ചിത്രത്തിൽ കാണുന്ന വസ്തു 'നാടൻ' ഭാഷയിൽ പെട്രോൾ ബോംബ് എന്നറിയപ്പെടുമെങ്കിലും ബിലാത്തിയിൽ ഇതിനൊരു ഓമനപ്പേരുണ്ട്.. മോളോട്ടോവ് കോക്ക്ടെയിൽ മോളോട്ടോവിന്റെ പേര് സാധാരണ റിബ്ബണ് ടോപ്പിന്റെ പേരുമായി ചേർത്താണ് ലോക രാഷ്ട്രീയ ചരിത്രത്തിൽ ഉയർന്നു കേട്ടിട്ടുള്ളത്. ഇരുവരും യഥാക്രമം സോവിയറ്റ് യൂണിയന്റെയും ജർമനിയുടെയും വിദേശകാര്യ മന്ത്രിമാരായിരുന്നു. 1939 ഓഗസ്റ്റ് 23ന് വിശ്വവിഖ്യാതമായ "അനാക്രമണ സന്ധി" എന്നറിയപ്പെട്ട ഹിറ്റ്ലർ-സ്റ്റാലിൻ ഉടമ്പടി ഒപ്പിട്ടത് ഇവരിരുവരുമാണ്. 1941 ജൂണ് 22ന് ജർമനി 'ഓപ്പറേഷൻ ബാർബറോസ'യുമായി സോവിയറ്റ് യൂണിയൻ ആക്രമിക്കുന്നത് വരെ അവർ ഇണപിരിയാത്ത... Continue Reading →
പരമേശ്വരം
സംഘം ഒരു അർധസൈനിക പ്രസ്ഥാനമാണ്, അല്ലെങ്കിൽ ചെറുപ്പക്കാരുടെ ക്ലബ്ബാണ്, അതുമല്ലെങ്കിൽ ഒരു മാർഷൽ ആർട്‌സ് സെന്റർ ആണ് എന്നൊക്കെ പല തരത്തിലുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. അങ്ങനെയാണോ!! സംഘം ഒരു കുടുംബമാണ്..പരമേശ്വർജി പോയ രാത്രി കൂടുതൽ ആഴത്തിൽ മനസിലായത് ഇതുകൂടിയാണ്. എന്നെപ്പോലെ നിരവധി പേർക്ക് ചുറ്റും അന്ന് രാത്രി സകലതും നിശ്ചലമായി. നിശബ്ദതയുടെ ആഴം കൂടി. ഒരു പൗർണമിയായിരുന്നു അന്ന്.. എന്നിട്ടും രാത്രിക്ക് കട്ടപിടിച്ച നിറമായിരുന്നു.. പ്രകൃതിക്കായിരുന്നില്ല മാറ്റം. സ്വന്തം വീട്ടിലെ കാരണവർ വിട്ടു പിരിയുന്ന രാത്രിയ്ക്ക് ഈ... Continue Reading →
2020ലെ തെരഞ്ഞെടുപ്പ്; ചില ഓർമകൾ
കോലിയക്കോട് വാർഡിൽ ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും ഹൃദയംഗമായ നന്ദി. ഈ ഇലക്ഷനിലെ കോലിയക്കോട് വാർഡിലെ മാൻ ഓഫ് ദ് മാച്ച് ബിജെപിയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ശക്തമായ മുന്നേറ്റമാണ് കോലിയക്കോട് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കോലിയക്കോട് വാർഡുൾപ്പെടെയുള്ള ബൂത്തുകളിൽ ബിജെപി ചരിത്രത്തിൽ ആദ്യമായി ലീഡ് ചെയ്യുകയും കോലിയക്കോട് ബ്ലോക്ക് ഡിവിഷനിൽ പുളിന്താനത്ത് മുരളീകൃഷ്ണൻ ശക്തമായ മത്സരം കാഴ്ചവെച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. നൂറോളം വോട്ടിന്റെ വമ്പിച്ച ലീഡാണ് കോലിയക്കോട് വാർഡിലെ ബൂത്തുകളിൽ ബിജെപി നേടിയത്. 