സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി ഓരോ സംഘ കാര്യകർത്താവിന്റെ കയ്യിലും ഒരു ഡയറിയുണ്ടാകും. അതിലായിരിക്കും സംഘടനയുടെ നാൾവഴികളും വളർച്ചയുടെ ഘട്ടങ്ങളും കോറിയിട്ടിട്ടുണ്ടാവുക. 2014-ലെ സംഘടനാ റിപ്പോർട്ടുകൾ രേഖപ്പെടുത്തിയ ആ ഡയറിയുടെ അവസാന താളിൽ വരച്ചിട്ട ടാബുലാർ കോളം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കൗതുകമുള്ള ഒന്നാണ്.
വിജയദശമി മാർഗ്ഗനിർദ്ദേശവും ജന ജാഗരണവും
2013-ലെ വിജയദശമി സന്ദേശത്തിൽ സർസംഘചാലക് മോഹൻജി ഭഗവത് ഒരു മാർഗ്ഗനിർദ്ദേശം മുന്നോട്ടുവെച്ചു—”എല്ലാവർക്കും വോട്ടുണ്ടാകണം, എല്ലാവരെയും വോട്ട് ചെയ്യിക്കണം.” ഈ ആഹ്വാനത്തോടെയാണ് സ്വയംസേവർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നത്. വിജയദശമി ബൗദ്ധിക് സന്ദേശങ്ങൾ എപ്പോഴും സംഘകുടുംബത്തിന്റെ പ്രവർത്തന പദ്ധതിയായി മാറാറുണ്ട്.
തെരഞ്ഞെടുപ്പിൽ പക്ഷം ചേരുക എന്നതൊരിക്കലും സംഘത്തിന്റെ ധർമ്മമായിരുന്നില്ല. ഏത് രാഷ്ട്രീയത്തിൽ പെട്ടവരായാലും ഭാരതത്തെയും അതിന്റെ ദേശീയതയെയും സംസ്കാരത്തെയും മൂല്യങ്ങളെയും മുറുകെപിടിച്ച് പ്രവർത്തിക്കണമെന്നാണ് സംഘം എന്നും ആഗ്രഹിച്ചത്. ജനങ്ങളെ ബോധവൽക്കരിക്കാനും വോട്ട് രേഖപ്പെടുത്താൻ പ്രേരിപ്പിക്കാനുമായി ‘ജന ജാഗരണം’ എന്ന ഒരൊറ്റ പ്രവർത്തനമാണ് സ്വയംസേവകർ നടത്തിയത്. ഏത് പാർട്ടിക്ക് വോട്ട് ചെയ്യുന്നു എന്നത് അവരുടെ വിഷയം ആയിരുന്നില്ല. എന്നാൽ, കേരളത്തിൽ മാത്രം സ്വയംസേവകർ ബി.ജെ.പിക്ക് വേണ്ടി പ്രചാരണരംഗത്തും വ്യക്തിപരമായി മുന്നിട്ടിറങ്ങി.
ഗ്രാമീണ തലത്തിലെ സംഘടനാ മുന്നേറ്റം: മാണിക്കൽ പഞ്ചായത്ത് കേസ് സ്റ്റഡി
2014-ൽ നിന്ന് 2024-ൽ എത്തുമ്പോൾ ബി.ജെ.പിയുടെ സംഘടനാ സംവിധാനം ഗണ്യമായി മാറി. പഞ്ചായത്തുകൾ വിഭജിച്ച് സംഘടനാ ഏരിയകളായി ചുരുങ്ങി.
1. കോലിയക്കോട് ഏരിയ (മൊത്തം വോട്ട് നില)
- NDA: 4,284
- LDF: 3,625
- UDF: 3,260
- BJP ലീഡ്: 659 വോട്ട്
ആകെയുള്ള 17 ബൂത്തിൽ 10 എണ്ണത്തിലും ബി.ജെ.പിയാണ് ലീഡിങ്. ബാക്കി അഞ്ചിടത്ത് രണ്ടാം സ്ഥാനത്താണ്. രണ്ടു ബൂത്തിൽ 20% ലധികം വോട്ടും നേടാനായി.
