ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയ ഭൂപടത്തെയും ഏറ്റവുമൊടുവിൽ മാറ്റിമറിച്ച ആശയങ്ങളുടെ വേരുകൾ തിരയുമ്പോൾ നാം ചെന്നെത്തുക ചില വ്യക്തികളിലാണ്. അതിലൊരാളാണ് കവിയും ഇസ്ലാമിക ദാർശനികനുമായിരുന്ന മുഹമ്മദ് ഇക്ബാൽ. ഒരുപക്ഷേ, ഭാരതീയ ദേശീയതയുടെ ഏറ്റവും മനോഹരമായ ഗീതങ്ങളിലൊന്ന് രചിച്ചയാൾ എങ്ങനെയാണ് പിൽക്കാലത്ത് വിഭജനത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മുഖ്യ ശില്പിയായി മാറിയത് എന്നത് ചരിത്രത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ്. 1904ൽ തന്റെ 27-ാം വയസ്സിലാണ് ഇക്ബാൽ 'തരാനാ-ഇ-ഹിന്ദ്' എന്ന കവിതയെഴുതുന്നത്. "സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്താ ഹമാരാ" എന്ന്... Continue Reading →
ബംഗാൾ: അശാന്തിയുടെ രാഷ്ട്രീയ സംഘർഷഭൂമി
ഒരു ദേശത്തിന്റെ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുന്നതിൽ അവിടുത്തെ സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങൾക്ക് വലിയ പങ്കുണ്ട്. പശ്ചിമ ബംഗാളിന്റെ ഇന്നത്തെ അക്രമ രാഷ്ട്രീയത്തിന്റെ വേരുകൾ കിടക്കുന്നത് തൊള്ളായിരത്തി നാല്പതുകൾ മുതൽ ആ നാട്ടിലെ ജനങ്ങൾ അനുഭവിച്ച സമാനതകളില്ലാത്ത പട്ടിണിയിലും വർഗീയ ചോരപ്പുഴയിലും അതിനുശേഷമുണ്ടായ കടുത്ത പ്രത്യയശാസ്ത്ര യുദ്ധങ്ങളിലുമാണ്. ഓരോ ഇലക്ഷനുകൾക്ക് മുൻപും ശേഷവും പിന്നെ ഇടവേളകൾക്കിടയിലും നിരന്തരമായി വിജയിച്ചവന്റെ രാഷ്ട്രീയം പരാജയപ്പെട്ടവന്റെ ജീവനും സ്വത്തും മാനവും എടുക്കുന്ന ശീലം ആദ്യം ചെയ്തത് കോൺഗ്രസാണ്.. കോൺഗ്രസ് തോറ്റപ്പോൾ ആ പൈതൃകം... Continue Reading →
കളമൊഴിയാൻ കാത്തിരുന്ന പോലെ
രാഷ്ട്രപതി ഭവനിൽ മീറ്റിംഗിനു പോകുന്ന വഴി വി.പിയുടെ കാർ തടഞ്ഞു നിർത്തി ഐപി എസ്സുകാരനായ ബുച്ച് ഒരു കത്തു കൊടുത്തു.(സ്റ്റേറ്റ് മിനിസ്റ്റ്രിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹമാണ് തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയത്). സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടേതായിരുന്നു ആ കത്ത്. അടുത്ത രണ്ടു ദിവസത്തിനു മുൻപ് ഹൈദരാബാദിലെ ഒരു കോൺവെന്റിൽ എഴുപത് വയസ്സ് പ്രായം ചെന്ന കന്യാസ്ത്രീകളെ റസ്സാക്കർമാർ ബലാൽക്കാരം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. വി.പി മേനോൻ ചെന്നയുടനെ ആ കത്ത് രാജാജിയെ... Continue Reading →