എനിക്കുവേണ്ടി നീ ഇത്രയും ചെയ്യുമോ?

“ഏറ്റവും പ്രിയപ്പെട്ട മൃണാളിനി, 1905 ആഗസ്ത് 24ന് നീയെഴുതിയ കത്തു കിട്ടി. നിന്റെ അച്ഛനമ്മമാർക്ക് വീണ്ടും ബന്ധുവിയോഗദുഃഖം അനുഭവിക്കേണ്ടി വന്നതറിഞ്ഞു ഞാൻ വളരെ വ്യസനിക്കുന്നു. അവരുടെ ഏതുകുട്ടിയാണ് മരണപ്പെട്ടതെന്ന് നീ എഴുതിയിട്ടില്ല. എന്നാൽ ദുഃഖിച്ചിട്ടും വേദനിച്ചിട്ടും എന്തു കാര്യം? നാം ഈ ലോകത്തിൽ സുഖമന്വേഷിക്കുന്നു. സുഖത്തിനു നടുവിൽ, അതിനുചുറ്റും ദുഃഖം കണ്ടെത്തുന്നു. കുട്ടികളോടുള്ള നമ്മുടെ ആസക്തിയുടെ കാര്യത്തിൽ മാത്രമല്ല, ലൗകികസുഖങ്ങൾക്കുവേണ്ടിയുള്ള എല്ലാ അന്വേഷണത്തിന്റെയും കഥ ഇതുതന്നെ. പോംവഴി ഒന്നേയുള്ളൂ. മനസ്സ് ശാന്തമായും സ്ഥിരമായും വയ്ക്കുകയും സുഖദുഃഖങ്ങൾ രണ്ടും... Continue Reading →

മഹാസമാഗമത്തിന്റെ ശതാബ്ദി

ശിവഗിരിയിലെ വൈദികമഠത്തിന്റെ വരാന്തയിൽ മൂന്നു തഴപ്പായിട്ട് അവരിരുവരും ആസനസ്ഥരായി. കൂടെ ദീനബന്ധു സിഎഫ് ആൻഡ്രൂസും. സംഭാഷണം സംസ്കൃതത്തിലാകാമെന്നു മലയാളികളുടെ ഗുരുദേവനരുളി. തനിക്ക് ബംഗാളി കലർന്ന സംസ്കൃതമേ വശമുള്ളെന്നു ബംഗാളികളുടെ ഗുരുദേബും. അനന്തരം യഥാക്രമം കുമാരനാശാനും എൻ കുമാരനും ഇരുവരുടെയും ദ്വിഭാഷികളായി. വിവേകനന്ദസ്വാമികൾ 'ഭ്രാന്താലയ'മെന്നു വിശേഷിപ്പിച്ച മണ്ണിനെ ഇരുപതു കൊല്ലം കൊണ്ട് 'തീർത്ഥാലയ'മാക്കിയ നൈപുണ്യത്തിന്റെ മഹിമയെ ടാഗോർ വാനോളം പുകഴ്ത്തി. "സ്വാമി അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല. കേരളമിന്ന് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു" അദ്ദേഹം പറഞ്ഞു. 'നാം... Continue Reading →

മുന്നോട്ടുള്ള പദത്തിന് പിന്നിലുള്ള കാഴ്ചകൾ

ചെങ്കല്ലിൽ തീർത്ത ലാഹോറിലെ ഈ മന്ദിരം ഭാരതത്തിലെ ഒരു മഹാവീരന്റെ സമാധിയിലേതാണ്. സിഖ് രാജവംശത്തിന്റെ സുവർണ്ണകാലത്തെ സൃഷ്ടിച്ച പഞ്ചാബ് സിംഹം മഹാരാജാ രഞ്ജിത് സിംഹന്റെ സമാധിയുടെ കവാടത്തിനു മുകളിൽ കൊത്തിയെടുത്തിരിക്കുന്ന ആ മൂർത്തികളെ തിരിച്ചറിയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നു കരുതുന്നു. ഗണേശമൂർത്തിയ്ക്കൊപ്പം ബ്രഹ്മാവും ഭഗവതിയും ആ കവാടം കാക്കുന്നുണ്ട്. 1839ലാണ് ലാഹോറിൽ വെച്ച് അദ്ദേഹം വിടപറയുന്നത്. ആ സമാധിയ്ക്കു തൊട്ടടുത്ത് ഒരു ഗുരുദ്വാരയുണ്ട്. ദേരസാഹിബ്. ഗുരു അർജുൻ ദേവിനെ ഇസ്ലാമിലേക്ക് മതം മാറാത്ത കാരണമൊന്നുകൊണ്ടു മാത്രം മുഗൾ ശഹൻഷാ... Continue Reading →

ഹിന്ദുസംഘടനാ കാര്യേ..

