വിപ്ലവത്തിലെ ഇരകൾ: കമ്മ്യൂണിസ്റ്റ് പതനങ്ങളുടെ ചരിത്രം

1927ൽ ചൈനീസ് വിപ്ലവത്തിന്റെ തന്ത്രങ്ങൾ മെനയുന്നതിൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രതിനിധിയായി ജോസഫ് സ്റ്റാലിൻ എംഎൻ റോയിയെ ചൈനയിലേയ്ക്കയച്ചു. അക്കാലത്ത് മോസ്കോയിൽ സ്റ്റാലിനും ലിയോൺ ട്രോട്സ്കിയും തമ്മിൽ കടുത്ത അധികാര പോരാട്ടം നടക്കുകയായിരുന്നു. ചൈനയിൽ ചിയാങ് കൈഷെക്കിന്റെ കുവോമിന്താങ്ങുമായി സഖ്യമുണ്ടാക്കുക എന്ന സ്റ്റാലിന്റെ നയം പൂർണ്ണ പരാജയമായിരുന്നു. ചിയാങ് കൈഷെക്ക് ഷാങ്ഹായ് കൂട്ടക്കൊലയിൽ കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുകയും ചെയ്തതോടെ സ്റ്റാലിന്റെ ചൈനീസ് നയം തെറ്റാണെന്ന് തെളിഞ്ഞു. ഇത് മറച്ചുവെക്കാനും ട്രോട്സ്കിയുടെ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാനും സ്റ്റാലിന് എങ്ങനെയെങ്കിലും ചൈനയിൽ ഒരു... Continue Reading →

AwardWapsi #RohitVemula 2017 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലാ കളക്ടർ രാധിക വെമുലയ്ക്ക് ഫൈനൽ ഷോ കോസ് നോട്ടീസയച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും നോട്ടീസിന് അവർ മറുപടി നൽകാത്തത് കൊണ്ടാണ് വീണ്ടും ഒരു നോട്ടീസ് കൂടി ഇഷ്യൂ ചെയ്തത്. 15 ദിവസത്തിനുള്ളിൽ നിങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് എന്ന് തെളിയിക്കാത്ത പക്ഷം മീ സേവാ കേന്ദ്രത്തിൽ നിന്ന് അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകിയ പട്ടികജാതി സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടും എന്നാണ് നോട്ടീസിലെ ഉള്ളടക്കം.. രാധിക വെമുല ആരാണ് എന്ന് നിങ്ങൾക്കറിയുമോ? ഹൈദരാബാദ്... Continue Reading →

VANO അഥവാ കെജിബി ഫയലുകളിലെ ഇന്ദിരാ ഗാന്ധി

സോവിയറ്റ് യൂണിയന്റെ കൊട്ടേഷൻ ആണ് പാകിസ്താനെ രണ്ടാക്കി വെട്ടിമുറിച്ചത് എന്ന് ഇനിയെങ്കിലും വാ തുറന്നു പറയണം. നിജലിംഗപ്പയെയും മൊറാർജിയെയും കാമരാജിനെയും ഒക്കെ കോണ്ഗ്രസിനുള്ളിൽ മലർത്തിയടിക്കാൻ ഇന്ദിരാ ഗാന്ധി എന്തായി മാറി എന്ന് മിത്രോഖിന്റെ രണ്ടു വോളിയം കെബിബി രേഖകൾ പറയും. ആയിരത്തി ഇരുന്നൂറ് രൂപയ്ക്ക് ആമസോണിൽ പുതിയ ബുക്ക് കിട്ടും. 12 കോണ്ഗ്രസ് എംപിമാരെ പാലൂട്ടി പൊലിറ്റിക്കലി വളർത്തി ഇന്ത്യൻ പാർലമെന്റിൽ വിജയിപ്പിച്ചിരുത്തിയിരുന്നു സോവിയറ്റ് യൂണിയൻ. ശീതയുദ്ധത്തിൽ നമുക്ക് എത്ര നേതാക്കളെ നഷ്ടപ്പെട്ടു എന്നോർത്തു നോക്കൂ.. ലാൽ... Continue Reading →

