വംശഹത്യയുടെ കോൺഗ്രസ് ചരിത്രം

1984ലെ സിഖ് കൂട്ടക്കൊലക്കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ മരണപ്പെട്ടു എന്ന വാർത്ത ആരോരുമാറിയാത്ത ഒരു ചരമക്കുറിപ്പ് മാത്രമായി കടന്നുപോയി . ഈ വാര്‍ത്തയോടൊപ്പമാണ് ആ ഇരുണ്ട നാളുകളിൽ എല്ലാം നഷ്ടപ്പെട്ട ഇരകളുടെ മനസ്സിലെ ആറാത്ത മുറിവുകൾ വീണ്ടും ചർച്ചയാകേണ്ടത്.

1984ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ ഡൽഹിയുടെ തെരുവുകളിൽ അരങ്ങേറിയത് ഭരണകൂടത്തിന്റെ ഒത്താശയോടെയും കോൺഗ്രസ് നേതാക്കളുടെ നേരിട്ടിറങ്ങി നടപ്പാക്കിയ വംശഹത്യയായിരുന്നു. ആയിരക്കണക്കിന് നിരപരാധികളായ സിഖുകാരാണ് അന്ന് കൊല്ലപ്പെട്ടതും സ്വന്തം വീടുകളിൽ നിന്ന് വലിച്ചിറക്കി ജീവനോടെ കത്തിച്ചതും. അക്രമികൾക്ക് മദ്യവും പണവും നൽകിയും പ്രകോപനപരമായ പ്രസംഗങ്ങളിലൂടെയും സജ്ജൻ കുമാർ അക്രമം ആളിക്കത്തിക്കുകയായിരുന്നുവെന്ന് നാനാവതി കമ്മീഷൻ റിപ്പോർട്ടിലുമുണ്ട്.

2002ൽ ഗോധ്രയിൽ സബർമതി എക്സ്പ്രസിൽ ഹിന്ദുക്കളെ ജീവനോടെ കത്തിച്ചതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് നാനാവതി കമ്മീഷൻ തന്നെയാണ് കോണ്ഗ്രസുകാർ സിഖുകാരെ കൂട്ടക്കൊല ചെയ്ത 1984ലെ കലാപവും അന്വേഷിച്ചത്. സിഖുകാരെ വീട്ടിൽ നിന്നും വലിച്ചിറക്കി ടയർ തലവഴി അടിച്ചിറക്കി മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു അവരുടെ എംപിമാർ നേതൃത്വം നൽകിയ വംശഹത്യയിൽ കോണ്ഗ്രസുകാരുടെ വിനോദം.

ഇതു മാത്രമൊന്നുമല്ല.. ഇന്ത്യയിലെ അക്രമചരിത്രത്തിൽ കോൺഗ്രസിന് വലിയ പങ്കുതന്നെയുണ്ട്. കേരളത്തിലെ അക്രമ രാഷ്ട്രീയം ആരംഭിക്കുന്നത് കണ്ണൂരിലാണ്. അവിടെ പാനൂരിലാണ് അക്രമരാഷ്ട്രീയത്തിന്റെ ആദ്യവിത്തുകൾ മുളയ്ക്കുന്നതും, ഇന്ന് കണ്ണൂർ മോഡൽ എന്ന് വിളിക്കുന്ന അക്രമ രാഷ്ട്രീയപ്രക്രിയയിലേക്ക് അത് വളരുന്നതും.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലഘട്ടത്തിൽ കണ്ണൂരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായിരുന്ന കോൺഗ്രസ് മറ്റു പ്രസ്ഥാനങ്ങളെ സഹിഷ്ണുതയോടെയല്ല നോക്കിക്കണ്ടത്. വളർന്നു വരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കായികമായി നേരിടാനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ അതെല്ലാം ചില്ലറ അടിപിടിയും അത്യാവശ്യം സ്വത്ത് നശിപ്പിക്കലും മാത്രമായിരുന്നു. ഇതിനെ പ്രതിരോധിച്ച് കൊണ്ട് പിആർ കുറുപ്പിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് പാർട്ടി ശക്തിപ്പെട്ടപ്പോൾ അടി കിട്ടുന്നത് കോൺഗ്രസ്സിനായി. പതിയെ കോൺഗ്രസ് ഹിംസയുടെ മാർഗത്തിൽ നിന്ന് പിന്മാറി.

പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പാനൂരിൽ ശക്തി പ്രാപിച്ചപ്പോൾ അക്രമം കൊണ്ടു തന്നെ പിആർ കുറുപ്പ് അവരേയും നേരിട്ടു. അക്രമത്തെ ഒരു രാഷ്ട്രീയ പ്രക്രിയയായി കുറുപ്പ് വളർത്തിയെടുത്തു. അതിന് നിയമസംവിധാനങ്ങളെയും കൂട്ടുപിടിച്ചു. എതിരാളികളെ അടിച്ചൊതുക്കുന്ന കുറുപ്പിന്റെ ശൈലി സിപിഎമ്മിന് വളമായി മാറി. കുറുപ്പിനേക്കാൾ നന്നായി ആ ആശയം അവർ നടപ്പാക്കി. അതോടെ കുറുപ്പ് പതുക്കെ പിൻവാങ്ങി, തന്റെ ചെറിയ ‘നാട്ടുരാജ്യം’ സമർഥമായി സംരക്ഷിച്ച് അദ്ദേഹം കഴിച്ചു കൂട്ടി.

അടുത്ത ഊഴം കമ്മൂണിസ്റ്റുകാരുടേതാണ്. തങ്ങൾക്കെതിരായ യാതൊരു വെല്ലുവിളിയും അവർ അനുവദിച്ചില്ല. ജനാധിപത്യപ്രക്രിയയെ തന്നെ അവർ അട്ടിമറിച്ചു. കുറുപ്പിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ വിപുലീകരിച്ച് അക്രമത്തെ രാഷ്ട്രീയ ചലനശക്തിയാക്കി മാറ്റി. ഈ ഘട്ടത്തിലാണ് ആർഎസ്എസിന്റെ രംഗപ്രവേശം. സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി രംഗത്തേക്കു വന്ന ആർഎസ്എസ് താത്വികമായി തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി സിപിഎമ്മിനെ കണക്കാക്കി.

ആർഎസ്എസിന്റെ വളർച്ച കമ്മ്യൂണിസത്തിനെതിരായ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും എന്നായിരുന്നു സിപിഎമ്മിന്റെ ചിന്ത. ആർഎസ്എസിനെ താത്വിക വിമർശനങ്ങളോ ജനാധിപത്യ പ്രക്രിയകളോ കൊണ്ടല്ല കൈകാര്യം ചെയ്യേണ്ടതെന്നും അടിച്ചൊതുക്കുകയാണ് വേണ്ടതെന്നും സിപിഎം ഉറപ്പിച്ചു. ആർഎസ്എസ് തിരിച്ചു ചിന്തിച്ചതും അങ്ങനെ തന്നെ. തുടർന്നുണ്ടായ പ്രക്രിയകൾ വർത്തമാന കാലത്തിന്റേതാണ്, നമുക്കെല്ലാവർക്കും അറിയുന്നത്

(കോഴിക്കോട്ടെ ലഹരിമാഫിയയെ അടിച്ചൊതുക്കുക വഴി ജനശ്രദ്ധ നേടിയ പ്രദീപ് കുമാർ ക്രമസമാധാനപാലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള പോലീസ് ഓഫീസറാണ്. പാനൂർ സിഐ ആയിരുന്നു. അദ്ദേഹം മാതൃഭൂമി ദിനപത്രത്തിൽ 2016ൽ എഴുതിയ ലേഖനത്തിന്റെ ആദ്യഭാഗമാണിത്)

1948ൽ മഹാരാഷ്ട്രയിലെ ചിത്പാവൻ കൂട്ടക്കൊലയിലും കോണ്ഗ്രസുകാർ എണ്ണായിരത്തോളം പേരെയാണ് കൊന്നു തള്ളിയത്. ഗാന്ധിയെ ഗോഡ്സെയും കൂട്ടരും വധിച്ചതിന്റെ പ്രതികാരമായി ആയിരക്കണക്കിന് ഹിന്ദുമഹാസഭക്കാരും സംഘസ്വയംസേവകരും ആക്രമിക്കപ്പെട്ടു. ധനകാര്യ സ്ഥാപനങ്ങളും ഫാക്ടറികളും കൊള്ളയടിക്കപ്പെട്ടു. 1500ൽ പരം വീടുകൾ തകർത്തു തീ വച്ചു നശിപ്പിക്കപ്പെട്ടു. ഇന്ത്യൻ പാർലമെൻറിൽ പോലും ഇതിനെപ്പറ്റി ചോദ്യങ്ങൾ ഉയർന്നു. പത്തു കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഗവണ്മെന്റ് പോലും കണക്കാക്കിയത്.

