സ്വാമി വിവേകാനന്ദന്റെ  കഠിനമായ ജീവിതസമരവും ജീവിതാദർശവും

കേവലം മുപ്പത്തിയൊമ്പതാം വയസ്സിൽ 1902ൽ സ്വാമി വിവേകാനന്ദൻ തന്റെ ഭൗതികശരീരം വെടിഞ്ഞു. ബേലൂർ മഠത്തിൽ അപ്പോൾ രാത്രി സമയം 9:10. അക്കാലത്ത് ബേലൂർ മഠത്തിലോ ചുറ്റുമുള്ള ഗ്രാമങ്ങളിലോ വൈദ്യുതിയുണ്ടായിരുന്നില്ല. ഒരു ടെലിഫോൺ കണക്ഷൻ മാത്രമാണുണ്ടായിരുന്നത്. വാർത്താവിനിമയ സൗകര്യങ്ങൾ ഇത്രമേൽ പരിമിതമായിരുന്നിട്ടും, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഭാരതത്തിന്റെ നാനാകോണുകളിൽ നിന്നുമുള്ള പ്രമുഖ മാധ്യമങ്ങൾ അതീവ ആദരവോടെയും ആഴത്തിലുള്ള വിശകലനങ്ങളോടെയുമാണ് ആ വാർത്ത ജനങ്ങളിലെത്തിച്ചത്. ബംഗാൾ, ബിഹാർ പ്രവിശ്യകൾ മുതൽ പടിഞ്ഞാറൻ തീരത്തെ ഗുജറാത്ത് വരെയും, മധ്യഭാരതം കടന്ന് തെക്കേ... Continue Reading →

ഞൊടിയിടയിലൊരു ദ്യുതികണം പോലെ

125 കൊല്ലം.. ആയിരത്താണ്ട് കാലത്തെ അടിമത്തത്തിന്റെ ചരിത്രത്തിൽ ഭാരതത്തിന്റെ ആത്മബോധത്തിന്റെ കരുത്തു കൊണ്ട് ലോകത്തെ വെല്ലുവിളിച്ച ഒട്ടും ചെറുതല്ലാത്ത ഒരു കാലഘട്ടം. ഭാരതത്തിന്റെ ഭാവി രണ്ടായി പിരിഞ്ഞത് ഇവിടെ വെച്ചാണ്..!! വിശ്വനഭസ്സിലേയ്ക്കാണ് അടിമനാടെന്നു പഴികെട്ട ഭാരതമാതാവിന്റെ വീരസന്താനം ഇങ്ങനെ ഗർജ്ജിച്ചത്. "…സഹിഷ്ണ്തയും സര്‍വലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനുപദേശിച്ച ധർമത്തിന്‍റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൌകികസഹിഷ്ണുതയിൽ ‍വിശ്വസിക്കുക മാത്രമല്ല, സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. …ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്‍റെ... Continue Reading →

Website Powered by WordPress.com.

Up ↑