വീര സവർക്കർ ഇന്ത്യൻ ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന അതിൻറെ വിപ്ലവ സാഹിത്യത്തെ 1857ന്റെ നിണമണിഞ്ഞ ജീവിതാനുഭവങ്ങളെക്കൊണ്ടു ചുവപ്പിച്ചു എന്നതാണ്. പക്ഷെ ഉത്തരഖ്ധുനിക കമ്യൂണിസ്റ്റുകൾ പറയുന്നത് .1.ഇതിന്റെ കോമഡി എന്താണ് എന്ന് വെച്ചാൽ ഇ എം എസ് തന്നെ ദേശാഭിമാനിയിൽ ലേഖന പരമ്പരയായി ഇതിന്റെ സത്യം ഒരു 43 കൊല്ലം 1977ൽ മുന്നേ എഴുതി ഇട്ടിട്ടുണ്ട്. ആർക്കൈവ്സിൽ കാണും. അല്ലെങ്കിൽ അത് പുസ്തകമാക്കി ഇറക്കിയതിൽ നോക്കിയാലും മതി.  താഴെ സ്‌ക്രീൻ ഷോട്ടിട്ടിട്ടുണ്ട്. അന്വേഷിക്കേണ്ടത്:... Continue Reading →

വോട്ടവകാശം പതിനെട്ടിൽ തുടങ്ങിയതെങ്ങനെ?

വോട്ടവകാശം ഉപയോഗിക്കുകയെന്നത് ജനാധിപത്യ പ്രക്രിയയുടെ മർമ്മമാണ്. അതുകൊണ്ടാണ് വോട്ടിംഗിനെ വെറുമൊരു അവകാശമായി അവഗണിക്കാതെ, ഭരണകൂടത്തെയും രാജ്യത്തിന്റെ ദിശയെയും നിർണ്ണയിക്കാൻ ഓരോ പൗരനും നൽകപ്പെട്ടിട്ടുള്ള പരമാധികാര ശക്തിയായി നാം വ്യാഖ്യാനിക്കുന്നത്. വോട്ട് ചെയ്യാനുള്ള അവകാശം ഇന്ന് നമുക്ക് തികച്ചും സ്വാഭാവികമായ ഒന്നാണ്. എന്നാൽ, പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും തുല്യമായ വോട്ടവകാശം എന്നത് പെട്ടെന്നൊരു ദിവസം അനുവദിച്ചുകിട്ടിയതൊന്നുമല്ല. കൊളോണിയൽ കാലത്തെ പരിമിതികളിൽ നിന്ന് തുടങ്ങി പ്രവിശ്യാ ഭരണത്തിലും സംപൂർണ സ്വരാജിലേയ്ക്കും നീണ്ട നിരവധി പോരാട്ടങ്ങളിലൂടെയാണ് ഭാരതം ഇന്നത്തെ ജനാധിപത്യ രാഷ്ട്രമായി... Continue Reading →

വന്ദേമാതരത്തിന്റെ സാർദ്ധശതിയിലും 1937ന്റെ തനിയാവർത്തനമോ?

ജിന്ന രാഷ്ട്രീയവൽക്കരിക്കുന്നത് വരെയും ഖിലാഫത്ത് പ്രസ്ഥാന കാലത്തുപോലും 'വന്ദേമാതരം' ആലപിക്കപ്പെട്ടിരുന്നു രാജ്യത്തെ രാഷ്ട്രീയ മണ്ഡലത്തിൽ കണക്കിലെടുക്കുമ്പോൾ, 1920-കളിൽ തുർക്കിയിലെ ഇസ്ലാമിക ഖലീഫയെ സംരക്ഷിക്കുന്നതിനായി നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൊതുയോഗങ്ങളുടെ തുടക്കത്തിൽ 'വന്ദേമാതരം' ആലപിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. 1920 ജനുവരി 24-ലെ ഒരു സി.ഐ.ഡി (CID) റിപ്പോർട്ടിൽ മഹാത്മാഗാന്ധിയുടെ മീററ്റ് സന്ദർശനത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ശ്രീ ഗാന്ധി രാവിലെ 9.30-ന് മോട്ടോർ കാറിൽ മീററ്റിലെത്തി. ദേവനാഗരി സ്കൂളിൽ അദ്ദേഹത്തെ കാത്തുനിന്ന വൻ ജനക്കൂട്ടം ഊഷ്മളമായ സ്വീകരണം നൽകി... സന്നദ്ധ... Continue Reading →

