സമരസതയോ സമത്വമോ?

ഡോ. അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും പദ്ധതികൾ വ്യത്യസ്തങ്ങളായി കാണപ്പെടുന്നെങ്കിലും ഇരുവരുടെയും ദിശ ഒന്നുതന്നെയായിരുന്നു. ഇരുവരും സമത്വവും സമരസതയും വേണമെന്നാഗ്രഹിച്ചു. ശുദ്ധമായ സമത്വത്തിന്റെ ഭാഷ പറയുന്നവരുടെ ഉള്ളിലും അവർ സ്വയം അറിയുന്നില്ലെങ്കിൽ പോലും സാമൂഹികസമരസത എന്ന ചിന്താഗതി കുടികൊള്ളുന്നുണ്ട്. അതേപോലെ സാമൂഹികസമരസത തികച്ചും ആഗ്രഹിക്കുന്നവരുടെ മനസ്സിലും സാമൂഹികസമത്വത്തിനുള്ള ആഗ്രഹം ഉണ്ട്. വ്യത്യാസം കേവലം എന്തിലാണ് ബലം കൊടുക്കുന്നത് എന്നതിൽ മാത്രമാണ്. സാമൂഹികസമത്വവാദി സാമൂഹികപ്രവാഹമെന്നു പറയുന്നതിന് സാമൂഹികസമരസത ആവശ്യമാണ്. എന്നാൽ ഡോ.അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും തുടക്കബിന്ദുക്കൾ ഭിന്നങ്ങളായതുകാരണം ഭിന്നമാർഗങ്ങളാണ് അവലംബിച്ചത്.... Continue Reading →

അവസാനത്തെ ആണി

സംഘത്തെ കുറിച്ച് ഇടതുപക്ഷത്തിന്റെ പൊതുവേദികളിൽ സ്വീകാര്യത ലഭിക്കാനായി പറഞ്ഞു പരത്തിയ തലയ്ക്കടിക്കുന്ന നുണകളിൽ ആദ്യത്തേത് പ്രചരിപ്പിച്ചയാൾ ആര് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയായിരുന്നു ഈ അന്വേഷണത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ വിലയിരുത്തൽ സജ്ജനസമക്ഷം സമർപ്പിക്കുന്നു. https://nachiketam.in/2020/12/13/guruji-golwalkar/ (ലേഖനത്തിന്റെ മർമഭാഗം മുകളിലെ ലിങ്കിൽ വായിക്കാം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരക് ആയിരുന്ന ഭാസ്‌കർ റാവുജിയുടെ രണ്ടു ജീവചരിത്രങ്ങളിലെ ഭാഗങ്ങളാണ് താഴെയുള്ളത്) നുണകളുടെ സുവിശേഷകൻഭാഗം നാല് 1948 ജനുവരിയിൽ ശ്രീഗുരുജി തിരുവനന്തപുരം സന്ദർശിച്ചു. 25-ാം തീയതി... Continue Reading →

നിലയ്ക്കാത്ത നിതാന്തകർമ്മവ്യഗ്രത

സ്വയംവരിച്ചൊരീകർത്തവ്യത്തിനുസഫലതയൊന്നുണ്ടോ ദിവസവും ഒരു മണിക്കൂർ നിശ്ചയിച്ച സ്ഥലത്ത് നിശ്ചയിച്ച സമയത്ത് നിയമിതമായ രീതിയിൽ ഒത്തുകൂടി പിരിഞ്ഞു പോകുന്ന ഒന്നു മാത്രമാണോ സംഘപ്രവർത്തനം? ഈ ചോദ്യം സ്വയമുയർത്താത്ത സംഘസ്വയംസേവകർ തുച്ഛമാകും.. സമാജത്തെ സംഘടിപ്പിക്കുക എന്നതിലാണ് സംഘപ്രവർത്തനത്തിന്റെ സാഫല്യം എന്നു ബോധ്യപ്പെടാൻ നല്ലത് നമുക്ക് മുന്നേ നടന്ന ജീവിതങ്ങളെ പഠിക്കുന്നതാണ്. നമ്മെ നാട്ടുകാർ വിളിക്കുന്ന പേരാണ് സംഘപരിവാർ എന്ന്. അങ്ങനെയൊരു പേര് നമ്മൾ ആഗ്രഹിച്ചിട്ടുണ്ടോ? നമ്മളൊരു പ്രത്യേക ഗണം ആയി സമാജത്തിൽ നിലകൊള്ളണം എന്നു നമ്മളൊരിക്കലും ആഗ്രഹിച്ചില്ല. ഹിമലയത്തിനു തെക്ക്... Continue Reading →

