ഇന്ദിര ഗാന്ധിയുമായുള്ള സ്വകാര്യ ബന്ധത്തിന്റെ പേരിൽ ഏറെ വിവാദമായ നെഹ്രുവിന്റെ ദീർഘകാലം പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം. ഒ. മത്തായിയുടെ നെഹ്‌റു യുഗത്തിന്റെ ഓർമ്മകൾ എന്ന പുസ്തകത്തിൽ മൗലാന ആസാദിന്റെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഭാഗമാണിത്. അധ്യായം 28. 1978 ലാണിത് പ്രസിദ്ധീകരിച്ചത്.
“1947 ആഗസ്റ്റ് 15 ന് ആദ്യത്തെ ഡൊമനിയൻ സർക്കാർ രൂപീകരിക്കപ്പെട്ടപ്പോൾ സുപ്രധാനമായ വിദ്യാഭ്യാസ വകുപ്പ് താൻ ഏറ്റെടുക്കണമെന്ന് ഗാന്ധിജി നിർബന്ധിച്ചിരുന്നുവെന്നാണ് മൗലാന ആസാദ് പറയുന്നത്.
ഇത് തികച്ചും തെറ്റാണ്.
മൌലാന വിദ്യാഭ്യാസത്തെ നശിപ്പിക്കുമെന്ന് ബോധ്യമുള്ളതിനാൽ മൗലാനാ ആസാദിനെ എന്തു വന്നാലും വിദ്യാഭ്യാസ മന്ത്രിയാക്കരുതെന്ന് ഉപദേശിച്ചുകൊണ്ട് ഗാന്ധിജിയുടെ പതിവ് മൗനദിനമായ ഒരു തിങ്കളാഴ്ച അദ്ദേഹം ഏതോ ഉപയോഗിച്ച എൻവലപ്പിനുള്ളിൽ നെഹ്‌റുവിന് വ്യക്തിപരമായി തന്നെ കത്തെഴുതി.
ഒരു മുതിർന്ന രാഷ്ട്രീയക്കാരൻ എന്ന പരിചയം കണക്കിലാക്കി കാബിനറ്റിൽ പോർട്ട്‌ഫോളിയോ ഇല്ലാത്ത ഒരു മന്ത്രിയായിരിക്കണം മൗലാന എന്നും മുതിർന്ന രാഷ്ട്രതന്ത്രജ്ഞനായി അയാൾ പ്രവർത്തിക്കണമെന്നും ഗാന്ധിജി കൂട്ടിച്ചേർത്തു. എന്നാൽ “വിദ്യാഭ്യാസവകുപ്പല്ലാതെ മറ്റൊന്നും വേണ്ട” എന്നു മൗലാന കടുംപിടുത്തം പിടിച്ചതിനാൽ നെഹ്‌റുവിന് ഗാന്ധിജിയുടെ ആഗ്രഹങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല.
ഗാന്ധിജിയുടെ കത്ത് 1946 മുതൽ ഞാൻ കഷ്ടപ്പെട്ട് കെട്ടിപ്പടുത്തതും പഴയ പ്രധാനമന്ത്രിയുടെ വീട്ടിൽ, ഇപ്പോൾ തീൻ മൂർത്തി ഹൗസ് എന്ന് വിളിക്കപ്പെടുന്നതുമായ ആർക്കൈവുകളിൽ ഉണ്ട്. അന്ന് ആകസ്മികമായി, വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഗാന്ധിജി തിരഞ്ഞെടുത്തത് സക്കീർ ഹുസൈനെയായിരുന്നു.
ഒരു വകുപ്പു മന്ത്രിയെന്ന നിലയിൽ, ഗാന്ധിജി ഭയപ്പെട്ടിരുന്നതുപോലെ മൗലാന ഒരു ദുരന്തമായിരുന്നു. വിദ്യാഭ്യാസത്തിന് അദ്ദേഹം ഒരു സംഭാവനയും നൽകിയില്ല. അവിടെയെല്ലാം നിയന്ത്രിച്ചിരുന്നത് ഹുമയൂൺ കബീറും കെ.ജി. സെയ്ദായിനും അഷ്ഫാഖ് ഹുസൈനുമായിരുന്നു.