549 വോട്ടുമായി... Continue Reading →
തലയ്ക്കടിച്ച മോളോട്ടോവിയൻ നുണകൾ
പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എം ടെക്കിന് അഡ്മിഷൻ കിട്ടി ചെന്നു കയറുന്നത് ഒരു സെപ്റ്റംബറിൽ ആണ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളുടെ സ്വീകരണവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ക്യാംപെയ്നിങ് നടക്കുന്നതിനിടയിലാണ് ഞങ്ങളൊക്കെ ക്ലാസ്സിൽ പരസ്പരം പരിചയപ്പെട്ടു തുടങ്ങുന്നത്. പെണ്കുട്ടികളുടെ ആധിക്യം കൊണ്ട് പരിചയപ്പെട്ടു തീരാൻ കാത്തു നിൽക്കുന്നതിനിടെ പതിവ് ദിവസങ്ങൾക്കിടയിൽ കുറച്ചു ചെറുപ്പക്കാർ ക്ളാസ്സിലേയ്ക്കു വന്നു. സൊറ പറഞ്ഞിരിക്കുന്നതിൽ ശല്യപ്പെടുത്തിയവരോട് നീരസമുള്ള സഹപാഠികളെക്കാൾ ഞാനവരെ ഇഷ്ടപ്പെട്ടു. സംഘടനാ പ്രവർത്തനത്തിന്റെ അതിപ്രസരവും... Continue Reading →
നിലപാട്
മരം ചെത്തിയുണ്ടാക്കിയ കോടാലിക്കൈയിട്ടുകൊണ്ട് ആ മരം നിന്ന കാടു മുഴുവൻ വെട്ടിത്തെളിക്കുന്ന കഥയൊരെണ്ണമുണ്ട്. ഹിന്ദു അത് കുത്തിയിരുന്നൊന്നു കേൾക്കണം. കളപോലെ ഹിന്ദുധർമത്തിലുള്ളിൽ പുഴുക്കുത്തായി പലതും ചുറ്റുവട്ടത്ത് തന്നെ കാണുമ്പോൾ വേദന തോന്നുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങളൊരു നിലപാടെടുക്കണം. ഹിന്ദു ധർമ്മത്തിന്റെ പ്രചാരം ആഗ്രഹിക്കാത്ത, ഹിന്ദു കുടുംബങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജാഗ്രതയില്ലാത്ത ഒരൊറ്റ ക്ഷേത്ര ഭണ്ടാരത്തിലും ആണ്ടറുതി ഉത്സവാഭാസത്തിലും നിങ്ങളുടെ വിയർപ്പിന്റെ പങ്ക് ചെന്നു വീഴാതിരിക്കട്ടെ. ആ കാശിന് പത്തു രൂപയുടെ ഭഗവത് ഗീത വ്യാഖ്യാന സഹിതം കുറച്ചധികം കോപ്പി വാങ്ങി... Continue Reading →
കാലം പകുത്ത യുഗസന്ധിയിൽ..!
