ഇന്ത്യൻ പാർലമെന്റിലെ ആദ്യ സെഷനുകളിലെ ചർച്ചകൾ കാണാനുള്ള അവസരം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഭാരത സ്വാതന്ത്ര്യത്തിനായി പൊരുതിയ ധീരസൈനികർ ജനാധിപത്യ രീതിയിൽ തങ്ങളുടെ ജനതയാൽ തിരഞ്ഞെടുക്കപ്പെട്ട് സ്വാതന്ത്യത്തിന്റെ പുതുനാളുകളിൽ പിച്ചവെയ്ക്കുന്ന ഈ രാഷ്ട്രത്തിന്റെ നിയതിയെ നിർണ്ണയിക്കാനും മുന്നോട്ടണി നടക്കാനുമായി ഒരുമിച്ചു കൂടിയ നാളുകളിൽ കൂടി വൈകാരികമായി മാത്രമേ നിങ്ങൾക്ക് കടന്നു പോകാനാകൂ. ദേശീയചിന്ത നിറഞ്ഞു നിന്നതായിരുന്നു ഓരോ ചർച്ചയും. കമ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തിസീസിന്റെ പരാജയത്തിനും രാജ്യദ്രോഹക്കുറ്റം മൂലം നേരിടേണ്ടി വന്ന നിരോധനത്തിനും ശേഷം അവരുടെ പോളിറ്റ് ബ്യൂറോയെ തന്നെ... Continue Reading →
സ്വാതന്ത്ര്യരണത്തിന്റെ മൂന്നാംമിഴി തുറപ്പിച്ച തൂലിക
മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു. 1857ലെ മാർച്ച് മാസത്തിൽ അയാളെ അസ്വസ്ഥനാക്കിയ ഒരു നിരയോളം സംഭവങ്ങളുടെ ആകെത്തുകയായിരുന്നു അത്. “ഇവിടെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. പതിവില്ലാതെ കുറെ ചപ്പാത്തികൾ ഈ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത് എവിടെനിന്നു വരുന്നെന്നോ എന്തിനു വേണ്ടിയാണിത് ഉണ്ടാക്കുന്നതെന്നോ, വല്ല ആചാരവുമാണോ എന്നോ, അതോ ഇനി വല്ല... Continue Reading →
ഹിന്ദവി സ്വരാജ് – സ്വാഭിമാനം കാത്ത കരളുറപ്പ്
എംജി കോളേജിൽ ക്ലാസ് കഴിഞ്ഞു കിഴക്കേ കോട്ടയിലിറങ്ങി പടിഞ്ഞാറേ കോട്ടയിലുള്ള സംഘകാര്യാലയത്തിലേയ്ക്ക് പത്മതീര്ഥം ചുറ്റി പത്മനാഭ സ്വാമിയുടെ വടക്കേ നടയിലൂടെ നടക്കുമ്പോ സ്ഥിരം കാണുന്ന ഒരു ചാരുകസേരയുണ്ട്. ആ സ്ഥലം ഒരുപാട് ഉപജാപകതകളുടെയും ഒത്തുതീർപ്പുകളുടെയും ഇടമാണെന്നു കേട്ടിട്ടുണ്ട്.. കാശും കൊണ്ട് ആളെ തല്ലാൻ ആവശ്യപ്പെട്ടു വന്ന ആളോട് "തൊട്ടപ്പുറത്ത് വേറൊരു കൂട്ടരുടെ ഓഫീസുണ്ട്, അവർക്ക് ചിലപ്പോൾ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.ഞങ്ങൾക്കിതല്ല പണി" എന്ന് നമസ്തേ പറഞ്ഞ് ഇറക്കി വിട്ട ജില്ലാ പ്രചാരകനെ കണ്ടിട്ടുണ്ട്. ഒരു ആംബുലൻസുമായി ഡ്രൈവർക്ക്... Continue Reading →