കോൺഗ്രസിലെ മൗലാനയുടെ ഏറ്റവും വലിയ എതിരാളി വല്ലഭായ് പട്ടേലും, അദ്ദേഹത്തോട് വാത്സല്യം പുലർത്തിയിരുന്ന വയക്തി നെഹ്‌റുവുമായിരുന്നു, അദ്ദേഹത്തോട് വിയോജിച്ചപ്പോഴും നെഹ്റു പ്രായത്തിൽ മൂത്ത ആളെന്ന നിലയിൽ ആദരവ് കാണിച്ചിരുന്നു.
വീണ്ടും, 1946 ജൂൺ 22-ന്, കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ, ഇടക്കാല സർക്കാരിനുള്ള കോൺഗ്രസ് ലിസ്റ്റിൽ ഒരു മുസ്ലീം പേരും ഉൾപ്പെടാതിരിക്കാൻ താൻ ശ്രദ്ധിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് മൗലാന വൈസ്രോയി വേവൽ പ്രഭുവിന് ഒരു സ്വകാര്യ കത്ത് എഴുതിയിരുന്നു. ആരെങ്കിലും തന്റെ പേര് നിർദ്ദേശിച്ചാൽ പോലും അതിൽ ഉൾപ്പെടുത്താൻ സമ്മതിക്കില്ല എന്നൊക്കെയായിരുന്നു അതിലെ വാഗ്ദാനം. അവിടെയും, ഹുമയൂൺ കബീറാണ് ഈ കത്തും തയ്യാറാക്കിയത്.
ഇത് ഗാന്ധിജിയെ മാത്രമല്ല, നെഹ്‌റുവിനെയും മറ്റ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളെയും അസ്വസ്ഥരാക്കി. എന്നാൽ അന്നത്തെ സംഭവവികാസങ്ങൾ മൗലാനയെയും മറ്റുള്ളവരെയും മറികടക്കുകയും നെഹ്‌റു മൗലാനയെ കോൺഗ്രസ് അധ്യക്ഷനാക്കുകയും ചെയ്തു. യഥാർത്ഥത്തിൽ, 1946 സെപ്തംബർ 2-ന് അധികാരമേറ്റ ഇടക്കാല ഗവൺമെന്റിൽ നെഹ്‌റു മൂന്ന് മുസ്ലീങ്ങളെ ഉൾപ്പെടുത്തി. അവിടെ മൗലാനയ്ക്ക് ഒഴിഞ്ഞുനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
കഴിഞ്ഞ അധ്യായത്തിൽ മൗലാനയുടെ “ഇന്ത്യ വിൻസ് ഫ്രീഡം” എന്ന പുസ്തകം ഞാൻ പരാമർശിച്ചിട്ടുണ്ട്. ഇതിനകം സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തിക്കഴിഞ്ഞ മൗലാന മദ്യപിച്ചു ബോധം നശിച്ചു പോയ വൈകുന്നേരങ്ങളിൽ ഹുമയൂൺ കബീറിന് മോശമായി ഡിക്ടേറ്റ് ചെയ്തു കൊടുത്തെഴുതിയതാണ് ആ പുസ്തകം. നാഷണൽ ആർക്കൈവ്‌സിന്റെ കൈവശമുള്ള പുസ്തകത്തിന്റെ പ്രസിദ്ധീകരിക്കാത്ത ഭാഗം, എന്നെങ്കിലും പൊതുജനങ്ങൾക്കായി റിലീസ് ചെയ്യുമ്പോൾ, അന്ന് അതിൽ പലതും കരുതലോടെയൊക്കെ ചെയ്യേണ്ടി വരും.
Leave a comment