്രോളിൽ 22 സ്‌ത്രീകളും എട്ടു കുട്ടികളും ഉൾപ്പെടെ 59 സബർമതി എക്സ്പ്രസിന്റെ S6 ബോഗിയിൽ പേര് നിമിഷങ്ങൾക്കകം എരിഞ്ഞമർന്നു. ഇൻക്വസ്റ്റ് പഞ്ചനാമയും പോസ്റ്റ്‌മോർട്ടം കുറിപ്പുകളും അനുസരിച്ച് കൊല്ലപ്പെട്ട 58 ശരീരങ്ങളും പൂർണ്ണമായി കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു.

പരിതാപകരം!!!

അവരുടെ പേരുകൾ ഇന്നും നിങ്ങൾക്ക് പബ്ലിക് ഡൊമൈനിൽ കിട്ടില്ല. കോടതിരേഖകളിൽ അല്ലാതെ അത് ഒരിടത്തും കാണാനുമില്ല..

ഇതാ, പൂർണ്ണമായ പട്ടിക:

  1. ജമുനാപ്രസാദ് രാമാശ്രയ്‌ തിവാരി
  2. അജ്ഞാതൻ / തിരിച്ചറിയാത്ത ആൾ
  3. അജ്ഞാതൻ / തിരിച്ചറിയാത്ത ആൾ
  4. സുധാബെൻ ഗിരീഷ്‌ചന്ദ്ര റാവൽ
  5. അജ്ഞാതൻ / തിരിച്ചറിയാത്ത ആൾ
  6. നിതാബെൻ ഹർഷദ്ഭായി പഞ്ചാൽ
  7. രവിബെൻ എന്ന ശിവപഥി ജമുനാപ്രസാദ് തിവാരി
  8. അജ്ഞാതൻ / തിരിച്ചറിയാത്ത ആൾ
  9. അജ്ഞാതൻ / തിരിച്ചറിയാത്ത ആൾ
  10. ശൈലേന്ദ്രകുമാർ ജമുനാപ്രസാദ് മാലി
  11. മൻസുഖ്‌ഭായി കാഞ്ചിഭായി സോണി
  12. സുശിലാബെൻ രാംലഖൻ സിങ്
  13. രാംസിരിരിബെൻ ഹരിപ്രസാദ് ശർമ്മ
  14. മംഗളാബെൻ ഹിർജിഭായി പട്ടേൽ
  15. നീരുബെൻ നവീൻചന്ദ്ര ഭാമഭട്ട്
  16. പ്രേമാൽബെൻ നാരായൺഭായി ധാബി
  17. മഞ്ജുളാബെൻ കീർത്തിഭായ് പട്ടേൽ
  18. രാംലഖൻസിങ് ശിവ്‌ബാലക്‌സിങ്
  19. ഋഷഭ് രാകേഷ്‌ഭായി ചൗരസിയ
  20. ഛോട്ടേലാൽ രാംകൃപാ ബാരി
  21. കംപാബെൻ മനുഭായി പട്ടേൽ
  22. മിത്തൽബെൻ ഭരത് ഭായി പ്രജാപതി
  23. മണിഭായി ദാഹ്യാഭായി ദവേ
  24. പ്രീതിബെൻ ഭഗവതിപ്രസാദ് പോൾ
  25. ഗോവിന്ദ്ഷങ്കർ ഹരിശങ്കർ ബാരി
  26. ഗിരിബെൻ പർമാൺഭായി
  27. ജയ്സൽഭായി മൻസുഖ്‌ഭായി സോണി
  28. വിഠൽഭായി പുരുഷോത്തംഭായി പട്ടേൽ
  29. രാജേഷ്‌കുമാർ ചിരാഗ്‌ഭായി പട്ടേൽ
  30. അജ്ഞാതൻ / തിരിച്ചറിയാത്ത ആൾ
  31. പ്രതിമാദേവി ഭഗവതിപ്രസാദ് പോൾ
  32. പ്രിയ രമൺലാൽ ഷാ
  33. ലഖുഭായി ഹർജിഭായി പട്ടേൽ
  34. ലളിതാബെൻ കരംസിങ്‌ഭായി പട്ടേൽ
  35. നീലിമ എന്ന അമി പ്രകാശ്‌ഭായി ചൗഹാൻ
  36. രാജുഭായി ശങ്കർജി വഘേല
  37. ഝവേർഭായി ജാദവ്‌ഭായി പ്രജാപതി
  38. ദേവ്കലാബെൻ ഹരിപ്രസാദ് ജോഷി
  39. പ്രതിക്ഷാബെൻ ഹർഷദ്ഭായി പഞ്ചാൽ
  40. രോഹിത് രാംലഖൻസിങ്
  41. ശൈലേഷ്‌ഭായി രൺഛോട്ഭായി പഞ്ചാൽ
  42. ഭീംജിഭായി കർഷൺഭായി പട്ടേൽ
  43. ശാന്താബെൻ ജസുഭായി പട്ടേൽ
  44. അജ്ഞാതൻ / തിരിച്ചറിയാത്ത ആൾ
  45. പൂജബെൻ ദീപക് ദേശ്പാണ്ഡെ
  46. ഇന്ദിരാബെൻ ബൻസിഭായി പട്ടേൽ
  47. യോഗേന്ദ്രസിംഹ് ശ്രികൃഷ്ണ കഹാർ
  48. മാലാബെൻ ശരദ്ഭായി മാത്രേയ്
  49. സദാശിവ് വിഠോബാ ജാദവ്
  50. ജോതികബെൻ ഭരത് ഭായി പഞ്ചാൽ
  51. സതീഷ്‌ചന്ദ്ര രമൺലാൽ വ്യാസ്
  52. സുശിലാദേവി ഭഗവതിപ്രസാദ് പാൽ
  53. ഷീലാബെൻ മഫത്‌ഭായി പട്ടേൽ
  54. പ്രഹ്ലാദ്‌ഭായി ജയന്തിഭായി പട്ടേൽ
  55. അരവിന്ദാബെൻ കാന്തിലാൽ ശുക്ല
  56. ഉമാകാന്ത് ഗോവിന്ദ്‌ഭായി മഖ്‌വാന
  57. ദിവാലിബെൻ രവ്ജിഭായി പട്ടേൽ
  58. ഹർഷദ്ഭായി ഹർഗോവിന്ദ് പഞ്ചാൽ
  59. ഛായാബെൻ ഹർഷദ്ഭായി പഞ്ചാൽ