കോലിയക്കോട് ഏരിയ – ബൂത്ത് തിരിച്ചുള്ള കണക്കുകൾ:
ബൂത്ത് നം. & പേര് LDF UDF NDA ലീഡ്/മുന്നേറ്റം
- മുണ്ടക്കൽവാരം 315 159 319 BJP ലീഡ് 04
- പാറയ്ക്കൽ 283 174 390 BJP ലീഡ് 107
- പ്ലാക്കീഴ് 235 156 165 LDF ലീഡ് 70
- മത്തനാട് 245 119 161.LDF ലീഡ് 84
- മൂളയം 303 177 396 BJP ലീഡ് 93
- ആലിയാട് 287 231 395 BJP ലീഡ് 108
- പൂലന്തറ 152 215 431 BJP ലീഡ് 216
- ശാന്തിഗിരി 48 71 172 BJP ലീഡ് 101
- കോലിയക്കോട് വെസ്റ്റ് 187 172 198 BJP ലീഡ് 11
- കുന്നിട 173 130 232 BJP ലീഡ് 59
- കാഞ്ഞാംപാറ 132 118 185 BJP ലീഡ് 53
- കോലിയക്കോട് ഈസ്റ്റ് 274 297 344 BJP ലീഡ് 47
- ലക്ഷ്മിപുരം 219 346 132 UDF ലീഡ് 127
- തീപ്പുകൽ 178 268 185 UDF ലീഡ് 83
- വെള്ളാണിക്കൽ 338 232 334 LDF ലീഡ് 04
- വേളാവൂർ 197 172 156 LDF ലീഡ് 25
- വട്ടവിള 207 252 233 UDF ലീഡ് 19
2. മാണിക്കൽ പഞ്ചായത്തിലെ മറ്റ് 16 ബൂത്തുകൾ (മൊത്തം വോട്ട് നില)
2014-ൽ മാണിക്കൽ പഞ്ചായത്തിലാകെ ബി.ജെ.പി നേടിയത് 2,295 വോട്ടാണ്. എന്നാൽ 2024-ൽ ഏരിയയിലെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട 7 ബൂത്തുകൾ ഉൾപ്പെടെയുള്ള താഴെ പറയുന്ന ബൂത്തുകളിൽ മാത്രം ബി.ജെ.പി 3,334 വോട്ട് നേടി. (2014-ൽ പഞ്ചായത്തിലാകെ നേടിയ വോട്ടിന്റെ 50% അധികം വോട്ടുകൾ ഇവിടെ മാത്രം).
- UDF ആകെ വോട്ട്: 4,065
- LDF ആകെ വോട്ട്: 4,143
- NDA ആകെ വോട്ട്: 3,334
- (LDF ലീഡ്: 78 വോട്ട്)
മാണിക്കൽ പഞ്ചായത്തിലെ മറ്റ് 16 ബൂത്തുകളിലെ കണക്കുകൾ:
46 214 264 217
47 392 281 199
49 218 287 316
50 422 241 73
51 513 338 180
65 286 320 310
67 134 257 175
70 252 207 233
71 431 288 268
72 111 200 268
73 242 272 160
74 177 282 161
75 150 211 218
76 154 253 255
77 230 186 149
78 139 256 202
വളരെ പരിമിതമായ മനുഷ്യശേഷി ഉപയോഗിച്ച് 52 ദിവസം തുടർച്ചയായി ബൂത്ത് തലം കേന്ദ്രീകരിച്ച് നടത്തിയ ബി.ജെ.പിയുടെ സ്വന്തം സംഘടനാശേഷിയുടെ ഫലമാണിത്. മുൻപ് സ്വീകരിച്ച ആപദ്‌ധർമ്മത്തിൽ നിന്ന് മാറി, സംഘം തങ്ങളുടെ സ്വാഭാവിക ധർമ്മമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് മടങ്ങുകയും ബി.ജെ.പി സ്വന്തം നിലയിൽ സംഘടനാ അടിത്തറ ശക്തമാക്കുകയും ചെയ്തു.
തലസ്ഥാന ജില്ലയിലെ വോട്ട് നില (2024)
മണ്ഡലം തിരിച്ചുള്ള വോട്ട് നില:
- ആറ്റിങ്ങൽ: UDF: 3,28,051 | LDF: 3,27,367 | NDA: 3,11,779
- തിരുവനന്തപുരം: UDF: 3,58,155 | LDF: 2,47,648 | NDA: 3,42,078
തിരുവനന്തപുരം ജില്ലാ തലത്തിലെ ആകെ വോട്ട്:
- UDF (3,28,051 + 3,58,155): 6,86,206
- NDA (3,11,779 + 3,42,078): 6,53,857
- LDF (3,27,367 + 2,47,648): 5,75,015
വ്യത്യാസം:
- UDF – NDA = 32,349 വോട്ട്
- NDA – LDF = 78,842 വോട്ട് (കേരളം ഭരിക്കുന്ന LDF, ബിജെപിയേക്കാൾ 78,842 വോട്ടുകൾക്ക് പിന്നിലാണ്).