ഹിന്ദുസംഘടനാ കാര്യേ..

നമ്മുടെ സംഘം അദ്വൈതികളുടെ മാത്രം സംഘടനയാണോ? നമ്മുടെ സംഘം ഹിന്ദു സമാജത്തിന്റെ സംഘടനയാണ്. ഹിന്ദു സമാജത്തിലെ സംഘടനയല്ല. അതാണ് സംഘത്തിന്റെ ടാർഗറ്റഡ് ഓഡിയൻഡ്. നമ്മുടെ ബേസ് ഓഫ് ഓപ്പറേഷൻ. അതുപോലെ തന്നെ സംഘം ഒരു പ്രത്യേക കൾട്ടുമല്ല. സംഘം പ്രത്യേക സമ്പ്രദായമാണ് എന്നു മേനി നടിക്കുന്നവരും ഹിന്ദു സമാജത്തിനു ചെയ്യുന്ന ദ്രോഹം മറ്റുള്ളവർ ചെയ്യുന്നത്ര തന്നെയാണ്. സമാജത്തിൽ തിരുത്തലുകൾ വേണം. സമാജത്തിന്റെ സ്വഭാവമായി അത് മാറണം. അല്ലാതെ "സംഘത്തിലുള്ളവരെ കണ്ടോ?, കണ്ടു പഠിക്ക്" എന്നു ചോദിക്കുന്നതിൽ സ്വയംസേവകർക്ക്... Continue Reading →

വിശ്വധർമ പ്രകാശേന വിശ്വശാന്തി പ്രവർത്തകേ

നാഗപൂരിൽ നടന്ന തൃതീയ വർഷ സംഘ ശിക്ഷാ വർഗിന്റെ സമാപന പരിപാടിയിൽ പൂജ. സർസംഘചാലക് നൽകിയ ഉദ്ബോധനം… സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രത്തിന്റെ പരമവൈഭവം സാധ്യമാക്കുന്നതിന് ആവശ്യമുള്ള യോഗ്യതകളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ്. ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം. വിശ്വവിജേതാവാകാനുള്ള ആഗ്രഹമല്ല അതിന് പിന്നില്‍. നമുക്ക് ആരെയും ജയിക്കേണ്ടതില്ല, എന്നാല്‍ എല്ലാവരെയും യോജിപ്പിക്കേണ്ടതുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കാനുള്ളതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷമാണ് ഇത്. സ്വതന്ത്രത്തിലെ സ്വ നമ്മുടേതാണ്. അതിപുരാതനകാലം... Continue Reading →

ഏ മേരെ വതന് കീ ലോഗോം

പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. ദേശഭക്തി ജ്വലിച്ചു നിന്ന ആ കാലഘട്ടത്തിൽ അദ്ദേഹം നാടകങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീരസവർക്കർ എഴുതിയ 'സന്യസ്തഖഡ്ഗം' എന്ന നാടകം അദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു. 1931 സെപ്റ്റംബർ പതിനെട്ടിനായിരുന്നു അതിന്റെ ആദ്യ പ്രദർശനം. താത്യാ റാവു സവർക്കരുമായുള്ള ഈ ബന്ധം അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനാക്കി മാറ്റി. ആ കാലഘട്ടത്തിൽ വീർസവർക്കർ രത്നഗിരിയിലെ വീട്ടിൽ തടങ്കലിലാണ്. 1937ലാണ് 1911 മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ 50 കൊല്ലം... Continue Reading →