ഇതേ രീതിയിൽ തന്നെയാണ് ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നതിന്റെ പേരിൽ ഡൽഹിയിലുള്ള സിക്കു സമൂഹത്തെ മുഴുവൻ കോൺഗ്രസുകാർ വേട്ടയാടിയത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ പിറ്റേദിനം മുതൽ നടന്ന വംശഹത്യയെ പറ്റി റിപ്പോർട്ടിൽ ജസ്റ്റിസ് നാനാവതി ഇങ്ങനെയെഴുതി.

31-10-84 തീയതിയ്ക്ക് യോഗങ്ങൾ ചേർന്നോ അല്ലെങ്കിൽ ആക്രമണം സംഘടിപ്പിക്കാനാകുന്ന വ്യക്തികളെ സമീപിച്ച് സിഖുകളെ കൊന്നൊടുക്കാനും അവരുടെ വീടുകളും കടകളും കൊള്ളയടിക്കാനും നിർദ്ദേശങ്ങൾ നൽകിയതിനെക്കുറിച്ച് രേഖകളിൽ തെളിവുണ്ട്. ആക്രമണങ്ങൾ ഏകോപിതമായ രീതിയിലുമായിരുന്നു, പൊലീസിനെ ഭയക്കാതെ നടത്തപ്പെട്ടതുമായിരുന്നു; അങ്ങനെ ആകുന്നതിന്റെ പിന്നിൽ അവർക്ക് എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തോന്നിച്ചു. അവർക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്നും ഈ കൃത്യങ്ങൾക്ക് ശേഷം പൂർണമായി സംരക്ഷിക്കപ്പെടുമെന്നും അവർക്ക്  ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാവുന്നതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ.

അക്രമികൾ സിഖ് സമൂഹത്തിലെ പുരുഷന്മാരെ അവരുടെ വീടുകളിൽ നിന്ന് പുറത്തേക്ക് പിടിച്ചു കൊണ്ടുപോയി. ആദ്യം അടിച്ചുപൊളിച്ച് പിന്നീട് ഓർഗനൈസ്ഡ് രീതിയിൽ ജീവനോടെ കത്തിച്ചു. ചില സാഹചര്യങ്ങളിൽ ടയർ കഴുത്തിൽ ഇട്ട ശേഷം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീ കൊളുത്തി. ചില സാഹചര്യങ്ങളിൽ വെള്ള നിറത്തിലുള്ള പൗഡർ രൂപത്തിലുള്ള എക്സ്പ്ലോസീവ്‌സ്  അവരുടെ മേൽ തട്ടി ഉടൻ തീപടർത്തി.

ഇത് വലിയ ജനക്കൂട്ടങ്ങൾ ചില പ്രദേശങ്ങളിൽ നടത്തിയ അതിക്രമങ്ങളുടെ പതിവായ മാതൃകയായിരുന്നു. കടകളെ തിരിച്ചറിഞ്ഞ് കൊള്ളയടിച്ച് കത്തിച്ചു. ഇതോടെ ആദ്യം കോപാവേശത്തിലുള്ള പ്രതികരണമായി ആരംഭിച്ചതിന് പകരം ഒരു സുസംഘടിത നരഹത്യയായി മാറി.

ഒട്ടേറെ സ്ഥലങ്ങളിൽ പോലീസിന് ഇരകളെ അവരുടെ ആയുധങ്ങളും സ്വയം സംരക്ഷിക്കാനാകുന്ന മറ്റു സാധനങ്ങളും പിടിച്ചെടുക്കാനുള്ള രേഖാമൂല്മുള്ള തെളിവുകളുണ്ട്. അവരെ അവരുടെ വീടുകൾക്കുള്ളിൽ പോകാൻ വാഗ്ദാനം നൽകി. പിന്നീട് ആക്രമണം ആരംഭിച്ചു.