കേരളത്തിൽ 2024-ലെ NDA പ്രകടനം – വോട്ട് അടിസ്ഥാനത്തിൽ (2019-ലെ വോട്ടും വോട്ട് വ്യത്യാസവും ബ്രാക്കറ്റിൽ)
നാലുലക്ഷത്തിനു മുകളിൽ (1 മണ്ഡലം):
- തൃശൂർ: 4,12,338 (2,93,822 | +1,18,516)
മൂന്നുലക്ഷത്തിനു മുകളിലോ അതിനു തൊട്ടടുത്തോ (3 മണ്ഡലങ്ങൾ):
2. തിരുവനന്തപുരം: 3,42,078 (3,16,142 | +25,936)
3. ആറ്റിങ്ങൽ: 3,11,779 (2,48,081 | +63,698)
4. ആലപ്പുഴ: 2,99,648 (1,87,729 | +1,11,919)
രണ്ടരലക്ഷത്തിനു മുകളിൽ (1 മണ്ഡലം):
5. പാലക്കാട്: 2,51,778 (2,18,556 | +33,222)
രണ്ടിനും രണ്ടരയ്ക്കുമിടയിൽ (2 മണ്ഡലങ്ങൾ):
6. പത്തനംതിട്ട: 2,34,406 (2,97,396 | -62,990)
7. കാസർകോട്: 2,13,153 (1,76,049 | +37,104)
ഒന്നരയ്ക്കും രണ്ടിനുമിടയിൽ (4 മണ്ഡലങ്ങൾ):
8. ആലത്തൂർ: 1,88,230 (89,837 | +98,393)
9. കോഴിക്കോട്: 1,80,666 (1,61,216 | +19,450)
10. കോട്ടയം: 1,65,046 (1,54,658 | +10,388)
11. കൊല്ലം: 1,63,210 (1,03,339 | +59,871)
ഒന്നിനും ഒന്നരയ്ക്കുമിടയിൽ (7 മണ്ഡലങ്ങൾ):
12. എറണാകുളം: 1,44,500 (1,37,749 | +6,751)
13. മാവേലിക്കര: 1,42,984 (1,33,546 | +9,438)
14. വയനാട്: 1,41,045 (78,816 | +62,229)
15. കണ്ണൂർ: 1,19,876 (68,509 | +51,367)
16. പൊന്നാനി: 1,17,681 (1,10,603 | +7,078)
17. വടകര: 1,11,979 (80,128 | +31,851)
18. ചാലക്കുടി: 1,06,400 (1,28,996 | -22,596)
അരലക്ഷത്തിനും ഒന്നിനുമിടയിൽ (2 മണ്ഡലങ്ങൾ):
19. ഇടുക്കി: 91,323 (78,648 | +12,675)
20. മലപ്പുറം: 85,361 (82,332 | +3,029)
ശ്രദ്ധേയമായ പ്രധാന വിവരങ്ങൾ:
- സംസ്ഥാനത്തു മൊത്തമായി NDA 38,18,835 വോട്ട് നേടി.
- 20-ൽ 18 മണ്ഡലങ്ങളിലും കാര്യമായ വോട്ടുവർദ്ധനവ് ഉണ്ടായി.
- ഈ 18 മണ്ഡലങ്ങളിലുമായി 7.58 ലക്ഷത്തിലധികം (7,58,269) വോട്ടിന്റെ വർദ്ധനവുണ്ടായി.
- പത്തനംതിട്ടയിലും (-62,990) ചാലക്കുടിയിലും (-22,596) വോട്ട് കുറഞ്ഞു (ആകെ കുറവ്: 85,586).
- സംസ്ഥാനത്തെ മൊത്തം വോട്ട് കണക്കിൽ 6,72,683 വോട്ടിന്റെ അറ്റ വർദ്ധനവ് (Net Gain).
- തൃശൂരിലും ആലപ്പുഴയിലും ഒരുലക്ഷത്തിനു മുകളിലാണ് വോട്ടുവർദ്ധനവ്. ആലത്തൂരിൽ ഒരുലക്ഷത്തിനു തൊട്ടുതാഴെയും (വോട്ട് ഇരട്ടിയിലധികം).
- ഇനി ഒരുലക്ഷം വോട്ടുകൾ എന്ന ലക്ഷ്യം മറികടക്കാൻ ബി.ജെ.പിക്ക് ഇടുക്കിയും മലപ്പുറവും മാത്രമാണ് ശേഷിക്കുന്നത്.
Leave a comment