ചെങ്കല്ലിൽ തീർത്ത ലാഹോറിലെ ഈ മന്ദിരം ഭാരതത്തിലെ ഒരു മഹാവീരന്റെ സമാധിയിലേതാണ്. സിഖ് രാജവംശത്തിന്റെ സുവർണ്ണകാലത്തെ സൃഷ്ടിച്ച പഞ്ചാബ് സിംഹം മഹാരാജാ രഞ്ജിത് സിംഹന്റെ സമാധിയുടെ കവാടത്തിനു മുകളിൽ കൊത്തിയെടുത്തിരിക്കുന്ന ആ മൂർത്തികളെ തിരിച്ചറിയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നു കരുതുന്നു. ഗണേശമൂർത്തിയ്ക്കൊപ്പം ബ്രഹ്മാവും ഭഗവതിയും ആ കവാടം കാക്കുന്നുണ്ട്. 1839ലാണ് ലാഹോറിൽ വെച്ച് അദ്ദേഹം വിടപറയുന്നത്.

ആ സമാധിയ്ക്കു തൊട്ടടുത്ത് ഒരു ഗുരുദ്വാരയുണ്ട്. ദേരസാഹിബ്. ഗുരു അർജുൻ ദേവിനെ ഇസ്ലാമിലേക്ക് മതം മാറാത്ത കാരണമൊന്നുകൊണ്ടു മാത്രം മുഗൾ ശഹൻഷാ ജഹാംഗീർ 1606ൽ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇടമാണിത്. ‘അല്പഹൃദയന്മാരായ ഹിന്ദുക്കളെ ഒരു പാഠം പഠിപ്പിച്ച’ കഥ തുസുക്ക് ഇ ജഹാംഗിരി എന്ന ആത്മകഥയിൽ ജഹാംഗീർ എഴുതിപ്പൊലിപ്പിച്ചിട്ടുണ്ട്. അന്നുമുതലാണ് ഇസ്ലാമിക മതവെറിയ്ക്കെതിരെ ആയുധമെടുക്കുന്ന കൾട്ടായി സിഖ് സമൂഹം മാറിയത്.
ഇതേമണ്ണിലാണ് 1897 നവംബർ അഞ്ചിന് വിവേകാനന്ദ സ്വാമികൾ ‘ഹിന്ദുധർമത്തിന്റെ സാമാന്യഭൂമിക’ എന്ന വിഷയത്തിൽ സുദീർഘമായ ഒരുപ്രഭാഷണം ആര്യസമാജികളുടെയും സനാതന ധർമസഭക്കാരുടെയും സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടു നൽകിയത്. അതാണ് ഏതൊരു ഹിന്ദു സംഘടനയുടെയും ആശയ അടിത്തറയുടെ പ്രഖ്യാപനമായി മാറിയത്. ഭാരതത്തിനു നേർക്കുള്ള ഏതൊരാക്രമണത്തെയും ആദ്യം നെഞ്ചുവിരിച്ചു നേരിട്ട മണ്ണെന്നാണ് ബിയസ് നദിക്കരയിലെ ഈ പട്ടണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
1857ലെ മഹത്തായ വിപ്ലവത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ നിലനിർത്തിയത് ലാഹോറിൽ അവരെടുത്ത പൊസിഷൻ കാരണമായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി വിളിച്ചു കൂട്ടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ “If Lahore is saved, the Empire is saved” എന്നു പ്രഖ്യാപിച്ചത് റോബർട്ട് മോണ്ട്ഗോമറി തന്നെയായിരുന്നു. അയാളായിരുന്നു അന്ന് പഞ്ചാബിന്റെ ജുഡീഷ്യൽ കമ്മീഷണർ. എല്ലാം കഴിഞ്ഞ് 1858 ലെ ബ്രിട്ടീഷുകാരൻ ഇമ്പീരിയൽ ഗസറ്ററിൽ എഴുതിയതും ലാഹോറും ഫിറോസ്‌പൂറും വീണിരുന്നെങ്കിൽ നാം വഴിയാധാരമായേനെ എന്നു തന്നെയായിരുന്നു.
ഇതേ ലാഹോറിലാണ് 1915ൽ ഗദർ പാർട്ടിയുടെ 42 ചുണക്കുട്ടികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ഹിന്ദു ജർമൻ കോണ്സപിറസി കേസ് അതിന്റെ തുടർച്ചയായിരുന്നു. ഇവിടെയാണ് ആര്യസമാജിയായ ആദരണീയനായ ലാലാജി ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമർദനത്തിൽ മരണം വരിക്കുന്നത്. തലപൊട്ടി ചോരയൊലിച്ചു നിൽക്കുമ്പോഴും “എന്റെ മേൽ വീണ ഓരോ അടിയും ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ ആണിയിന്മേലുള്ള അടികളാണെന്ന് ” അദ്ദേഹം പ്രഖ്യാപിച്ചു. ആ മണ്ണിൽ തന്നെയാണ് പിന്നീട് 1931 മാർച്ച് 23ന് ഭഗത് സിംഗും സുഖ്‌ദേവും രാജ്ഗുരുവും ആ വന്ദ്യവയോധികന്റെ മരണത്തിനു പകരം ചോദിച്ചു തൂക്കുമരമേറിയത്.
