കോണ്ഗ്രസ്സ് എന്നൊരു പ്രസ്ഥാനം അതിന്റെ ചരിത്രഗതിയിൽ ചെയ്ത വലിയൊരബദ്ധമായിരുന്നു പ്രണബ് ദായെ രാഹുൽ ഗാന്ധിക്ക് വേണ്ടി വെട്ടിമാറ്റിയത്. ഇതിനു മുൻപും നെഹ്റു കുടുംബത്തിനും ഗാന്ധിജിക്കും വേണ്ടി നേതാജിയെയും രാജാജിയെയും കാമരാജിനെയും നരസിംഹറാവുവിനെയും നിജലിംഗപ്പയെയും മൊറാർജിയെയും ഒക്കെ വെട്ടിമാറ്റിയപ്പോഴും സ്വാതന്ത്ര്യാനന്തരം മുഖ്യ പ്രതിപക്ഷ പ്രസ്ഥാനമായി മാറിയ ഹിന്ദുമഹാസഭയെ ഒറ്റവെട്ടിനും മൂന്നു വെടിയുണ്ടയ്ക്കും കണക്കു ചാർത്തി തകർത്ത നെഹ്റുവിന് നീണ്ട നാല്പതു കൊല്ലക്കാലം പ്രതിപക്ഷമെന്ന നിലയിലൊരു പാൻ ഇന്ത്യൻ പ്രസ്ഥാനം ഇല്ലാണ്ട് പോയതിന്റെ നേട്ടമുണ്ടായിരുന്നു. ഇവിടെ പക്ഷെ കോണ്ഗ്രസിന് പിഴച്ചു.... Continue Reading →
കേശവാ വിഭോ!
അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന വിഖ്യാതമായ രചനയിൽ ഡോ. അംബേദ്കർ മുന്നോട്ടു വയ്ക്കുന്ന ഒരു ചിന്തയുണ്ട്. രാഷ്ട്രീയമായ ഒരു മുന്നേറ്റത്തിന് മുൻപ് സാമൂഹികവും ആത്മീയവുമായ ഒരു മുന്നേറ്റം സംഭവിക്കേണ്ടിയിരിക്കുന്നു എന്നതാണത്. നൂറ്റാണ്ടുകളിലൂടെ ചരിത്രം അതു തെളിയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ രാഷ്ട്രീയ വിമോചനം ലൂഥറിന്റെ ആത്മീയ പരിഷ്കരണത്തിന്റെ ഫലമായിരുന്നു. അമേരിക്കാസും യൂറോപ്പും രാഷ്ട്രീയമായ മുന്നേറ്റമുണ്ടാക്കിയത് പ്യൂരിറ്റാനിസത്തിന്റെ ബാക്കിപത്രമാണ്. സൂക്ഷ്മരൂപത്തിൽ പ്യൂരിടാനിസം മതപരിഷ്കരണമായിരുന്നു എന്നു കാണാം. തമ്മിലടിച്ചു കിടന്ന തികച്ചും അപരിഷ്‌കൃതരായിരുന്ന അറബ് ഗോത്രങ്ങളെ മുഹമ്മദ് നബി ഒരുമിപ്പിച്ചത് എങ്ങനെയായിരുന്നു? നമ്മുടെ... Continue Reading →
ഹിന്ദവിസ്വരാജ്: ഉത്തരകാണ്ഡം
ഛത്രപതി ശിവാജി മഹാരാജ്വിജയ് അസോ.. വിജയ് അസോ.. വിജയ് അസോ.. നാം പഠിച്ച ചരിത്രത്തിൽ ഒരു വലിയ തിരുത്തുണ്ട്. അതാണ് ശ്രീമന്ത് ശ്രീ ഛത്രപതി ശിവറായ്. പൃഥ്വിരാജ് ചൗഹാന്റെ സിംഹാസനത്തിൽ കാടന്മാരായ തുർക്കിഷ്-മംഗോളിയൻ-അഫ്‌ഗാൻ ഗോത്രവർഗ്ഗത്തലവന്മാർ കയറിയിരുന്നു തുടങ്ങിയത് 1192ലാണ്.. എന്നാൽ അഞ്ഞൂറാണ്ട് കഴിഞ്ഞപ്പോൾ 1674ലെ ജ്യേഷ്ഠ ശുക്ലപക്ഷ ത്രയോദശിയിൽ ഒരു സാധാരണ സൈനികന്റെ മകൻ ഈ വൈദേശിക വൈതാളികരെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഹിന്ദുപദത്തിന്റെ പാദ്ഷാഹിയായി മാറി. അതിന്റെ അറുപത്തി നാലാം കൊല്ലം 1738ൽ പേഷ്വ ബാജിറാവു ബല്ലാൽ... Continue Reading →
സ്മരണകൾ വേണം !!
