ചെന്നായ്ക്കളുടെ ഗാന്ധിസ്നേഹം

കമ്മ്യൂണിസ്റ്റുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജിയെ പിന്തുണച്ചിരുന്നില്ല എന്ന് മാത്രമല്ല, ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ഗാന്ധിജിയും ഗാന്ധിസവുമാണെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയപ്പോരാട്ടത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ തിട്ടൂരങ്ങൾക്കനുസരിച്ച് നിലപാടെടുക്കുകയായിരുന്നു ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകൾ. ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശേഷിയെ ഗാന്ധിജിയുടെ വ്യക്തിപ്രഭാവം പൂർണ്ണമായും നിഷ്പ്രഭമാക്കിക്കളഞ്ഞു എന്നതാണ് അവരെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ തൊഴിലാളികളും കർഷകരും ആയുധമേന്തിയുള്ള വിപ്ലവത്തിലേക്ക് തിരിയുന്നതിന് തടസ്സമായി നിലകൊണ്ടത് ഗാന്ധിജിയുടെ... Continue Reading →

Website Powered by WordPress.com.

Up ↑