തൊള്ളായിരത്തി അമ്പതിലാണ്… പൂജനീയ ഗുരുജിയുടെ ഭാരത പര്യടനം കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തിന് ഭാരതമാസകലമെന്നപോലെ അവിടെയും സ്വീകരണം ലഭിച്ചിരുന്നു. പരിപാടിയുടെ ആസൂത്രണ സമയത്തു തന്നെ അതിനെ പറ്റിയുള്ള വാർത്ത മുൻകൂട്ടി അറിയിക്കുകയും ശേഷം പത്രക്കുറിപ്പായി അന്നത്തെ മാദ്ധ്യമഭീമന്മാരുൾപ്പെടെ എല്ലാവർക്കും എത്തിക്കുകയും ചെയ്തത് മഹാരാഷ്ട്രയിൽ നിന്നും സംഘപ്രചാരകായി കോഴിക്കോടെത്തിയ ശങ്കർ ശാസ്ത്രീകളാണ്. എന്നാൽ പിറ്റേന്ന് പക്ഷെ ഒരു പത്രത്തിലും കരുതിക്കൂട്ടിത്തന്നെ ഒരു വരിപോലും എഴുതിവെയ്ക്കാതെ അത് ചവറ്റു കുട്ടയിലേയ്ക്ക് പോയി. നിങ്ങളുടെ ഒരു വാർത്തയും കൊടുക്കരുതെന്നാണ് ഞങ്ങളുടെ തീരുമാനമെന്ന് സംഭവിച്ചതെന്തെന്നു തിരക്കിച്ചെന്നവരോട്... Continue Reading →
അഷ്ഫാഖ് ഉല്ലാ ഖാൻ: ഇന്ത്യൻ ഇസ്ലാമിന്റെ ബ്രാൻഡ് ഐക്കൺ
"ഖാൻ സാഹിബ്. ഒരു ഹിന്ദു ഇന്ത്യ എന്തുകൊണ്ടും ഒരു ബ്രിട്ടീഷ് ഇന്ത്യയെക്കാൾ മെച്ചമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്." വിപ്ലവകാരികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ജാതി പറഞ്ഞു തന്നെയും ആര്യസമാജക്കാരനായ ഉറ്റതോഴനായ രാം പ്രസാദ് ബിസ്മിലിനെയും തമ്മിലടിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ജയിൽ സൂപ്രണ്ട് തസദ്രുക്ക് ഖാന് അഷ്ഫാഖ് കൊടുത്ത മറുപടിയാണ്. തികഞ്ഞ ദേശഭക്തൻ.വിട്ടുവീഴ്ചയില്ലാത്ത പ്രാക്ടീസിങ് മുസ്ലിം.എന്റെ മാതൃഭൂമി പ്രസവിച്ച വീരസന്താനം.ഇന്നവന്റെ വീരാഹുതിക്ക് 93 വയസ്സാണ്. ജയിലിൽ വധശിക്ഷ കാത്തു കിടക്കുമ്പോഴും ആചഞ്ചലനായിരുന്നു അവൻ. പുണ്യറമളാനിൽ കടുത്ത വ്രതനിഷ്ഠ. അഞ്ചു നേരം... Continue Reading →
നുണകളുടെ സുവിശേഷകൻ
യേശുവിന്റെ ജീവിതത്തെ അടുത്തുകണ്ട ശിഷ്യന്മാർ അതു പ്രചരിപ്പിച്ചത് രേഖപ്പെടുത്തിയതാണ് സുവിശേഷങ്ങൾ എന്നറിയപ്പെട്ടത്. ഗ്രീക്ക് ഭാഷയിലുള്ള 'എവന്‍ഗേലിയോന്‍' എന്ന വാക്കിന്റെ പരിഭാഷയാണ് സുവിശേഷം. ഈ വാക്കിനു അര്‍ഥം 'നല്ല വാര്‍ത്ത' അഥവാ 'നല്ല സന്ദേശം' എന്നാണ്. എണ്പതോളം സുവിശേഷങ്ങൾ കനോണികമല്ലാത്തവ ആയിട്ട് ലഭ്യമാണ്. കനോണികമായ മത്തായിയുടെയും മാര്‍ക്കൊസ്സിന്റെയും ലൂക്കായുടേയും സുവിശേഷങ്ങളിൽ സമാനതകൾ നിരവധിയാണ് എന്നുള്ളതുകൊണ്ട് അവ മൂന്നും 'സമവീക്ഷണ സുവിശേഷങ്ങൾ' എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇത് ശരിക്കുള്ള സുവിശേഷങ്ങൾ. ഇന്നിവിടെ നമുക്ക് ഒരേ സംഭവത്തെ മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളിൽ... Continue Reading →
അമൂൽ കുര്യനും ശ്രീ ഗുരുജിയും
