ഏ മേരെ വതന് കീ ലോഗോം

പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. ദേശഭക്തി ജ്വലിച്ചു നിന്ന ആ കാലഘട്ടത്തിൽ അദ്ദേഹം നാടകങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീരസവർക്കർ എഴുതിയ 'സന്യസ്തഖഡ്ഗം' എന്ന നാടകം അദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു. 1931 സെപ്റ്റംബർ പതിനെട്ടിനായിരുന്നു അതിന്റെ ആദ്യ പ്രദർശനം. താത്യാ റാവു സവർക്കരുമായുള്ള ഈ ബന്ധം അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനാക്കി മാറ്റി. ആ കാലഘട്ടത്തിൽ വീർസവർക്കർ രത്നഗിരിയിലെ വീട്ടിൽ തടങ്കലിലാണ്. 1937ലാണ് 1911 മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ 50 കൊല്ലം... Continue Reading →

അന്തകബീജത്തെ ഗർഭം ധരിക്കേണ്ടി വന്നവർ

സിംലയിൽ വൈസ്രോയി വേവൽ പ്രഭുവിന്റെ മുന്നിലാണ് അവർ ഒരുമിച്ചു കൂടിയത്.ഇന്ത്യക്കാരെ ഭരണം പഠിപ്പിക്കാനുള്ള പ്രിലിമിനറി കോഴ്‌സ്. ജിന്ന എതിർത്തതോടെ അത് പരാജയപ്പെട്ടു. ജിന്ന 'ഡയറക്റ്റ് ആക്ഷൻ' പ്രഖ്യാപിച്ചു.സിക്കുകാരേയും ഹിന്ദുക്കളെയും മുസ്ളീം ലീഗുകാർ തെരഞ്ഞു പിടിച്ചു കൊന്നു. തിരിച്ചടികൾ രക്തരൂക്ഷിതമായ കലാപങ്ങളായിരുന്നു. ബഹിഷ്കരണമായിരുന്നു ആദ്യപടി. കച്ചവടസ്ഥാപനങ്ങൾ നിലം പരിശാക്കി. കൂട്ടമായി പലായനം ചെയ്യിച്ചു പിന്നീട്. കോണ്ഗ്രസിനോടുള്ള എതിർപ്പിൽ പാകിസ്ഥാൻ പിടിച്ചു വാങ്ങാൻ മുസ്ളീം ലീഗ് പ്രഖ്യാപിച്ച കലാപഹ്വാനം ഹിന്ദുക്കളുടെയും സിക്കുകാരുടെയും അഴുകിയ ശവങ്ങളിലാണ് അവസാനിച്ചത്. മലബാറിൽ നിന്നും മദ്രാസിൽ... Continue Reading →

മലയാണ്മയുടൽപൂണ്ട രാഷ്ട്രർഷി

1. എഴുപതുകളുടെ അവസാനം.. എളമക്കരയിലേക്ക് നീളുന്ന വഴിയരികിലൊരു വേദി. അവിടെ അന്നത്തെ ജില്ലാപ്രചാരകൻ എം ഗോപാൽ സംസാരിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടാണ് ഭാസ്‌കർ റാവുജി കാര്യാലയത്തിലേയ്ക്ക് വരുന്നത്. പരിപാടി കഴിഞ്ഞ് ഗോപാൽജിയും കാര്യാലയത്തിലേയ്ക്ക് വന്നെത്തി. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ആ നിറവോടെ ഭാസ്കർ റാവുജിയുടെ മുന്നിലെത്തി. പ്രഭാഷണത്തിനിടെ "വിക്കൻ നമ്പൂരി" എന്നാരെയോ സംബോധന ചെയ്യുന്നുണ്ടായിരുന്നല്ലോ. അതാരെപ്പറ്റി ആയിരുന്നു എന്നദ്ദേഹം ചോദിച്ചു. തെല്ല് 'അഭിമാനത്തോടെ' അത് ഇഎംഎസ് നമ്പൂതിരിപ്പാടിനെ കുറിച്ചാണ് എന്നദ്ദേഹം മറുപടി പറഞ്ഞു. ഭാസ്‌കർ റാവുജി ഒന്നു... Continue Reading →

സംശയങ്ങളകന്നകന്ന്..

