ശ്രീ നാരായണ ഗുരുദേവന്റെ കൃതികളിൽ അവസാനം രചിക്കപ്പെട്ട കൃതിയാണ് ഹോമമന്ത്രം. സമാധിയോട് അടുത്ത കൊല്ലങ്ങളിൽ അദ്ദേഹം പൂർത്തിയാക്കിയ ഒന്നാണ് ഈ കൃതി. ഭാരതത്തിന്റെ അനന്യമായ സംസ്കാരമാണ് യജ്ഞ സംസ്കാരം. എന്തോക്കെ നേടിയെടുക്കാം എന്നുള്ളതിനെക്കാൾ എനിക്കെന്തു നൽകാൻ കഴിയും എന്ന് ലോകത്തെ ചിന്തിപ്പിച്ച ദർശനം. അങ്ങനെ ത്യാഗബുദ്ധ്യാ രാഷ്ട്രജീവിതത്തിൽ ഇടപെട്ടു സമാജത്തെ പരിപോഷിപ്പിക്കുന്ന ഈ ദർശനംവൈദികമായ വെറുമൊരു ക്രിയാകർമ പദ്ധതിയായി അധഃപതിച്ചുപോയപ്പോൾ അതിൽനിന്നും വീണ്ടും ജ്ഞാനത്തെ യജ്ഞ സംസ്കൃതിയിൽ പുനഃപ്രതിഷ്ഠിച്ചുകൊണ്ട്, ആത്മസാക്ഷാത്കാരം നേടിയ നാരായണ ഋഷീശ്വരൻ ദർശിച്ച മന്ത്രഗണമാണ്... Continue Reading →
പശുവിറച്ചിപുരാണം
ഞാൻ നുണ പറയാറുണ്ടായിരുന്നു. ഏകദേശം പന്ത്രണ്ട് വയസ്സുമുതൽ പതിനേഴ് വയസ്സുവരെ, അല്പം കൂടി അളന്നു പറഞ്ഞാൽ ഹൈസ്‌കൂളിലും പിന്നെ പ്ലസ്‌ടുവിനും പഠിക്കുന്ന കാലത്ത് അത്യാവശ്യം സ്‌കൂൾ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നിരുന്നു. അങ്ങനെ ഉള്ള യാത്രകളിൽ ഒന്നിലെപ്പോഴോ ആണ് നല്ല മൊരിഞ്ഞ ബീഫും പൊറോട്ടയും ഇഷ്ടഭക്ഷണമായി മാറിയത്. പതിനഞ്ചു രൂപയ്ക്ക് ഒരു പ്ളേറ്റ് ബീഫ്, അതിന്റെ മേലേ സവാള വട്ടത്തിൽ അരിഞ്ഞ ടോപ്പിങ്ങും. കൂടെ നല്ല ചൂടുള്ള ബീഫ് ഗ്രേവി ഒഴിച്ച് ഇഷ്ടം പോലെ പൊറോട്ടയും.... Continue Reading →