എൻഡിഡിബി ചെയർമാൻ എന്ന നിലയിൽ 1967 ൽ ഗവൺമെന്റിന്റെ ഒരു ഹൈപവർ കമ്മിറ്റിയിൽ അംഗമാകാൻ ഞാൻ ക്ഷണിക്കപ്പെട്ടു. പലതരത്തിലുള്ള രസകരമായ വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു കമ്മിറ്റി അംഗങ്ങൾ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സർക്കാർ ആയിരുന്നു ചെയർമാൻ. അഗ്രികൾച്ചറൽ പ്രൈസസ് കമ്മീഷൻ ചെയർമാനായിരുന്ന അശോക് മിത്ര, പുരിയിലെ ശങ്കരാചാര്യർ, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എച്ച് ആർ ബി പാർപ്പിയ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ മേധാവിയായിരുന്ന എം എസ് ഗോൾവൽക്കർ എന്ന ഗുരുജി തുടങ്ങിയവരായിരുന്നു... Continue Reading →
ഒരു വ്യാഴവട്ടത്തിന്റെ ബാലൻസ് ഷീറ്റ്
എല്ലാ വർഷവും ഈ ദിവസം കടന്നു പോകുമ്പോ അതൊരുപാട് ഓർമകളുടെ അലകുകളിൽ തപ്പിതടഞ്ഞാണ് പോകുന്നത്. വീണുപോയ ദിവസം. ആദ്യ സെമസ്റ്ററിലെ ആദ്യത്തെ ലീവെടുത്തത് ഒരമ്മയുടെ വയറ്റിൽ പിറക്കാതെ സ്വന്തം ജ്യേഷ്ഠനായി മാറിയ, എന്റെ വ്യക്തിത്വം രൂപപ്പെടുന്നതിൽ ഏറ്റവുമധികം സ്വാധീനിച്ച ഒരാളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണ്. പ്രത്യയശാസ്ത്രപരമായി അദ്ദേഹം അന്നും ഇന്നും തികഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനാണ്. അതൊക്കെ കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയിൽ പോയി ഒരു മൈഗ്രെഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്ന ആ ഉച്ച വെയിലൊഴിഞ്ഞ നേരത്തെ ജീവിതത്തിൽ നിന്നും ഡിലീറ്റ് ചെയ്യാൻ... Continue Reading →
സഫലമീ ജീവിതം
കറാച്ചിയിലെ സെന്റ് പാട്രിക് സ്കൂളിനടുത്തെ ആ മൈതാനത്തിലേയ്ക്കുള്ള യാത്രയിൽ നിന്നാണത് തുടങ്ങിയത്. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലേക്കായിരുന്നു. നിർഭയമായി, കടന്നു ചെല്ലുന്ന മേഖലയിൽ വിജയം നേടിയെടുക്കാനുള്ള തീക്ഷ്ണത ആ ചെറുപ്പക്കാരന്റെ കൈമുതലായിരുന്നു. ആരെയും കൂസാതെ അയാൾ തീരുമാനങ്ങളെടുത്തിരുന്നു. കൂടെ നിന്നവരെ ആദർശത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന വൈഭവം അയാൾക്കുണ്ടായിരുന്നു. 1946ൽ അയാൾ വീടും തൊഴിലും ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി.രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോൾ രാജസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായിട്ടാണ് ശ്രീ ഗുരുജി അദ്ദേഹത്തെ നിയോഗിച്ചത്. ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെട്ടപ്പോൾ... Continue Reading →
വൈരുദ്ധ്യങ്ങളിൽ നമ്മളൊരുമിക്കേണ്ടതെവിടെ!