സായംശാഖയും രക്ഷാബന്ധന് മാത്രമുള്ള സംഘബന്ധവും ഒക്കെ തരുണ സ്വയംസേവകരിലേയ്ക്ക് വളരുന്നത് പ്ലസ് ടു വിദ്യാഭ്യാസ സമയത്താണ്. വൈകുന്നേരം മാത്‌സ് ട്യൂഷൻ കഴിഞ്ഞ് അച്ഛൻ അറിയാതെ രാത്രിശാഖയിൽ പോയിതുടങ്ങുന്നത് അങ്ങനെ ഒരു ദിവസത്തിലാണ്. ശാരീരിക് ഒക്കെ ചെയ്ത് കഴിഞ്ഞ് മണ്ഡല ഇരുന്നപ്പോ ഒരു പാട്ട് പാടി എല്ലാരും ചേർന്ന്. പോരിന്റെ കാകോളമുള്ളം പിളർക്കാത്ത സ്നേഹസമ്പന്നമാം ലോകം തളിർക്കുവാൻ മനുഷ്യകത്തിന്ന് നേർവഴി കാട്ടുന്ന ഭുവനൈക സാരഥി ഹൈന്ദവീയം. അതു പാടിക്കഴിഞ്ഞ് പ്രിജുച്ചേട്ടനാണ് ആദ്യമായിട്ട് പരിചയപ്പെടുന്നത്. എന്നിട്ട് തലേന്ന് ശാഖയിൽ വരാത്തവരെ... Continue Reading →

മേത്തൻ മണിയിലെ സമയമെത്ര?

മാലിക് കഫൂർ ഗുജറാത്തിൽ നിന്നുള്ള ഒരടിമയായിരുന്നു. മറാത്ത വംശത്തിൽ പിറന്നൊരു ഹിന്ദു. 1299ലെ സൗരാഷ്ട്രത്തിലേയ്ക്കുള്ള പടയോട്ടത്തിൽ അലാവുദീന്റെ വസീർ ആയിരം ദിനാർ കൊടുത്തു വാങ്ങിയ അടിമ. പടയെടുത്തു വെന്നു ചേരുന്ന നാട്ടിൽ പെണ്ണിനെ മാത്രമല്ല ആണിനേയും അന്തപുരത്തിലേയ്ക്ക് പിടിച്ചു ചേർക്കുമായിരുന്നു സുൽത്താന്മാർ. അങ്ങനെ പല ആണുങ്ങളുടെ കൈമറിഞ്ഞ് ഒടുവിൽ അയാൾ അലവുദീൻ ഖിൽജിയുടെ ലൈംഗിക അടിമയായി മാറി. സോമനാഥത്തിന്റെ പടിവാതിലിൽ പല വീരന്മാരും മരിച്ചു വീണു. തുർക്കികൾ സോമനാഥം തകർത്ത് വിഗ്രഹം കരിങ്കൽ ചീളുകളാക്കി ഡൽഹിയിലെ ജുമാ... Continue Reading →

