ഡോക്ടർജിയുടെ കാലത്ത് സംഘം പൂർണ്ണമായും വ്യക്തി നിർമ്മാണ പ്രക്രിയയിൽ മാത്രമാണ് ശ്രദ്ധിച്ചത്. സ്വയംസേവകർ ആ കാലഘട്ടത്തിൽ മുന്നേറ്റങ്ങൾ ഒന്നും തന്നെ നേരിട്ട് ഏറ്റെടുത്തിരുന്നില്ല. എന്നാൽ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിനുശേഷം പ്രവിശ്യകളിലേക്ക് തെരഞ്ഞെടുപ്പുണ്ടായപ്പോൾ പല സ്ഥാനാർത്ഥികൾക്ക് വേണ്ടിയും അവർ പ്രവർത്തിച്ചിരുന്നതാനും. പലപ്പോഴും അത് ഹിന്ദു മഹാസഭയ്ക്ക് പോലും എതിരായിരുന്നു.. ഉദാഹരണത്തിന് സംഘത്തിൻറെ രണ്ടാമത്തെ സംഘചാലക്കായി വന്ന മാന്യ ലക്ഷ്മൺ വാമൻ പരഞ്ജ്പേ 1937ൽ മത്സരിക്കുമ്പോൾ സ്വയംസേവകർ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുകയും പലഘട്ടത്തിലും ഡോക്ടർ ബി എൻ ഖരേയ്ക്കെതിരെ പോരാടുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പ്രാദേശികമായി എടുത്ത തീരുമാനങ്ങൾ ആയിരുന്നു. ഖരേ പിന്നീട് ഗാന്ധിവധത്തിനു ശേഷം മഹാസഭയുടെ ദേശീയ അദ്ധ്യക്ഷനായി.
പൂജനീയ ഡോക്ടർജി അസാമാന്യ സംഘാടകനാണ് എന്ന കാര്യത്തിൽ വിനായക് സവർക്കർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. രത്നഗിരിയിൽ തടവിൽ പാർക്കുമ്പോഴാണ് ഗണേഷ് സവർക്കരോടൊപ്പം ഡോക്ടർജി തൻറെ പദ്ധതി വിനായക റാവുവിനെ ധരിപ്പിക്കുന്നത്. ആ കാലഘട്ടത്തിൽ ബാബാ റാവു സവർക്കർ തരുൺ ഭാരത് സഭ എന്നൊരു ചെറുപ്പക്കാരുടെ സംഘടന ഉണ്ടാക്കിയിരുന്നു. പിന്നീട് അത് അദ്ദേഹം സംഘത്തിൽ ലയിപ്പിച്ചു. അതായത് അതിനുള്ള പ്രവർത്തകരോട് മുഴുവൻ പോയി സംഘത്തിൽ ചേരാൻ പറഞ്ഞു. അദ്ദേഹം സംഘത്തിൻറെ ഹിതകാംക്ഷിയായിരുന്നു. മാത്രമല്ല കാശിയിൽ അദ്ദേഹം നമ്മുടെ സംഘചാലകക് വരെ ആയിരുന്നു എന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്.(citation needed).
ഒരേ സമൂഹത്തിനുള്ളിൽ രണ്ട് സംഘടനകൾ രണ്ട് ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നതിൽ വീരസവർകർക്ക് എതിർപ്പുണ്ടായിരുന്നു. രാഷ്ട്രീയമായ അധികാരം ലഭിച്ച കാലഘട്ടത്തിലാണ് വീര സവർക്കർ ജയിലിന് പുറത്തുവരുന്നത്. 1858 നുശേഷം ബ്രിട്ടീഷുകാർ 1909ലും 1919ലും 1935 ലും പതിയെ പതിയെ ഭരണ പരിഷ്കാരങ്ങളിൽ കൂടി തദ്ദേശീയ ജനതയ്ക്ക് അധികാരം കൈമാറി.
