നമ്മുടെ സംഘം അദ്വൈതികളുടെ മാത്രം സംഘടനയാണോ? നമ്മുടെ സംഘം ഹിന്ദു സമാജത്തിന്റെ സംഘടനയാണ്. ഹിന്ദു സമാജത്തിലെ സംഘടനയല്ല. അതാണ് സംഘത്തിന്റെ ടാർഗറ്റഡ് ഓഡിയൻഡ്. നമ്മുടെ ബേസ് ഓഫ് ഓപ്പറേഷൻ. അതുപോലെ തന്നെ സംഘം ഒരു പ്രത്യേക കൾട്ടുമല്ല. സംഘം പ്രത്യേക സമ്പ്രദായമാണ് എന്നു മേനി നടിക്കുന്നവരും ഹിന്ദു സമാജത്തിനു ചെയ്യുന്ന ദ്രോഹം മറ്റുള്ളവർ ചെയ്യുന്നത്ര തന്നെയാണ്. സമാജത്തിൽ തിരുത്തലുകൾ വേണം. സമാജത്തിന്റെ സ്വഭാവമായി അത് മാറണം. അല്ലാതെ "സംഘത്തിലുള്ളവരെ കണ്ടോ?, കണ്ടു പഠിക്ക്" എന്നു ചോദിക്കുന്നതിൽ സ്വയംസേവകർക്ക്... Continue Reading →
വിശ്വധർമ പ്രകാശേന വിശ്വശാന്തി പ്രവർത്തകേ
നാഗപൂരിൽ നടന്ന തൃതീയ വർഷ സംഘ ശിക്ഷാ വർഗിന്റെ സമാപന പരിപാടിയിൽ പൂജ. സർസംഘചാലക് നൽകിയ ഉദ്ബോധനം… സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രത്തിന്റെ പരമവൈഭവം സാധ്യമാക്കുന്നതിന് ആവശ്യമുള്ള യോഗ്യതകളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ്. ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം. വിശ്വവിജേതാവാകാനുള്ള ആഗ്രഹമല്ല അതിന് പിന്നില്‍. നമുക്ക് ആരെയും ജയിക്കേണ്ടതില്ല, എന്നാല്‍ എല്ലാവരെയും യോജിപ്പിക്കേണ്ടതുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കാനുള്ളതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷമാണ് ഇത്. സ്വതന്ത്രത്തിലെ സ്വ നമ്മുടേതാണ്. അതിപുരാതനകാലം... Continue Reading →
കയ്യിൽ തീപ്പന്തം കെട്ടിയവർ
സഖാക്കളെ.. വിനായക് സവർക്കറോടും സുബ്രഹ്മണ്യയ്യരോടുമൊപ്പം ഇന്ത്യൻ വിപ്ലവത്തിനായി 1908ൽ ലണ്ടനിൽ ഇന്ത്യൻ റവല്യൂഷണറി കമ്മിറ്റിയിൽ പ്രവർത്തിച്ചു കൊണ്ടാണ് എന്റെ വിപ്ലവ ജീവിതം തുടങ്ങുന്നത്. ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ അറസ്റ്റ് വാറന്റ് വന്നതിനാൽ എന്നോട് പാരീസിലേയ്ക്ക് മാറാൻ സവർക്കർ ആവശ്യപ്പെട്ടു. സാവർക്കർ ഇന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. അയ്യർ ഫ്രഞ്ച് ഇന്ത്യയിൽ നാടുകടത്തപ്പെട്ടതു കണക്കെ പോണ്ടിച്ചേരിയിൽ രാഷ്ട്രീയ ജീവിതം നയിക്കുന്നു. പാരീസിൽ വെച്ച് മാഡം കാമയോടൊപ്പം ഞാൻ ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. അവിടെയുണ്ടായിരുന്ന സഖാക്കൾ ചാൾസ്... Continue Reading →
മൊഴിമുത്തുകൾ
(ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റായ ഹരീഷ് സാൽവെ ആർണബിനോട്) "ഞാൻ മമോദിസ മുങ്ങിയ ഒരു ക്രിസ്ത്യാനിയാണ്. എന്റെ ജീവിതത്തിൽ എനിക്കിതുവരെയും ഭാരതത്തിൽ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. നിങ്ങൾക്കറിയുമോ, നരേന്ദ്രമോദി പ്രധാനമന്ത്രി ആകുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പോലും മുന്നേ എന്നെ അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആകാൻ വരെ ക്ഷണിച്ചിട്ടുണ്ട്. ഭാരതം മതേതരമായി നിലനിൽക്കുന്നതിനു കാരണം ഹിന്ദുക്കളാണ് എന്നു ഞാൻ വിശ്വസിക്കുന്നു. ഇന്നാടിന്റെ ജനസംഖ്യയിൽ 85% വരുന്ന ഇന്നാട്ടിലെ ശരാശരി ഹിന്ദു പോലും മതേതരമായും പുരോഗമനപരമായും സഹിഷ്ണുതയോടെയും പെരുമാറുന്ന ഈ... Continue Reading →
ഹിന്ദവിസ്വരാജും മുഗളപദവും
ഇന്ന് രാഷ്ട്രപതിഭവന്റെ മതിൽക്കെട്ടിനു തൊട്ടുപുറകിലാണ് ഭാരതത്തിന്റെ വിധി നിർണയിച്ച ആ മണ്ണ്. ആ താൽകഠോരയുടെ പുറമ്പോക്കിൽ വെച്ച് 650 കൊല്ലം നീണ്ട ഇസ്ലാമിക ഭരണത്തിന് താഴിട്ടത് ഒരു മാർച്ച് ഇരുപത്തെട്ടിനാണ്. ബംഗാളിൽ നിന്നും അമ്പതുലക്ഷം രൂപ കപ്പവും രാജസ്ഥാനിൽ മാൾവയുടെ സുബേദാരിയും ഡക്കാനിലെ ആറു സുബേദാരികളുടെ നേതൃത്വവും മധ്യപ്രദേശിലെ മാണ്ഡവ്ഗർ, ധാർ, റായ്സെൻ കോട്ടകളുടെ അവകാശവും ഗുജറാത്തിലെ നികുതിവരുമാനത്തിന്റെ നാലിലൊന്നും ചമ്പൽ വരെ നീളുന്ന ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ് വരെയുള്ള പ്രദേശവും ഹിന്ദവി സ്വരാജിന് നൽകുക മാത്രമായിരുന്നില്ല... Continue Reading →
മാർക്സിന്റെ മൗഢ്യങ്ങളെ ചുമക്കുന്നവർ
'ഒരുതുണ്ട് ഭൂമിയിലെ കാട്ടാളസംതൃപ്തി'യാണ് ഇന്ത്യൻ ജീവിതമെന്ന് മാർക്സ് പറഞ്ഞിട്ടുണ്ടത്രേ.. വൈകാരിക പരിസരമുണ്ടാക്കിക്കൊടുക്കുന്ന സേട്ടന്റെ പുതിയ ഗുണ്ടിറങ്ങിയതാണ്. ഇന്ത്യക്കാർ അവന്റെ ഗ്രാമം പോലും വിട്ടു യാത്രചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലത്രേ.. അതുകൊണ്ടാണ് ഇവിടെ റോഡ് പണിയാൻ ബ്രിട്ടീഷുകാർ വരേണ്ടി വന്നത് എന്നാണ് അവകാശവാദം. ഇന്ത്യ കാണുകയോ ഇന്ത്യൻ സാഹചര്യങ്ങൾ ബ്രിട്ടനിലെ ലൈബ്രറികൾ പറഞ്ഞു നല്കിയതല്ലാതെ അറിയുകയോ ചെയ്യാത്ത മാർക്സിന്റെ ഈ വചനം വെച്ചാണ് സുവിശേഷം മുഴുവൻ. ഭാരതത്തിന്റെ നാലതിരുകളിൽ ചതുർമഠങ്ങൾ സ്ഥാപിച്ച ശങ്കരന്റെ മണ്ണിലിരുന്ന്, പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ... Continue Reading →
ഷാ ബാനുവിനെ ഇന്ത്യ മറന്നു
എഴുപത് എണ്‍പതുകളില്‍ ഷാബാനു കേസ് എന്ന പേരില്‍ വിശ്രുതമായ ഒരു മുസ്‌ലിം വൃദ്ധയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെ പേരില്‍ സംസാരിക്കുന്ന യാഥാസ്ഥിതികരുടെ ഈ വിഷയത്തിലെ ഖേദകരമായ സമീപനത്തെ വ്യക്തമാക്കുന്നു. സമൂഹത്തില്‍ പുരുഷനൊപ്പം സ്ഥാനം നേടുവാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമത്തിന്റെ വിജയത്തിന്റേയും തുടര്‍ന്നുള്ള പരാജയത്തിന്റേയും കഥകൂടിയാണത്. കുറച്ചുകൂടി അന്വേഷിച്ചാല്‍ അതിന്റെ fall-out വേറെയും ദുരന്തങ്ങളിലേക്ക് നീണ്ടുപോയത് നമുക്ക് കാണാം. പക്വതയില്ലാത്ത ഒരു ഭരണാധികാരിയുടെ ഈ വിഷയത്തിലുള്ള ഇടപെടലും തുടര്‍ന്നുള്ള മറ്റ് ഇടപെടലുകളും നൂറുകോടിയോളം മനുഷ്യരുള്ള... Continue Reading →