നമ്മുടെ സംഘം അദ്വൈതികളുടെ മാത്രം സംഘടനയാണോ? നമ്മുടെ സംഘം ഹിന്ദു സമാജത്തിന്റെ സംഘടനയാണ്. ഹിന്ദു സമാജത്തിലെ സംഘടനയല്ല. അതാണ് സംഘത്തിന്റെ ടാർഗറ്റഡ് ഓഡിയൻഡ്. നമ്മുടെ ബേസ് ഓഫ് ഓപ്പറേഷൻ. അതുപോലെ തന്നെ സംഘം ഒരു പ്രത്യേക കൾട്ടുമല്ല. സംഘം പ്രത്യേക സമ്പ്രദായമാണ് എന്നു മേനി നടിക്കുന്നവരും ഹിന്ദു സമാജത്തിനു ചെയ്യുന്ന ദ്രോഹം മറ്റുള്ളവർ ചെയ്യുന്നത്ര തന്നെയാണ്. സമാജത്തിൽ തിരുത്തലുകൾ വേണം. സമാജത്തിന്റെ സ്വഭാവമായി അത് മാറണം. അല്ലാതെ "സംഘത്തിലുള്ളവരെ കണ്ടോ?, കണ്ടു പഠിക്ക്" എന്നു ചോദിക്കുന്നതിൽ സ്വയംസേവകർക്ക്... Continue Reading →

വിശ്വധർമ പ്രകാശേന വിശ്വശാന്തി പ്രവർത്തകേ

നാഗപൂരിൽ നടന്ന തൃതീയ വർഷ സംഘ ശിക്ഷാ വർഗിന്റെ സമാപന പരിപാടിയിൽ പൂജ. സർസംഘചാലക് നൽകിയ ഉദ്ബോധനം… സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രത്തിന്റെ പരമവൈഭവം സാധ്യമാക്കുന്നതിന് ആവശ്യമുള്ള യോഗ്യതകളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ്. ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം. വിശ്വവിജേതാവാകാനുള്ള ആഗ്രഹമല്ല അതിന് പിന്നില്‍. നമുക്ക് ആരെയും ജയിക്കേണ്ടതില്ല, എന്നാല്‍ എല്ലാവരെയും യോജിപ്പിക്കേണ്ടതുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കാനുള്ളതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷമാണ് ഇത്. സ്വതന്ത്രത്തിലെ സ്വ നമ്മുടേതാണ്. അതിപുരാതനകാലം... Continue Reading →

മേത്തൻ മണിയിലെ സമയമെത്ര?

മാലിക് കഫൂർ ഗുജറാത്തിൽ നിന്നുള്ള ഒരടിമയായിരുന്നു. മറാത്ത വംശത്തിൽ പിറന്നൊരു ഹിന്ദു. 1299ലെ സൗരാഷ്ട്രത്തിലേയ്ക്കുള്ള പടയോട്ടത്തിൽ അലാവുദീന്റെ വസീർ ആയിരം ദിനാർ കൊടുത്തു വാങ്ങിയ അടിമ. പടയെടുത്തു വെന്നു ചേരുന്ന നാട്ടിൽ പെണ്ണിനെ മാത്രമല്ല ആണിനേയും അന്തപുരത്തിലേയ്ക്ക് പിടിച്ചു ചേർക്കുമായിരുന്നു സുൽത്താന്മാർ. അങ്ങനെ പല ആണുങ്ങളുടെ കൈമറിഞ്ഞ് ഒടുവിൽ അയാൾ അലവുദീൻ ഖിൽജിയുടെ ലൈംഗിക അടിമയായി മാറി. സോമനാഥത്തിന്റെ പടിവാതിലിൽ പല വീരന്മാരും മരിച്ചു വീണു. തുർക്കികൾ സോമനാഥം തകർത്ത് വിഗ്രഹം കരിങ്കൽ ചീളുകളാക്കി ഡൽഹിയിലെ ജുമാ... Continue Reading →

അദ്ദേഹം ജീവിച്ചു.. പോയി..

ദുർഗേട്ടൻ പോയിട്ട് നാല്പത് കൊല്ലം തികഞ്ഞത് രണ്ടു നാൾ മുന്നേയാണ്. 1978ൽ അദ്ദേഹം സംഘപ്രചാരകനാകാൻ തയാറായ ഏതാണ്ട് അതേ കാലത്താണ് കോലിയക്കോട് സംഘപ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ഗ്രാമത്തിലെയും പോലെ ആദ്യകാലത്ത് നിരവധി വെല്ലുവിളികളെ നേരിട്ടാണ് സംഘപ്രവർത്തനം ഞങ്ങളുടെ നാട്ടിലും മുന്നോട്ടു പോയിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഷ്കിനെ നേരിട്ടുകൊണ്ട് ആ പ്രതിസന്ധിഘട്ടങ്ങളിൽ പിടിച്ചു നിൽക്കാനും പൊരുതിക്കയറാനും സ്വയംസേവകരെ പ്രാപ്തരാക്കിയിരുന്നത് എന്നും ദുർഗേട്ടൻ കൂടെയുണ്ടാകും എന്ന വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ നിർഭയത, സ്ഥൈര്യം, സ്നേഹം, സംഘടനാ പാടവം എന്നിങ്ങനെ പലതും ഒരുപാട്... Continue Reading →

ഭസ്മാന്തം ശരീരം!

മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ… മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു.. വിഷയം മാറ്റണ്ട - എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ? (പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)... Continue Reading →

നിലപാട്

മരം ചെത്തിയുണ്ടാക്കിയ കോടാലിക്കൈയിട്ടുകൊണ്ട് ആ മരം നിന്ന കാടു മുഴുവൻ വെട്ടിത്തെളിക്കുന്ന കഥയൊരെണ്ണമുണ്ട്. ഹിന്ദു അത് കുത്തിയിരുന്നൊന്നു കേൾക്കണം. കളപോലെ ഹിന്ദുധർമത്തിലുള്ളിൽ പുഴുക്കുത്തായി പലതും ചുറ്റുവട്ടത്ത് തന്നെ കാണുമ്പോൾ വേദന തോന്നുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങളൊരു നിലപാടെടുക്കണം. ഹിന്ദു ധർമ്മത്തിന്റെ പ്രചാരം ആഗ്രഹിക്കാത്ത, ഹിന്ദു കുടുംബങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജാഗ്രതയില്ലാത്ത ഒരൊറ്റ ക്ഷേത്ര ഭണ്ടാരത്തിലും ആണ്ടറുതി ഉത്സവാഭാസത്തിലും നിങ്ങളുടെ വിയർപ്പിന്റെ പങ്ക് ചെന്നു വീഴാതിരിക്കട്ടെ. ആ കാശിന് പത്തു രൂപയുടെ ഭഗവത് ഗീത വ്യാഖ്യാന സഹിതം കുറച്ചധികം കോപ്പി വാങ്ങി... Continue Reading →

അഷ്ഫാഖ് ഉല്ലാ ഖാൻ: ഇന്ത്യൻ ഇസ്ലാമിന്റെ ബ്രാൻഡ് ഐക്കൺ

"ഖാൻ സാഹിബ്. ഒരു ഹിന്ദു ഇന്ത്യ എന്തുകൊണ്ടും ഒരു ബ്രിട്ടീഷ് ഇന്ത്യയെക്കാൾ മെച്ചമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്." വിപ്ലവകാരികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ജാതി പറഞ്ഞു തന്നെയും ആര്യസമാജക്കാരനായ ഉറ്റതോഴനായ രാം പ്രസാദ് ബിസ്മിലിനെയും തമ്മിലടിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ജയിൽ സൂപ്രണ്ട് തസദ്രുക്ക് ഖാന് അഷ്ഫാഖ് കൊടുത്ത മറുപടിയാണ്. തികഞ്ഞ ദേശഭക്തൻ.വിട്ടുവീഴ്ചയില്ലാത്ത പ്രാക്ടീസിങ് മുസ്ലിം.എന്റെ മാതൃഭൂമി പ്രസവിച്ച വീരസന്താനം.ഇന്നവന്റെ വീരാഹുതിക്ക് 93 വയസ്സാണ്. ജയിലിൽ വധശിക്ഷ കാത്തു കിടക്കുമ്പോഴും ആചഞ്ചലനായിരുന്നു അവൻ. പുണ്യറമളാനിൽ കടുത്ത വ്രതനിഷ്ഠ. അഞ്ചു നേരം... Continue Reading →

ഓട്ടപ്പാച്ചിലിൽ വിട്ടുപോയതെന്ത്?

മനുഷ്യൻ ഈശ്വരനായിത്തീരും എന്നാണ് ഹിന്ദുധർമം നമ്മെ പഠിപ്പിക്കുന്നത്. സെമിറ്റിക് മതങ്ങൾ സമൂഹത്തിന്റെ സകലമേഖലയിലും മേൽക്കോയ്മ നേടുന്ന ഈ കാലത്ത് ഈശ്വരന്റെ അപ്രമാദിത്വത്തെ പോലും ചോദ്യം ചെയ്ത ഭാരതം നേരിടുന്ന വെല്ലുവിളി സത്യത്തിൽ സ്വധർമത്തെ കുറിച്ചുള്ള അജ്ഞത നിറഞ്ഞ അതിന്റെ സന്താനങ്ങളാണ് എന്നു പറയാതിരിക്കാൻ വയ്യ. ശിവം ഭൂത്വ ശിവം യജേത് എന്നാണ് അവനവന്റെ ഉള്ളിലുള്ള ഈശ്വരത്വത്തെ തിരിച്ചറിഞ്ഞ് ഉയർത്താനായി പൂർവികർ നമുക്ക് ഉപദേശിച്ചു തന്നിട്ടുള്ളത്. ശിവനെ ഭജിച്ച് ശിവനായി തീരണം, നീ സ്വയം ഈശ്വരനാണ് എന്നാണ് നമ്മുടെ... Continue Reading →

Website Powered by WordPress.com.

Up ↑