"വിവേചനമോ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ എല്ലാവര്‍ക്കും ജ്ഞാനസമ്പാദനത്തിന് ഉതകും വിധവും അങ്ങനെ അവര്‍ നല്ല പൌരന്മാരും നല്ല പൊതുസേവകരുമായി രാജ്യത്തിന്‍റെ പുരോഗതിക്കും സദ്‌പേരിനുമായി പ്രവർത്തിക്കുന്നതിനുമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെ പൂര്‍ണചെലവ് സംസ്ഥാനം വഹിക്കേണ്ടതാണ്..” ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1817 ജൂണ്‍ മാസം പതിനേഴിനാണ് വിപ്ലവകരമായ ഈ തീരുമാനം പുറത്തു വരുന്നത്. പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും പ്രാഥമികവിദ്യാഭ്യാസംപോലും നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് നാല് മുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്ന ശാസനയുമായി തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ‘മാഗ്നാകാര്‍ട്ട’... Continue Reading →
അടിത്തട്ടിൽ നിന്ന്..
തൊള്ളായിരത്തി അൻപതുകളിൽ പെരിന്തൽമണ്ണയിലെ ഉണ്യാൻ സാഹിബ് നരസിംഹമൂർത്തിക്ക് ക്ഷേത്രം പണിഞ്ഞതിന്റെ പേരിൽ അരുംകൊല ചെയ്യപ്പെട്ട് ശവമായി പുഴുത്തു കിടന്നിട്ടുണ്ട്. അയ്യപ്പസ്വാമിയുടെ വിഗ്രഹം മഴുവിന് വെട്ടിത്തകർത്ത് ശബരിമല ക്ഷേത്രം പാതിരിമാർ തീയിട്ടപ്പോ "അയ്യപ്പാ അവന്റെ കൈ വെട്ടപ്പാ" എന്നു രോദിക്കാൻ മാത്രമേ ഹിന്ദുവിന് ശേഷിയുണ്ടായിരുന്നുള്ളൂ എന്നാൽ കന്യാകുമാരി ശ്രീപാദ ശിലയിലെ കുരിശു നിന്നിടത്താണ് കോഴിക്കോട്ടെ വെള്ളയിൽ കടപ്പുറത്തെ മുഖ്യശിക്ഷകനും സ്വയംസേവകരും ചേർന്ന് അറുപതു കൊല്ലം മുമ്പ് വിവേകാനന്ദ സ്വാമികളുടെ സ്മരകമുയർത്താനുള്ള പാറക്കൂട്ടത്തിലെ കയ്യേറ്റമൊഴിച്ചത്. മന്നത്തപ്പൂപ്പൻ നമ്മോടൊപ്പം വന്നുനിന്ന് ആ... Continue Reading →
നവോത്ഥാനത്തിന്റെ നാഴികക്കല്ലുകൾ
നഗരം ചുറ്റിക്കാണാനിറങ്ങിയതാണ് നിങ്ങൾ. ഒരു റിക്ഷയിൽ. റിക്ഷക്കാരനോടൊപ്പമുള്ള ആ യാത്രയ്ക്കിടയിൽ ലോകത്ത് എന്തു സംഭവിക്കും.. രാമേശ്വരം ചുറ്റി തന്റെ ചതുർധാമയാത്രയവസാനിപ്പിക്കണം എന്ന് കരുതി ബംഗാളിൽ നിന്ന് പോന്ന ഒരു പരിവ്രാജകൻ. പോകുന്ന വഴിയിൽ മനുഷ്യരോടെല്ലാം വാമൊഴി സംസ്‌കൃതത്തിൽ സംവദിച്ചു നടന്നയാൾ ഒരു ദിവസം മൈസൂറിലെത്തി. മൈസൂർ രാജാവിന്റെ ആതിഥ്യം സ്വീകരിച്ചു കഴിയുന്നതിനിടയിൽ അവിടെ അദ്ദേഹം ഒരു തിരുവിതാംകൂറുകാരൻ ഭ്രാന്താശുപത്രി സൂപ്രണ്ടിനെ പരിചയപ്പെട്ടു. അഞ്ചുരൂപ ശമ്പളം വാങ്ങാൻ യോഗ്യതയില്ലാത്ത പിറന്ന നാട്ടിൽ നിന്നും സ്വയമുയർന്നു വന്ന ഡോ പദ്മനാഭൻ... Continue Reading →