നരേന്ദ്രജാലം തുടരുന്നു

2006ലാണെന്ന് തോന്നുന്നു, പൂജനീയ സർസംഘചാലക് സുദർശൻജിയുടെ ബൗദ്ധിക്കിൽ അദ്ദേഹം ഈ കാലഘട്ടത്തിന്റെ വിഷമതകൾ വിവരിക്കുകയാണ്. "നമ്മളൊരു യുഗസന്ധിയിലൂടെ ചലിക്കുകയാണ്. വിവേകാനന്ദ സ്വാമികൾ ആയിരത്തി എണ്ണൂറുകളുടെ അവസാനം അദ്ദേഹത്തിന്റെ ഗുരുഭായിമാരെ നിരന്തരമായി ഓർമിപ്പിക്കുമായിരുന്നു ഠാക്കൂർ ജനിച്ച 1836ൽ ഈ രാഷ്ട്രത്തിൽ സ്വർണിമയുഗത്തിന് നാന്ദികുറിക്കപ്പെടുകയായിരുന്നുവെന്ന്. ഒരു യുഗത്തിന്റെ ദൈർഘ്യം 175 കൊല്ലമാണെന്ന് അരവിന്ദന്റെ ഋഷിവചനമുണ്ട്. അതനുസരിച്ച് 2011ൽ പുതുയുഗപ്പിറവിയുണ്ടാകും. രണ്ടു യുഗങ്ങൾക്കിടയിൽ ഒരു സന്ധ്യാകാലമുണ്ട്. നാം ഇന്ന് ആ യുഗസന്ധിയിലൂടെ കടന്നു പോവുകയാണ്. ഓരോ യുഗസന്ധിയും കടന്നു പോകുമ്പോൾ കഷ്ടതകളുടെ... Continue Reading →

സംഘവും ഗാന്ധിജിയും

ഗാന്ധിജി അവസാനമായി സ്വയംസേവകരെ അഭിസംബോധന ചെയ്തത് 1947 സെപ്റ്റംബർ 16നായിരുന്നു. ഡൽഹിയിലെ തൂപ്പുകാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന ബാല്മീകി കോളനിയിലെ സ്വയംസേവകരോടൊപ്പം. തൊള്ളായിരത്തി നാല്പത്തി ആറ് ഏപ്രിലിൽ ആണ് ഡൽഹിയിലെ ഗാന്ധിജി വാൽമീകി ബസ്തിയിലേയ്ക്ക് താമസം മാറുന്നത്. കഴുത്തറ്റം മുങ്ങി നിവർന്ന് മനുഷ്യവിസർജ്യമൊഴുകുന്ന ഓടകൾ വൃത്തിയാക്കിയിരുന്ന തോട്ടിപ്പണിക്കാരുടെ ആ കോളനിയിൽ അദ്ദേഹം താമസിക്കാനെത്തുമ്പോൾ അവിടെയുള്ള വാൽമീകി ക്ഷേത്രത്തിനു മുന്നിലെ മൈതാനത്ത് വർഷങ്ങളായി എല്ലാ പ്രഭാതത്തിലും അവർ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലൊന്നായിരുന്നു. ഇന്ന് ഇന്ത്യയിൽ... Continue Reading →

ഒന്നുകിൽ ജിഹാദ്; അല്ലെങ്കിൽ ഹിജറത്ത്

"ഇമാം ഉൾ മുസ്ലിമിൻ" ദാറുൽ ഇസ്ലാമെന്ന ഇസ്ലാമിക ഭരണകൂടമുള്ള നാടിന്റെ അധിപനാണ്.. അതിനർത്ഥം അവിടെ ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള ജീവിതം മുസ്ലീങ്ങൾക്ക് സാധ്യമാണ് എന്നതാണ്. പതിനൊന്നാം നൂറ്റാണ്ടിലെ ഗസ്നവി സാമ്രാജ്യത്തിന്റെ കാലം മുതൽ ഇന്ത്യയിലെ ഇസ്ലാമിക മതപൗരോഹിത്യം ഇവിടെ തണൽ തേടിയിരുന്നത്തിനു കാരണം മതപരമായ ജീവിതം ഹിന്ദുസ്ഥാനിൽ സാധിക്കുമെന്ന ചിന്തകൊണ്ടു മാത്രമായിരുന്നു. മുഗൾ ഭരണം 1707ൽ ഔറംഗസേബിന്റെ കാലത്തോടെ തകർന്നു തുടങ്ങി. മുഗൾ സുൽത്താന്മാർ കള്ളിനും കറുപ്പിനും കടമിഴികൾക്കും മാത്രം കീഴടങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയിലെ മതപുരോഹിതന്മാർക്ക് ഇതൊരു വലിയ വെല്ലുവിളി തന്നെയായി.... Continue Reading →

