AwardWapsi #RohitVemula
2017 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലാ കളക്ടർ രാധിക വെമുലയ്ക്ക് ഫൈനൽ ഷോ കോസ് നോട്ടീസയച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും നോട്ടീസിന് അവർ മറുപടി നൽകാത്തത് കൊണ്ടാണ് വീണ്ടും ഒരു നോട്ടീസ് കൂടി ഇഷ്യൂ ചെയ്തത്. 15 ദിവസത്തിനുള്ളിൽ നിങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് എന്ന് തെളിയിക്കാത്ത പക്ഷം മീ സേവാ കേന്ദ്രത്തിൽ നിന്ന് അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകിയ പട്ടികജാതി സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടും എന്നാണ് നോട്ടീസിലെ ഉള്ളടക്കം..
രാധിക വെമുല ആരാണ് എന്ന് നിങ്ങൾക്കറിയുമോ? ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ അമ്മ. താൻ മാല ജാതിയിൽ പിറന്ന ആളാണ് എന്നു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അവരുടെ മകനെ അവർ പിഎച്ഡി വരെ എത്തിച്ചു. അവസാനം അയാൾ ആത്മഹത്യ ചെയ്തപ്പോൾ ഡീപ് സ്റ്റേറ്റ് അതിനെ ഒരു ദളിത് വേട്ടയാക്കി പ്രചരിപ്പിച്ചു.
നാടൊട്ടുക്ക് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയ ആ നാടകത്തിൽ അവാർഡ് വാപസി എന്നൊരു ഏർപ്പാട് കൂടി അവതരിപ്പിക്കപ്പെട്ടു. സർക്കാരിൽ നിന്ന് കിട്ടിയ ഫലകങ്ങളും താമ്രപത്രങ്ങളും തിരിച്ചു കൊടുത്ത് അഭിനയിച്ച ഡീപ് സ്റ്റേറ്റ് ഏജന്റുകൾ അവർക്ക് കിട്ടിയ അവാർഡ് തുക മാത്രം മടക്കിക്കൊടുത്തില്ല.
2024ൽ Special Sessions Court for Trial of Cases under SC/ST (POA) Act മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ അസിസ്റ്റന്റ് പോലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന്..
Leave a comment