യൂറോപ്യൻസ് ഇന്ത്യ ഭരിക്കുന്നതിന് മുമ്പുള്ള സ്റ്റാറ്റസ് കോ തിരിച്ചെത്തും എന്നുള്ള ചിന്ത ഹിന്ദു സമൂഹത്തിൽ വ്യാപകമായിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും ഹിന്ദു സംഘടിക്കണം എന്നുള്ളത് സവർക്കറുടെ കാഴ്ചപ്പാടായിരുന്നു. ഡോക്ടർജി താൽക്കാലികമായ നേട്ടത്തിന് വേണ്ടി സംഘടനകൾ സൃഷ്ടിക്കുന്നതിനോട് ഒരിക്കലും യോജിച്ചില്ല. അദ്ദേഹം ആ ഫെയ്സ് ഒക്കെ ഒരുപാട് കാലം മുമ്പ് വിട്ടിരുന്നു. സവർക്കർക്ക് ഹിന്ദു മിലീഷ്യ സൃഷ്ടിക്കുന്നതിനാണ് താൽപര്യം ഉണ്ടായിരുന്നത്. ഡോക്ടർജിക്ക് സമൂഹത്തെ അതിൻറെ എല്ലാ കുറവുകളെയും പരിഹരിക്കുന്ന സ്വഭാവമുള്ള ആരോഗ്യമുള്ള ഹിന്ദു സംഘടന സൃഷ്ടിക്കുന്നതിന് കഴിവുള്ള ക്രിയാത്മക ന്യൂനപക്ഷത്തെയാണ് ദേശീയതയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കേണ്ടിയിരുന്നത്.
റൗലത്തിന്റെ സഡീഷൻ റിപ്പോർട്ട് ഇന്ത്യൻ അരാജകതയുടെയും വിപ്ലവ മാർഗ്ഗത്തെയും കണക്കെടുപ്പ് തന്നെയായിരുന്നു. അതിൽ വ്യക്തമായി പറയുന്നുണ്ട് ആരാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ ആയുധമെടുത്ത് തകർക്കാൻ തീരുമാനിച്ചത് എന്ന്. അതു ഭയന്നാണ് കൂടുതൽ സ്വാതന്ത്ര്യം ഭരണ മേഖലയിൽ ഇന്ത്യക്കാർക്ക് നൽകാൻ ബ്രിട്ടീഷുകാർക്ക് തയ്യാറായത്. സവർക്കർ സഹോദരന്മാരെ ജയിലിലടച്ചു കൂടി ബോംബെ പ്രവിശ്യ പൂർണമായും ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ശാന്തമായി. അനശ്വരൻ സമിതിയുടെ നിയന്ത്രണത്തിലൂടെ ഒരു പരിധിവരെ ബംഗാൾ ശാന്തമായ എങ്കിലും നിരന്തരമായ ഒറ്റപ്പെട്ട പൊട്ടിത്തെറികൾ അവിടെയുണ്ടായി. പഞ്ചാബിനെ സിക്ക് മതനേതൃത്വത്തിന്റെ കഴുത്തിൽ പിടിച്ചു തോളിൽ ഇരുത്തി ബ്രിട്ടീഷുകാർ നിയന്ത്രിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടു വളർന്ന ഡോക്ടർജിക്ക് പുതിയ സംഘടനാ തന്ത്രമാണ് ശരിയെന്ന് വളരെ ചെറുപ്പത്തിൽ തന്നെ ബോധ്യപ്പെട്ടതാണ്
ആയിരം കൊല്ലക്കാലം നാം ആവർത്തിച്ച തെറ്റുകൾക്ക് ഒരേ കാരണമാണെന്നും അടിമകളായി ജീവിക്കുന്ന, ജീവിച്ചു പോന്ന തലമുറകളുടെ തെറ്റ് തിരുത്തലിന് അതു മാത്രമായിരുന്നു വഴി. ഇത് വീരസവർകർക്ക് ബോധ്യപ്പെട്ടതും ഇല്ല അദ്ദേഹം അതിനെ പ്രോത്സാഹിപ്പിച്ചതും ഇല്ല.
അതുകൊണ്ടുതന്നെ സവർക്കർക്ക് സ്വയംസേവകർ ദിവസവും ഒരു കൃത്യമായ സമയത്ത് എവിടെയെങ്കിലും ഒരുമിച്ചു കൂടി കുറച്ചു കവടി കളിക്കുന്നതും കുറച്ച് ഗീതങ്ങൾ പാടുന്നതും ഒന്നും ഒരു പ്രായോഗികമായ സംഘടനാ തന്ത്രമായി അംഗീകരിക്കാനായില്ല.
അതുകൊണ്ട് അദ്ദേഹം സ്വയംസേവകരെ ഇങ്ങനെ തന്നെ വിശേഷിപ്പിച്ചു. നാളെ ഒരു സ്വയംസേവകൻ മരിക്കുമ്പോൾ “ഒരുത്തൻ ജനിച്ചു; ആർഎസ്എസ് ആയി; പിന്നെ മരിച്ചു” എന്ന് ലോകം പറയും എന്ന് വിലയിരുത്തി
Leave a comment