1930 ഒക്ടോബർ 7നാണ് ലാഹോർ ഗൂഢാലോചനക്കേസിലെ വിധി പ്രസ്താവിക്കുന്നത്. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവർക്ക് വധശിക്ഷ വിധിക്കപ്പെട്ടു. ബിജോയ് കുമാർ സിൻഹ, മഹാവീർ തിവാരി എന്നിവരെ ജീവപര്യന്തം നാടുകടത്താനും, കുന്ദൻലാൽ, പ്രേംദത്ത് എന്നിവരെ യഥാക്രമം 7 വർഷവും 3 വർഷവും കഠിനതടവിനും ശിക്ഷിച്ചു. രാജ്യമെമ്പാടും വൻ പ്രകടനങ്ങളും ഹർത്താലുകളുമായിട്ടാണ് ജനങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചത്. പ്രിവി കൗൺസിലിൽ വധശിക്ഷ ലഘൂകരിക്കാനായി നൽകിയ അപ്പീൽ നിരസിക്കപ്പെട്ടു. ഏതു നിമിഷവും താൻ തൂക്കിലേറ്റപ്പെട്ടേക്കാം എന്ന് ഭഗത് സിംഗിന് അറിയാമായിരുന്നു.... Continue Reading →
ഭഗത് സിങ്ങിന്റെ വധശിക്ഷ, ഒരു പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പ്
1931 മാർച്ച് 23. ലാഹോർ സെൻട്രൽ ജയിൽ അന്ന് കനത്ത അസ്വസ്ഥതയിലായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ക്രൂരമായ നിയമങ്ങൾക്കടിപ്പെട്ട് പത്രപ്രവർത്തകനായ വീരേന്ദ്രയും അന്ന് അതേ ജയിലിൽ തടവിലുണ്ട്. നഗരത്തിലെ തെരുവുകളിലും ജയിലിന്റെ ഇടനാഴികളിലും വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആ മൂന്ന് ധീരവിപ്ലവകാരികളുടെയും അവസാന പ്രഭാതമായിരുന്നു അത്. വീരേന്ദ്ര തന്റെ ഓർമ്മകളിൽ കുറിക്കുന്നു:“ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും തൂക്കുമരത്തിലേക്ക് നടന്ന ആ ചരിത്രദിനത്തിൽ, അവർക്കൊപ്പം അതേ ജയിലിൽ കഴിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യമോ അതോ... Continue Reading →
ചെങ്കോട്ടൈ വാഞ്ചി അയ്യർ: മലയാളികളുടെ വീരവാഞ്ചി
ആ രംഗം ഒരു മികച്ച ചരിത്ര സിനിമയിലെന്ന പോലെ ഉദ്വേഗഭരിതമായിരുന്നു... 1911 ജൂൺ 17ലെ പുലർകാലത്ത്. തിരുനെൽവേലി-മണിയാച്ചി മെയിൽ ട്രെയിൻ മണിയാച്ചി ജംഗ്ഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ കിടക്കുകയാണ്. തൂത്തുക്കുടിയിൽ നിന്നുള്ള ഇന്തോ-സിലോൺ ബോട്ട് മെയിലിന്റെ വരവും കാത്താണ് ആ കിടപ്പ്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ തിരുനെൽവേലി ഡിസ്ട്രിക്റ്റ് കളക്ടർ റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷെയും ഭാര്യ മേരിയും ഇരിപ്പുണ്ടായിരുന്നു. വേനലവധി ആഘോഷിക്കാൻ തങ്ങൾക്ക് മുന്നേ കൊടൈക്കനാലിലേക്ക് തിരിച്ച മക്കളെ കാണാനുള്ള യാത്രയിലായിരുന്നു അവർ. ആ... Continue Reading →
അഷ്ഫാഖ് ഉല്ലാ ഖാൻ: ഇന്ത്യൻ ഇസ്ലാമിന്റെ ബ്രാൻഡ് ഐക്കൺ
"ഖാൻ സാഹിബ്. ഒരു ഹിന്ദു ഇന്ത്യ എന്തുകൊണ്ടും ഒരു ബ്രിട്ടീഷ് ഇന്ത്യയെക്കാൾ മെച്ചമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്." വിപ്ലവകാരികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ജാതി പറഞ്ഞു തന്നെയും ആര്യസമാജക്കാരനായ ഉറ്റതോഴനായ രാം പ്രസാദ് ബിസ്മിലിനെയും തമ്മിലടിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ജയിൽ സൂപ്രണ്ട് തസദ്രുക്ക് ഖാന് അഷ്ഫാഖ് കൊടുത്ത മറുപടിയാണ്. തികഞ്ഞ ദേശഭക്തൻ.വിട്ടുവീഴ്ചയില്ലാത്ത പ്രാക്ടീസിങ് മുസ്ലിം.എന്റെ മാതൃഭൂമി പ്രസവിച്ച വീരസന്താനം.ഇന്നവന്റെ വീരാഹുതിക്ക് 93 വയസ്സാണ്. ജയിലിൽ വധശിക്ഷ കാത്തു കിടക്കുമ്പോഴും ആചഞ്ചലനായിരുന്നു അവൻ. പുണ്യറമളാനിൽ കടുത്ത വ്രതനിഷ്ഠ. അഞ്ചു നേരം... Continue Reading →
വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ
ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം!... Continue Reading →