“മൂഢൻമാരെ, നിങ്ങളറിയുന്നുണ്ടോ, വിശ്വോത്തരമായ ഹൈന്ദവ സംസ്കാരത്തിന്റെ പൈതൃകം പേറുന്നവരാണു നമ്മൾ. ഈ ഭാരതഭൂമിയിൽ ജനിച്ചവരൊക്കെ ഋഷിമാരുടെയും ദേവൻമാരുടെയും സന്തതി പരമ്പരകളാണ്. ഹിമാലയത്തിലെവിടെയോ ഒറ്റത്തുള്ളിയായി പിറവിയെ ടുക്കുന്ന ഗംഗ, സഹസ്രക്കണക്കിനു നാഴികകൾ പിന്നിട്ട് കൈത്തോടു കൾക്കും ജനപദങ്ങൾക്കും ജന്മം നൽകിക്കൊണ്ട് മഹാപ്രവാഹമായി ഭാരതമെങ്ങും പടരുന്നതുപോലെ, ഒരേയൊരു ചോരത്തുള്ളിയിൽനിന്നു പിറവിയെടുത്ത നാം, സ്വസഹോദരനെ അയിത്തക്കാരനെന്നും ഹീനനെന്നും മേച്ഛനെന്നും വിളിച്ച് അടച്ചാക്ഷേപിച്ച് പടിയിറക്കുന്നു. അവന്റെ ആത്മാവുകളിൽ മുറിവുകളേല്പിക്കുന്നു. നായ്ക്കൾക്കും കുറുനരികൾക്കും പേടികൂടാതെ നടക്കാവുന്ന നിരത്തുകളിൽ പോലും അവരെ നിങ്ങൾ അടിച്ചോടിക്കുന്നു. മണ്ണിൽ... Continue Reading →
കുട്ടികളെ തിന്നുന്ന പ്ലൂട്ടാർക്ക്
നാരായണന്റെ വ്യക്തിപ്രശസ്തിയും തത്വമഹിമയും പതുക്കെപ്പതുക്കെ ദേശകാല സമുദായസീമകൾ കടന്ന് ലോകജയം സാധിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നമ്മുടെ കൺമുന്നിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. പൂർവാഹ്നത്തിലെ ഇതിന്റെ കാന്തി വർധിച്ചുതന്നെ വരുന്നു. എങ്കിലും അതോടൊപ്പം അപരാഹ്നത്തിലെ നിഴൽ പോലെ ശ്രീനാരായണ സന്ദേശങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലുകളും വേറെ നടക്കാതെയുമിരിക്കുന്നില്ല. അതിനാൽ ശ്രീനാരായണ ധർമത്തിന്റെ രക്ഷാഭടന്മാർ തത്വപ്രചാരണത്തിൽ നിത്യജാഗരൂകരായിത്തന്നെ കഴിയേണ്ടിയിരിക്കുന്നു. അവർ എന്നും ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്. 'ശ്രീനാരായണൻ ആര്' എന്ന ചോദ്യം. ഓരോ തലമുറയും ഈ ചോദ്യം ചോദിച്ചുകൊണ്ടായിരിക്കും ശ്രീനാരായണനെ സമീപിക്കുന്നത്.... Continue Reading →
രജതജൂബിലിയിൽ എൻഎസ്സ്എസ്സ്
1914 ഒക്ടോബർ 31-ാം തീയതി. അതായത് കൊല്ലവർഷം 1090 തുലാം 15-ാം തീയതിയിലെ സായാഹ്ന സമയം! ചങ്ങനാശ്ശേരി പെരുന്നയിൽ മന്നത്തുഭവനത്തിന്റെ ശുചിയായ പൂമുഖത്ത് ഗൃഹനായിക ശ്രീമതി പാർവതിയമ്മ തുടച്ചു വൃത്തിയാക്കിയ ഒരു നിലവിളക്കു കത്തിച്ച് അതിനു മുമ്പിൽ ഒരു ചെറിയ ഇലയിൽ കുറെ പുഷ്പങ്ങളും ഭസ്മവും വച്ചു. സ്വപുത്രൻ പത്മനാഭപിള്ളയുടെ ഇംഗിതാനുസരണമാണ് അവർ അങ്ങനെ ചെയ്തതു്. വക്കീൽ വേലയോടൊപ്പം സമുദായ പ്രവർത്തനത്തിലും വ്യാപൃതനായ തൻറെ മകൻറെ അതിഥികളായി ഏതാനം സുഹൃത്തുക്കൾ കൂടിയിരുന്ന് ആലോചിച്ചുറച്ചതിന്റെ ഫലമായി ഒരു നല്ല... Continue Reading →