1945 ഡിസംബറിലും 1946 ജനുവരിയിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളാണ് "പാകിസ്താൻ റഫറണ്ടം" എന്നറിയപ്പെട്ടത്. "മുസ്ലിം ലീഗിന് വോട്ട് ചെയ്താൽ അത് പാകിസ്താന് നൽകുന്ന വോട്ടാണ്" എന്ന ഒരൊറ്റ മുദ്രാവാക്യത്തിലാണ് ജിന്ന ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലിം സംവരണ സീറ്റുകളിൽ കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിച്ചത് ദേശീയവാദി മുസ്ലിം സ്ഥാനാർത്ഥികളും, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, മജ്ലിസ്-ഇ-അഹ്റാർ, ഖുദായ് ഖിദ്മത്ഗാർ, ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ് തുടങ്ങിയ സംഘടനകളുടെ സഖ്യവുമായിരുന്നു. വിഭജനത്തെ എതിർത്ത ഇവരെ എല്ലാം ചേർത്ത് പൊതുവായി "ദേശീയവാദി മുസ്ലിങ്ങൾ" എന്നാണ്... Continue Reading →