അവസാനത്തെ ആണി

സംഘത്തെ കുറിച്ച് ഇടതുപക്ഷത്തിന്റെ പൊതുവേദികളിൽ സ്വീകാര്യത ലഭിക്കാനായി പറഞ്ഞു പരത്തിയ തലയ്ക്കടിക്കുന്ന നുണകളിൽ ആദ്യത്തേത് പ്രചരിപ്പിച്ചയാൾ ആര് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയായിരുന്നു ഈ അന്വേഷണത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ വിലയിരുത്തൽ സജ്ജനസമക്ഷം സമർപ്പിക്കുന്നു. https://nachiketam.in/2020/12/13/guruji-golwalkar/ (ലേഖനത്തിന്റെ മർമഭാഗം മുകളിലെ ലിങ്കിൽ വായിക്കാം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരക് ആയിരുന്ന ഭാസ്‌കർ റാവുജിയുടെ രണ്ടു ജീവചരിത്രങ്ങളിലെ ഭാഗങ്ങളാണ് താഴെയുള്ളത്) നുണകളുടെ സുവിശേഷകൻഭാഗം നാല് 1948 ജനുവരിയിൽ ശ്രീഗുരുജി തിരുവനന്തപുരം സന്ദർശിച്ചു. 25-ാം തീയതി... Continue Reading →

ഭസ്മാന്തം ശരീരം!

മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ… മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു.. വിഷയം മാറ്റണ്ട - എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ? (പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)... Continue Reading →

കാലം പകുത്ത യുഗസന്ധിയിൽ..!

തൊള്ളായിരത്തി അമ്പതിലാണ്… പൂജനീയ ഗുരുജിയുടെ ഭാരത പര്യടനം കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തിന് ഭാരതമാസകലമെന്നപോലെ അവിടെയും സ്വീകരണം ലഭിച്ചിരുന്നു. പരിപാടിയുടെ ആസൂത്രണ സമയത്തു തന്നെ അതിനെ പറ്റിയുള്ള വാർത്ത മുൻകൂട്ടി അറിയിക്കുകയും ശേഷം പത്രക്കുറിപ്പായി അന്നത്തെ മാദ്ധ്യമഭീമന്മാരുൾപ്പെടെ എല്ലാവർക്കും എത്തിക്കുകയും ചെയ്തത് മഹാരാഷ്ട്രയിൽ നിന്നും സംഘപ്രചാരകായി കോഴിക്കോടെത്തിയ ശങ്കർ ശാസ്ത്രീകളാണ്. എന്നാൽ പിറ്റേന്ന് പക്ഷെ ഒരു പത്രത്തിലും കരുതിക്കൂട്ടിത്തന്നെ ഒരു വരിപോലും എഴുതിവെയ്ക്കാതെ അത് ചവറ്റു കുട്ടയിലേയ്ക്ക് പോയി. നിങ്ങളുടെ ഒരു വാർത്തയും കൊടുക്കരുതെന്നാണ് ഞങ്ങളുടെ തീരുമാനമെന്ന് സംഭവിച്ചതെന്തെന്നു തിരക്കിച്ചെന്നവരോട്... Continue Reading →

അമൂൽ കുര്യനും ശ്രീ ഗുരുജിയും

എൻഡിഡിബി ചെയർമാൻ എന്ന നിലയിൽ 1967 ൽ ഗവൺമെന്റിന്റെ ഒരു ഹൈപവർ കമ്മിറ്റിയിൽ അംഗമാകാൻ ഞാൻ ക്ഷണിക്കപ്പെട്ടു. പലതരത്തിലുള്ള രസകരമായ വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു കമ്മിറ്റി അംഗങ്ങൾ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സർക്കാർ ആയിരുന്നു ചെയർമാൻ. അഗ്രികൾച്ചറൽ പ്രൈസസ് കമ്മീഷൻ ചെയർമാനായിരുന്ന അശോക് മിത്ര, പുരിയിലെ ശങ്കരാചാര്യർ, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എച്ച് ആർ ബി പാർപ്പിയ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ മേധാവിയായിരുന്ന എം എസ് ഗോൾവൽക്കർ എന്ന ഗുരുജി തുടങ്ങിയവരായിരുന്നു... Continue Reading →

Website Powered by WordPress.com.

Up ↑