ഇത് വെറും കോപിതരായ പൊതുജനത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നെങ്കിൽ ഇത്രയൊന്നും നടന്നിരിക്കില്ല. സിഖുകളെ തുടർച്ചയായി ഒരു ക്രമബന്ധിത രീതിയിൽ കൊന്നുതീർത്ത രീതിയിൽ നിന്നു ആക്രമണങ്ങൾ ഒരുങ്ങിയതായിരുന്നതിനുള്ള തെളിവുണ്ട്.

ശ്രീ ജഗ്ദീഷ് ടൈറ്റ്ലർ, അന്നത്തെ കോൺഗ്രസ് (I) എംപി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയനുസരിച്ച്, ജഗ്ദീഷ് ടൈറ്റ്ലർ ജനക്കൂട്ടത്തിനെ ഗുരുദ്വാര കത്തിക്കാനും സിഖുകളെ കൊന്നൊടുക്കാനും പ്രചോദിപ്പിച്ചുവെന്ന് തെളിവുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആ കൂട്ടം ഗുരുദ്വാരയെ ആക്രമിച്ച് കത്തിച്ചു. ബദൽ സിംഗ് എന്ന ഒരാളെയും ജീവനോടെ കത്തിച്ചു.

ശ്രീ ദൽജിന്ദർ സിംഗ് (സാക്ഷി നമ്പർ 9) ഈ കമ്മീഷൻ മുമ്പാകെ ഹാജരായി ഈ സംഭവത്തെക്കുറിച്ച് സാക്ഷ്യം നൽകിയിട്ടുണ്ട്. 31-10-84 വൈകുന്നേരം 10.30ഓടെ ധർമ്മദാസ് ശാസ്ത്രി എന്ന കോൺഗ്രസ് എംപി ടെക് ചന്ദ് എന്നയാളുടേയും രാജീന്ദർ പാല്ഷർമ എന്നയാളുടേയും വീടുകളിലേക്കു പോകുന്നത് കണ്ടതായി ദൽജിന്ദർ സിംഗ് പറഞ്ഞു. അപ്പോൾ അദ്ദേഹം ആ വ്യക്തികളോട് “നിങ്ങൾ എത്ര സിഖുകളെ കൊല്ലാൻ പോകുകയാണ്?” എന്ന് ചോദിക്കുന്നതും അദ്ദേഹം കേട്ടതായി സാക്ഷ്യപ്പെടുത്തി.”

ഹരി നഗറിലെ ശ്രീമതി സുർജിത് കൌർ, ദ്വാർകപുരിയിലെ ഗുർമെസ് കൌർ, മോഹൻ നഗറിലെ ബൽവന്ത് സിംഗ്, രഘു നഗറിലെ കുൽവന്ത് കൌർ, പൂരൻ നഗറിലെ ഗജീന്ദർ സിംഗ് എന്നിവരുടെയൊക്കെ സത്യവാങ്മൂലങ്ങളിൽ അവർ സ്വയം നേരിട്ടതും, സിഖുകൾക്ക് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണങ്ങളുമെന്തായിരുന്നുവെന്നും വിശദീകരിച്ചിട്ടുണ്ട്.

രാജ് നഗർ, പാലം കോളനി എന്നിവിടങ്ങളിൽ നിന്നുള്ള ജഗ്ദീഷ് കൌർ, സുദർശൻ സിംഗ് എന്നിവരും മറ്റു ചിലരും സാക്ഷ്യപ്പെടുത്തിയതു പ്രകാരം, അവരുടെ വീടുകളിലേക്കുള്ള ആക്രമണത്തിന് ബൽവൻ ഖോക്കർ ഉൾപ്പെടെയുള്ള കോൺഗ്രസ്(I) നേതാക്കളാണ് നേതൃത്വം നൽകിയിരുന്നത്. സുദർശൻ സിംഗ് ഇത് കൂടാതെ, അന്നത്തെ എംപി ആയിരുന്ന സജ്ജൻ കുമാറിനെയും ജനക്കൂട്ടത്തിന് അടുത്ത് കണ്ടതായും, അദ്ദേഹം മുഴുവൻ സംഭവങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്നതായും, ബൽവൻ ഖോക്കറിന് നേരിട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നതായും സാക്ഷ്യപ്പെടുത്തി.

