വീര സവർക്കർ ഇന്ത്യൻ ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന അതിൻറെ വിപ്ലവ സാഹിത്യത്തെ 1857ന്റെ നിണമണിഞ്ഞ ജീവിതാനുഭവങ്ങളെക്കൊണ്ടു ചുവപ്പിച്ചു എന്നതാണ്. പക്ഷെ ഉത്തരഖ്ധുനിക കമ്യൂണിസ്റ്റുകൾ പറയുന്നത്
.1.
ഇതിന്റെ കോമഡി എന്താണ് എന്ന് വെച്ചാൽ ഇ എം എസ് തന്നെ ദേശാഭിമാനിയിൽ ലേഖന പരമ്പരയായി ഇതിന്റെ സത്യം ഒരു 43 കൊല്ലം 1977ൽ മുന്നേ എഴുതി ഇട്ടിട്ടുണ്ട്. ആർക്കൈവ്സിൽ കാണും. അല്ലെങ്കിൽ അത് പുസ്തകമാക്കി ഇറക്കിയതിൽ നോക്കിയാലും മതി. താഴെ സ്‌ക്രീൻ ഷോട്ടിട്ടിട്ടുണ്ട്.
അന്വേഷിക്കേണ്ടത്: ദേശാഭിമാനി ആർക്കൈവ്സിൽ
2. കമ്യൂണിസ്റ്റ് ചരിത്രകാരനായ ഇർഫാൻ ഹബീബ് മാർക്സിസ്റ്റിൽ 2017 ജൂലൈ സെപ്റ്റംബർ എഡിഷനിൽ എഴുതിയത് സിപിഎമ്മിന്റെ വെബ്സൈറ്റിൽ തന്നെ കിട്ടും.
https://cpim.org/sites/default/files/marxist/201703-marxist-marx-india-irfan.pdf
സമയം കിട്ടുമ്പോ നേരെ സിപിഎമ്മിന്റെ സൈറ്റിൽ പോയി നോക്കിയാൽ മതി. നിങ്ങൾക്കൊക്കെ വായിക്കാൻ വേണ്ടിയാണ് ഇതൊക്കെ അവിടെ ഇട്ടിരിക്കുന്നത്.
അന്വേഷിക്കേണ്ടത്: സിപിഎം വെബ്‌സൈറ്റിൽ
3. പിന്നെ മാർക്സിന്റെ ഇന്ത്യ പേപ്പേഴ്‌സ് സമയം കിട്ടുമ്പോ ഇരുന്നു വായിക്കണം. 1853 മുതൽ 1861 വരെ ഇംഗല്സും മാർക്‌സും കൂടി എഴുതിയത് 1920ലും 30ലും ഒക്കെയാണ് സോവിയറ്റ് യൂണിയൻ അന്വേഷിച്ചു പോകുന്നത്. അതിനൊക്കെ എത്രയോ മുന്നേ ഇവിടെ 1909ൽ തന്നെ സവർക്കർ ലണ്ടനിൽ നിന്ന് ഈ പുസ്തകം ഹോളണ്ടിൽ പ്രിന്റ് ചെയ്ത് ഇന്ത്യയിൽ വിതരണം ചെയ്തിട്ടുണ്ട്.
മാര്‍ക്സിന്റെ ഇന്ത്യയെ കുറിച്ചുളള വാക്കുകള്‍ താഴെയുണ്ട്:
“ഇംഗ്ളീഷുകാര്‍ക്ക് ഇന്ത്യ കീഴടക്കാന്‍ അവകാശമുണ്ടോ എന്നതല്ല പ്രശ്നം. മറിച്ച്, തുര്‍ക്കിക്കാരോ പേര്‍ഷ്യക്കാരോ റഷ്യക്കാരോ കീഴ്പ്പെടുത്തിയ ഇന്ത്യയാണോ ബ്രിട്ടീഷുകാരന്‍ കീഴ്പ്പെടുത്തിയ ഇന്ത്യയെക്കാള്‍ നമുക്കു നല്ലത് എന്നതാണ്.