നൂറ്റാണ്ടു തികഞ്ഞ പിറപ്പാഘോഷവുമായി മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി തിമിർപ്പിലാണ്. അഭിപ്രായവ്യത്യാസങ്ങളിലൂടെ ഒരു ഡസൻ തവണയോളം പിളർന്നു മാറിയ വിവിധ കമ്യൂണിസ്റ്റു പാർട്ടികൾക്ക് അവരുടെ രൂപീകരണത്തെക്കുറിച്ച് പോലും പലതരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്. രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ തുടർന്ന് 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ഘടകം രൂപീകൃതമാകുമ്പോൾ അതിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏഷ്യയിലെയും അമേരിക്കയിലെയും അന്നത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റും മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനുമായ മാനവേന്ദ്ര നാഥ് റോയ്, ഭാര്യ ഈവലിൻ റോയ് ട്രെന്റ്,... Continue Reading →
വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ
ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം!... Continue Reading →
ഓട്ടപ്പാച്ചിലിൽ വിട്ടുപോയതെന്ത്?
മനുഷ്യൻ ഈശ്വരനായിത്തീരും എന്നാണ് ഹിന്ദുധർമം നമ്മെ പഠിപ്പിക്കുന്നത്. സെമിറ്റിക് മതങ്ങൾ സമൂഹത്തിന്റെ സകലമേഖലയിലും മേൽക്കോയ്മ നേടുന്ന ഈ കാലത്ത് ഈശ്വരന്റെ അപ്രമാദിത്വത്തെ പോലും ചോദ്യം ചെയ്ത ഭാരതം നേരിടുന്ന വെല്ലുവിളി സത്യത്തിൽ സ്വധർമത്തെ കുറിച്ചുള്ള അജ്ഞത നിറഞ്ഞ അതിന്റെ സന്താനങ്ങളാണ് എന്നു പറയാതിരിക്കാൻ വയ്യ. ശിവം ഭൂത്വ ശിവം യജേത് എന്നാണ് അവനവന്റെ ഉള്ളിലുള്ള ഈശ്വരത്വത്തെ തിരിച്ചറിഞ്ഞ് ഉയർത്താനായി പൂർവികർ നമുക്ക് ഉപദേശിച്ചു തന്നിട്ടുള്ളത്. ശിവനെ ഭജിച്ച് ശിവനായി തീരണം, നീ സ്വയം ഈശ്വരനാണ് എന്നാണ് നമ്മുടെ... Continue Reading →
രാഷ്ട്രീയ സായാഹ്നത്തിലെ ജനിതകനിഷേധം
ഇന്ത്യൻ പാർലമെന്റിലെ ആദ്യ സെഷനുകളിലെ ചർച്ചകൾ കാണാനുള്ള അവസരം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഭാരത സ്വാതന്ത്ര്യത്തിനായി പൊരുതിയ ധീരസൈനികർ ജനാധിപത്യ രീതിയിൽ തങ്ങളുടെ ജനതയാൽ തിരഞ്ഞെടുക്കപ്പെട്ട് സ്വാതന്ത്യത്തിന്റെ പുതുനാളുകളിൽ പിച്ചവെയ്ക്കുന്ന ഈ രാഷ്ട്രത്തിന്റെ നിയതിയെ നിർണ്ണയിക്കാനും മുന്നോട്ടണി നടക്കാനുമായി ഒരുമിച്ചു കൂടിയ നാളുകളിൽ കൂടി വൈകാരികമായി മാത്രമേ നിങ്ങൾക്ക് കടന്നു പോകാനാകൂ. ദേശീയചിന്ത നിറഞ്ഞു നിന്നതായിരുന്നു ഓരോ ചർച്ചയും. കമ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തിസീസിന്റെ പരാജയത്തിനും രാജ്യദ്രോഹക്കുറ്റം മൂലം നേരിടേണ്ടി വന്ന നിരോധനത്തിനും ശേഷം അവരുടെ പോളിറ്റ് ബ്യൂറോയെ തന്നെ... Continue Reading →