ഹിന്ദവി സ്വരാജ് – സ്വാഭിമാനം കാത്ത കരളുറപ്പ്

എംജി കോളേജിൽ ക്ലാസ് കഴിഞ്ഞു കിഴക്കേ കോട്ടയിലിറങ്ങി പടിഞ്ഞാറേ കോട്ടയിലുള്ള സംഘകാര്യാലയത്തിലേയ്ക്ക് പത്മതീര്ഥം ചുറ്റി പത്മനാഭ സ്വാമിയുടെ വടക്കേ നടയിലൂടെ നടക്കുമ്പോ സ്ഥിരം കാണുന്ന ഒരു ചാരുകസേരയുണ്ട്. ആ സ്ഥലം ഒരുപാട് ഉപജാപകതകളുടെയും ഒത്തുതീർപ്പുകളുടെയും ഇടമാണെന്നു കേട്ടിട്ടുണ്ട്.. കാശും കൊണ്ട് ആളെ തല്ലാൻ ആവശ്യപ്പെട്ടു വന്ന ആളോട് “തൊട്ടപ്പുറത്ത് വേറൊരു കൂട്ടരുടെ ഓഫീസുണ്ട്, അവർക്ക് ചിലപ്പോൾ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.ഞങ്ങൾക്കിതല്ല പണി” എന്ന് നമസ്തേ പറഞ്ഞ് ഇറക്കി വിട്ട ജില്ലാ പ്രചാരകനെ കണ്ടിട്ടുണ്ട്. ഒരു ആംബുലൻസുമായി ഡ്രൈവർക്ക് പോലും കാശ് കൊടുക്കാനില്ലാതെ സേവാഭാരതി ചക്രശ്വാസം വലിക്കുമ്പോ തിരുവനന്തപുരം സിറ്റിയിൽ കൂടി തലങ്ങും വിലങ്ങും ഓടുന്ന അവരുടെ സംവിധാനങ്ങൾ കണ്ട് അമ്പരന്നിട്ടുണ്ട്.

ഭാരതമാസകലമുള്ള സംഘപ്രവർത്തകർക്ക് ഛത്രപതി ശിവജി ആരാധ്യപുരുഷനായത് “ഹിന്ദു” രാജാവായത് കൊണ്ടല്ല. ദില്ലിയിലെ സിംഹാസനം രണ്ടാം തറൈൻ യുദ്ധത്തോടെ അഫ്‌ഗാനിലെ യുദ്ധപ്രഭുക്കന്മാരുടെയും അവരുടെ ചോരയൊഴുകുന്ന ബാർബേറിയൻ ബ്രീഡുകളുടെയും കയ്യിലൊതുങ്ങിയ കാലമുണ്ടായിരുന്നു ആയിരം കൊല്ലം മുമ്പ്. ഇന്നാട്ടിലെ തദ്ദേശീയ ജനത ജസിയ കൊടുത്തും ജൗഹറനുഷ്ടിച്ചും ദീവാളി കുളിച്ചുനിന്ന ആ കാലത്തു നിന്ന് തഞ്ചാവൂർ മുതൽ തക്ഷശിലവരെ ഹിന്ദവീ സ്വരാജിന്റെ കേസരിധ്വജത്തെ എതിരുകളില്ലാതെ പാറിപ്പിച്ച സാധാരണക്കാരനായ ഒരു പടയാളിയോടുള്ള വീരാരാധനയാണ്. അസാധ്യമെന്നു വിലയിരുത്തിയ കാര്യത്തെ സുസാധ്യമാക്കിയ ആ ഇച്ഛാ ശക്തി ഒരു സംഘപ്രവർത്തകന്റെ പ്രേരണയാണ്.

സംഘത്തിന്റെ ആറ് ശാഖാ ഉത്സവങ്ങളിൽ പോലും ശിവജിയുടെ സിംഹഗഡ് വിജയമോ അഫ്സൽ ഖാന്റെ കുടൽ മാല പറിച്ചതോ മകനോടൊപ്പം ദില്ലി ശഹൻഷായുടെ തടവറയിൽ നിന്നും രക്ഷപ്പെട്ടതോ അല്ല, മറിച്ചു ഹിന്ദു സാമ്രാജ്യത്തിന്റെ ചെറുരൂപം സ്ഥാപിച്ച, അദ്ദേഹം ഛത്രപതിയായി അഭിഷിക്തനായ ദിവസമാണ് ആഘോഷിക്കുന്നതും. സോഷ്യലിസമെന്ന പദം ഉച്ചരിക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപ്, ഹിന്ദു പരമ്പരയിൽ സർവലോക സമഭാവനയോടെ രാഷ്ട്ര നിർമിതി നടത്തിയ ഒരു ഓർമ പുതുക്കൽ..
ഹിന്ദുവിനോ മുസ്ലീമിനോ ശിഖനോ ബൗദ്ധനോ ജൈനനോ പാഴ്‌സിക്കോ ജൂതനോ ക്രിസ്ത്യാനിക്കോ പ്രത്യേകാധികാരങ്ങളില്ലാത്ത എല്ലാവർക്കും തുല്യനീതിയുള്ള ഹിന്ദുസാമ്രാജ്യത്തിന്റെ പരികല്പന.. അതിനെ സാക്ഷാത്കരിക്കാനുള്ള പരിശ്രമമാണ് ഓരോ സ്വയംസേവകന്റെ കാര്യക്ഷേത്രവും.

