ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് 1975-ലെ അടിയന്തരാവസ്ഥ. പൗരാവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെട്ട ആ 18 മാസങ്ങളിൽ ഭരണകൂടം ജനങ്ങൾക്കു മേൽ അഴിച്ചുവിട്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു 'നിർബന്ധിത വന്ധ്യംകരണം'. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി രാജ്യത്തുടനീളം അടിച്ചേൽപ്പിച്ചത്. അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവാണ് രാജ്യത്തിന്റെ ദാരിദ്ര്യത്തിന് കാരണമെന്ന വാദമാണ് സഞ്ജയ് ഗാന്ധിയും കൂട്ടരും ഉയർത്തിയത്. അദ്ദേഹത്തിന്റെ അധികാര കേന്ദ്രമായിരുന്ന 'മാരുതി ലിമിറ്റഡ്' ഓഫീസിൽ വെച്ചാണ് ഇതിനുള്ള പദ്ധതികൾ തയ്യാറായത്. തുടർന്ന്, രാജ്യത്തെ... Continue Reading →