ആരവങ്ങൾക്കിടയിൽ ഒരു ബൗദ്ധികക്ഷത്രിയൻ
ഒരു സോഷ്യൽ എൻജിനീയറുടെ സ്‌മൃതി ദിനമാണിന്ന്.. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയെന്ന ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവിന്റെ ജന്മദിനവും. 1931 ജൂണ്‍ 18ന് ഇന്നത്തെ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ റായ്പൂരിലാണ് പൂജനീയ സുദര്‍ശന്‍ജിയുടെ ജനനം. ഒമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യമായി സംഘശാഖയില്‍ പങ്കെടുക്കുന്നത്. ജബൽപൂർ ഗവ. എന്ജിനീറിങ് കോളേജിൽ നിന്ന് ഗോൾഡ് മെഡലോടുകൂടി ടെലികമ്യൂണിക്കേഷൻ ബിരുദമെടുത്ത ശേഷം 1954ല്‍ സംഘദൗത്യം മുഴുവൻസമയവും ചെയ്യാനുറച്ചുകൊണ്ട് പ്രചാരക് ആയി. 1964ല്‍ അദ്ദേഹത്തെ മധ്യഭാരതത്തിലെ സംഘടനയുടെ പ്രാന്ത പ്രചാരക് ആയി നിയമിച്ചു. 1969ൽ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹത്തെ... Continue Reading →
ഗ്വാളിയോറിൽ നിന്നും
1984ലെ ലോക്സഭാ ഇലക്ഷൻ. ബിജെപി ആദ്യമായി നേരിടുന്ന പാർലമെന്റ് ഇലക്ഷൻ. ഗുണയിൽ മത്സരിച്ചു കൊണ്ടിരുന്ന മാധവറാവു സിന്ധ്യയെ രാജീവ് ഗാന്ധി അവസാനമണിക്കൂറിൽ മറുകണ്ടം ചാടിച്ച് ഗ്വാളിയോറിൽ മത്സരിപ്പിച്ചു. അവിടെയായിരുന്നു അടൽജി മത്സരിക്കേണ്ടിയിരുന്നത്. അത് പക്ഷെ അടൽജിയെക്കാൾ തകർത്തു കളഞ്ഞത് രാജമാതാ വിജയ രാജേ സിന്ധ്യയെ ആയിരുന്നു. മാധവറാവുവിനെക്കാൾ മുന്നേ അവർക്ക് മറ്റൊരു മകനെ കിട്ടിയിരുന്നു. അടൽ ബിഹാരി വാജ്പേയീ ആര്യ സമാജക്കാരനും ആർ എസ് എസുകാരനും ഒക്കെ ആവുന്നതിനു മുന്നേ അവരുടെ മകനായിരുന്നു. അധ്യാപക ജീവിതത്തിൽ നിന്നും... Continue Reading →
ദക്ഷിണേശ്വരത്തെ സന്തേശ്വരൻ
പഴയൊരു കഥയാണ്.. പഴങ്കഥയല്ല..:) രാമകൃഷ്ണദേവൻ പതിവുപോലെ ധ്യാന നിരതനായി.. അയാൾ പതിയെ പുറത്ത് കടന്ന് ആ പടികളിൽ വന്നിരുന്നു. മനസ്സിലേക്ക് കൂടണയുന്ന കിളികളെ എന്നപോലെ പലചിന്തകളും പറന്നകന്നു പോയി. അയാളോർത്തു. വെറും രണ്ടാം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ള സാധാരണക്കാരൻ.. തന്നെപ്പോലെ ഒരു ബിരുദധാരിയെപ്പോലും ഒരു കാന്തത്തിലേയ്ക്കെന്ന പോലെ വലിച്ചെടുപ്പിച്ചു നിർത്തുന്നു. എന്തൊരു മായാജാലമാണ് ഗുരുദേവൻ എന്നോട് കാണിച്ചത്. മനസ്സിലാകുന്നില്ല..! സന്ദേഹ വാദിയായി ഈശ്വരനെത്തേടി വന്ന നരേന്ദ്രനെ നിമിഷങ്ങൾ കൊണ്ടാണ് അദ്ദേഹം നിഷ്പ്രഭനാക്കികളഞ്ഞത്. "ഈശ്വരനെ കണ്ടിട്ടുണ്ടോ!" എന്ന്... Continue Reading →
നിബദ്ധനിഹ ഞാൻ..
