രാഷ്ട്രപതി ഭവനിൽ മീറ്റിംഗിനു പോകുന്ന വഴി വി.പിയുടെ കാർ തടഞ്ഞു നിർത്തി ഐപി എസ്സുകാരനായ ബുച്ച് ഒരു കത്തു കൊടുത്തു.(സ്റ്റേറ്റ് മിനിസ്റ്റ്രിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹമാണ് തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയത്). സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടേതായിരുന്നു ആ കത്ത്. അടുത്ത രണ്ടു ദിവസത്തിനു മുൻപ് ഹൈദരാബാദിലെ ഒരു കോൺവെന്റിൽ എഴുപത് വയസ്സ് പ്രായം ചെന്ന കന്യാസ്ത്രീകളെ റസ്സാക്കർമാർ ബലാൽക്കാരം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. വി.പി മേനോൻ ചെന്നയുടനെ ആ കത്ത് രാജാജിയെ... Continue Reading →
അദ്ദേഹം ജീവിച്ചു.. പോയി..
ദുർഗേട്ടൻ പോയിട്ട് നാല്പത് കൊല്ലം തികഞ്ഞത് രണ്ടു നാൾ മുന്നേയാണ്. 1978ൽ അദ്ദേഹം സംഘപ്രചാരകനാകാൻ തയാറായ ഏതാണ്ട് അതേ കാലത്താണ് കോലിയക്കോട് സംഘപ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ഗ്രാമത്തിലെയും പോലെ ആദ്യകാലത്ത് നിരവധി വെല്ലുവിളികളെ നേരിട്ടാണ് സംഘപ്രവർത്തനം ഞങ്ങളുടെ നാട്ടിലും മുന്നോട്ടു പോയിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഷ്കിനെ നേരിട്ടുകൊണ്ട് ആ പ്രതിസന്ധിഘട്ടങ്ങളിൽ പിടിച്ചു നിൽക്കാനും പൊരുതിക്കയറാനും സ്വയംസേവകരെ പ്രാപ്തരാക്കിയിരുന്നത് എന്നും ദുർഗേട്ടൻ കൂടെയുണ്ടാകും എന്ന വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ നിർഭയത, സ്ഥൈര്യം, സ്നേഹം, സംഘടനാ പാടവം എന്നിങ്ങനെ പലതും ഒരുപാട്... Continue Reading →
ഭസ്മാന്തം ശരീരം!
മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ… മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു.. വിഷയം മാറ്റണ്ട - എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ? (പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)... Continue Reading →
സദ്ഗുരവേ തുണൈ
