വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ

ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം!... Continue Reading →

സ്വാതന്ത്ര്യരണത്തിന്റെ മൂന്നാംമിഴി തുറപ്പിച്ച തൂലിക

മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു. 1857ലെ മാർച്ച് മാസത്തിൽ അയാളെ അസ്വസ്ഥനാക്കിയ ഒരു നിരയോളം സംഭവങ്ങളുടെ ആകെത്തുകയായിരുന്നു അത്. “ഇവിടെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. പതിവില്ലാതെ കുറെ ചപ്പാത്തികൾ ഈ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത് എവിടെനിന്നു വരുന്നെന്നോ എന്തിനു വേണ്ടിയാണിത് ഉണ്ടാക്കുന്നതെന്നോ, വല്ല ആചാരവുമാണോ എന്നോ, അതോ ഇനി വല്ല... Continue Reading →

Website Powered by WordPress.com.

Up ↑