നിലപാട്

മരം ചെത്തിയുണ്ടാക്കിയ കോടാലിക്കൈയിട്ടുകൊണ്ട് ആ മരം നിന്ന കാടു മുഴുവൻ വെട്ടിത്തെളിക്കുന്ന കഥയൊരെണ്ണമുണ്ട്. ഹിന്ദു അത് കുത്തിയിരുന്നൊന്നു കേൾക്കണം. കളപോലെ ഹിന്ദുധർമത്തിലുള്ളിൽ പുഴുക്കുത്തായി പലതും ചുറ്റുവട്ടത്ത് തന്നെ കാണുമ്പോൾ വേദന തോന്നുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങളൊരു നിലപാടെടുക്കണം.

ഹിന്ദു ധർമ്മത്തിന്റെ പ്രചാരം ആഗ്രഹിക്കാത്ത, ഹിന്ദു കുടുംബങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജാഗ്രതയില്ലാത്ത ഒരൊറ്റ ക്ഷേത്ര ഭണ്ടാരത്തിലും ആണ്ടറുതി ഉത്സവാഭാസത്തിലും നിങ്ങളുടെ വിയർപ്പിന്റെ പങ്ക് ചെന്നു വീഴാതിരിക്കട്ടെ.

ആ കാശിന് പത്തു രൂപയുടെ ഭഗവത് ഗീത വ്യാഖ്യാന സഹിതം കുറച്ചധികം കോപ്പി വാങ്ങി അമ്പല മുറ്റത്തു ചെന്ന് വേണ്ടവർക്ക് സൗജന്യമായി നൽകൂ.

അല്ലേൽ ലളിതാ സഹസ്ര നാമമോ വിഷ്ണു സഹസ്രനാമമോ നാരായണീയമോ ആ പറമ്പിലിരുന്നു ജപിച്ചോളൂ.. പത്തു ഫോട്ടോ കോപ്പി കൂടി എടുത്താൽ കൂടെ വന്നിരിക്കുന്നവർക്കും വായിക്കാൻ കൊടുക്കാം.

അല്ലാതെ..

ഈ ധർമം നിലനിൽക്കണം എന്നാഗ്രഹമില്ലാത്ത,

ദീപാരാധനയ്ക്ക് ശ്രീകോവിലിനുള്ളിൽ ചൊല്ലുന്നത് മന്ത്രമാണോ അതോ സിനിമാപ്പാട്ടാണോ എന്നു പോലും തിരിച്ചറിയാനാകാതെ ഒരു ധ്യാന ശ്ലോകമോ നാമജപമോ നടത്താനറിയാത്ത തലമുറകൾ സൃഷ്ടിക്കപ്പെടുന്നതിൽ ഒട്ടും ദുഃഖമില്ലാത്ത,

ആ കുഞ്ഞുങ്ങളെ വിളിച്ചിരുത്തി രാമനാമത്തിന്റെ അർത്ഥം പോലും പറഞ്ഞു കൊടുക്കാൻ ഇടം നൽകാത്ത,

ഉത്സവപ്പിരിവിനല്ലാതെ ഒന്നു വെറുതെയെങ്കിലും തെണ്ടാനിറങ്ങി , കഴിഞ്ഞ വട്ടം പിരിവ് തന്നവൻ സുഖമായിരിക്കുന്നോ അതോ ദുരിതത്തിലാണോ എന്നു പോലും ചിന്തിക്കാത്ത,

എല്ലാത്തിനുമുപരിയായി ഭീകരവാദ ഗ്രൂമിങ്ങിനിരയായി സ്വധർമം ഉപേക്ഷിച്ചു പോകാൻ പല ഹിന്ദു കുടുംബങ്ങളിലും പെണ്കുട്ടികളുണ്ടാകുമ്പോൾ അതിന്റെ കാരണത്തെ ‘ഇതൊന്നും എന്റെ വീട്ടിൽ വരില്ലെന്ന്’ കണ്ണടച്ചിരുട്ടാക്കുന്ന വർഗ്ഗ ബന്ധുക്കളെ ഒന്നു ബോധ്യപ്പെടുത്താൻ പോലും മിനക്കെടാത്ത,

എന്നാൽ വിത്തെടുത്ത് കുത്തി ഭക്ത്യാഭാസം ചമയ്ക്കുന്ന ധൂർത്തിന്റെ മക്കളുടെ രസീതിപ്പത്രങ്ങളിൽ നിങ്ങളുടെ ഒരു തുള്ളി വിയർപ്പു പോലും അരിയായും പൂവായും വിളക്കെണ്ണയായും പലവകയായും എഴുതി ചേർക്കരുത്.

അന്തിത്തിരിവെക്കാനാളില്ലാതെ ഈ ക്ഷേത്രങ്ങളെല്ലാം നിലംപൊത്തിയാലും നിസ്സംഗതയോടെ നോക്കി നിൽക്കാതിരിക്കുന്നവർ നിങ്ങളുടെ ചോരയിൽ ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളിന്ന് ഇങ്ങനൊരു തീരുമാനം എടുക്കണം.

നോട്ടീസിൽ പേരു വരാൻ വേണ്ടി നിങ്ങൾ കൊടുക്കുന്ന പണം നിങ്ങളുടെ ധർമ്മത്തിന്റെ ചരമക്കത്തടിക്കാനുള്ള നിക്ഷേപമാകരുത്.

ഹിന്ദു ധർമ്മത്തിന്റെ സംരക്ഷണത്തെ കുറിച്ചു ചിന്തിക്കാത്തവർക്ക് ഉത്സവധൂർത്ത് നടത്തി ഹിന്ദുവിന്റെ നട്ടെല്ല് തകർക്കാനുള്ള ഉപകരണമായി ആരും അധഃപതിക്കാതിരിക്കട്ടെ. പകരം ആ ദേവതയ്ക്ക് വിളക്ക് വെയ്ക്കാൻ അടുത്ത 50 കൊല്ലക്കാലത്തേക്ക് തയാറുള്ള പുതു തലമുറയിൽ ആ പണം ഇൻ വെസ്റ്റ് ചെയ്യൂ..

ഒരു ശാപത്തിന്റെയും ഇല്ലാഭയം നിങ്ങളെ വേട്ടയാടില്ല..!!!

2 thoughts on “നിലപാട്

Add yours

  1. I came across your posts by chance .Very interesting and inspiring .like to connect with you .I am CA from Kerala working in Bangalore . I am a Swayamsevak .

    Liked by 1 person

Leave a comment

Website Powered by WordPress.com.

Up ↑