നേരിട്ടറിയും മുൻപേ തന്നെ നമ്മളിൽ ചിലരോട് കടുത്ത വിദ്വേഷം തോന്നാറുണ്ട്. എന്റെ അത്തരം ആളുകളുടെ പട്ടികയിൽ വളരെക്കാലമായി ഏറ്റവും മുന്നിലുണ്ടായിരുന്ന പേരായിരുന്നു ഗുരു ഗോൾവൽക്കറുടേത്. അതിന് കാരണങ്ങളുമുണ്ടായിരുന്നു. വർഗ്ഗീയ കലാപങ്ങളിൽ ആർഎസ്എസിനുള്ള പങ്ക്, മഹാത്മാഗാന്ധിയുടെ വധം, ഇന്ത്യയെ ഒരു മതേതര രാജ്യത്തിൽ നിന്നും ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന അവരുടെ പ്രഖ്യാപനങ്ങൾ… ഒന്നും എനിക്ക് മറക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഈയൊരു അവസരം എനിക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല. യൂണിഫോം ധരിച്ച സ്വയംസേവകരുടെ... Continue Reading →
കാൻസർ കാലവും തളരാത്ത ആത്മവീര്യവും
1970 മെയ് മാസത്തിലാണ് ഗുരുജി ഗോൾവൽക്കറുടെ വലത് മാറിടത്തിൽ ചെറിയൊരു മുഴ പ്രത്യക്ഷപ്പെടുന്നത്. പുരുഷന്മാരിൽ സ്തനാർബുദം വളരെ അപൂർവ്വമായതിനാൽ ആദ്യഘട്ടത്തിൽ ഇത് ആരും കാര്യമാക്കിയില്ല. എന്നാൽ രോഗം പടരുകയാണെന്ന് മനസ്സിലായതോടെ, 1970 ജൂലൈയിൽ അദ്ദേഹത്തെ മുംബൈയിലെ പ്രശസ്തമായ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രശസ്ത സർജൻ ഡോ. പ്രഫുല്ല ദേശായിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോഗം ബാധിച്ച ഭാഗം പൂർണ്ണമായി നീക്കം ചെയ്യുന്ന 'റാഡിക്കൽ മാസ്റ്റെക്ടമി' എന്ന കഠിനമായ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹം വിധേയനായത്. സർജറിക്ക് തൊട്ടുമുൻപ് ഡോക്ടർമാർ... Continue Reading →