രാമകഥയും ഭാസനും

സംസ്കൃതസാഹിത്യ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടെത്തലുകളിലൊന്നായിരുന്നു മഹാമഹോപാദ്ധ്യായ ഡോ. തരുവായ് ഗണപതി ശാസ്ത്രികൾ നടത്തിയ ഭാസനാടകങ്ങളുടെ വീണ്ടെടുപ്പ്. തിരുനെൽവേലിക്കടുത്ത് തരുവായ് എന്ന ഗ്രാമത്തിൽ സംസ്കൃതപണ്ഡിതനായ രാമസുബ്ബയ്യറുടെ മകനായി ജനിച്ച ഗണപതി ശാസ്ത്രികൾ, പതിനാറാം വയസ്സിൽ ഉപരിപഠനത്തിനായി തിരുവനന്തപുരത്തെത്തി. അനന്തശയനഗ്രന്ഥാവലിയിലൂടെ നിരവധി താളിയോലഗ്രന്ഥങ്ങൾ പുറത്തുകൊണ്ടുവന്ന അദ്ദേഹം, ട്യൂബിങ്ങൻ സർവ്വകലാശാലയുടെ ഡോക്ടറേറ്റും റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിശിഷ്ടാംഗത്വവും നേടി ലോകപ്രശസ്തനായി. ​എട്ടു നൂറ്റാണ്ടുകളുടെ നിശ്ശബ്ദതയും മണലിക്കര മഠവും നിശ്ശേഷമായി നഷ്ടപ്പെട്ടുപോയെന്ന് പണ്ഡിതർ കരുതിയിരുന്ന മഹാകവി ഭാസന്റെ സംസ്കൃതനാടകങ്ങൾ ലോകത്തിന് തിരികെ... Continue Reading →

ശ്രീനാരായണതത്വം ഭാഗം മൂന്ന്

ഉന്നതമായ ഒരു പർവതത്തിന്റെ പാറക്കെട്ടുകളിലൂടെ തടഞ്ഞും തളർന്നും കീഴോട്ടാഞ്ഞ് പരന്ന് സുദീർഘമായ സമ ഭൂമിയിലൂടെ കുറേയൊഴുകി ആഴവും പാരവും കാണാത്ത കടലിന്റെ മടിയിൽ ചെന്നുചേരുന്ന ഒരു നദിയെപ്പോലെയായിരുന്നു സ്വാമികളുടെ അധ്യാത്മിക ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിൽ മൂന്നു വ്യത്യസ്തഘട്ടങ്ങൾ തെളിഞ്ഞു കിടപ്പുണ്ട്. ജനദൃഷ്ടിയിൽ നിന്നകന്ന് കാടുകളിലും മറ്റു അവധൂതനായി നടന്ന കാലം ആദ്യഘട്ടം. പിന്നെ പ്രശാന്തനായ തപസ്വിയായി ജീവിച്ച കാലം മധ്യഘട്ടം. ആത്മസാക്ഷാൽക്കാരം പ്രാപിച്ച് അന്തിമഘട്ടം. സ്വാമികളുടെ കവിതയിലും ഈ സീമരേഖകൾ തെളിഞ്ഞുകാണാം. ഗിരിനിരകളിലെ പാറക്കൂമ്പാരങ്ങളിൽ ഇടർപൂണ്ട് നദിയുടെ... Continue Reading →

സാഗരാ പ്രാണ് തല്മലലാ

മകൻ വിപ്ലവത്തിന്റെ കനൽവഴികളിൽ നടന്ന് ജീവിതം തകർത്തുകളയുമോ എന്ന് ഭയന്ന്, അവനെ നേർവഴിക്ക് നടത്താൻ ഒരച്ഛൻ ലണ്ടനിലേക്ക് അയച്ചു. അവിടെയെങ്കിലും ചെന്ന് അവൻ ഡോക്ടറാകാൻ പഠിക്കട്ടെ എന്ന് കരുതി. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ലണ്ടനിലെത്തിയ ആ ബംഗാളി ചെറുപ്പക്കാരന് കൂട്ടായി കിട്ടിയത് സിംഹത്തെ അവന്റെ മടയിൽ കയറിത്തന്നെ തീർക്കണമെന്ന് നെഞ്ചുറപ്പോടെ ചിന്തിച്ച, 'ഇന്ത്യ ഹൗസി'ലെ ആ വിപ്ലവ തീപ്പന്തങ്ങളെയായിരുന്നു! അവിടെ അവനെ കാത്തിരുന്നത് വിപ്ലവകാരികളുടെ രാജകുമാരനായ വിനായക് ദാമോദർ സവർക്കർ ആയിരുന്നു. ആ യുവാവിനെ ലണ്ടനിലേക്ക്... Continue Reading →

സമരസതയോ സമത്വമോ?