കളമൊഴിയാൻ കാത്തിരുന്ന പോലെ

രാഷ്ട്രപതി ഭവനിൽ മീറ്റിംഗിനു പോകുന്ന വഴി വി.പിയുടെ കാർ തടഞ്ഞു നിർത്തി ഐപി എസ്സുകാരനായ ബുച്ച്‌ ഒരു കത്തു കൊടുത്തു.(സ്റ്റേറ്റ്‌ മിനിസ്റ്റ്രിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹമാണ്‌ തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയത്‌). സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണറുടേതായിരുന്നു ആ കത്ത്‌. അടുത്ത രണ്ടു ദിവസത്തിനു മുൻപ്‌ ഹൈദരാബാദിലെ ഒരു കോൺവെന്റിൽ എഴുപത് വയസ്സ്‌ പ്രായം ചെന്ന കന്യാസ്ത്രീകളെ റസ്സാക്കർമാർ ബലാൽക്കാരം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്‌. വി.പി മേനോൻ ചെന്നയുടനെ ആ കത്ത്‌ രാജാജിയെ... Continue Reading →

അദ്ദേഹം ജീവിച്ചു.. പോയി..

ദുർഗേട്ടൻ പോയിട്ട് നാല്പത് കൊല്ലം തികഞ്ഞത് രണ്ടു നാൾ മുന്നേയാണ്. 1978ൽ അദ്ദേഹം സംഘപ്രചാരകനാകാൻ തയാറായ ഏതാണ്ട് അതേ കാലത്താണ് കോലിയക്കോട് സംഘപ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ഗ്രാമത്തിലെയും പോലെ ആദ്യകാലത്ത് നിരവധി വെല്ലുവിളികളെ നേരിട്ടാണ് സംഘപ്രവർത്തനം ഞങ്ങളുടെ നാട്ടിലും മുന്നോട്ടു പോയിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഷ്കിനെ നേരിട്ടുകൊണ്ട് ആ പ്രതിസന്ധിഘട്ടങ്ങളിൽ പിടിച്ചു നിൽക്കാനും പൊരുതിക്കയറാനും സ്വയംസേവകരെ പ്രാപ്തരാക്കിയിരുന്നത് എന്നും ദുർഗേട്ടൻ കൂടെയുണ്ടാകും എന്ന വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ നിർഭയത, സ്ഥൈര്യം, സ്നേഹം, സംഘടനാ പാടവം എന്നിങ്ങനെ പലതും ഒരുപാട്... Continue Reading →

ഭസ്മാന്തം ശരീരം!

മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ… മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു.. വിഷയം മാറ്റണ്ട - എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ? (പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)... Continue Reading →

സദ്ഗുരവേ തുണൈ

മൂന്നു നാല് രാപ്പകലുകളായി വല്ലാതെ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരുപാടൊരുപാട് കാര്യങ്ങളെക്കുറിച്ചു നിർത്താതെയാണ് ഞാൻ സംസാരിക്കുന്നത് എന്നെനിക്കു തോന്നി. കാരണം ജീവിതത്തിലാദ്യമായി ഞാൻ എന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയെന്ത്? കുറെ കാലങ്ങൾക്ക് മുന്നേയാണ്. അനപത്യ ദുഃഖത്തിലുഴറുന്ന ആ മനുഷ്യൻ ജോലികഴിഞ്ഞ് അവസാനത്തെ സ്റ്റോപ്പായ പോത്താൻകോടിറങ്ങി വഴി നടന്നു വീട്ടിലേയ്ക്ക് വരുമ്പോ തോപ്പിലെ തമ്പുരാന്റെ കാവിനടുത്ത് നിന്ന് ആ അവധൂതൻ വിളിച്ചു ചോദിക്കും. "കൊച്ചിനെ കിട്ടിയാ പിള്ളേ" ആ മനുഷ്യൻ ഇല്ലെന്നു തിരിച്ചു പറയും. എട്ടു... Continue Reading →

