കണ്ണന്റെ കാളിന്ദിയായും താജ്മഹലിന്റെ താളമായുമെല്ലാം കവികൾ വാഴ്ത്തിപ്പാടിയ നദിയാണ് യമുന. ആഗ്രയുടെ ഓളമായും, അതിന്റെ തീരങ്ങളിൽ മനോഹരമായ മനുഷ്യസംസ്കൃതിയുടെ അടയാളങ്ങളായും പല പ്രതീകങ്ങളും തല ഉയർത്തി നിൽക്കുന്നുണ്ട്. കലിന്ദ പർവ്വതത്തിൽ നിന്നും ഉത്ഭവിക്കുന്നതിനാൽ 'കാളിന്ദി'യെന്നു പേർ കൊണ്ട, കാളിയൻ തിമിർത്താടിയതുകൊണ്ട് 'കാളിമ നിറഞ്ഞ നദി' എന്നറിയപ്പെട്ടിരുന്ന യമുനയിൽ, വെളുത്ത മേഘതുല്യമായ മാലിന്യപ്പതയുടെ കൂമ്പാരം നിറയുന്ന കാഴ്ചയാണ് കുറച്ചുകാലങ്ങളായി നാം കണ്ടുവരുന്നത്. ഭാരതീയ പുരാണങ്ങളിൽ സൂര്യപുത്രിയും യമഭഗിനിയുമായ പുണ്യനദിയായാണ് യമുന ആരാധിക്കപ്പെടുന്നത്. ഹൈന്ദവ സംസ്കൃതിയിലെ മോക്ഷദായികകളായ ഏഴു നദികളിൽ... Continue Reading →