2017 വരെ അവരുടെ കുടുംബങ്ങൾക്ക് യാതൊരുവിധ ധനസഹായവും ലഭിച്ചില്ല. മരിച്ചു പോയവരിൽ ഏഴു പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ബാക്കിയുള്ള 52 പേരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷവും റെയിൽവേ അഞ്ചു ലക്ഷവും കോടതി നിർദ്ദേശപ്രകാരം നഷ്ടപരിഹാരം നൽകി. ഗുരുതരമായി പൊള്ളലേറ്റ 48 പേര് വേറെ.

ആ ശവശരീരങ്ങളെ റെയിൽവേയുടെ യാർഡിൽ രണ്ടു ഡസനോളം ഡോക്ടർമാർ പോസ്റ്റ്മോർട്ടം ചെയ്തു. ആ വാർത്ത ഗുജറാത്തിലാകെ തീപോലെ പടർന്നു. അന്ന് രാത്രിമുതൽ വ്യാപകമായ കലാപങ്ങൾ അടുത്ത മൂന്നു ദിവസം കൊണ്ടുണ്ടായി. ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെട്ടു. അത് നിയന്ത്രിക്കാൻ തൊട്ടടുത്തുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും സംസ്ഥാന സർക്കാർ പോലീസിനെ വിട്ടു കിട്ടാൻ അഭ്യർഥിച്ചു ഫാക്‌സയച്ചു. ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ സിആർപിഎഫ് ഇറങ്ങി മൂന്നു ദിവസം കൊണ്ട് കലാപം അടിച്ചൊതുക്കി.

