ഗാന്ധിജി അവസാനമായി സ്വയംസേവകരെ അഭിസംബോധന ചെയ്തത് 1947 സെപ്റ്റംബർ 16നായിരുന്നു. ഡൽഹിയിലെ തൂപ്പുകാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന ബാല്മീകി കോളനിയിലെ സ്വയംസേവകരോടൊപ്പം.
തൊള്ളായിരത്തി നാല്പത്തി ആറ് ഏപ്രിലിൽ ആണ് ഡൽഹിയിലെ ഗാന്ധിജി വാൽമീകി ബസ്തിയിലേയ്ക്ക് താമസം മാറുന്നത്. കഴുത്തറ്റം മുങ്ങി നിവർന്ന് മനുഷ്യവിസർജ്യമൊഴുകുന്ന ഓടകൾ വൃത്തിയാക്കിയിരുന്ന തോട്ടിപ്പണിക്കാരുടെ ആ കോളനിയിൽ അദ്ദേഹം താമസിക്കാനെത്തുമ്പോൾ അവിടെയുള്ള വാൽമീകി ക്ഷേത്രത്തിനു മുന്നിലെ മൈതാനത്ത് വർഷങ്ങളായി എല്ലാ പ്രഭാതത്തിലും അവർ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലൊന്നായിരുന്നു.
ഇന്ന് ഇന്ത്യയിൽ തോട്ടിപ്പണി നിരോധിക്കപ്പെട്ട തൊഴിലാണ്. 1993ൽ അത് നിയമം മൂലം കർശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു. എഴുപത്തഞ്ചു വർഷങ്ങൾക്ക് മുന്നേ അവർക്കിടയിൽ സംഘം പ്രവർത്തിക്കുന്ന കാലത്തും മഹാത്മജി ഹരിജനോദ്ധാരണമെന്ന പോളിസി നടപ്പാക്കാൻ പാടുപെടുകയായിരുന്നു.
”വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥാപകനായ ശ്രീ ഹെഡ്‌ഗേവാര്‍ ജീവിച്ചിരുന്ന കാലമായിരുന്നു അത്. ദിവംഗതനായ ശ്രീ ജമന്‍ലാല്‍ ബജാജ് ആണ് എന്നെ ക്യാമ്പിലേക്ക് കൊണ്ടുപോയത്.
അവരുടെ അച്ചടക്കത്തിലും ജാതീയമായ അസ്പൃശ്യതയുടെ പൂര്‍ണമായ അഭാവത്തിലും ലാളിത്യത്തിലും എനിക്ക് വലിയ മതിപ്പുതോന്നി. അന്നത്തേതിലും സംഘം വളര്‍ന്നിരിക്കുന്നു.സേവനവും ആത്മത്യാഗവും പ്രചോദിപ്പിക്കുന്ന ഏതൊരു സംഘടനയും കരുത്താര്‍ജിക്കുകതന്നെ ചെയ്യും.”
(മഹാത്മാഗാന്ധി സമ്പൂര്‍ണകൃതികള്‍, വാല്യം 89, പേജ് 193-194)


അദ്ദേഹം ദല്‍ഹിയിലെ ഭംഗി കോളനിയില്‍ താമസിക്കുമ്പോള്‍ അവിടെ നടന്നിരുന്ന പ്രഭാത ശാഖയില്‍ പങ്കെടുത്ത് അഞ്ഞൂറിലേറെ വരുന്ന സ്വയംസേവകരെ അഭിസംബോധന ചെയ്തതാണ് ഗാന്ധിജിയുടെ ഈ വാക്കുകള്‍.
ഇതിനും 13 വര്‍ഷം മുന്‍പ് 1934ൽ ആര്‍എസ്എസിന്റെ വാര്‍ധ ക്യാമ്പ് സന്ദര്‍ശിച്ച കാര്യമാണ് ഗാന്ധിജി അനുസ്മരിക്കുന്നത്. ഡിസംബർ മാസം 25ന് രാവിലെ ആറു മണിക്ക് അദ്ദേഹം മഹാദേവ് ദേശായിയോടൊപ്പം സംഘ ശിബിരം സന്ദർശിച്ചു. ഗാന്ധിജി ആയിത്തോച്ചാടനത്തിനു വേണ്ടി പന്തിഭോജനവും മറ്റു പ്രവർത്തനങ്ങളും ഒക്കെ നടത്തുന്ന കാലത്താണ് ഇങ്ങനെയുള്ള യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിഷ്പ്രയാസം ഡോ. ഹെഡ്ഗേവാറിന്റെ മാനസ സങ്കല്പം ആയിത്തോച്ചാടനം നടപ്പിൽ വരുത്തി അത്ഭുതം സൃഷ്ടിച്ചത്. അവിടെ ദളിതര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്പരം ജാതിയെതെന്നു തന്നെയറിയാതെ ഒരുമിച്ചുകഴിയുന്നതാണ് മഹാത്മജിയെ സന്തോഷിപ്പിച്ചത്.

Great post 👍
LikeLiked by 1 person