"നിങ്ങൾക്കറിയാമോ, ഇന്ത്യ ഭരിക്കുന്ന അവസാനത്തെ ഇംഗ്ലീഷുകാരൻ ഞാനാണ്." അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനും ഇന്ത്യയിലെ യു.എസ് അംബാസഡറുമായിരുന്ന ജോൺ കെന്നത്ത് ഗാൽബ്രെയ്ത്തിനോടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തമാശരൂപേണ ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതത്തിന്റെ സായന്തനത്തിലാണ് നെഹ്റു ഗാൽബ്രെയ്ത്തിനെ പരിചയപ്പെടുന്നത്. 1961 മുതൽ 1963 വരെയുള്ള കാലഘട്ടത്തിലാണ് ഗാൽബ്രെയ്ത്ത് അമേരിക്കൻ അംബാസഡറായി ഇന്ത്യയിൽ സേവനമനുഷ്ഠിച്ചത്. തികച്ചും സ്വകാര്യവും സൗഹൃദപരവുമായ ഒരു സംഭാഷണ വേളയിൽ, ഇംഗ്ലീഷ് സംസ്കാരം, ചരിത്രം, വിദ്യാഭ്യാസം എന്നിവയാൽ താൻ എത്രത്തോളം സ്വാധീനിക്കപ്പെട്ടിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് നെഹ്റു... Continue Reading →
കൊളോണിയൽ ഗൂഢാലോചനകളും അരബിന്ദോയുടെ സാംസ്കാരിക പ്രതിരോധവും
Cultural decolonisation by Sri Aurobindo
സുമ്പു ഫിലോസോഫിസ്: യോഗ്യകാർത്തയുടെ ഭൂമിശാസ്ത്രത്തിലെ പ്രപഞ്ചരഹസ്യം
ഭാരതീയ സംസ്കാരവും പുരാവൃത്തങ്ങളും കടൽ കടന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക ഘടനയിൽ എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ജീവസ്സുറ്റ ഉദാഹരണമാണ് ഇന്തോനേഷ്യയിലെ സാംസ്കാരിക തലസ്ഥാനമായ യോഗ്യകാർത്ത. യോഗ്യകാർത്ത നഗരവും സുൽത്താനേറ്റും ഔദ്യോഗികമായി രൂപപ്പെടുന്നത് 1755 സെപ്റ്റംബർ 13നാണ്. അന്ന് ഇന്തോനേഷ്യ ഡച്ച് അധിനിവേശത്തിന് കീഴിലായിരുന്നു. ഡച്ചുകാരുമായി ഒപ്പിട്ട 'ജിയന്തി ഉടമ്പടി' പ്രകാരം പഴയ മാതാരം രാജ്യം വിഭജിക്കപ്പെടുകയും, മങ്കുഭൂമി രാജകുമാരൻ പുതിയൊരു രാജവംശം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നെയാണ് തന്റെ പുതിയ തലസ്ഥാനത്തിന്... Continue Reading →
രാഷ്ട്രഹൃത്തിലണിഞ്ഞ കൗസ്തുഭമുദ്ര
ഭാരതത്തിന്റെ നെടുകെയും കുറുകെയും നാഡീ തന്തുക്കളെപ്പോലെ വ്യാപിച്ചിരിക്കുന്ന പ്രസ്ഥാനമാണ് ഭാരതീയ തപാൽ. നിങ്ങളൊരു കത്തയച്ചാൽ മൂന്നു പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഏത് ഗ്രാമത്തിലും അതെത്തിച്ചേരും എന്നായിരുന്നു ഉപഭോക്താക്കൾക്ക് തപാൽ വകുപ്പ് നൽകിയ ഉറപ്പ്. ഒന്നരലക്ഷം തപാൽ ഓഫീസുകളിലൂടെ ഇന്ത്യയുടെ ഓരോ മൂലയിലും അവയെത്തുന്നുമുണ്ട്. 1972ൽ തപാൽ സംവിധാനത്തെ വിവിധ സോണുകളായി തിരിച്ച് അവയെ തിരിച്ചറിയാൻ പിൻ സംവിധാനം ഉണ്ടാക്കിയപ്പോൾ ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ഒരു സർക്കുലർ ഉണ്ട്. ആ സർക്കുലറിൽ എന്തുകൊണ്ടാണ് നിങ്ങൾ ഒരു കത്ത്... Continue Reading →