ഇന്ദിര ഗാന്ധിയുമായുള്ള സ്വകാര്യ ബന്ധത്തിന്റെ പേരിൽ ഏറെ വിവാദമായ നെഹ്രുവിന്റെ ദീർഘകാലം പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം. ഒ. മത്തായിയുടെ നെഹ്‌റു യുഗത്തിന്റെ ഓർമ്മകൾ എന്ന പുസ്തകത്തിൽ മൗലാന ആസാദിന്റെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഭാഗമാണിത്‌. അധ്യായം 28. 1978 ലാണിത് പ്രസിദ്ധീകരിച്ചത്. "1947 ആഗസ്റ്റ് 15 ന് ആദ്യത്തെ ഡൊമനിയൻ സർക്കാർ രൂപീകരിക്കപ്പെട്ടപ്പോൾ സുപ്രധാനമായ വിദ്യാഭ്യാസ വകുപ്പ് താൻ ഏറ്റെടുക്കണമെന്ന് ഗാന്ധിജി നിർബന്ധിച്ചിരുന്നുവെന്നാണ് മൗലാന ആസാദ് പറയുന്നത്. ഇത് തികച്ചും തെറ്റാണ്. മൌലാന വിദ്യാഭ്യാസത്തെ നശിപ്പിക്കുമെന്ന് ബോധ്യമുള്ളതിനാൽ... Continue Reading →

കൃഷ്ണപിള്ളയെ കടിച്ച പാമ്പ്

ഇന്ന് ഇവിടെ വിപ്ലവകരമായ പ്രത്യേക സാഹചര്യങ്ങളോ ജനകീയ മുന്നേറ്റങ്ങളോ നിലവിലില്ല; ജനങ്ങൾക്കിടയിൽ പ്രതിഷേധം അണപൊട്ടുന്നതോ അവരുടെ സമരങ്ങൾ ഉയർന്ന ഘട്ടത്തിലേക്ക് എത്തുന്നതോ ആയ അവസ്ഥ ഇന്നില്ല.ഇന്നത്തെ ഈ ഘട്ടത്തിൽ നിങ്ങളുടെ കയ്യിൽ കിട്ടുന്ന ബാലറ്റ് പേപ്പർ എന്നത് ശത്രുക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ പഠിക്കുക. അല്ലാതെ, പാർലമെന്ററി വ്യാമോഹങ്ങളിൽ അഭിരമിച്ച്, ജയിൽവാസം ഭയന്ന് പാർലമെന്റ് സീറ്റുകളിൽ കടിച്ചുതൂങ്ങിനിൽക്കുന്ന അവസരവാദികൾക്ക് സുഖപ്രദമായ പദവികൾ തരപ്പെടുത്താനുള്ള മാർഗ്ഗമായി അതിനെ കാണരുത്!എന്നാൽ ഓർക്കുക—നാളെ വിപ്ലവ പ്രസ്ഥാനം ആ ബാലറ്റ് പേപ്പർ നിങ്ങളുടെ... Continue Reading →

ഇഖ്ബാൽ: ദാറുൽ ഇസ്ലാമിന്റെ ജൈവപിതാവ്

​ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയ ഭൂപടത്തെയും ഏറ്റവുമൊടുവിൽ മാറ്റിമറിച്ച ആശയങ്ങളുടെ വേരുകൾ തിരയുമ്പോൾ നാം ചെന്നെത്തുക ചില വ്യക്തികളിലാണ്. അതിലൊരാളാണ് കവിയും ഇസ്ലാമിക ദാർശനികനുമായിരുന്ന മുഹമ്മദ് ഇക്ബാൽ. ഒരുപക്ഷേ, ഭാരതീയ ദേശീയതയുടെ ഏറ്റവും മനോഹരമായ ഗീതങ്ങളിലൊന്ന് രചിച്ചയാൾ എങ്ങനെയാണ് പിൽക്കാലത്ത് വിഭജനത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മുഖ്യ ശില്പിയായി മാറിയത് എന്നത് ചരിത്രത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ്. ​1904ൽ തന്റെ 27-ാം വയസ്സിലാണ് ഇക്ബാൽ 'തരാനാ-ഇ-ഹിന്ദ്' എന്ന കവിതയെഴുതുന്നത്. "സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്താ ഹമാരാ" എന്ന്... Continue Reading →

സംഘവും ഗാന്ധിജിയും

ഗാന്ധിജി അവസാനമായി സ്വയംസേവകരെ അഭിസംബോധന ചെയ്തത് 1947 സെപ്റ്റംബർ 16നായിരുന്നു. ഡൽഹിയിലെ തൂപ്പുകാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന ബാല്മീകി കോളനിയിലെ സ്വയംസേവകരോടൊപ്പം. തൊള്ളായിരത്തി നാല്പത്തി ആറ് ഏപ്രിലിൽ ആണ് ഡൽഹിയിലെ ഗാന്ധിജി വാൽമീകി ബസ്തിയിലേയ്ക്ക് താമസം മാറുന്നത്. കഴുത്തറ്റം മുങ്ങി നിവർന്ന് മനുഷ്യവിസർജ്യമൊഴുകുന്ന ഓടകൾ വൃത്തിയാക്കിയിരുന്ന തോട്ടിപ്പണിക്കാരുടെ ആ കോളനിയിൽ അദ്ദേഹം താമസിക്കാനെത്തുമ്പോൾ അവിടെയുള്ള വാൽമീകി ക്ഷേത്രത്തിനു മുന്നിലെ മൈതാനത്ത് വർഷങ്ങളായി എല്ലാ പ്രഭാതത്തിലും അവർ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലൊന്നായിരുന്നു. ഇന്ന് ഇന്ത്യയിൽ... Continue Reading →

കളമൊഴിയാൻ കാത്തിരുന്ന പോലെ

രാഷ്ട്രപതി ഭവനിൽ മീറ്റിംഗിനു പോകുന്ന വഴി വി.പിയുടെ കാർ തടഞ്ഞു നിർത്തി ഐപി എസ്സുകാരനായ ബുച്ച്‌ ഒരു കത്തു കൊടുത്തു.(സ്റ്റേറ്റ്‌ മിനിസ്റ്റ്രിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹമാണ്‌ തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയത്‌). സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണറുടേതായിരുന്നു ആ കത്ത്‌. അടുത്ത രണ്ടു ദിവസത്തിനു മുൻപ്‌ ഹൈദരാബാദിലെ ഒരു കോൺവെന്റിൽ എഴുപത് വയസ്സ്‌ പ്രായം ചെന്ന കന്യാസ്ത്രീകളെ റസ്സാക്കർമാർ ബലാൽക്കാരം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്‌. വി.പി മേനോൻ ചെന്നയുടനെ ആ കത്ത്‌ രാജാജിയെ... Continue Reading →

Website Powered by WordPress.com.

Up ↑