മൂന്നു നാല് രാപ്പകലുകളായി വല്ലാതെ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരുപാടൊരുപാട് കാര്യങ്ങളെക്കുറിച്ചു നിർത്താതെയാണ് ഞാൻ സംസാരിക്കുന്നത് എന്നെനിക്കു തോന്നി. കാരണം ജീവിതത്തിലാദ്യമായി ഞാൻ എന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയെന്ത്? കുറെ കാലങ്ങൾക്ക് മുന്നേയാണ്. അനപത്യ ദുഃഖത്തിലുഴറുന്ന ആ മനുഷ്യൻ ജോലികഴിഞ്ഞ് അവസാനത്തെ സ്റ്റോപ്പായ പോത്താൻകോടിറങ്ങി വഴി നടന്നു വീട്ടിലേയ്ക്ക് വരുമ്പോ തോപ്പിലെ തമ്പുരാന്റെ കാവിനടുത്ത് നിന്ന് ആ അവധൂതൻ വിളിച്ചു ചോദിക്കും. "കൊച്ചിനെ കിട്ടിയാ പിള്ളേ" ആ മനുഷ്യൻ ഇല്ലെന്നു തിരിച്ചു പറയും. എട്ടു... Continue Reading →
ഹൈഫ: ഇസ്രായേൽ മണ്ണിലെ ഇന്ത്യൻ പടപ്പാട്ട്
ഇന്ത്യ ഗേറ്റിൽ രേഖപ്പെടുത്തപ്പെട്ട ഒന്നാം ലോക മഹായുദ്ധത്തിൽ ബലിദാനികളായ ഇന്ത്യൻ പോരാളികളിൽ ഇസ്രായേലിലെ ഹൈഫ നഗരത്തിൽ അന്തിയുടങ്ങുന്ന മൈസൂരിലെയും ഹൈദരബാദിലെയും ജോധ്പൂരിലെയും ധീരന്മാരായ 900 കുതിരപ്പടയാളികളയും കാണാമായിരിക്കും. 1918ൽ മിഡിൽ ഈസ്റ്റിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ചവരാണ് അവർ.400 കൊല്ലം ഈ നാടിനെ കൈയടക്കി വെച്ചിരുന്ന ഓട്ടോമൻ തുർക്കികളുടെയും ജർമനിയുടെയും സൈന്യത്തെ തുരത്തിയത് ഈ കുതിരപ്പുറത്ത് കുന്തവും പിടിച്ചു യുദ്ധം ചെയ്ത ഈ മൂന്ന് കുതിരപ്പടകളിലെ സൈനികരാണ്. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 23ന് ഇന്ത്യൻ സേന... Continue Reading →
2021 ഇലക്ഷൻ വിലയിരുത്തൽ
2021ലെ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നിരിക്കുന്നു. കേരളത്തിലും ബംഗാളിലും അസമിലും ഭരണകക്ഷികൾ അധികാരം നിലനിർത്തി. തമിഴ്‌നാട്ടിൽ ബിജെപിക്ക് 4 സീറ്റ് നേടാൻ ആയെങ്കിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. CAA NRC പ്രക്ഷോഭത്തിന്റെ സംഘർഷ ഭൂമിയായിരുന്ന ആസാം നിയമത്തിന് അനുകൂലമായി വിധിയെഴുതി എന്നത് ചരിത്രത്തോടൊപ്പം വായിക്കേണ്ട ഒന്നായി മാറി. കർണാടകത്തിന് പിന്നാലെ ബിജെപി പുതുച്ചേരിയിലും സർക്കാർ രൂപവൽക്കരിച്ചുകൊണ്ടു ബംഗാൾ ഉൾക്കടലിന്റെ തീരത്ത് വീണ്ടും വേരുകളുറപ്പിച്ചു. 2021 തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ഏതാണ്ട് നാല്പത് കൊല്ലക്കാലത്തെ കീഴ്വഴക്കമവസാനിപ്പിച്ച് ഇടതുപക്ഷത്തിന് തുടർഭരണം... Continue Reading →
2021 തെരഞ്ഞെടുപ്പ് ആസൂത്രണം