വിന്ധ്യനുമപ്പുറം വ്യാപിച്ചിരുന്നു മറാത്ത സാമ്രാജ്യം.. ഇന്നത്തെ ബംഗ്ലദേശിലും പാകിസ്ഥാനിലും ഉൾപ്പെടുന്ന സ്ഥലങ്ങളുണ്ടായിരുന്നു അതിൽ. സിന്ധുസാഗരത്തിന്റെ തീരത്ത് ശിവാജി മഹാരാജ് സ്ഥാപിച്ച ഹിന്ദവീ സ്വരാജിൽ നിന്ന് വികാസം പ്രാപിച്ച മറാത്ത സാമ്രാജ്യം ഒരു നൂറു കൊല്ലം കൊണ്ട് അട്ടക്കും പെഷവാറും ഉൾപ്പെടുന്ന ഖൈബർ പഷ്തോൺ മേഖല മുതൽ തഞ്ചാവൂരും മധുരയും കിഴക്ക് ബംഗാളും ആൻഡമാൻ നിക്കോബാർ വരെയും വ്യാപിച്ചു. ശിവാജി മഹാരാജ് വിടപറയുമ്പോൾ ശത്രുവിന്റെ 300 കോട്ടകളായിരുന്നു അവരുടെ ആസ്തി. ഒരു 40000 കുതിരപ്പടയും 50000 കാലാളും നാവികപ്പടയും വേറെ. ബീജാപൂർ സുൽത്താന്റെ ജാഗീറിന്റെ മകനായി ജനിച്ചു വെറും പതിനഞ്ചാം വയസിൽ ഹിന്ദവീ സ്വരാജ്യം നേടണം എന്ന ചിന്തയുമായി മഹാറുകളെയും ചിത്പവൻ ബ്രാഹ്മണരേയും ഒരുപോലെ സംഘടിപ്പിച്ച അതുല്യ സംഘാടകൻ.

യുദ്ധം ചെയ്ത് കടന്നെത്തിയ മേഖലകളിൽ ശിവാജി മഹാരാജ് സ്ത്രീകളോട് നീതി പുലർത്തിയിരുന്നുവെന്ന് ശത്രുക്കൾ പോലും പറഞ്ഞിരുന്നു. തുലുക്കന്മാര് ഏതു ചെറു യുദ്ധത്തിൽ പോലും കീഴടക്കുന്ന മണ്ണിലെ പെണ്ണിനെ മുലയുടെയും ഉടലിന്റെയും അഴകളവ് തരം തിരിച്ച് പടത്തലവൻ മുതൽ പടക്കളത്തിൽ വെള്ളവും വെൺചാമരവും കൊണ്ടാടുന്നവർ വരെ പകുത്തെടുത്ത് ലൈംഗിക തൃഷ്ണ തീർത്തിരുന്നുവെന്നും ആ പെണ്ണുങ്ങളോട് നീതിപുലർത്തേണ്ടിയിരുന്നുവെന്നു പറഞ്ഞ പൂനെയിലെ വിപ്ലവകാരികളുടെ രാജകുമാരനെപ്പോലും സ്വയംസേവകർ ആ പോയിന്റിൽ മാറ്റി നിർത്തി ശിവജിയാണ് ശരി എന്ന് പഠിക്കുന്നത് ശരിയായ മാതൃകകളെ സ്വീകരിക്കാനാണ്. പൂജാമുറികളിലല്ല, നെഞ്ചിനുള്ളിലാണ് സ്ഥാനമെന്നു പറയുന്നത് വെറുംവാക്കുമല്ല.

ശിവാജി വ്യക്തിയായിരുന്നില്ല.. ഹിന്ദുരാഷ്ട്രത്തിന്റെ ആശയമൂർത്തിയായിരുന്നു. മരണം കൊണ്ടവസാനിക്കാത്ത ആശയ മൂർത്തി.

2 thoughts on “ഹിന്ദവി സ്വരാജ് – സ്വാഭിമാനം കാത്ത കരളുറപ്പ്

Add yours

Leave a comment

Website Powered by WordPress.com.

Up ↑