ഏ മേരെ വതന് കീ ലോഗോം
പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. ദേശഭക്തി ജ്വലിച്ചു നിന്ന ആ കാലഘട്ടത്തിൽ അദ്ദേഹം നാടകങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീരസവർക്കർ എഴുതിയ 'സന്യസ്തഖഡ്ഗം' എന്ന നാടകം അദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു. 1931 സെപ്റ്റംബർ പതിനെട്ടിനായിരുന്നു അതിന്റെ ആദ്യ പ്രദർശനം. താത്യാ റാവു സവർക്കരുമായുള്ള ഈ ബന്ധം അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനാക്കി മാറ്റി. ആ കാലഘട്ടത്തിൽ വീർസവർക്കർ രത്നഗിരിയിലെ വീട്ടിൽ തടങ്കലിലാണ്. 1937ലാണ് 1911 മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ 50 കൊല്ലം... Continue Reading →
അന്തകബീജത്തെ ഗർഭം ധരിക്കേണ്ടി വന്നവർ
സിംലയിൽ വൈസ്രോയി വേവൽ പ്രഭുവിന്റെ മുന്നിലാണ് അവർ ഒരുമിച്ചു കൂടിയത്.ഇന്ത്യക്കാരെ ഭരണം പഠിപ്പിക്കാനുള്ള പ്രിലിമിനറി കോഴ്‌സ്. ജിന്ന എതിർത്തതോടെ അത് പരാജയപ്പെട്ടു. ജിന്ന 'ഡയറക്റ്റ് ആക്ഷൻ' പ്രഖ്യാപിച്ചു.സിക്കുകാരേയും ഹിന്ദുക്കളെയും മുസ്ളീം ലീഗുകാർ തെരഞ്ഞു പിടിച്ചു കൊന്നു. തിരിച്ചടികൾ രക്തരൂക്ഷിതമായ കലാപങ്ങളായിരുന്നു. ബഹിഷ്കരണമായിരുന്നു ആദ്യപടി. കച്ചവടസ്ഥാപനങ്ങൾ നിലം പരിശാക്കി. കൂട്ടമായി പലായനം ചെയ്യിച്ചു പിന്നീട്. കോണ്ഗ്രസിനോടുള്ള എതിർപ്പിൽ പാകിസ്ഥാൻ പിടിച്ചു വാങ്ങാൻ മുസ്ളീം ലീഗ് പ്രഖ്യാപിച്ച കലാപഹ്വാനം ഹിന്ദുക്കളുടെയും സിക്കുകാരുടെയും അഴുകിയ ശവങ്ങളിലാണ് അവസാനിച്ചത്. മലബാറിൽ നിന്നും മദ്രാസിൽ... Continue Reading →
മലയാണ്മയുടൽപൂണ്ട രാഷ്ട്രർഷി
1. എഴുപതുകളുടെ അവസാനം.. എളമക്കരയിലേക്ക് നീളുന്ന വഴിയരികിലൊരു വേദി. അവിടെ അന്നത്തെ ജില്ലാപ്രചാരകൻ എം ഗോപാൽ സംസാരിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടാണ് ഭാസ്‌കർ റാവുജി കാര്യാലയത്തിലേയ്ക്ക് വരുന്നത്. പരിപാടി കഴിഞ്ഞ് ഗോപാൽജിയും കാര്യാലയത്തിലേയ്ക്ക് വന്നെത്തി. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ആ നിറവോടെ ഭാസ്കർ റാവുജിയുടെ മുന്നിലെത്തി. പ്രഭാഷണത്തിനിടെ "വിക്കൻ നമ്പൂരി" എന്നാരെയോ സംബോധന ചെയ്യുന്നുണ്ടായിരുന്നല്ലോ. അതാരെപ്പറ്റി ആയിരുന്നു എന്നദ്ദേഹം ചോദിച്ചു. തെല്ല് 'അഭിമാനത്തോടെ' അത് ഇഎംഎസ് നമ്പൂതിരിപ്പാടിനെ കുറിച്ചാണ് എന്നദ്ദേഹം മറുപടി പറഞ്ഞു. ഭാസ്‌കർ റാവുജി ഒന്നു... Continue Reading →
സംശയങ്ങളകന്നകന്ന്..