ആ സമയം പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും, അവർ ദുരിതബാധിതർക്കു സഹായം ചെയ്യുന്നതിനു പകരം ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സാധ് നഗറിലെ കിഷൻദേവ് സിംഗ് തന്റെ സത്യവാങ്മൂലത്തിൽ 1-11-84 ഉച്ചയ്ക്കു ഒരു ജനക്കൂട്ടം തന്റെ വീട് ആക്രമിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ബൽവൻ ഖോക്കറിന്റെ സഹോദരൻ ദിനേഷ്, ഡി.ഡി. ശർമയുടെ മകൻ രാകേഷ്, പ്രകാശ് ശർമയുടെ മക്കളായ നരേഷ്, സുരേഷ് എന്നിവരാണ് അതിന് നേതൃത്വം നൽകിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. നരേഷ്, സുരേഷ് എന്നിവരാണ് അദ്ദേഹത്തിന്റെ മകനെ അടിച്ചു വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

രാജ് നഗറിലെ ജഗ്ദീഷ് കൌർ സാക്ഷ്യപ്പെടുത്തിയതു പ്രകാരം, പാലം കോളനിയിലെ ഒരു കോൺഗ്രസ്(I) പ്രവർത്തകനായ ബാലറാം എന്നയാൾ ജനക്കൂട്ടത്തിന് മണ്ണെണ്ണ വിതരണം ചെയ്തിരുന്നതായി വ്യക്തമാക്കുന്നു. അതുപോലെ അവർ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചപ്പോൾ, പൊലീസ് അത് രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ല.

സാധ് നഗറിലെ ബൽജിന്ദർ സിംഗ് തന്റെ സത്യവാങ്മൂലത്തിൽ 1-11-84 രാവിലെ 10 മണിയോടെ ഒരു ജനക്കൂട്ടം തന്റെ വീട് ആക്രമിക്കുകയും, അദ്ദേഹത്തിന്റെ അച്ഛനെയും 3 സഹോദരന്മാരെയും കൊലപ്പെടുത്തുകയും ചെയ്തതായി വ്യക്തമാക്കിയിട്ടുണ്ട്. ഹർകേഷ് വത്സ്, രാധേ ശ്യാം എന്നിവരോടൊപ്പം മറ്റ് കോൺഗ്രസ്(I) നേതാക്കളും ഈ ആക്രമണത്തിന് നേതൃത്വം നൽകി.

ഇതൊക്കെ ഓർഗനൈസ് ചെയ്ത ജഗദീഷ് ടൈറ്ലർ ഇന്ത്യയുടെ കേന്ദ്രമന്ത്രി ആയിരുന്നു കേട്ടോ യുപിഎ സർക്കാരിന്റെ കാലത്ത്.. വേണുഗോപാലിന്റെ ഇലക്ഷൻ കമ്മിറ്റികളിൽ എന്നും അയാളുണ്ട്. ഇതുപോലെ 4000ത്തിൽ പരം സത്യവാങ്മൂലങ്ങൾ ആണ് കമ്മീഷന്റെ കയ്യിലുള്ളത്. അതിലെല്ലാം സംഘടിതമായ രീതിയിൽ എങ്ങനെയാണ് കോൺഗ്രസുകാർ അവരുടെ നേതാക്കളുടെ നേതൃത്വത്തിൽ സാധാരണക്കാരായ സിക്കുകാരെ കൊന്നുതള്ളിയത് എന്നു പറയുന്നുണ്ട്

40 വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ മരണത്തോടെ മാത്രം ആ ഭീഷണ നാളുകളിൽ തങ്ങളുടെ കണ്ണെതിരിൽ വെച്ച് ഉറ്റവർ ജീവനോടെ എരിഞ്ഞുതീരുന്നത് കാണേണ്ടി വന്ന നിരപരാധികളായ സിഖ് കുടുംബങ്ങളുടെ മനസ്സിലെ മുറിവുകൾ മായുന്നില്ല. നീതിക്കായുള്ള അവരുടെ പതിറ്റാണ്ടുകൾ നീണ്ട നിശബ്ദ കണ്ണീരിനൊപ്പം നിൽക്കുന്നു; ആ നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

റിപ്പോർട്ട് ലിങ്ക്:https://www.mha.gov.in/sites/default/files/2022-08/Nanavati-I_eng_3%5B1%5D.pdf

Leave a comment

Website Powered by WordPress.com.

Up ↑