ഇന്ത്യയില്‍ ഇരട്ട ദൌത്യമാണ് ഇംഗ്ളണ്ടിന് നിര്‍വഹിക്കാനുള്ളത്: ഒന്ന് സംഹാരം, മറ്റേത് പുനര്‍നിര്‍മാണം. പഴയ ഏഷ്യന്‍ സമൂഹത്തെ പിഴുതെറിഞ്ഞ് ഏഷ്യയില്‍ പാശ്ചാത്യ സമൂഹത്തിന്റെതായ ഭൌതിക അടിത്തറകള്‍ പണിയുക.
ഒന്നിനു പിറകെ ഒന്നായി ഇന്ത്യ പിടിച്ച അറബികളും തുര്‍ക്കികളും താര്‍ത്താരികളും മുഗിളരുമെല്ലാം അതിവേഗം ഹൈന്ദവവല്‍ക്കരിക്കപ്പെടുകയായിരുന്നു- ചരിത്രത്തിന്റെ നിത്യനീതിയുടെ ഭാഗമെന്നോണം കാപ്പിരികളായ അധിനിവേശകര്‍ അധിനിവിഷ്ടരുടേതായ കൂടുതല്‍ മികച്ച നാഗരികതയില്‍ കീഴടക്കപ്പെടുകയായിരുന്നു. ഹിന്ദുനാഗരികതയെക്കാള്‍ മികച്ചതും അതിനാല്‍ അതിന് കീഴടക്കാന്‍ പറ്റാതെ പോയതുമായ ആദ്യത്തെ കൂട്ടര്‍ ബ്രിട്ടീഷുകാരാണ്….
റെയിലും ആവിക്കപ്പലുകളുമെല്ലാം കൊണ്ട് ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള യാത്രാ സമയം വെറും എട്ടു ദിവസമായി കുറയാന്‍ പോവുകയാണ്. ഒരു കാലത്തെ വിസ്മയമായിരുന്ന ഈ രാജ്യം അങ്ങനെ പടിഞ്ഞാറന്‍ ലോകത്തോട് കൂട്ടിച്ചേര്‍ക്കപ്പെടാന്‍ പോകുന്നു….”
(Marx, ‘The future Results of the British Rule in India’, written on July 22, 1853, in Marx and Engels on Colonialism p 81-83).
അന്വേഷിക്കേണ്ടത്: മാർക്സിന്റെ ഇന്ത്യ പേപ്പേഴ്‌സിൽ
മാർക്സ് ഒരിടത്തും അങ്ങിനെ 1857 ഒന്നാം സ്വാതന്ത്ര്യ സമരം ആണെന്ന് പറഞ്ഞിട്ടില്ല. ഈ വാദം മുഴുവൻ അബദ്ധമാണ്. ഒരിക്കലെങ്കിലും സവർക്കറുടെ കൃതിയുടെ ആമുഖം എങ്കിലും എടുത്തു വായിച്ചിരുന്നെങ്കിൽ തിരുത്താവുന്ന ഒന്നാണ്.
ഒന്ന് അത് മറാത്തിഭാഷയിലല്ല, മറിച്ച് ഇൻഗ്ളീഷിൽ ആണ് പ്രസിദ്ധീകരിച്ചത്. അതിന് പഞ്ചാബി പതിപ്പിറക്കിയത് ലാല ഹർദയാലും ഉറുദു പതിപ്പ് ഇറക്കിയത് സർദാർ ഭഗത് സിംഗും ബംഗാളിയും ഹിന്ദിയും ഗുരുമുഖിയും തമിഴും പതിപ്പിറക്കിയത് നേതാജിയും ആണ്.
ഇഎംഎസ്, എസ്എ ഡാങ്കെ, ഹിരേൻ മുഖർജി, എകെജി മുതലായ കമ്യൂണിസ്റ്റ് മഹാരഥന്മാർ, നെഹ്റു, ഖാദിൽക്കർ എന്നിങ്ങനെ സോഷ്യലിസ്റ്റുകൾ ഒക്കെ ഇതു പലവട്ടം പറഞ്ഞിട്ടുണ്ട്.
നമുക്ക് പിന്നെ സത്യം പറഞ്ഞു ശീലമില്ലല്ലോ.. 🙂
Leave a comment