സോവിയറ്റ് യൂണിയന്റെ കൊട്ടേഷൻ ആണ് പാകിസ്താനെ രണ്ടാക്കി വെട്ടിമുറിച്ചത് എന്ന് ഇനിയെങ്കിലും വാ തുറന്നു പറയണം.

നിജലിംഗപ്പയെയും മൊറാർജിയെയും കാമരാജിനെയും ഒക്കെ കോണ്ഗ്രസിനുള്ളിൽ മലർത്തിയടിക്കാൻ ഇന്ദിരാ ഗാന്ധി എന്തായി മാറി എന്ന് മിത്രോഖിന്റെ രണ്ടു വോളിയം കെബിബി രേഖകൾ പറയും. ആയിരത്തി ഇരുന്നൂറ് രൂപയ്ക്ക് ആമസോണിൽ പുതിയ ബുക്ക് കിട്ടും.

12 കോണ്ഗ്രസ് എംപിമാരെ പാലൂട്ടി പൊലിറ്റിക്കലി വളർത്തി ഇന്ത്യൻ പാർലമെന്റിൽ വിജയിപ്പിച്ചിരുത്തിയിരുന്നു സോവിയറ്റ് യൂണിയൻ.

ശീതയുദ്ധത്തിൽ നമുക്ക് എത്ര നേതാക്കളെ നഷ്ടപ്പെട്ടു എന്നോർത്തു നോക്കൂ.. ലാൽ ബഹാദൂർ ശാസ്ത്രി എങ്ങിനെയാണ് കൊല്ലപ്പെട്ടത്? ഇന്ത്യൻ റെയിൽവേ മന്ത്രി ലളിത് നാരായൺ മിശ്ര 1975ൽ എങ്ങിനെയാണ് ബോംബ് ബ്ലാസ്റ്റിൽ കൊല്ലപ്പെട്ടത്?

CPI അജയഘോഷിന്റെ വീട്ടിലിരുന്നാണ് കെജിബി ഏജന്റുമാർ ഇന്ത്യയെ വിറ്റു കൊണ്ടിരുന്നത്. സോവിയറ്റ് ന്യൂസ് ഏജൻസി നോവോസ്റ്റിയുടെ കയ്യിൽ നിന്ന് 50% കാശ് ചെലവിനായി വാങ്ങിയാണ് അവരുടെ പ്രസിദ്ധീകരണ വിഭാഗം ചലിച്ചിരുന്നത്‌.

ചേരിചേരാ നയം പോലും സോവിയറ്റ് ബ്ലോക്കിന്‌ വേണ്ടി ഉണ്ടാക്കിയ പാലമായിരുന്നു.

ഈ ചായ്വ് പാകിസ്താനെ സ്വന്തം ചേരിയിൽ നിർത്താൻ അമേരിക്കയെ നിര്ബന്ധിതരാക്കി. ആ  പാകിസ്താനെ നശിപ്പിക്കേണ്ടത് സോവിയറ്റ് യൂണിയന്റെ കൂടി അജണ്ടയായി.

VANO- അതായിരുന്നു കെജിബി ഫയലുകളിൽ ഇന്ദിരാ ഗാന്ധിയുടെ വിളിപ്പേര്.

1971 ൽ ഇന്ദിര ഗാന്ധിയുടെ കോണ്ഗ്രസ് (R) മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി സംഘടനാ കോണ്ഗ്രസുകാരെ മലർത്തിയടിച്ചു. അവർക്ക് ആകെ കിട്ടിയത് എഴുപത് സീറ്റോ മറ്റോ ആണ്.

രണ്ടു മാസത്തിനു ശേഷം സോവിയറ്റ് പോളിറ്റ് ബയൂറോ രണ്ടര മില്യൻ റൂബിലാണ് അടുത്ത നാലുകൊല്ലം ഇന്ത്യയിൽ ചെലവഴിക്കാനായി അപ്രൂവ് ചെയ്തത്. ആ പണം എങ്ങിനെയാണ് സംസ്ഥാന ഇലക്ഷനുകളിൽ ഇന്ദിരയ്ക്ക് വേണ്ടി ചെലവഴിച്ചതെന്ന് കെജിബിയുടെ രേഖകളിലുണ്ട്.

1972ൽ 3,789 ആർട്ടിക്കിലുകൾ
1973ൽ 2,760 ആർട്ടിക്കിലുകൾ
1974ൽ 4,486 ആർട്ടിക്കിലുകൾ
1974ൽ 5,510 ആർട്ടിക്കിലുകൾ

KGB ഇന്ത്യൻ പത്രങ്ങളിൽ തിരുകി കയറ്റിയ ആർട്ടിക്കിലുകളുടെ എണ്ണമാണ് മേലെഴുതിയത്. 1971ൽ ഈ കൊട്ടേഷൻ ഏറ്റെടുക്കാൻ വേണ്ടിയാണ് സൗഹൃദ, സമാധാന, സഹകരണ സന്ധി ഒപ്പിട്ടതും.

ഈ 1971ലെ ഇലക്ഷനിൽ അട്ടിമറി കാണിച്ചത് പിടിക്കപ്പെട്ടതിനാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഒരുലക്ഷത്തിൽ പരം നേതാക്കളെ ജയിലിലടച്ചത്.

സോവിയറ്റ് യൂണിയന് വേണ്ടിയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ അംബേദ്കർ തുടക്കത്തിൽ തന്നെ ചർച്ച ചെയ്തു തള്ളിക്കളഞ്ഞ യൂറോപ്യൻ സങ്കല്പങ്ങളായ സോഷ്യലിസവും സെക്കുലറിസവും ഒരു ചർച്ചയും കൂടാതെ അടിയന്തിരാവസ്ഥയിൽ തിരുകി കയറ്റിയത്. സോവിയറ്റ് ബ്ലോക്കിലെത്താൻ ഭരണഘടന തിരുത്തി കൊടുത്ത ഇന്ദിരാഗാന്ധിയെ ഇന്ന് വാഴ്ത്തുന്നവർ അന്ന് ജയിലിൽ കിടന്ന സംഘടനാ കൊണ്ഗ്രസുകാരാണ് എന്നതാണ് വിധിവൈപരീത്യം.

ഇന്ത്യയ്ക്ക് ഡൊമണിയൻ പദവി കിട്ടിയത് 1947ൽ ആയിരുന്നുവെങ്കിൽ 1991ൽ ആണ് നാം സ്വതന്ത്രരായത്. ബ്രിട്ടീഷുകാർക്ക് ശേഷവും നമ്മളെ ഭരിച്ചു കൊണ്ടിരുന്നത് സോവിയറ്റ് കമ്യൂണിസ്റ്റുകളായിരുന്നു എന്നു വായിക്കേണ്ടി വരും..

അമേരിക്കയെ വെല്ലുവിളിച്ചത് സോവിയറ്റ് യൂണിയനാണ്. നമുക്ക് കങ്കാണിപ്പണി ആയിരുന്നു എന്ന് മാത്രം.

Leave a comment

Website Powered by WordPress.com.

Up ↑