ഒരു സമയം കഴിയുമ്പോൾ നമുക്ക് കൂടെയുള്ള പലരും ഒറ്റയ്ക്ക് ജീവിക്കാൻ നമ്മളെ വിട്ടിട്ട് പോകുന്നത് നമ്മൾ കണ്ടുനിൽക്കാറില്ലേ. ഒന്നും ചെയ്യാനില്ലാതെ. നിങ്ങൾക്ക് കൂട്ടായി കുറെ ഓർമകളെ വിട്ടിട്ടാണ് അവർ പോകുന്നതെങ്കിലോ. 2006ലാണ്..സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ശ്രീ ഗുരുജി ഗോൾവൽക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ചെറിയ പ്രഭാഷണം കോലിയക്കോട് ജംഗ്ഷനിൽ സംഘടിപ്പിച്ചു. അന്ന്, ആ പരിപാടിയ്ക്ക് മുൻപ് വ്യക്തിഗീതം ആലപിക്കാൻ ഒരു ചന്ദനക്കളർ ഷർട്ടും വെള്ളമുണ്ടും ഉടുത്തുകൊണ്ട് ഒരു മനുഷ്യൻ സ്റ്റേജിൽ കയറി. പുഞ്ചിരിക്കുന്ന മുഖവുമായി ഒരു... Continue Reading →
Lest thou Forget
കല്യാണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ ഒരു പോലീസുകാരൻ അന്വേഷിച്ചു വീട്ടിൽ വന്നു. ഒന്നരക്കൊല്ലം മുൻപ്. അമ്മയാണ് വീട്ടിലുണ്ടായിരുന്നത്. എനിക്ക് കേസിന്റെ സമൻസ് നൽകാനാണ് വന്നത് എന്ന് അയാൾ പറഞ്ഞപ്പോ അമ്മയൊന്നു തകർന്നു. "മോനോട് കല്യാണത്തിന്റെ തലേ ദിവസം കോടതിയിൽ ഹാജരാകണം എന്നു പറയണം." "വാദിയാണ്. മൊഴികൊടുക്കണം. നിങ്ങളെക്കൂടെയെ ഇനി വിസ്തരിക്കാനുള്ളൂ." അതെന്നോട് മാത്രമേ പറഞ്ഞുള്ളൂ.ഇങ്ങനൊരു വക നടക്കുന്നുണ്ട് എന്ന വിവരം തന്നെ അറിഞ്ഞിരുന്നില്ല. കല്യാണത്തിന്റെ തലേന്നോ? "അപ്പൊ പ്രോസിക്യൂട്ടർ ?? ""അതൊരു സിപിഐയുടെ മുതിർന്ന നേതാവാണ്."... Continue Reading →
പ്രത്യയശാസ്ത്രം പെറുന്നതുണ്ടാവുമോ?
പതിനാറിടത്ത് ശരീരം ഇടർന്നറ്റു പോയിരുന്നു. ഇടത്തെ കൺപോള അറ്റുതൂങ്ങി കിടപ്പുണ്ടായിരുന്നു. കൈകൾ മുളയ്ക്കുന്നതിനു മുകളിൽ ഒരിറ്റു മാംസം പോലും ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന അനീഷ് കരയാണ്ടിരിക്കാൻ ഒരുപാട് പാടുപെട്ടു. "കണ്ണിലാണോടാ വെട്ട്" എന്ന് ചോദിക്കുമ്പോ അവൻ "ഒന്നുമില്ലെടാ.. അത് വെറും ചോരയാ" എന്നാശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. എന്നെ ടാർജറ്റ് ചെയ്തപ്പോ അവനെ വാളോങ്ങി ഓടിച്ചു വിട്ടതായിരുന്നു. ലക്ഷ്യമേതെന്ന് അവർക്ക് നല്ല തിട്ടമുണ്ടായിരുന്നു. കൃത്യം തീർത്ത് അവർ പോയശേഷം അവൻ എന്നെത്തേടി ആധി പിടിച്ച് തിരിച്ചു വന്നതായിരുന്നു. അക്കാലത്ത് രാത്രി ഒറ്റയ്ക്ക് തിരിച്ചു... Continue Reading →
അച്ഛനുണ്ടായിരുന്നെങ്കിൽ..