പക്ഷെ.. കേന്ദ്രത്തിൽ ഒരു ഹിന്ദുത്വ കക്ഷി ഭരിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും വലിയ രാഷ്ട്രീയ ആയുധത്തെ പ്രതിപക്ഷം പൂർണമായി അശാന്തിയുടെ പാഠം എഴുതിയും വയ്ക്കാൻ പ്രയോഗിച്ചു. ഗുജറാത്ത് 1741 മുതൽ കലാപങ്ങൾ നടക്കുന്ന സ്ഥലമാണ്. അതുകൊണ്ട് 2002ലെ കലാപം ഗോധ്രാനന്തര കലാപം എന്ന് അറിയപ്പെട്ടു.

24 കൊല്ലങ്ങൾക്ക് ശേഷം ചില അച്ഛന്മാരുടെ മക്കൾ ഡീപ് സ്റ്റേറ്റിന്റെ പ്രോപ്പഗാണ്ട പൂളിലെ ഓരോ നരേറ്റീവിനും വേണ്ടി ഒരു സീൻ വെച്ചു പകുത്തു നൽകി വെക്കുമ്പോൾ ഇതു മറന്നു പോകരുത്.

പരാതിക്കാരനായ എഞ്ചിൻ ഡ്രൈവർ ശ്രീ രാജേന്ദ്ര റാവു രഘുനാഥ് റാവു ജാദവ് നൽകിയ പരാതിയിലെ വിവരങ്ങളും തുടർന്ന് നടന്ന അന്വേഷണത്തിൽ വെളിപ്പെട്ട വിവരങ്ങളും ചുരുക്കത്തിൽ താഴെ പറയുന്നതുപോലെ വിവരിക്കാം. 

അയോധ്യയിൽ നടന്ന രാമയജ്ഞത്തിൽ ആഹുതിയർപ്പിക്കാൻ പോയ കർസേവകർ 27-2-2002 ന് 9166 ഡൗൺ സബർമതി എക്സ്പ്രസ് ട്രെയിനിൽ മടങ്ങുകയായിരുന്നു.  കർസേവകർ ട്രെയിനിൽ മടങ്ങുന്ന വിവരം അറിഞ്ഞ്, 26-2-2002 ന് രാത്രി 9.00 മണിയോടെ, ഈ കേസിലെ സഹപ്രതികളായ ഗൂഢാലോചനക്കാരായ സലീം സർദ, ഷൗക്കത്ത് അഹമ്മദ് ചർക്ക എന്ന ലാലു, സലീം ഹാജി ഇബ്രാഹിം ബാദാം എന്ന സലീം പാൻവാല എന്നിവർ ജാബിർ ബന്യാമിനെ ഗൂഢാലോചനക്കാരിൽ ഒരാളായ അബ്ദുൾ റസാഖ് കുർക്കൂറിന്റെ ഉടമസ്ഥതയിലുള്ള അമൻ ഗസ്റ്റ് ഹൗസിലെ റൂം നമ്പർ 8-ലേക്ക് വിളിപ്പിച്ചു.    

ചർച്ചയ്ക്ക് ശേഷം, അവർ കാലാഭായിയുടെ പെട്രോൾ പമ്പിൽ നിന്ന് 20 ലിറ്ററിന്റെ ക്യാനുകളിൽ പെട്രോൾ വാങ്ങി അമൻ ഗസ്റ്റ് ഹൗസിന്റെ പിൻവശത്ത് ടെമ്പോയിൽ സൂക്ഷിച്ചു. ആ സമയത്ത് ഇമ്രാൻ അഹമ്മദ് ഭതുക് എന്ന ഷേരു, ഹസൻ അഹമ്മദ് ചർക്ക, മഹബൂബ് ഖാലിദ് ചന്ദ എന്നിവർ അവിടെയെത്തുകയും എല്ലാവരും ചേർന്ന് ആ ക്യാനുകൾ അബ്ദുൾ റസാഖ് കുർക്കൂറിന്റെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു.   

