അടിയന്തരാവസ്ഥയെ പ്രസവിക്കാൻ നിന്ന അമ്മായിയമ്മയെപ്പറ്റി സോണിയാ രാജീവിനുള്ള ആവലാതികൾ അവരുടെ പുസ്തകം എഴുതിക്കൊടുത്തയാൾ ആവുംവിധമൊക്കെ ഒപ്പിച്ചെടുത്തിട്ടുണ്ട്. അതിലാണ് വിനായക് സവർക്കറെക്കുറിച്ച് പ്രസ്തുത പുസ്തകത്തിൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരപൗത്രൻ സത്യകി സവർക്കർ വക്കീൽ നോട്ടീസ് അയച്ചത്. Belonging: A Journey of Love എന്ന പേരിലിറങ്ങിയ പുസ്തകത്തിലെ പരാമർശങ്ങൾ ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും സവർക്കറുടെ പ്രതിച്ഛായയ്ക്ക് ഹാനികരമാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. അതിൽ 201-ാം പേജിൽ കാണുന്ന പരാമർശം ഇതാണ്: പേജ് 201... Continue Reading →