ഡോ. അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും പദ്ധതികൾ വ്യത്യസ്തങ്ങളായി കാണപ്പെടുന്നെങ്കിലും ഇരുവരുടെയും ദിശ ഒന്നുതന്നെയായിരുന്നു. ഇരുവരും സമത്വവും സമരസതയും വേണമെന്നാഗ്രഹിച്ചു. ശുദ്ധമായ സമത്വത്തിന്റെ ഭാഷ പറയുന്നവരുടെ ഉള്ളിലും അവർ സ്വയം അറിയുന്നില്ലെങ്കിൽ പോലും സാമൂഹികസമരസത എന്ന ചിന്താഗതി കുടികൊള്ളുന്നുണ്ട്. അതേപോലെ സാമൂഹികസമരസത തികച്ചും ആഗ്രഹിക്കുന്നവരുടെ മനസ്സിലും സാമൂഹികസമത്വത്തിനുള്ള ആഗ്രഹം ഉണ്ട്. വ്യത്യാസം കേവലം എന്തിലാണ് ബലം കൊടുക്കുന്നത് എന്നതിൽ മാത്രമാണ്. സാമൂഹികസമത്വവാദി സാമൂഹികപ്രവാഹമെന്നു പറയുന്നതിന് സാമൂഹികസമരസത ആവശ്യമാണ്. എന്നാൽ ഡോ.അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും തുടക്കബിന്ദുക്കൾ ഭിന്നങ്ങളായതുകാരണം ഭിന്നമാർഗങ്ങളാണ് അവലംബിച്ചത്.... Continue Reading →

മൊഴിമുത്തുകൾ

(ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റായ ഹരീഷ് സാൽവെ ആർണബിനോട്) "ഞാൻ മമോദിസ മുങ്ങിയ ഒരു ക്രിസ്ത്യാനിയാണ്. എന്റെ ജീവിതത്തിൽ എനിക്കിതുവരെയും ഭാരതത്തിൽ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. നിങ്ങൾക്കറിയുമോ, നരേന്ദ്രമോദി പ്രധാനമന്ത്രി ആകുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പോലും മുന്നേ എന്നെ അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആകാൻ വരെ ക്ഷണിച്ചിട്ടുണ്ട്. ഭാരതം മതേതരമായി നിലനിൽക്കുന്നതിനു കാരണം ഹിന്ദുക്കളാണ് എന്നു ഞാൻ വിശ്വസിക്കുന്നു. ഇന്നാടിന്റെ ജനസംഖ്യയിൽ 85% വരുന്ന ഇന്നാട്ടിലെ ശരാശരി ഹിന്ദു പോലും മതേതരമായും പുരോഗമനപരമായും സഹിഷ്ണുതയോടെയും പെരുമാറുന്ന ഈ... Continue Reading →

മോളോട്ടോവ് കോക്ക്ടെയിൽ

ചിത്രത്തിൽ കാണുന്ന വസ്തു 'നാടൻ' ഭാഷയിൽ പെട്രോൾ ബോംബ് എന്നറിയപ്പെടുമെങ്കിലും ബിലാത്തിയിൽ ഇതിനൊരു ഓമനപ്പേരുണ്ട്.. മോളോട്ടോവ് കോക്ക്ടെയിൽ മോളോട്ടോവിന്റെ പേര് സാധാരണ റിബ്ബണ് ടോപ്പിന്റെ പേരുമായി ചേർത്താണ് ലോക രാഷ്ട്രീയ ചരിത്രത്തിൽ ഉയർന്നു കേട്ടിട്ടുള്ളത്. ഇരുവരും യഥാക്രമം സോവിയറ്റ് യൂണിയന്റെയും  ജർമനിയുടെയും വിദേശകാര്യ മന്ത്രിമാരായിരുന്നു. 1939 ഓഗസ്റ്റ് 23ന്  വിശ്വവിഖ്യാതമായ "അനാക്രമണ സന്ധി" എന്നറിയപ്പെട്ട ഹിറ്റ്ലർ-സ്റ്റാലിൻ ഉടമ്പടി ഒപ്പിട്ടത് ഇവരിരുവരുമാണ്. 1941 ജൂണ് 22ന് ജർമനി 'ഓപ്പറേഷൻ ബാർബറോസ'യുമായി സോവിയറ്റ് യൂണിയൻ ആക്രമിക്കുന്നത് വരെ അവർ ഇണപിരിയാത്ത... Continue Reading →