ഇതേ ലാഹോറിലെ രവിനദിയുടെ കരയിലാണ് കോണ്ഗ്രസിന്റെ 1929 ഡിസംബറിലെ സമ്മേളനം പൂർണസ്വരാജ് പ്രമേയം പാസാക്കിയത്. പന്ത്രണ്ടു ദിവസം കഴിഞ്ഞ് ഡിസംബർ 31ന് രവിയുടെ കിഴക്കേക്കരയിൽ വമ്പിച്ച ജനസഞ്ചയത്തെയും ദേര സാഹിബിനെയും ലാഹോർകോട്ടയേയും സാക്ഷിയാക്കി കോണ്ഗ്രസ് പ്രസിഡന്റ് ത്രിവർണ പതാകയുയർത്തി തങ്ങളുടെ ലക്ഷ്യം സമ്പൂർണ സ്വാതന്ത്ര്യം നേടുകയാണ് എന്നു പ്രഖ്യാപിച്ചതും ഈ മണ്ണിലാണ്.

രാമായണകാലത്തോളം പഴക്കമുള്ള പുരാതന നഗരമായ ലാഹോർ ശ്രീരാമസ്വാമിയുടെ പുത്രനായ ലവനാൽ സ്ഥാപിക്കപ്പെട്ടതാണ് എന്നതാണ് ഭാരതീയ വിശ്വാസം. ലാഹോറിൽ നിന്നാണ് പുരുഷോത്തമൻ മാസിഡോണിയായിൽ നിന്നും ലോകത്തെ മുഴുവൻ വിറപ്പിച്ച പെരുമ്പാറകളും രണഭേരിയും കുതിരക്കുളമ്പടികളുമായി ഭാരതം വരെ കീഴടക്കി വിശ്വംവെല്ലാൻ വന്ന അലക്‌സാണ്ടർ ദ് കോണ്ക്വററെ ആക്രമിച്ചു ചെന്നതും. ഇന്ത്യ കീഴടക്കുകയെന്നെ അയാളുടെ സ്വപ്നത്തിനു തിരശീലയിട്ടത് ഇവിടെയാണ്. ഇവിടെയാണയാൾ ദണ്ഡമിസ്സിനെ കണ്ടുമുട്ടുന്നതും.
1022ൽ ഗസ്നി മുഹമ്മദ് ലാഹോറിലെ പാലരാജാക്കന്മാരിൽ നിന്നും പിടിച്ചെടുത്ത് ഹിന്ദുക്കളെയും ജൈനരേയും ബൗദ്ധരെയും കൊന്നൊടുക്കി ആ നഗരം കത്തിച്ചാമ്പലാക്കി. പിന്നീടുള്ള നൂറ്റാണ്ടുകൾ ഈ നഗരം ചുറ്റി നിന്നതു ഖിൽജികളും തുഗ്ലക്കുകളും സയ്യിദുകളും ലോധിമാരും സൂരിമാരും മുഗളന്മാരുമായിരുന്നു. അന്നത്തെ ആ ഗസ്നവി പടയോട്ടത്തിനും കൃത്യം ആയിരം കൊല്ലത്തിനിപ്പുറം ഐന്ന് നമുക്ക് ആ മണ്ണ് അന്യമാണ്. അത് മതത്തിനുവേണ്ടി വെട്ടിമുറിച്ചു വാങ്ങിയെടുത്തു മതമൗലികവാദികൾ.
സ്വാതന്ത്യപ്പുലരിയിൽ ഈ അനുഭവം മറക്കരുത്. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതമായിരുന്ന മണ്ണ്.. നമ്മുടെ പൂർവികരുടെ ചരിതമുറങ്ങുന്ന മണ്ണ്.. വെറും 75 കൊല്ലങ്ങൾക്ക് മുന്നേയാണ് നമ്മുടേതല്ലാതായി മാറിയത്.
അതുകൊണ്ട്.. കണ്ണുകളും കാതുകളും തുറന്നു തന്നെ വയ്ക്കുക. അമൃതവർഷത്തിലേയ്ക്കുള്ള സന്ദേശത്തിൽ ഈ പാരഗ്രാഫ് കൂടിയുണ്ട്..
Vayikkan time kittileda vayichit comments idam
LikeLike