ഭസ്മാന്തം ശരീരം!

മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ… മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു.. വിഷയം മാറ്റണ്ട - എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ? (പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)... Continue Reading →

കാലം പകുത്ത യുഗസന്ധിയിൽ..!

തൊള്ളായിരത്തി അമ്പതിലാണ്… പൂജനീയ ഗുരുജിയുടെ ഭാരത പര്യടനം കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തിന് ഭാരതമാസകലമെന്നപോലെ അവിടെയും സ്വീകരണം ലഭിച്ചിരുന്നു. പരിപാടിയുടെ ആസൂത്രണ സമയത്തു തന്നെ അതിനെ പറ്റിയുള്ള വാർത്ത മുൻകൂട്ടി അറിയിക്കുകയും ശേഷം പത്രക്കുറിപ്പായി അന്നത്തെ മാദ്ധ്യമഭീമന്മാരുൾപ്പെടെ എല്ലാവർക്കും എത്തിക്കുകയും ചെയ്തത് മഹാരാഷ്ട്രയിൽ നിന്നും സംഘപ്രചാരകായി കോഴിക്കോടെത്തിയ ശങ്കർ ശാസ്ത്രീകളാണ്. എന്നാൽ പിറ്റേന്ന് പക്ഷെ ഒരു പത്രത്തിലും കരുതിക്കൂട്ടിത്തന്നെ ഒരു വരിപോലും എഴുതിവെയ്ക്കാതെ അത് ചവറ്റു കുട്ടയിലേയ്ക്ക് പോയി. നിങ്ങളുടെ ഒരു വാർത്തയും കൊടുക്കരുതെന്നാണ് ഞങ്ങളുടെ തീരുമാനമെന്ന് സംഭവിച്ചതെന്തെന്നു തിരക്കിച്ചെന്നവരോട്... Continue Reading →

പ്രണബ് ദാ അരങ്ങൊഴിയുമ്പോൾ

കോണ്ഗ്രസ്സ് എന്നൊരു പ്രസ്ഥാനം അതിന്റെ ചരിത്രഗതിയിൽ ചെയ്ത വലിയൊരബദ്ധമായിരുന്നു പ്രണബ് ദായെ രാഹുൽ ഗാന്ധിക്ക് വേണ്ടി വെട്ടിമാറ്റിയത്. ഇതിനു മുൻപും നെഹ്റു കുടുംബത്തിനും ഗാന്ധിജിക്കും വേണ്ടി നേതാജിയെയും രാജാജിയെയും കാമരാജിനെയും നരസിംഹറാവുവിനെയും നിജലിംഗപ്പയെയും മൊറാർജിയെയും ഒക്കെ വെട്ടിമാറ്റിയപ്പോഴും സ്വാതന്ത്ര്യാനന്തരം മുഖ്യ പ്രതിപക്ഷ പ്രസ്ഥാനമായി മാറിയ ഹിന്ദുമഹാസഭയെ ഒറ്റവെട്ടിനും മൂന്നു വെടിയുണ്ടയ്ക്കും കണക്കു ചാർത്തി തകർത്ത നെഹ്റുവിന് നീണ്ട നാല്പതു കൊല്ലക്കാലം പ്രതിപക്ഷമെന്ന നിലയിലൊരു പാൻ ഇന്ത്യൻ പ്രസ്ഥാനം ഇല്ലാണ്ട് പോയതിന്റെ നേട്ടമുണ്ടായിരുന്നു. ഇവിടെ പക്ഷെ കോണ്ഗ്രസിന് പിഴച്ചു.... Continue Reading →

Website Powered by WordPress.com.

Up ↑