2021ൽ ബിജെപി മത്സരിക്കുന്നത് കേരളത്തിൽ ഭരണത്തിലേറാൻ തന്നെയാണ് എന്നു പറയുമ്പോൾ ഇടതു വലതു മുന്നണികൾ വല്ലാതെ അസ്വസ്ഥരാകും. അതിന്റെ പിന്നാലെ വലിയ ബഹളത്തോട് കൂടിത്തന്നെ പുച്ഛവും പുലയാട്ടും സ്ഥിരമായി ഉയരാറുണ്ട്. ഭരണത്തിലേറാൻ ഞങ്ങൾക്ക് 72 സീറ്റൊന്നും വേണ്ട എന്നു ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പറയുമ്പോൾ മുന്നണികൾ തങ്ങളുടെ കൂടാരത്തിനുള്ളിലേയ്ക്ക് നന്നായി ചുഴിഞ്ഞു നോക്കിയിട്ടാണ് യാതൊരു ഭാവവ്യത്യാസവുമില്ലെന്നു വരുത്തി പ്രതികരിക്കുന്നത് എന്നു നമുക്ക് കാണാം. അത്രയ്ക്കുണ്ട് ആത്മവിശ്വാസം.. കാരണം അവരുടെ കൂടെയുള്ള ഘടകകക്ഷികൾക്ക് പോലും അവരുടെ പൊതുമിനിമം പ്രോഗ്രാം... Continue Reading →
മോളോട്ടോവ് കോക്ക്ടെയിൽ
ചിത്രത്തിൽ കാണുന്ന വസ്തു 'നാടൻ' ഭാഷയിൽ പെട്രോൾ ബോംബ് എന്നറിയപ്പെടുമെങ്കിലും ബിലാത്തിയിൽ ഇതിനൊരു ഓമനപ്പേരുണ്ട്.. മോളോട്ടോവ് കോക്ക്ടെയിൽ മോളോട്ടോവിന്റെ പേര് സാധാരണ റിബ്ബണ് ടോപ്പിന്റെ പേരുമായി ചേർത്താണ് ലോക രാഷ്ട്രീയ ചരിത്രത്തിൽ ഉയർന്നു കേട്ടിട്ടുള്ളത്. ഇരുവരും യഥാക്രമം സോവിയറ്റ് യൂണിയന്റെയും ജർമനിയുടെയും വിദേശകാര്യ മന്ത്രിമാരായിരുന്നു. 1939 ഓഗസ്റ്റ് 23ന് വിശ്വവിഖ്യാതമായ "അനാക്രമണ സന്ധി" എന്നറിയപ്പെട്ട ഹിറ്റ്ലർ-സ്റ്റാലിൻ ഉടമ്പടി ഒപ്പിട്ടത് ഇവരിരുവരുമാണ്. 1941 ജൂണ് 22ന് ജർമനി 'ഓപ്പറേഷൻ ബാർബറോസ'യുമായി സോവിയറ്റ് യൂണിയൻ ആക്രമിക്കുന്നത് വരെ അവർ ഇണപിരിയാത്ത... Continue Reading →
പരമേശ്വരം
സംഘം ഒരു അർധസൈനിക പ്രസ്ഥാനമാണ്, അല്ലെങ്കിൽ ചെറുപ്പക്കാരുടെ ക്ലബ്ബാണ്, അതുമല്ലെങ്കിൽ ഒരു മാർഷൽ ആർട്‌സ് സെന്റർ ആണ് എന്നൊക്കെ പല തരത്തിലുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. അങ്ങനെയാണോ!! സംഘം ഒരു കുടുംബമാണ്..പരമേശ്വർജി പോയ രാത്രി കൂടുതൽ ആഴത്തിൽ മനസിലായത് ഇതുകൂടിയാണ്. എന്നെപ്പോലെ നിരവധി പേർക്ക് ചുറ്റും അന്ന് രാത്രി സകലതും നിശ്ചലമായി. നിശബ്ദതയുടെ ആഴം കൂടി. ഒരു പൗർണമിയായിരുന്നു അന്ന്.. എന്നിട്ടും രാത്രിക്ക് കട്ടപിടിച്ച നിറമായിരുന്നു.. പ്രകൃതിക്കായിരുന്നില്ല മാറ്റം. സ്വന്തം വീട്ടിലെ കാരണവർ വിട്ടു പിരിയുന്ന രാത്രിയ്ക്ക് ഈ... Continue Reading →
2020ലെ തെരഞ്ഞെടുപ്പ്; ചില ഓർമകൾ
