ശങ്കർജി

2020 ഡിസംബർ 17ന് എഴുതിയ കുറിപ്പ്

ശങ്കർജി വിടവാങ്ങി..

സ്വതന്ത്ര ഇന്ത്യയെ ജയിലിലടച്ച അടിയന്തിരാവസ്ഥക്കാലത്തെ എതിർത്തു തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയ സംഘദൗത്യം ഏറ്റെടുത്ത സംഘപ്രചാരകരിൽ ശങ്കർജിയും ഉണ്ടായിരുന്നു. 1964ൽ കേരള പ്രാന്തം നിലവിൽ വന്നപ്പോൾ റവന്യു താലൂക്ക് അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെയും താലൂക്ക് സംവിധാനം. അങ്ങിനെയുള്ള ചിറയിൻകീഴ് താലൂക്കിന്റെ പ്രചാരക് ആയിരുന്നു അദ്ദേഹം. ആറ്റിങ്ങലിൽ നിന്നാണ് അദ്ദേഹം അറസ്റ്റിലാകുന്നതും ജയിൽ വാസം അനുഭവിക്കുന്നതും.

അതിനുശേഷം ഭാസ്‌കർ റാവുജിയുടെ സമർപ്പിത ജീവിതത്തിന്റെ പ്രതിഫലനമായ വനവാസി കല്യാണാശ്രമത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറി ആയി ഒരുപാടുകാലം സഹ്യന്റെ മലമടക്കുകളിൽ അദ്ദേഹം അലഞ്ഞിട്ടുണ്ട്. കേരളത്തിലെ വനവാസി ഊരുകളിൽ നിശബ്ദമായി നടന്ന ദേശീയതയുടെ വിപ്ലവം നയിച്ചത് ശങ്കർജിയെപോലുള്ള മനുഷ്യസ്നേഹികളാണ്.

അടിയന്തിരവസ്ഥയുടെ പോരാളികളെ ഒക്കെ എല്ലാ ജൂണ് 25നും കേരളത്തിലെ മാദ്ധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. എന്തുകൊണ്ടോ, ജീവിച്ചിരിക്കുന്നവർ ചലിക്കുന്ന ചരിത്രമാകുന്ന ഈ നാട്ടിൽ അവരുടെ മുന്നിൽ തന്നെയാണ് കപടമായ ഗ്ലോറിഫിക്കേഷനുകളെ കാണേണ്ടി വരുന്നത്. എന്തായാലും ശങ്കർജിയോടൊപ്പം ചരിത്രം കൂടിയാണ് ആരുമറിയാതെ മണ്ണടിയുന്നത് എന്ന ദുഃഖമുണ്ട്.

ഇന്ന് വൈകിട്ട് 5.30ന് അദ്ദേഹത്തിന് അന്ത്യപ്രണാമം അർപ്പിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് സദ്ഗതി പ്രാപ്തമാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

Leave a Reply

Website Powered by WordPress.com.

Up ↑