ഹൈഫ: ഇസ്രായേൽ മണ്ണിലെ ഇന്ത്യൻ പടപ്പാട്ട്

ഇന്ത്യ ഗേറ്റിൽ രേഖപ്പെടുത്തപ്പെട്ട ഒന്നാം ലോക മഹായുദ്ധത്തിൽ ബലിദാനികളായ ഇന്ത്യൻ പോരാളികളിൽ ഇസ്രായേലിലെ ഹൈഫ നഗരത്തിൽ അന്തിയുടങ്ങുന്ന മൈസൂരിലെയും ഹൈദരബാദിലെയും ജോധ്പൂരിലെയും ധീരന്മാരായ 900 കുതിരപ്പടയാളികളയും കാണാമായിരിക്കും. 1918ൽ മിഡിൽ ഈസ്റ്റിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ചവരാണ് അവർ.400 കൊല്ലം ഈ നാടിനെ കൈയടക്കി വെച്ചിരുന്ന ഓട്ടോമൻ തുർക്കികളുടെയും ജർമനിയുടെയും സൈന്യത്തെ തുരത്തിയത് ഈ കുതിരപ്പുറത്ത് കുന്തവും പിടിച്ചു യുദ്ധം ചെയ്ത ഈ മൂന്ന് കുതിരപ്പടകളിലെ സൈനികരാണ്. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 23ന് ഇന്ത്യൻ സേന... Continue Reading →

2021 ഇലക്ഷൻ വിലയിരുത്തൽ

2021ലെ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നിരിക്കുന്നു. കേരളത്തിലും ബംഗാളിലും അസമിലും ഭരണകക്ഷികൾ അധികാരം നിലനിർത്തി. തമിഴ്‌നാട്ടിൽ ബിജെപിക്ക് 4 സീറ്റ് നേടാൻ ആയെങ്കിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. CAA NRC പ്രക്ഷോഭത്തിന്റെ സംഘർഷ ഭൂമിയായിരുന്ന ആസാം നിയമത്തിന് അനുകൂലമായി വിധിയെഴുതി എന്നത് ചരിത്രത്തോടൊപ്പം വായിക്കേണ്ട ഒന്നായി മാറി. കർണാടകത്തിന് പിന്നാലെ ബിജെപി പുതുച്ചേരിയിലും സർക്കാർ രൂപവൽക്കരിച്ചുകൊണ്ടു ബംഗാൾ ഉൾക്കടലിന്റെ തീരത്ത് വീണ്ടും വേരുകളുറപ്പിച്ചു. 2021 തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ഏതാണ്ട് നാല്പത് കൊല്ലക്കാലത്തെ കീഴ്വഴക്കമവസാനിപ്പിച്ച് ഇടതുപക്ഷത്തിന് തുടർഭരണം... Continue Reading →

2021 തെരഞ്ഞെടുപ്പ് ആസൂത്രണം

2021ൽ ബിജെപി മത്സരിക്കുന്നത് കേരളത്തിൽ ഭരണത്തിലേറാൻ തന്നെയാണ് എന്നു പറയുമ്പോൾ ഇടതു വലതു മുന്നണികൾ വല്ലാതെ അസ്വസ്ഥരാകും. അതിന്റെ പിന്നാലെ വലിയ ബഹളത്തോട് കൂടിത്തന്നെ പുച്ഛവും പുലയാട്ടും സ്ഥിരമായി ഉയരാറുണ്ട്. ഭരണത്തിലേറാൻ ഞങ്ങൾക്ക് 72 സീറ്റൊന്നും വേണ്ട എന്നു ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പറയുമ്പോൾ മുന്നണികൾ തങ്ങളുടെ കൂടാരത്തിനുള്ളിലേയ്ക്ക് നന്നായി ചുഴിഞ്ഞു നോക്കിയിട്ടാണ് യാതൊരു ഭാവവ്യത്യാസവുമില്ലെന്നു വരുത്തി പ്രതികരിക്കുന്നത് എന്നു നമുക്ക് കാണാം. അത്രയ്ക്കുണ്ട് ആത്മവിശ്വാസം.. കാരണം അവരുടെ കൂടെയുള്ള ഘടകകക്ഷികൾക്ക് പോലും അവരുടെ പൊതുമിനിമം പ്രോഗ്രാം... Continue Reading →

Website Powered by WordPress.com.

Up ↑