കോലിയക്കോട് വാർഡിൽ ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും ഹൃദയംഗമായ നന്ദി. ഈ ഇലക്ഷനിലെ കോലിയക്കോട് വാർഡിലെ മാൻ ഓഫ് ദ് മാച്ച് ബിജെപിയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ശക്തമായ മുന്നേറ്റമാണ് കോലിയക്കോട് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കോലിയക്കോട് വാർഡുൾപ്പെടെയുള്ള ബൂത്തുകളിൽ ബിജെപി ചരിത്രത്തിൽ ആദ്യമായി ലീഡ് ചെയ്യുകയും കോലിയക്കോട് ബ്ലോക്ക് ഡിവിഷനിൽ പുളിന്താനത്ത് മുരളീകൃഷ്ണൻ ശക്തമായ മത്സരം കാഴ്ചവെച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. നൂറോളം വോട്ടിന്റെ വമ്പിച്ച ലീഡാണ് കോലിയക്കോട് വാർഡിലെ ബൂത്തുകളിൽ ബിജെപി നേടിയത്. 549 വോട്ടുമായി... Continue Reading →
തലയ്ക്കടിച്ച മോളോട്ടോവിയൻ നുണകൾ
പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എം ടെക്കിന് അഡ്മിഷൻ കിട്ടി ചെന്നു കയറുന്നത് ഒരു സെപ്റ്റംബറിൽ ആണ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളുടെ സ്വീകരണവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ക്യാംപെയ്നിങ് നടക്കുന്നതിനിടയിലാണ് ഞങ്ങളൊക്കെ ക്ലാസ്സിൽ പരസ്പരം പരിചയപ്പെട്ടു തുടങ്ങുന്നത്. പെണ്കുട്ടികളുടെ ആധിക്യം കൊണ്ട് പരിചയപ്പെട്ടു തീരാൻ കാത്തു നിൽക്കുന്നതിനിടെ പതിവ് ദിവസങ്ങൾക്കിടയിൽ കുറച്ചു ചെറുപ്പക്കാർ ക്ളാസ്സിലേയ്ക്കു വന്നു. സൊറ പറഞ്ഞിരിക്കുന്നതിൽ ശല്യപ്പെടുത്തിയവരോട് നീരസമുള്ള സഹപാഠികളെക്കാൾ ഞാനവരെ ഇഷ്ടപ്പെട്ടു. സംഘടനാ പ്രവർത്തനത്തിന്റെ അതിപ്രസരവും... Continue Reading →
നിലപാട്
മരം ചെത്തിയുണ്ടാക്കിയ കോടാലിക്കൈയിട്ടുകൊണ്ട് ആ മരം നിന്ന കാടു മുഴുവൻ വെട്ടിത്തെളിക്കുന്ന കഥയൊരെണ്ണമുണ്ട്. ഹിന്ദു അത് കുത്തിയിരുന്നൊന്നു കേൾക്കണം. കളപോലെ ഹിന്ദുധർമത്തിലുള്ളിൽ പുഴുക്കുത്തായി പലതും ചുറ്റുവട്ടത്ത് തന്നെ കാണുമ്പോൾ വേദന തോന്നുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങളൊരു നിലപാടെടുക്കണം. ഹിന്ദു ധർമ്മത്തിന്റെ പ്രചാരം ആഗ്രഹിക്കാത്ത, ഹിന്ദു കുടുംബങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജാഗ്രതയില്ലാത്ത ഒരൊറ്റ ക്ഷേത്ര ഭണ്ടാരത്തിലും ആണ്ടറുതി ഉത്സവാഭാസത്തിലും നിങ്ങളുടെ വിയർപ്പിന്റെ പങ്ക് ചെന്നു വീഴാതിരിക്കട്ടെ. ആ കാശിന് പത്തു രൂപയുടെ ഭഗവത് ഗീത വ്യാഖ്യാന സഹിതം കുറച്ചധികം കോപ്പി വാങ്ങി... Continue Reading →
കാലം പകുത്ത യുഗസന്ധിയിൽ..!
