മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു. 1857ലെ മാർച്ച് മാസത്തിൽ അയാളെ അസ്വസ്ഥനാക്കിയ ഒരു നിരയോളം സംഭവങ്ങളുടെ ആകെത്തുകയായിരുന്നു അത്. “ഇവിടെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. പതിവില്ലാതെ കുറെ ചപ്പാത്തികൾ ഈ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത് എവിടെനിന്നു വരുന്നെന്നോ എന്തിനു വേണ്ടിയാണിത് ഉണ്ടാക്കുന്നതെന്നോ, വല്ല ആചാരവുമാണോ എന്നോ, അതോ ഇനി വല്ല... Continue Reading →