ഇന്ന് "ഒരിക്കലാ"ണെന്ന് എനിക്ക് നേരെ നീട്ടിയ മഞ്ഞയില്‍ നീല അലകുകളുള്ള ടിഫിന്‍ ബോക്സ് സ്നേഹത്തോടെ നിരസിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോള്‍ മനസ്സില്‍ ഇന്നലെ എന്തൊക്കെയോ കടന്നു വരുന്നുണ്ടായിരുന്നു. "അച്ഛന്റെ ആണ്ടാണ് നാളെ.. ബലിയിടാന്‍ പോകണം" എന്ന് മാത്രം സൂചിപ്പിച്ചു കൊണ്ട് അവിടെ നിന്നെണീറ്റു പോന്നു. അവളൊന്നും പറഞ്ഞില്ല.. ചിന്തകള്‍ക്ക് തീ പിടിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കോളേജില്‍ നിന്നും വൈകുന്നേരം തിരിച്ചെത്തി ശാഖയും സ്വയംസേവകരുടെ വീടുകളുമായുള്ള സമ്പര്‍ക്കവും കൂട്ടുകാരുമായുള്ള സ്ഥിരം വെടിവട്ടവും കഴിഞ്ഞ് വീടെത്തുമ്പോ പാതിരായടുക്കും.... Continue Reading →
കോൺഗ്രസ്സിലെ വംശാധിപത്യം
1928ല്‍ കല്‍ക്കത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കെത്തുമെന്ന് രാജ്യം ആഗ്രഹിച്ച സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ പിന്നിലേക്ക് മാറ്റിനിര്‍ത്തി മോത്തിലാല്‍ നെഹ്‌റുവിനെ തല്‍സ്ഥാനത്തേക്കു കൊണ്ടുവന്നു മഹാത്മാഗാന്ധി തുടക്കമിട്ടതാണ് നെഹ്രു കുടുംബത്തോടുള്ള ‘പ്രണയം. പിന്നീടു നടന്ന ലാഹോര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വംശപരമ്പരയുടെ വിത്തുപാകി മോത്തിലാല്‍ നെഹ്രു മകന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോഴും ഗാന്ധിജി തന്റെ ‘പ്രണയം’ തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്രു ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി അവരോധിച്ചതിനു പിന്നിലെ ചരിത്രം അടിയന്തരാവസ്ഥക്കാലത്ത് വിയ്യൂര്‍ സെന്‍ട്രല്‍... Continue Reading →
ഹിന്ദവി സ്വരാജ് – സ്വാഭിമാനം കാത്ത കരളുറപ്പ്
എംജി കോളേജിൽ ക്ലാസ് കഴിഞ്ഞു കിഴക്കേ കോട്ടയിലിറങ്ങി പടിഞ്ഞാറേ കോട്ടയിലുള്ള സംഘകാര്യാലയത്തിലേയ്ക്ക് പത്മതീര്ഥം ചുറ്റി പത്മനാഭ സ്വാമിയുടെ വടക്കേ നടയിലൂടെ നടക്കുമ്പോ സ്ഥിരം കാണുന്ന ഒരു ചാരുകസേരയുണ്ട്. ആ സ്ഥലം ഒരുപാട് ഉപജാപകതകളുടെയും ഒത്തുതീർപ്പുകളുടെയും ഇടമാണെന്നു കേട്ടിട്ടുണ്ട്.. കാശും കൊണ്ട് ആളെ തല്ലാൻ ആവശ്യപ്പെട്ടു വന്ന ആളോട് "തൊട്ടപ്പുറത്ത് വേറൊരു കൂട്ടരുടെ ഓഫീസുണ്ട്, അവർക്ക് ചിലപ്പോൾ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.ഞങ്ങൾക്കിതല്ല പണി" എന്ന് നമസ്തേ പറഞ്ഞ് ഇറക്കി വിട്ട ജില്ലാ പ്രചാരകനെ കണ്ടിട്ടുണ്ട്. ഒരു ആംബുലൻസുമായി ഡ്രൈവർക്ക്... Continue Reading →