തൊള്ളായിരത്തി അമ്പതിലാണ്… പൂജനീയ ഗുരുജിയുടെ ഭാരത പര്യടനം കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തിന് ഭാരതമാസകലമെന്നപോലെ അവിടെയും സ്വീകരണം ലഭിച്ചിരുന്നു. പരിപാടിയുടെ ആസൂത്രണ സമയത്തു തന്നെ അതിനെ പറ്റിയുള്ള വാർത്ത മുൻകൂട്ടി അറിയിക്കുകയും ശേഷം പത്രക്കുറിപ്പായി അന്നത്തെ മാദ്ധ്യമഭീമന്മാരുൾപ്പെടെ എല്ലാവർക്കും എത്തിക്കുകയും ചെയ്തത് മഹാരാഷ്ട്രയിൽ നിന്നും സംഘപ്രചാരകായി കോഴിക്കോടെത്തിയ ശങ്കർ ശാസ്ത്രീകളാണ്. എന്നാൽ പിറ്റേന്ന് പക്ഷെ ഒരു പത്രത്തിലും കരുതിക്കൂട്ടിത്തന്നെ ഒരു വരിപോലും എഴുതിവെയ്ക്കാതെ അത് ചവറ്റു കുട്ടയിലേയ്ക്ക് പോയി. നിങ്ങളുടെ ഒരു വാർത്തയും കൊടുക്കരുതെന്നാണ് ഞങ്ങളുടെ തീരുമാനമെന്ന് സംഭവിച്ചതെന്തെന്നു തിരക്കിച്ചെന്നവരോട്... Continue Reading →
അഷ്ഫാഖ് ഉല്ലാ ഖാൻ: ഇന്ത്യൻ ഇസ്ലാമിന്റെ ബ്രാൻഡ് ഐക്കൺ
"ഖാൻ സാഹിബ്. ഒരു ഹിന്ദു ഇന്ത്യ എന്തുകൊണ്ടും ഒരു ബ്രിട്ടീഷ് ഇന്ത്യയെക്കാൾ മെച്ചമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്." വിപ്ലവകാരികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ജാതി പറഞ്ഞു തന്നെയും ആര്യസമാജക്കാരനായ ഉറ്റതോഴനായ രാം പ്രസാദ് ബിസ്മിലിനെയും തമ്മിലടിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ജയിൽ സൂപ്രണ്ട് തസദ്രുക്ക് ഖാന് അഷ്ഫാഖ് കൊടുത്ത മറുപടിയാണ്. തികഞ്ഞ ദേശഭക്തൻ.വിട്ടുവീഴ്ചയില്ലാത്ത പ്രാക്ടീസിങ് മുസ്ലിം.എന്റെ മാതൃഭൂമി പ്രസവിച്ച വീരസന്താനം.ഇന്നവന്റെ വീരാഹുതിക്ക് 93 വയസ്സാണ്. ജയിലിൽ വധശിക്ഷ കാത്തു കിടക്കുമ്പോഴും ആചഞ്ചലനായിരുന്നു അവൻ. പുണ്യറമളാനിൽ കടുത്ത വ്രതനിഷ്ഠ. അഞ്ചു നേരം... Continue Reading →
നുണകളുടെ സുവിശേഷകൻ
യേശുവിന്റെ ജീവിതത്തെ അടുത്തുകണ്ട ശിഷ്യന്മാർ അതു പ്രചരിപ്പിച്ചത് രേഖപ്പെടുത്തിയതാണ് സുവിശേഷങ്ങൾ എന്നറിയപ്പെട്ടത്. ഗ്രീക്ക് ഭാഷയിലുള്ള 'എവന്‍ഗേലിയോന്‍' എന്ന വാക്കിന്റെ പരിഭാഷയാണ് സുവിശേഷം. ഈ വാക്കിനു അര്‍ഥം 'നല്ല വാര്‍ത്ത' അഥവാ 'നല്ല സന്ദേശം' എന്നാണ്. എണ്പതോളം സുവിശേഷങ്ങൾ കനോണികമല്ലാത്തവ ആയിട്ട് ലഭ്യമാണ്. കനോണികമായ മത്തായിയുടെയും മാര്‍ക്കൊസ്സിന്റെയും ലൂക്കായുടേയും സുവിശേഷങ്ങളിൽ സമാനതകൾ നിരവധിയാണ് എന്നുള്ളതുകൊണ്ട് അവ മൂന്നും 'സമവീക്ഷണ സുവിശേഷങ്ങൾ' എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇത് ശരിക്കുള്ള സുവിശേഷങ്ങൾ. ഇന്നിവിടെ നമുക്ക് ഒരേ സംഭവത്തെ മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളിൽ... Continue Reading →