സായംശാഖയും രക്ഷാബന്ധന് മാത്രമുള്ള സംഘബന്ധവും ഒക്കെ തരുണ സ്വയംസേവകരിലേയ്ക്ക് വളരുന്നത് പ്ലസ് ടു വിദ്യാഭ്യാസ സമയത്താണ്. വൈകുന്നേരം മാത്‌സ് ട്യൂഷൻ കഴിഞ്ഞ് അച്ഛൻ അറിയാതെ രാത്രിശാഖയിൽ പോയിതുടങ്ങുന്നത് അങ്ങനെ ഒരു ദിവസത്തിലാണ്. ശാരീരിക് ഒക്കെ ചെയ്ത് കഴിഞ്ഞ് മണ്ഡല ഇരുന്നപ്പോ ഒരു പാട്ട് പാടി എല്ലാരും ചേർന്ന്. പോരിന്റെ കാകോളമുള്ളം പിളർക്കാത്ത സ്നേഹസമ്പന്നമാം ലോകം തളിർക്കുവാൻ മനുഷ്യകത്തിന്ന് നേർവഴി കാട്ടുന്ന ഭുവനൈക സാരഥി ഹൈന്ദവീയം. അതു പാടിക്കഴിഞ്ഞ് പ്രിജുച്ചേട്ടനാണ് ആദ്യമായിട്ട് പരിചയപ്പെടുന്നത്. എന്നിട്ട് തലേന്ന് ശാഖയിൽ വരാത്തവരെ... Continue Reading →
മേത്തൻ മണിയിലെ സമയമെത്ര?
മാലിക് കഫൂർ ഗുജറാത്തിൽ നിന്നുള്ള ഒരടിമയായിരുന്നു. മറാത്ത വംശത്തിൽ പിറന്നൊരു ഹിന്ദു. 1299ലെ സൗരാഷ്ട്രത്തിലേയ്ക്കുള്ള പടയോട്ടത്തിൽ അലാവുദീന്റെ വസീർ ആയിരം ദിനാർ കൊടുത്തു വാങ്ങിയ അടിമ. പടയെടുത്തു വെന്നു ചേരുന്ന നാട്ടിൽ പെണ്ണിനെ മാത്രമല്ല ആണിനേയും അന്തപുരത്തിലേയ്ക്ക് പിടിച്ചു ചേർക്കുമായിരുന്നു സുൽത്താന്മാർ. അങ്ങനെ പല ആണുങ്ങളുടെ കൈമറിഞ്ഞ് ഒടുവിൽ അയാൾ അലവുദീൻ ഖിൽജിയുടെ ലൈംഗിക അടിമയായി മാറി. സോമനാഥത്തിന്റെ പടിവാതിലിൽ പല വീരന്മാരും മരിച്ചു വീണു. തുർക്കികൾ സോമനാഥം തകർത്ത് വിഗ്രഹം കരിങ്കൽ ചീളുകളാക്കി ഡൽഹിയിലെ ജുമാ... Continue Reading →
നരേന്ദ്രജാലം തുടരുന്നു
2006ലാണെന്ന് തോന്നുന്നു, പൂജനീയ സർസംഘചാലക് സുദർശൻജിയുടെ ബൗദ്ധിക്കിൽ അദ്ദേഹം ഈ കാലഘട്ടത്തിന്റെ വിഷമതകൾ വിവരിക്കുകയാണ്. "നമ്മളൊരു യുഗസന്ധിയിലൂടെ ചലിക്കുകയാണ്. വിവേകാനന്ദ സ്വാമികൾ ആയിരത്തി എണ്ണൂറുകളുടെ അവസാനം അദ്ദേഹത്തിന്റെ ഗുരുഭായിമാരെ നിരന്തരമായി ഓർമിപ്പിക്കുമായിരുന്നു ഠാക്കൂർ ജനിച്ച 1836ൽ ഈ രാഷ്ട്രത്തിൽ സ്വർണിമയുഗത്തിന് നാന്ദികുറിക്കപ്പെടുകയായിരുന്നുവെന്ന്. ഒരു യുഗത്തിന്റെ ദൈർഘ്യം 175 കൊല്ലമാണെന്ന് അരവിന്ദന്റെ ഋഷിവചനമുണ്ട്. അതനുസരിച്ച് 2011ൽ പുതുയുഗപ്പിറവിയുണ്ടാകും. രണ്ടു യുഗങ്ങൾക്കിടയിൽ ഒരു സന്ധ്യാകാലമുണ്ട്. നാം ഇന്ന് ആ യുഗസന്ധിയിലൂടെ കടന്നു പോവുകയാണ്. ഓരോ യുഗസന്ധിയും കടന്നു പോകുമ്പോൾ കഷ്ടതകളുടെ... Continue Reading →