2020ലെ തെരഞ്ഞെടുപ്പ്; ചില ഓർമകൾ

കോലിയക്കോട് വാർഡിൽ ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും ഹൃദയംഗമായ നന്ദി. ഈ ഇലക്ഷനിലെ കോലിയക്കോട് വാർഡിലെ മാൻ ഓഫ് ദ് മാച്ച് ബിജെപിയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ശക്തമായ മുന്നേറ്റമാണ് കോലിയക്കോട് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കോലിയക്കോട് വാർഡുൾപ്പെടെയുള്ള ബൂത്തുകളിൽ ബിജെപി ചരിത്രത്തിൽ ആദ്യമായി ലീഡ് ചെയ്യുകയും കോലിയക്കോട് ബ്ലോക്ക് ഡിവിഷനിൽ പുളിന്താനത്ത് മുരളീകൃഷ്ണൻ ശക്തമായ മത്സരം കാഴ്ചവെച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. നൂറോളം വോട്ടിന്റെ വമ്പിച്ച ലീഡാണ് കോലിയക്കോട് വാർഡിലെ ബൂത്തുകളിൽ ബിജെപി നേടിയത്. 549 വോട്ടുമായി... Continue Reading →

തലയ്ക്കടിച്ച മോളോട്ടോവിയൻ നുണകൾ

പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എം ടെക്കിന് അഡ്മിഷൻ കിട്ടി ചെന്നു കയറുന്നത് ഒരു സെപ്റ്റംബറിൽ ആണ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളുടെ സ്വീകരണവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ക്യാംപെയ്നിങ് നടക്കുന്നതിനിടയിലാണ് ഞങ്ങളൊക്കെ ക്ലാസ്സിൽ പരസ്പരം പരിചയപ്പെട്ടു തുടങ്ങുന്നത്. പെണ്കുട്ടികളുടെ ആധിക്യം കൊണ്ട് പരിചയപ്പെട്ടു തീരാൻ കാത്തു നിൽക്കുന്നതിനിടെ പതിവ് ദിവസങ്ങൾക്കിടയിൽ കുറച്ചു ചെറുപ്പക്കാർ ക്ളാസ്സിലേയ്ക്കു വന്നു. സൊറ പറഞ്ഞിരിക്കുന്നതിൽ ശല്യപ്പെടുത്തിയവരോട് നീരസമുള്ള സഹപാഠികളെക്കാൾ ഞാനവരെ ഇഷ്ടപ്പെട്ടു. സംഘടനാ പ്രവർത്തനത്തിന്റെ അതിപ്രസരവും... Continue Reading →

നിലപാട്

മരം ചെത്തിയുണ്ടാക്കിയ കോടാലിക്കൈയിട്ടുകൊണ്ട് ആ മരം നിന്ന കാടു മുഴുവൻ വെട്ടിത്തെളിക്കുന്ന കഥയൊരെണ്ണമുണ്ട്. ഹിന്ദു അത് കുത്തിയിരുന്നൊന്നു കേൾക്കണം. കളപോലെ ഹിന്ദുധർമത്തിലുള്ളിൽ പുഴുക്കുത്തായി പലതും ചുറ്റുവട്ടത്ത് തന്നെ കാണുമ്പോൾ വേദന തോന്നുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങളൊരു നിലപാടെടുക്കണം. ഹിന്ദു ധർമ്മത്തിന്റെ പ്രചാരം ആഗ്രഹിക്കാത്ത, ഹിന്ദു കുടുംബങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജാഗ്രതയില്ലാത്ത ഒരൊറ്റ ക്ഷേത്ര ഭണ്ടാരത്തിലും ആണ്ടറുതി ഉത്സവാഭാസത്തിലും നിങ്ങളുടെ വിയർപ്പിന്റെ പങ്ക് ചെന്നു വീഴാതിരിക്കട്ടെ. ആ കാശിന് പത്തു രൂപയുടെ ഭഗവത് ഗീത വ്യാഖ്യാന സഹിതം കുറച്ചധികം കോപ്പി വാങ്ങി... Continue Reading →

Website Powered by WordPress.com.

Up ↑