പരമേശ്വരം

സംഘം ഒരു അർധസൈനിക പ്രസ്ഥാനമാണ്, അല്ലെങ്കിൽ ചെറുപ്പക്കാരുടെ ക്ലബ്ബാണ്, അതുമല്ലെങ്കിൽ ഒരു മാർഷൽ ആർട്‌സ് സെന്റർ ആണ് എന്നൊക്കെ പല തരത്തിലുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. അങ്ങനെയാണോ!! സംഘം ഒരു കുടുംബമാണ്..പരമേശ്വർജി പോയ രാത്രി കൂടുതൽ ആഴത്തിൽ മനസിലായത് ഇതുകൂടിയാണ്. എന്നെപ്പോലെ നിരവധി പേർക്ക് ചുറ്റും അന്ന് രാത്രി സകലതും നിശ്ചലമായി. നിശബ്ദതയുടെ ആഴം കൂടി. ഒരു പൗർണമിയായിരുന്നു അന്ന്.. എന്നിട്ടും രാത്രിക്ക് കട്ടപിടിച്ച നിറമായിരുന്നു.. പ്രകൃതിക്കായിരുന്നില്ല മാറ്റം. സ്വന്തം വീട്ടിലെ കാരണവർ വിട്ടു പിരിയുന്ന രാത്രിയ്ക്ക് ഈ... Continue Reading →

ഞൊടിയിടയിലൊരു ദ്യുതികണം പോലെ

125 കൊല്ലം.. ആയിരത്താണ്ട് കാലത്തെ അടിമത്തത്തിന്റെ ചരിത്രത്തിൽ ഭാരതത്തിന്റെ ആത്മബോധത്തിന്റെ കരുത്തു കൊണ്ട് ലോകത്തെ വെല്ലുവിളിച്ച ഒട്ടും ചെറുതല്ലാത്ത ഒരു കാലഘട്ടം. ഭാരതത്തിന്റെ ഭാവി രണ്ടായി പിരിഞ്ഞത് ഇവിടെ വെച്ചാണ്..!! വിശ്വനഭസ്സിലേയ്ക്കാണ് അടിമനാടെന്നു പഴികെട്ട ഭാരതമാതാവിന്റെ വീരസന്താനം ഇങ്ങനെ ഗർജ്ജിച്ചത്. "…സഹിഷ്ണ്തയും സര്‍വലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനുപദേശിച്ച ധർമത്തിന്‍റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൌകികസഹിഷ്ണുതയിൽ ‍വിശ്വസിക്കുക മാത്രമല്ല, സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. …ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്‍റെ... Continue Reading →

Website Powered by WordPress.com.

Up ↑