രാത്രി വൈകി, ഈ ഗൂഢാലോചനക്കാരും സഹപ്രതികളുമായ ബിലാൽ ഇസ്മായിൽ അബ്ദുൾ മജീദ് സുജേല എന്ന ബിലാൽ ഹാജി, ഫാറൂഖ് മുഹമ്മദ് ഭാന എന്നിവർ മേൽപ്പറഞ്ഞ സഹപ്രതികളുടെ അടുത്തെത്തി, തങ്ങൾ ഇതിനകം മൗലവി ഹുസൈൻ ഹാജി ഇബ്രാഹിം ഉമർജിയെ കണ്ടിട്ടുണ്ടെന്നും അയോധ്യയിൽ നിന്ന് വരുന്ന സബർമതി എക്സ്പ്രസ് ട്രെയിനിന്റെ കോച്ച് നമ്പർ 6 ന് തീവെക്കാൻ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ടെന്നും അറിയിച്ചു.    

അതിനുശേഷം, ഗസ്റ്റ് ഹൗസിൽ വച്ച് ഗൂഢാലോചനക്കാരുടെ യോഗം വീണ്ടും ചേർന്നു. സബർമതി എക്സ്പ്രസ് ട്രെയിൻ 4 മണിക്കൂർ വൈകിയാണ് ഓടുന്നതെന്ന് മനസ്സിലാക്കിയതിനെ തുടർന്ന്, പുലർച്ചെ 6 മണിക്ക് 6.30 നും ഇടയിൽ വീണ്ടും ആ ഗസ്റ്റ് ഹൗസിൽ എത്താൻ തീരുമാനിച്ച് പുലർച്ചെ 1.30 ഓടെ അവർ പിരിഞ്ഞു.

അന്നത്തെ കേസിൽ ശിക്ഷിക്കപ്പെട്ട 31 പേരെ നിങ്ങൾക്കറിയില്ല. പലരും അറിഞ്ഞ ഭാവവും നടിക്കില്ല.

  1. ഹാജി ബിലാൽ
  2. റസാഖ് കുർക്കൂർ
  3. ഷൗക്കത്ത് പീതാടി
  4. സലീം സർദ
  5. ജാബിർ ബിന്യാമിൻ ബെഹ്റ
  6. അബ്ദുൾ റൗഫ്
  7. യൂനുസ് ഗടിയാൽ
  8. ബിലാൽ ബാദാം
  9. ഫാറൂഖ് ഗാസി
  10. ഇർഫാൻ കലന്തർ
  11. അയ്യൂബ് പതാഡിയ
  12. ഷൊഐബ് ബാദാം
  13. സൽമാൻ പീർ
  14. സംബൂറ കൻഖട്ട
  15. ബിലാൽ ടിഡോ
  16. ബിരിയാണി
  17. സദീഖ് ബാദാം
  18. മുഹമ്മദ് പോപ്പ
  19. റംസാനി ബോഹ്റ
  20. ഹസൻ ചർക്ക
  21. മുഹമ്മദ് ചാന്ദ്
  22. മുഹമ്മദ് ഹനീഫ് ഭാന
  23. മുഹമ്മദ് ഹസൻ
  24. ഷൗക്കത്ത് ബിബിനോ
  25. ഷൊഐബ് കലന്തർ പതാഡിയ
  26. സിദ്ദീഖ് മോറ
  27. അബ്ദുൾ സത്താർ
  28. അബ്ദുൾ റൗഫ് കമാലി
  29. ഇസ്മായിൽ സവാലി
  30. സിറാജ് വട
  31. ഇമ്രാൻ ഷേരു

പ്രത്യേക അന്വേഷണ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ 2011ൽ ശരിവെച്ച കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും, ആകെ 31 പേർക്കും ജീവപര്യന്തം തടവ് ഉറപ്പാക്കുകയും ചെയ്തു.

ഗോധ്രാനന്തര കലാപത്തിനിരയായ മലയാളി.
അഹമ്മബാദിൽ കമ്പനിയുടെ ആന്വൽ മീറ്റിംഗിൽ പങ്കെടുക്കാൻ പോയ മണക്കാട് സ്വദേശി ആയ ഇദ്ദേഹത്തെ അക്രമികൾ സ്വമതസ്ഥൻ അല്ലായിരുന്നു എന്ന ഒറ്റകാരണത്താൽ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് പിടിച്ച് കൊണ്ട് പോയി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു!

Leave a comment

Website Powered by WordPress.com.

Up ↑