(ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റായ ഹരീഷ് സാൽവെ ആർണബിനോട്)
“ഞാൻ മമോദിസ മുങ്ങിയ ഒരു ക്രിസ്ത്യാനിയാണ്. എന്റെ ജീവിതത്തിൽ എനിക്കിതുവരെയും ഭാരതത്തിൽ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. നിങ്ങൾക്കറിയുമോ, നരേന്ദ്രമോദി പ്രധാനമന്ത്രി ആകുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പോലും മുന്നേ എന്നെ അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആകാൻ വരെ ക്ഷണിച്ചിട്ടുണ്ട്. ഭാരതം മതേതരമായി നിലനിൽക്കുന്നതിനു കാരണം ഹിന്ദുക്കളാണ് എന്നു ഞാൻ വിശ്വസിക്കുന്നു. ഇന്നാടിന്റെ ജനസംഖ്യയിൽ 85% വരുന്ന ഇന്നാട്ടിലെ ശരാശരി ഹിന്ദു പോലും മതേതരമായും പുരോഗമനപരമായും സഹിഷ്ണുതയോടെയും പെരുമാറുന്ന ഈ നാട്ടിൽ മതേതരത്വത്തിന് യാതൊരു വെല്ലുവിളിയുമില്ല.
ഞാൻ ഒരിക്കലും കോണ്ഗ്രസ് പാർട്ടിയുടെ ആരാധകനായിട്ടില്ലെന്നത് ഒരു മിലിട്ടറി സീക്രട്ട് ഒന്നുമല്ല. എങ്കിലും ഇന്ത്യയിൽ മാറ്റം സൃഷ്ടിക്കപ്പെടുന്നു എന്നു നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പാൽക്കിവാല സ്ഥിരമായി പറയാറുണ്ട് ഇന്നാട്ടിൽ ജനങ്ങളല്ല സത്യത്തിൽ കുറ്റക്കാർ.. സത്യത്തിൽ ഈ നാടിനെ നാം Run ചെയ്യുന്നതിലാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്.
എന്നാൽ ഇന്ന് ഇന്ത്യയിൽ പലകാര്യങ്ങളും മാറിയിരിക്കുന്നു. ഞാനിതിനെ “ഓപ്പറേഷൻ റീസെറ്റ്” എന്നു വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
ഡൂണ് സ്‌കൂൾ ഗവർണൻസ് ജനങ്ങളുടെ പ്രതിനിധിയായ നരേന്ദ്ര മോഡിയെ പോലെ ഒരു താഴെതട്ടിൽ നിന്നും വളർന്നു വന്ന ഈ മണ്ണിന്റെ ഗന്ധമുളള ഒരു നേതാവിലേയ്ക്ക് മാറിയിരിക്കുന്നു.”
Must watch:
Leave a comment