ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയ ഭൂപടത്തെയും ഏറ്റവുമൊടുവിൽ മാറ്റിമറിച്ച ആശയങ്ങളുടെ വേരുകൾ തിരയുമ്പോൾ നാം ചെന്നെത്തുക ചില വ്യക്തികളിലാണ്. അതിലൊരാളാണ് കവിയും ഇസ്ലാമിക ദാർശനികനുമായിരുന്ന മുഹമ്മദ് ഇക്ബാൽ. ഒരുപക്ഷേ, ഭാരതീയ ദേശീയതയുടെ ഏറ്റവും മനോഹരമായ ഗീതങ്ങളിലൊന്ന് രചിച്ചയാൾ എങ്ങനെയാണ് പിൽക്കാലത്ത് വിഭജനത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മുഖ്യ ശില്പിയായി മാറിയത് എന്നത് ചരിത്രത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ്. 1904ൽ തന്റെ 27-ാം വയസ്സിലാണ് ഇക്ബാൽ 'തരാനാ-ഇ-ഹിന്ദ്' എന്ന കവിതയെഴുതുന്നത്. "സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്താ ഹമാരാ" എന്ന്... Continue Reading →
സമരസതയോ സമത്വമോ?
ഡോ. അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും പദ്ധതികൾ വ്യത്യസ്തങ്ങളായി കാണപ്പെടുന്നെങ്കിലും ഇരുവരുടെയും ദിശ ഒന്നുതന്നെയായിരുന്നു. ഇരുവരും സമത്വവും സമരസതയും വേണമെന്നാഗ്രഹിച്ചു. ശുദ്ധമായ സമത്വത്തിന്റെ ഭാഷ പറയുന്നവരുടെ ഉള്ളിലും അവർ സ്വയം അറിയുന്നില്ലെങ്കിൽ പോലും സാമൂഹികസമരസത എന്ന ചിന്താഗതി കുടികൊള്ളുന്നുണ്ട്. അതേപോലെ സാമൂഹികസമരസത തികച്ചും ആഗ്രഹിക്കുന്നവരുടെ മനസ്സിലും സാമൂഹികസമത്വത്തിനുള്ള ആഗ്രഹം ഉണ്ട്. വ്യത്യാസം കേവലം എന്തിലാണ് ബലം കൊടുക്കുന്നത് എന്നതിൽ മാത്രമാണ്. സാമൂഹികസമത്വവാദി സാമൂഹികപ്രവാഹമെന്നു പറയുന്നതിന് സാമൂഹികസമരസത ആവശ്യമാണ്. എന്നാൽ ഡോ.അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും തുടക്കബിന്ദുക്കൾ ഭിന്നങ്ങളായതുകാരണം ഭിന്നമാർഗങ്ങളാണ് അവലംബിച്ചത്.... Continue Reading →