നരകവാതിലിലെ അന്ത്യദിനം

റാഗിംഗ് മൂത്തു നിൽക്കുന്ന സമയം.. ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും എന്ന് പരസ്യം കൊടുക്കുന്നത് പോലെയാണ് റാഗിങ്ങും. കേരളത്തിന്റെ അതിരിൽ നിന്നും ദൂരം കൂടും തോറും റാഗിംഗിന് കടുപ്പവും കൂടും. പരസ്പരം നോക്കി നിൽക്കുന്ന മൂന്നു നിലകളുള്ള രണ്ടു ബ്ലോക്കുകളാണ് വിശാലമായ ആ ഹോസ്റ്റൽ കോമ്പൗണ്ട്. മെസ്സ് ബിൽഡിങ് കടന്നു വേണം അവിടെയെത്താൻ. A ബ്ലോക്ക് ഒന്നാം വർഷം ചേരുന്നവരുടേതാണ്. അവിടുന്ന് തലയും കുനിച്ച് എപ്പോഴും ടാഗും ഐഡിയും കഴുത്തിലിട്ടാണ് മെസ്സിലേയ്ക്ക് പോകുന്നത്. തല... Continue Reading →

പൊള്ളയായ വിനയപ്രയോഗങ്ങൾ

പലരും പലവഴിക്ക് ഇപ്പോൾ ചർച്ച ചെയ്യുന്ന “Your Obedient Servant” എന്ന പ്രയോഗത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. ഇന്ന് കത്തുകളുടെ അവസാനം നമ്മൾ സാധാരണയായി എഴുതുന്നത് “Yours Truly”, “Yours Sincerely”, “Yours Faithfully” തുടങ്ങിയവയാണ്. ഇവയൊക്കെ വളരെ സാധാരണമായ പ്രയോഗങ്ങളാണ്. പക്ഷേ ഇവ എവിടെ നിന്നാണ് വന്നത്? ഇന്ന് കത്തുകളുടെ അവസാനം നമ്മൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന വിടവാങ്ങൽ പ്രയോഗങ്ങളുടെ  എറ്റിമോളജിക്കൽ ഷിഫ്റ്റിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രവും വ്യാകരണപരമായ കൗതുകങ്ങളുമുണ്ട്. അതിനായി ഇത്തരം വിനയപ്രയോഗങ്ങളുടെ ചരിത്രപശ്ചാത്തലവും അവ... Continue Reading →

ജയ് ജഗന്നാഥ്!!

കലിംഗദേശത്തിന്റെ വിണ്ണിൽ കരിമേഘങ്ങൾ ഉരുണ്ടുകൂടിയ ഒരു സന്ധ്യയായിരുന്നു അത്. കിഴക്കൻ കടലിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റിന് എവിടെയോ രക്തത്തിന്റെ മണമുണ്ടായിരുന്നു. പുരിയിലെ മഹാക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന കൊട്ടാരത്തിന്റെ ജനാലയ്ക്കൽ, അനംഗഭീമ ദേവൻ മൂന്നാമൻ ചിന്താകുലനായി നിന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി ദൂരെ, ഇരുളിൽ മങ്ങിത്തുടങ്ങിയ നീലക്കടലിലായിരുന്നെങ്കിലും മനസ്സ് കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലൂടെയും വരാനിരിക്കുന്ന യുദ്ധങ്ങളുടെ കാഹളത്തിലൂടെയും പായുകയായിരുന്നു. "മഹാരാജൻ..." പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ട് അനംഗഭീമൻ തിരിഞ്ഞുനോക്കി. പ്രധാനമന്ത്രിയും വിശ്വസ്ത സൈന്യാധിപനുമായ സാമന്തവിഷ്ണു ആയിരുന്നു അത്. കൈകളിൽ പഴയ... Continue Reading →

എഴുതാൻ മറന്ന വിന

പണ്ട് പണ്ട്, ഒരിടത്ത് ഒരു ഗുരുവും അദ്ദേഹത്തിന് ഒന്നിനൊന്ന് മികച്ച കുറച്ച് ശിഷ്യന്മാരും ഉണ്ടായിരുന്നു. ലോകവിവരമൊഴികെ ബാക്കി എല്ലാ ശാസ്ത്രങ്ങളും മനഃപാഠമാക്കിയ വിവരദോഷികളായിരുന്നു ഈ ശിഷ്യന്മാർ. ​അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന് ദൂരെയൊരു സ്ഥലത്തേക്ക് യാത്ര പോകേണ്ടി വന്നു. ശിഷ്യന്മാരും പല്ലക്കുമേന്തി കൂടെയിറങ്ങി. നടന്നു നടന്ന് കാട്ടുപാതയിലൂടെ പോകുമ്പോൾ, പെട്ടെന്ന് ദാ കിടക്കുന്നു ഗുരുവിന്റെ കമണ്ഡലു താഴെ! വള്ളിപ്പടർപ്പിൽ തട്ടി വീണതാണ്. ​ശിഷ്യന്മാർ ഇതു കണ്ടെങ്കിലും ആരും അങ്ങോട്ട് നോക്കിയതു പോലുമില്ല. അവർ പാട്ടും പാടി പല്ലക്കും... Continue Reading →

തസ്കരവിദ്യരുടെ തലക്കെട്ടുകൾ

വർഷം 1987. ഞാൻ ഒരു ദിവസം ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴതാ ഒരാൾ അവിടെനിന്ന് താഴേക്ക് ചാടാൻ നിൽക്കുന്നു. ഞാൻ ഓടിച്ചെന്ന് പറഞ്ഞു: 'നിൽക്കൂ! ചാടരുത്!''ആരും എന്നെ സ്നേഹിക്കുന്നില്ല,' അയാൾ പറഞ്ഞു.ഞാൻ ചോദിച്ചു: 'ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലേ?''ഞാൻ വിശ്വസിക്കുന്നുണ്ട്,' അയാൾ പറഞ്ഞു.ഞാൻ ചോദിച്ചു: 'നിങ്ങൾ ക്രിസ്ത്യാനിയാണോ അതോ പഗനാണോ?''ക്രിസ്ത്യാനിയാണ്.' ഞാൻ പറഞ്ഞു: 'ഞാനും! നിങ്ങൾ പ്രൊട്ടസ്റ്റന്റാണോ അതോ കത്തോലിക്കനാണോ?''പ്രൊട്ടസ്റ്റന്റാണ്.'ഞാൻ പറഞ്ഞു: 'ഞാനും! നിങ്ങൾ ബാപ്റ്റിസ്റ്റാണോ അതോ മെത്തഡിസ്റ്റാണോ?''ബാപ്റ്റിസ്റ്റാണ്.'ഞാൻ പറഞ്ഞു: 'ഹോ അത്ഭുതം!... Continue Reading →

Website Powered by WordPress.com.

Up ↑