നരേന്ദ്രജാലം തുടരുന്നു

2006ലാണെന്ന് തോന്നുന്നു, പൂജനീയ സർസംഘചാലക് സുദർശൻജിയുടെ ബൗദ്ധിക്കിൽ അദ്ദേഹം ഈ കാലഘട്ടത്തിന്റെ വിഷമതകൾ വിവരിക്കുകയാണ്. "നമ്മളൊരു യുഗസന്ധിയിലൂടെ ചലിക്കുകയാണ്. വിവേകാനന്ദ സ്വാമികൾ ആയിരത്തി എണ്ണൂറുകളുടെ അവസാനം അദ്ദേഹത്തിന്റെ ഗുരുഭായിമാരെ നിരന്തരമായി ഓർമിപ്പിക്കുമായിരുന്നു ഠാക്കൂർ ജനിച്ച 1836ൽ ഈ രാഷ്ട്രത്തിൽ സ്വർണിമയുഗത്തിന് നാന്ദികുറിക്കപ്പെടുകയായിരുന്നുവെന്ന്. ഒരു യുഗത്തിന്റെ ദൈർഘ്യം 175 കൊല്ലമാണെന്ന് അരവിന്ദന്റെ ഋഷിവചനമുണ്ട്. അതനുസരിച്ച് 2011ൽ പുതുയുഗപ്പിറവിയുണ്ടാകും. രണ്ടു യുഗങ്ങൾക്കിടയിൽ ഒരു സന്ധ്യാകാലമുണ്ട്. നാം ഇന്ന് ആ യുഗസന്ധിയിലൂടെ കടന്നു പോവുകയാണ്. ഓരോ യുഗസന്ധിയും കടന്നു പോകുമ്പോൾ കഷ്ടതകളുടെ... Continue Reading →

സംഘവും ഗാന്ധിജിയും

ഗാന്ധിജി അവസാനമായി സ്വയംസേവകരെ അഭിസംബോധന ചെയ്തത് 1947 സെപ്റ്റംബർ 16നായിരുന്നു. ഡൽഹിയിലെ തൂപ്പുകാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന ബാല്മീകി കോളനിയിലെ സ്വയംസേവകരോടൊപ്പം. തൊള്ളായിരത്തി നാല്പത്തി ആറ് ഏപ്രിലിൽ ആണ് ഡൽഹിയിലെ ഗാന്ധിജി വാൽമീകി ബസ്തിയിലേയ്ക്ക് താമസം മാറുന്നത്. കഴുത്തറ്റം മുങ്ങി നിവർന്ന് മനുഷ്യവിസർജ്യമൊഴുകുന്ന ഓടകൾ വൃത്തിയാക്കിയിരുന്ന തോട്ടിപ്പണിക്കാരുടെ ആ കോളനിയിൽ അദ്ദേഹം താമസിക്കാനെത്തുമ്പോൾ അവിടെയുള്ള വാൽമീകി ക്ഷേത്രത്തിനു മുന്നിലെ മൈതാനത്ത് വർഷങ്ങളായി എല്ലാ പ്രഭാതത്തിലും അവർ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലൊന്നായിരുന്നു. ഇന്ന് ഇന്ത്യയിൽ... Continue Reading →

അദ്ദേഹം ജീവിച്ചു.. പോയി..

ദുർഗേട്ടൻ പോയിട്ട് നാല്പത് കൊല്ലം തികഞ്ഞത് രണ്ടു നാൾ മുന്നേയാണ്. 1978ൽ അദ്ദേഹം സംഘപ്രചാരകനാകാൻ തയാറായ ഏതാണ്ട് അതേ കാലത്താണ് കോലിയക്കോട് സംഘപ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ഗ്രാമത്തിലെയും പോലെ ആദ്യകാലത്ത് നിരവധി വെല്ലുവിളികളെ നേരിട്ടാണ് സംഘപ്രവർത്തനം ഞങ്ങളുടെ നാട്ടിലും മുന്നോട്ടു പോയിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഷ്കിനെ നേരിട്ടുകൊണ്ട് ആ പ്രതിസന്ധിഘട്ടങ്ങളിൽ പിടിച്ചു നിൽക്കാനും പൊരുതിക്കയറാനും സ്വയംസേവകരെ പ്രാപ്തരാക്കിയിരുന്നത് എന്നും ദുർഗേട്ടൻ കൂടെയുണ്ടാകും എന്ന വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ നിർഭയത, സ്ഥൈര്യം, സ്നേഹം, സംഘടനാ പാടവം എന്നിങ്ങനെ പലതും ഒരുപാട്... Continue Reading →

ഭസ്മാന്തം ശരീരം!

മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ… മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു.. വിഷയം മാറ്റണ്ട - എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ? (പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)... Continue Reading →

പരമേശ്വരം

സംഘം ഒരു അർധസൈനിക പ്രസ്ഥാനമാണ്, അല്ലെങ്കിൽ ചെറുപ്പക്കാരുടെ ക്ലബ്ബാണ്, അതുമല്ലെങ്കിൽ ഒരു മാർഷൽ ആർട്‌സ് സെന്റർ ആണ് എന്നൊക്കെ പല തരത്തിലുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. അങ്ങനെയാണോ!! സംഘം ഒരു കുടുംബമാണ്..പരമേശ്വർജി പോയ രാത്രി കൂടുതൽ ആഴത്തിൽ മനസിലായത് ഇതുകൂടിയാണ്. എന്നെപ്പോലെ നിരവധി പേർക്ക് ചുറ്റും അന്ന് രാത്രി സകലതും നിശ്ചലമായി. നിശബ്ദതയുടെ ആഴം കൂടി. ഒരു പൗർണമിയായിരുന്നു അന്ന്.. എന്നിട്ടും രാത്രിക്ക് കട്ടപിടിച്ച നിറമായിരുന്നു.. പ്രകൃതിക്കായിരുന്നില്ല മാറ്റം. സ്വന്തം വീട്ടിലെ കാരണവർ വിട്ടു പിരിയുന്ന രാത്രിയ്ക്ക് ഈ... Continue Reading →

കാലം പകുത്ത യുഗസന്ധിയിൽ..!

തൊള്ളായിരത്തി അമ്പതിലാണ്… പൂജനീയ ഗുരുജിയുടെ ഭാരത പര്യടനം കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തിന് ഭാരതമാസകലമെന്നപോലെ അവിടെയും സ്വീകരണം ലഭിച്ചിരുന്നു. പരിപാടിയുടെ ആസൂത്രണ സമയത്തു തന്നെ അതിനെ പറ്റിയുള്ള വാർത്ത മുൻകൂട്ടി അറിയിക്കുകയും ശേഷം പത്രക്കുറിപ്പായി അന്നത്തെ മാദ്ധ്യമഭീമന്മാരുൾപ്പെടെ എല്ലാവർക്കും എത്തിക്കുകയും ചെയ്തത് മഹാരാഷ്ട്രയിൽ നിന്നും സംഘപ്രചാരകായി കോഴിക്കോടെത്തിയ ശങ്കർ ശാസ്ത്രീകളാണ്. എന്നാൽ പിറ്റേന്ന് പക്ഷെ ഒരു പത്രത്തിലും കരുതിക്കൂട്ടിത്തന്നെ ഒരു വരിപോലും എഴുതിവെയ്ക്കാതെ അത് ചവറ്റു കുട്ടയിലേയ്ക്ക് പോയി. നിങ്ങളുടെ ഒരു വാർത്തയും കൊടുക്കരുതെന്നാണ് ഞങ്ങളുടെ തീരുമാനമെന്ന് സംഭവിച്ചതെന്തെന്നു തിരക്കിച്ചെന്നവരോട്... Continue Reading →