സംഘവും ഗാന്ധിജിയും
ഗാന്ധിജി അവസാനമായി സ്വയംസേവകരെ അഭിസംബോധന ചെയ്തത് 1947 സെപ്റ്റംബർ 16നായിരുന്നു. ഡൽഹിയിലെ തൂപ്പുകാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന ബാല്മീകി കോളനിയിലെ സ്വയംസേവകരോടൊപ്പം. തൊള്ളായിരത്തി നാല്പത്തി ആറ് ഏപ്രിലിൽ ആണ് ഡൽഹിയിലെ ഗാന്ധിജി വാൽമീകി ബസ്തിയിലേയ്ക്ക് താമസം മാറുന്നത്. കഴുത്തറ്റം മുങ്ങി നിവർന്ന് മനുഷ്യവിസർജ്യമൊഴുകുന്ന ഓടകൾ വൃത്തിയാക്കിയിരുന്ന തോട്ടിപ്പണിക്കാരുടെ ആ കോളനിയിൽ അദ്ദേഹം താമസിക്കാനെത്തുമ്പോൾ അവിടെയുള്ള വാൽമീകി ക്ഷേത്രത്തിനു മുന്നിലെ മൈതാനത്ത് വർഷങ്ങളായി എല്ലാ പ്രഭാതത്തിലും അവർ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലൊന്നായിരുന്നു. ഇന്ന് ഇന്ത്യയിൽ... Continue Reading →
ഒന്നുകിൽ ജിഹാദ്; അല്ലെങ്കിൽ ഹിജറത്ത്
"ഇമാം ഉൾ മുസ്ലിമിൻ" ദാറുൽ ഇസ്ലാമെന്ന ഇസ്ലാമിക ഭരണകൂടമുള്ള നാടിന്റെ അധിപനാണ്.. അതിനർത്ഥം അവിടെ ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള ജീവിതം മുസ്ലീങ്ങൾക്ക് സാധ്യമാണ് എന്നതാണ്. പതിനൊന്നാം നൂറ്റാണ്ടിലെ ഗസ്നവി സാമ്രാജ്യത്തിന്റെ കാലം മുതൽ ഇന്ത്യയിലെ ഇസ്ലാമിക മതപൗരോഹിത്യം ഇവിടെ തണൽ തേടിയിരുന്നത്തിനു കാരണം മതപരമായ ജീവിതം ഹിന്ദുസ്ഥാനിൽ സാധിക്കുമെന്ന ചിന്തകൊണ്ടു മാത്രമായിരുന്നു. മുഗൾ ഭരണം 1707ൽ ഔറംഗസേബിന്റെ കാലത്തോടെ തകർന്നു തുടങ്ങി. മുഗൾ സുൽത്താന്മാർ കള്ളിനും കറുപ്പിനും കടമിഴികൾക്കും മാത്രം കീഴടങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയിലെ മതപുരോഹിതന്മാർക്ക് ഇതൊരു വലിയ വെല്ലുവിളി തന്നെയായി.... Continue Reading →