നുണകളുടെ സുവിശേഷകൻ

യേശുവിന്റെ ജീവിതത്തെ അടുത്തുകണ്ട ശിഷ്യന്മാർ അതു പ്രചരിപ്പിച്ചത് രേഖപ്പെടുത്തിയതാണ് സുവിശേഷങ്ങൾ എന്നറിയപ്പെട്ടത്. ഗ്രീക്ക് ഭാഷയിലുള്ള 'എവന്‍ഗേലിയോന്‍' എന്ന വാക്കിന്റെ പരിഭാഷയാണ് സുവിശേഷം. ഈ വാക്കിനു അര്‍ഥം 'നല്ല വാര്‍ത്ത' അഥവാ 'നല്ല സന്ദേശം' എന്നാണ്.  എണ്പതോളം സുവിശേഷങ്ങൾ കനോണികമല്ലാത്തവ ആയിട്ട് ലഭ്യമാണ്. കനോണികമായ മത്തായിയുടെയും മാര്‍ക്കൊസ്സിന്റെയും ലൂക്കായുടേയും സുവിശേഷങ്ങളിൽ സമാനതകൾ നിരവധിയാണ് എന്നുള്ളതുകൊണ്ട് അവ മൂന്നും 'സമവീക്ഷണ സുവിശേഷങ്ങൾ' എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇത് ശരിക്കുള്ള സുവിശേഷങ്ങൾ. ഇന്നിവിടെ നമുക്ക് ഒരേ സംഭവത്തെ മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളിൽ... Continue Reading →

അമൂൽ കുര്യനും ശ്രീ ഗുരുജിയും

എൻഡിഡിബി ചെയർമാൻ എന്ന നിലയിൽ 1967 ൽ ഗവൺമെന്റിന്റെ ഒരു ഹൈപവർ കമ്മിറ്റിയിൽ അംഗമാകാൻ ഞാൻ ക്ഷണിക്കപ്പെട്ടു. പലതരത്തിലുള്ള രസകരമായ വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു കമ്മിറ്റി അംഗങ്ങൾ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സർക്കാർ ആയിരുന്നു ചെയർമാൻ. അഗ്രികൾച്ചറൽ പ്രൈസസ് കമ്മീഷൻ ചെയർമാനായിരുന്ന അശോക് മിത്ര, പുരിയിലെ ശങ്കരാചാര്യർ, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എച്ച് ആർ ബി പാർപ്പിയ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ മേധാവിയായിരുന്ന എം എസ് ഗോൾവൽക്കർ എന്ന ഗുരുജി തുടങ്ങിയവരായിരുന്നു... Continue Reading →

പ്രണബ് ദാ അരങ്ങൊഴിയുമ്പോൾ

കോണ്ഗ്രസ്സ് എന്നൊരു പ്രസ്ഥാനം അതിന്റെ ചരിത്രഗതിയിൽ ചെയ്ത വലിയൊരബദ്ധമായിരുന്നു പ്രണബ് ദായെ രാഹുൽ ഗാന്ധിക്ക് വേണ്ടി വെട്ടിമാറ്റിയത്. ഇതിനു മുൻപും നെഹ്റു കുടുംബത്തിനും ഗാന്ധിജിക്കും വേണ്ടി നേതാജിയെയും രാജാജിയെയും കാമരാജിനെയും നരസിംഹറാവുവിനെയും നിജലിംഗപ്പയെയും മൊറാർജിയെയും ഒക്കെ വെട്ടിമാറ്റിയപ്പോഴും സ്വാതന്ത്ര്യാനന്തരം മുഖ്യ പ്രതിപക്ഷ പ്രസ്ഥാനമായി മാറിയ ഹിന്ദുമഹാസഭയെ ഒറ്റവെട്ടിനും മൂന്നു വെടിയുണ്ടയ്ക്കും കണക്കു ചാർത്തി തകർത്ത നെഹ്റുവിന് നീണ്ട നാല്പതു കൊല്ലക്കാലം പ്രതിപക്ഷമെന്ന നിലയിലൊരു പാൻ ഇന്ത്യൻ പ്രസ്ഥാനം ഇല്ലാണ്ട് പോയതിന്റെ നേട്ടമുണ്ടായിരുന്നു. ഇവിടെ പക്ഷെ കോണ്ഗ്രസിന് പിഴച്ചു.... Continue Reading →

Website Powered by WordPress.com.

Up ↑